കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, നവംബർ 30, 2005

ഉമാഭാരതി - സന്ന്യാസവും സമം രാഷ്ട്രീയവയും

Maverick Uma- The Times of India

മനുഷ്യരാരും പട്ടിണികിടക്കാത്തതിനാൽ, ആരേയെങ്കിലും ഒന്ന് തീറ്റണ്ടേ? അതൊരു പശുവായാലെന്ത് കുഴപ്പം?



വോട്ട് വേണ്ടേ..? ഇങ്ങനെ എന്തെല്ലാം ചെയ്യണം?



ഈ മൂക്കളക്കുട്ടന്റെ മൂക്കീന്ന് ഒന്നും തെറിക്കല്ലേ ഭഗവാനേ...



വിനയാന്വിതയായ് കുമ്പിടുന്ന സന്ന്യാസിനിയോ? അധികാരത്തിന് വേണ്ടിയുള്ള കോപ്രായങ്ങളോ?

ഫയർഫോക്സ് 1.5

Mozilla Corporation - Home of the Firefox web browser and Thunderbird email client

ചൊവ്വാഴ്ച - ഫയർഫോക്സ് 1.5 റിലീസായി.



എന്ന് വച്ച് എടുത്ത് ചാടേണ്ട -- ആട്ടോകാരക്ടർ എൻകോഡിംഗ് എന്ന സംഭവം ഇതു വരെയും 1.5-ൽ ഓടിത്തുടങ്ങിയിട്ടില്ല -- അതില്ലാതെ, മലയാളം പത്രങ്ങൾ വായിക്കാൻ പ്രയാസമാണ് - പദ്മ എന്ന എക്സ്റ്റൻഷൻ എനിക്കിതു വരെ അങ്ങോട്ട് പിടിച്ചിട്ടില്ല.

കാണ്ടാമൃഗത്തിന് കുട്ടിയുണ്ടാകുമ്പോൾ

At the Zoo on Yahoo! News Photos

ബെർലിനൊരു മൃഗശാലയിൽ പിറന്ന “കാണ്ടാ”ക്കുട്ടിക്കൊപ്പം അതിന്റെ തള്ള.



കാണ്ടാമൃഗത്തിനും തൻകുഞ്ഞ് പൊൻകുഞ്ഞല്ലേ..!!

സാമെന്ന പട്ടി

Sam World's Ugliest Dog

സാം എന്ന പട്ടി - ലോകത്തിലേക്കും വച്ച് കണ്ടാലേറ്റവും അറപ്പ് തോന്നിക്കുന്ന പട്ടിയെന്ന ഖ്യാതി മൂന്ന്‌ വട്ടം കൈക്കലാക്കിയവൻ - വിരൂപതയുടെ പ്രദർശനത്തിനായ് ലോകമെമ്പാടും ചുറ്റിക്കറങ്ങിയവൻ.

സൂസി ലോൿഹീഡ് എന്ന സ്ത്രീയായിരുന്നു അവന്റെ ഉടമസ്ഥ - അവരുടെ പട്ടിയായ സാമിനെ വൈരൂപ്യം കാരണം അവർക്ക് ഏറെ വൈഷമ്യങ്ങൾ സഹിക്കേണ്ടി വന്നു.

2005 നവംബർ 18-ന് ജീവൻ വെടിഞ്ഞ സാം - ഭീതിതമായ വൈരൂപ്യമുണ്ടായിട്ടും സ്നേഹിക്കപ്പെടാൻ പറ്റിയ, ഒരുകണക്കിൽ പറഞ്ഞാൽ ഭാഗ്യവാനായ ആ നായുടെ ഓർമ്മക്കായി.



വാർത്ത






അനുയായികള്‍

Index