ഈ ചിത്രങ്ങള്‍ക്ക്, കറുത്ത കണ്ണട ധരിച്ച വ്യക്തിദ്വയങ്ങളുടെ മറ്റു ചിത്രങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നതു പ്രത്യേകം പ്രസ്താവ്യമാണു്.
കാകഃ കാകഃ, പികഃ പികഃ
ശനിയാഴ്ച, ഡിസംബർ 30, 2006
കൊച്ചാപ്പിയും കൃഷ്ണനും
“പ്രാദേശിക വാര്‍ത്തകള്‍” എന്ന മലയാളം ചിത്രത്തില്‍ നിന്നുള്ള രന്ട് സ്നാപ്പുകള്‍:

ഈ ചിത്രങ്ങള്‍ക്ക്, കറുത്ത കണ്ണട ധരിച്ച വ്യക്തിദ്വയങ്ങളുടെ മറ്റു ചിത്രങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നതു പ്രത്യേകം പ്രസ്താവ്യമാണു്.
ഈ ചിത്രങ്ങള്‍ക്ക്, കറുത്ത കണ്ണട ധരിച്ച വ്യക്തിദ്വയങ്ങളുടെ മറ്റു ചിത്രങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നതു പ്രത്യേകം പ്രസ്താവ്യമാണു്.
ശനിയാഴ്ച, ഡിസംബർ 16, 2006
പാവം പ്രമുഖന്മാര് വീണ്ടും കോടതി കയറുമ്പോള്‍
ജെസിക്കാ ലാല്‍ കൊലക്കേസിലെ ഒന്‍പതു പ്രതികളെയും നിരുപാധികം വിട്ടയച്ച കീഴ്ക്കോടതി വിധിക്കെതിരെ അന്വേഷകര്‍ സമര്‍പ്പിച്ച പരാതിയിന്മേല്, ഡല്‍ഹി ഹൈക്കോടതി ഡിസംബര്‍ 18-നു (ഈ വരുന്ന തിങ്കളാഴ്ച്) വിധി പറയാന്‍ പോകുന്നു.
പ്രതി ഭാഗത്തുള്ളവര്‍ പ്രമുഖരാണു -- മുന്‍മന്ത്രി വിനോദ് ശര്‍മയുടെ മകന് മനു ശര്‍മ, വികാസ് യാദവ് (മുന്‍ രാജ്യസഭാംഗം ഡി.പി. യാദവിന്റെ മകന്), ഇന്‍ഡ്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിങ് തുടങ്ങിയ വമ്പന്മാരാണു പ്രതികള്‍.

