2005-ലെ ദിവസങ്ങളില്‍, എത്ര മാത്രം മലയാളം ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചുവെന്നറിയാന്‍ ഈ ഗ്രാഫ് നോക്കുക. (ഗ്രാഫിനെന്താണോ മലയാളം വാക്ക്, ആവോ?)
2006-ല്‍ ഇതു വരെയെത്ര ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നു നോക്കാം:
2006 ഫെബ്രുവരി വരെയുള്ള ബ്ലോഗുകള്ദിനംപ്രതി കുറഞ്ഞത് പുതിയ എട്ടെണ്ണമെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്ന നിലയിലാണ്, 2006-ല്‍ നമ്മളിപ്പോള്‍.
ഫൈന്‍പ്രിന്റ്:
സംഖ്യകള്‍ കിറുകൃത്യമെന്നൊരു വാദഗതിയില്ല. കണക്കുകള്‍ക്ക് അവലംബം ഗൂഗിള്‍ ബ്ലോഗ്സെര്ച്ചാണ്. 2005 ജൂണിന് ശേഷമുള്ള ബ്ലോഗുകള്‍ മാത്രമെ ഗൂഗിളിനും പിടിയുള്ളൂ. എന്നിരുന്നാലും, ഒരു ഏകദേശ രൂപം ഇവ നല്‍കുമെന്ന് കരുതുന്നു.