നമ്മുടെ നിയമ വാഴ്ചയില്‍, കുറ്റം ചെയ്താല്‍ തന്നെ പൂര്‍വ്വാധികം പ്രഭാവത്തോടെ ഊരിപ്പോരാന്‍ വഴികള്‍ ഒന്നിലധികമാണു. അന്വേഷണത്തിന്റെ പ്രാരംഭ ദശയില്‍ തന്നെ തെളിവുകള്‍ നശിിപ്പിച്ചോ, എന്നിട്ടും കേസെങ്ങനെയും കോടതിയിലെത്തിയാല്‍ തന്നെ കൈയ്യൂക്ക് കൊണ്ടോ നോട്ടുകള്‍ വാരിയെറിഞ്ഞോ സാക്ഷികളുടെ മൊഴികള്‍ മാറ്റിയും ആവാം ഊരിപ്പോരല്‍. അതും ശരിയായില്ലെങ്കില്‍, നിയമത്തിന്റെ തലനാരിഴ പകുത്തി കീറി, കൊല്ലപ്പെട്ടയാളിനെ തന്നെ പ്രതിയാക്കാന്‍ കെല്പുള്ള പ്ര്ഗല്ഭ വക്കീലന്മാരെ വെച്ചായാലും മതിയാവും.
പള്ളിക്കൂടത്തില്‍ ക്ലാസ്സെടുത്ത് കൊണ്ടിരുന്ന അധ്യാപകനെ അയാളുടെ ക്ലാസ്സിനു മുമ്പാകെ തന്നെ തല്ലിക്കൊന്ന കെ.ടി. ജയകൃഷ്ണന് വധക്കേസിലെ പ്രതികളില്‍ അഞ്ചു പേരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരെയും സുപ്രീം കോടതി കുറ്റവിമുക്തരാക്കിയത് കഴിഞ്ഞയാഴ്ചയാണു്. ഫ്രീയാക്കപ്പെട്ട നാലില്‍ ഒരുത്തന് മറ്റൊരു വധക്കേസില്‍ ഇപ്പോുഴും അകത്തു തന്നെ എന്നും വാര്‍ത്ത. ഊരിപ്പോന്ന ബാക്കി മൂന്നു പേര്‍ക്കും വമ്പന്‍ ഘോഷയാത്രയും താലപ്പൊലിയോടുമൊപ്പം വന്‍ സ്വീകരണങ്ങളും. സാക്ഷിമൊഴി മാറ്റാതിരുന്ന സ്കൂള്‍ കുട്ടികളും അവരുടെ കുടുംബങ്ങളും ഇനിയും ഭീഷണിയുടെ നിഴലില്‍ തന്നെയാവുമെന്ന് നമ്മുടെ നാട്ടിലെ “സാമൂഹിക നീതിയുടെ” സ്വാദറിഞ്ഞവര്ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
[കണ്ണൂരല്ലേ സ്ഥലം, ഈ മൂന്ന് ഫ്രീ സോള്‍സിനെ എന്നെങ്കിലും മറ്റവന്മാരെടുത്ത് ചാണക്ക് വെച്ച് പ്രതികാരം തീര്‍ത്ത് “ആത്യ്ന്തിക നീതി” നടപ്പാക്കിക്കോളും എന്നു കരുതി സമാധാനിക്കാനാണെങ്കില്‍, നമ്മള്, സാധാരണക്കാരെന്തിനാണോ നികുതിയും നേതാക്കന്മാര്ക്ക് തീറ്റിയും കൊടുത്ത് നിയമ നിര്‍വഹണത്തിനും പരിപാലനത്തിനും ഉദ്യോഗസ്ഥരെയും സഹിക്കുന്നത്, ആവോ?]
കെ.ടി. ജയകൃഷ്ണന് വധക്കേസിനെക്കുറിച്ചുള്ള വാര്‍ത്താശകലത്തില്‍ നിന്നും: കോടതിക്ക് സംശയം ഉണ്ടായത് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളുടെ ഫലമാണ്. അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമം ഉണ്ടായി. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് തലശേരി ഫാസ്റ്റ് ട്രാക് കോടതിയും ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് വിചാരണ സമയത്ത് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യുഷന് കഴിഞ്ഞില്ല. കോടതിയുടെ സംശയങ്ങള്‍ക്ക് പ്രോസിക്യുഷന് തൃപ്തികരമായ ഉത്തരം നല്‍കിയിട്ടില്ല.
ഇങ്ങനെ, തുടരെത്തുടരെ “വീഴുന്ന” അന്വേഷണ ഉദ്യോഗസ്ഥരെന്നാണോ ഒന്ന് നിവര്‍ന്നു നില്ക്കാന് പഠിക്കുക?
എന്തായാലും നാളെ വരാനിരിക്കുന്ന ജെസിക്ക ലാല്‍ കേസിലെ ഹൈക്കോടതി വിധിയിലും അന്വേഷണ ഉദ്യോഗസ്ഥരുടെ കുപ്രസിദ്ധമായ "വീഴ്ചകള്‍", പച്ചവെള്ളം ചവച്ചു കുടിക്കുന്ന ആ പാവം, പാവം പ്രമുഖര്‍ക്ക് ആശ്വാസമേകുമോ? കണ്ടു തന്നെ അറിയാം, അല്ലേ?

മനു ശര്‍മ്മ

ഞായറാഴ്ച, ഡിസംബർ 10, 2006
ബൂലോക കൃതികളുടെ ബായ്ക്കപ്പ്
ചൊവ്വേ നേരെ കാര്യങ്ങള്‍ നടക്കുമ്പോഴും ഒരു സുപ്രഭാതത്തില്‍ എഴുതിയിട്ട പോസ്റ്റുകള്‍ കാലിയാകുന്നത്, തികച്ചും സംഭവ്യമാണു. ബീറ്റായിലേക്ക് ചാടിയിട്ടോ ടെമ്പ്ലേറ്റ് മാറ്റിയതിനാലോ തുടങ്ങി ഒന്നിലധികം കാരണങ്ങളാല്‍, അല്ലെങ്കില്‍ പ്രിയപ്പെട്ട എഴുത്തുകാരന് (കാരിക്ക്) പൊടുന്നനെ ബ്ലോഗെഴുത്തില്‍ വിരക്തി തോന്നിയതിനാല്‍ ഒറ്റയടിക്ക് സ്വന്തം പോസ്റ്റുകള്‍ ഡിലീറ്റിയതിനാലോ -- ഇപ്രകാരം അനവധി കാരണങ്ങള്‍ കൊണ്ട് പോസ്റ്റുകള്‍ നഷ്ടപ്പെടാന്‍ എളുപ്പമാണു.
നഷ്ടപ്പെട്ട സ്വന്തം കൃതികളെ തിരികെ കൊണ്ടു വരാന്‍ ഒരു പക്ഷെ കഴിഞ്ഞേക്കും, ബ്ലോഗ് സെന്‍ഡ് വിലാസം വെച്ചിട്ടുള്ള ഈ-മെയില്‍ ഐ.ഡി.യില്‍ നിന്നോ മറ്റോ, അല്ലെങ്കില്‍ എഴുതിയതിന്റെ കോപ്പി സ്വന്തം പീസിയില് സൂക്ഷിച്ചതില്‍ നിന്നോ, പിന്മൊഴികളില് നിന്നോ മറ്റോ തിരികെ കൊണ്ടു വരാന്‍ സാധിച്ചെന്നു വരും. ആയതിലേക്ക് അല്പം സാങ്കേതിക ജ്ഞാനവും വേണ്ടതു തന്നെ എന്ന ചിന്ന കുഴപ്പമൊഴിച്ചാല്‍.
മറ്റൊരാള്‍ എഴുതിയ പ്രിയങ്കരങ്ങളായ കൃതികളാണു നഷ്ടപ്പെട്ടതെങ്കിലോ? ആയാള്‍ തിരികെ വരണമേ എന്നു കൊതിക്കുകയല്ലാതെ വലുതായി ചെയ്യാനില്ല.
ഇതിലേക്ക് ഒരു ചെറിയ പരിഹാരമെന്ന നിലയില്‍, കാറ്റഗറി തിരിക്കുവാന്‍ സബ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്ന കൃതികളുടെ, ബായ്ക്കപ്പ് പ്രതികള്‍ ലഭിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു.
വിഷയമനുസരിച്ച് വിഭാഗീകരണത്തിനു വേണ്ടി സബ്മിറ്റ് ചെയ്യപ്പെട്ടിട്ടുള്ള കൃതികളുടെ കോപ്പി ഇവിടങ്ങളില്‍ ലഭ്യമാണു:
ലിങ്ക് ൧
ലിങ്ക് ൨
ബായ്ക്കപ്പ് പ്രതികള്‍ വേണമെന്നുണ്ടെങ്കില്‍ :
എഴുതിവയിലോ വായിച്ചവയിലോ താത്പര്യമുള്ള കൃതികളുടെ (ഇന്ഡിീവിഡ്വല് പോസ്റ്റിന്റെ, ബ്ലോഗിന്റെ മൊത്തമല്ല) യൂ.ആര്.എല്‍. (ഉദാഹരണം: http://chithrangal.blogspot.com/2006/08/blog-post_19.html) വിഷയമനുസരിച്ച് ഇവിടെയോ അല്ലെങ്കില്‍ ഇവിടെയോ കൊടുക്കുക.
തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളവയെങ്കില്, വിഭാഗമനുസരിച്ചുള്ള ലിസ്റ്റില്‍ ചേര്‍ക്കപ്പെടുകയും, തുടര്‍ന്ന് നിശ്ചിത സമയത്തിനകം അതിന്റെ ബായ്ക്കപ്പ് പ്രതി മേല്പ്പറഞ്ഞിടത്ത് എത്തേണ്ടതാണു.
അഭിപ്രായങ്ങള്‍ സ്വാഗതം..!

സമര്‍പ്പണം: ഇഞ്ചിയ്ക്ക്..!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അനുയായികള്‍
Index

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.