കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ഫെബ്രുവരി 18, 2013

വല്ലോം കിട്ടിയാൽ താലിബാൻ, കിട്ടിയില്ലേൽ ഐറ്റി അറ്റ് സ്കൂൾ

കണ്ട ആപ്പയൂപ്പയൊക്കെ മന്ത്രിമാരാകുമ്പോൾ നമ്മുടെ സ്വന്തം   വിദ്യാഭാസ വകുപ്പിന്റെ ഗതി ഇങ്ങനെ അധഃപതിച്ചു പോയില്ലെങ്കിലേ  അദ്ഭുതമുള്ളൂ. മുസ്ളീം ലീഗിന്റെ ഒരു തുക്കടാ പഞ്ചായത്ത് പ്രസിഡണ്ടായ അബ്ദുള്‍നാസര്‍ കൈപ്പഞ്ചേരിയെ   ഐ.റ്റി. അറ്റ് സ്കൂളിന്റെ ഡയറക്റ്ററാക്കിയതു കൊണ്ട് മാത്രം പൊതുജനത്തിനുള്ള  ശല്യം തീരുന്നില്ല.

അബ്ദുൾനാസർ കൈപ്പഞ്ചേരിക്ക്  സർക്കാർ വാഹനത്തിൽ സ്ത്രീവേട്ടയ്ക്കിറങ്ങാം, ഉല്ലസിക്കാം.  വേട്ടയിൽ കുട്ട്യോളെ വല്ലോം  കിട്ടിയാൽ താലിബാൻ, കിട്ടിയില്ലേൽ ഐറ്റി അറ്റ് സ്കൂൾ.  സിമ്പിൾ! കൂടെ ഒന്ന് രണ്ട്  താത്ക്കാലിക ജീവനക്കാരും, രേഖകളൊന്നുമില്ലാത്ത ഒരു സർക്കാർ ജീപ്പും വേണമെന്നു മാത്രം.

ഈ പരനാറികൾക്ക് നല്ല തല്ലു കൊടുത്ത അമൃത എന്ന പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ. കരാട്ടെ കളരിപ്പയറ്റ് എന്നിവ പഠിക്കാത്ത പാവം പെൺമണികൾക്കും സധൈര്യം പുറത്തിറങ്ങാനും പെരുമാറാനും കഴിയുന്ന ഒരു കേരളം എത്ര ദൂരെയാണോ?

അപമാനിക്കാന്‍ ശ്രമിച്ചവരെ ഇടിച്ചിട്ട അമൃതയ്‌ക്കെതിരെ കേസെടുക്കാനുള്ള  കോടതി  ഉത്തരവിനെ സംശയദൃഷ്ടിയോടെയും  കാണുന്നു. നമ്മുടെ കോടതിയും  സർക്കാരുദ്യോഗസ്ഥരും മന്ത്രി പുംഗവന്മാരും എമ്പീമാരും ഒക്കെ പെണ്ണുങ്ങൾക്ക് തെല്ലും  ഉപകാരമില്ലെങ്കിലും ഉപദ്രവമാകാതെയിരുന്നാൽ മതിയായിരുന്നു..!



അമൃതയെ അപമാനിച്ച സംഘത്തിലെ മൂന്നാമന്‍ ഐടി അറ്റ് സ്കൂള്‍ മേധാവിയെന്ന് നിഗമനം

 തിരു: വിദ്യാര്‍ഥിനിയെയും കുടുംബത്തെയും അസഭ്യം പറഞ്ഞ സംഭവത്തിലെ മൂന്നാമന്‍ ഐടി അറ്റ് സ്കൂള്‍ മേധാവിയെന്ന് വ്യക്തമായ സൂചന. ഡയറക്ടര്‍ അബ്ദുള്‍നാസര്‍ കൈപ്പഞ്ചേരിയില്ലാതെ ഈ വാഹനം ഒരിക്കലും പുറത്തുപോകാറില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. സമയത്തും അസമയത്തും ഡയറക്ടര്‍ വാഹനം ദുരുപയോഗം ചെയ്യുന്നതായും നേരത്തെ പരാതിയുണ്ടായിരുന്നു. ഔദ്യോഗിക ആവശ്യത്തിനല്ലാതെ വാഹനം ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തവും ഡയറക്ടര്‍ക്കാണ്. ഡയറക്ടര്‍ അറിയാതെ വിശ്വസ്തനായ ഡ്രൈവര്‍ വണ്ടിയെടുക്കില്ല. വ്യാഴാഴ്ച രാത്രി പത്തോടെയാണ് ബേക്കറി ജങ്ഷനില്‍ ഓള്‍സെയിന്റ്സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനി അമൃതയെയും കുടുംബത്തെയും ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ എത്തിയവര്‍ അസഭ്യം പറഞ്ഞ്് അപമാനിക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തത്. പിതാവിനെ അക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ അമൃത തിരിച്ചടിച്ചതോടെയാണ് അക്രമികളില്‍ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടത്. അക്രമിസംഘത്തില്‍ മൂന്നു പേരുണ്ടായിരുന്നെന്ന് പരാതിക്കാരും ദൃക്സാക്ഷികളും പറഞ്ഞിട്ടും രണ്ടുപേര്‍ക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തത്. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച ഒരു പ്രതിയെ മദ്യപിച്ചിട്ടുണ്ടോ എന്ന് വൈദ്യപരിശോധനയ്ക്ക് പോലും വിധേയമാക്കാതെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. രണ്ടാമത്തെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, മൂന്നാമന്‍ ആരെന്ന് പിടിയിലായ ആളോട് ചോദിക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. അതിനിടെ, ഉന്നതങ്ങളില്‍ നിന്ന് വിളിച്ച് കേസ് ഒതുക്കാന്‍ നിര്‍ദേശം നല്‍കിയതിനാലാണ് ഇത്. മുസ്ലിംലീഗ് പ്രാദേശിക നേതാവായിരുന്ന അബ്ദുള്‍നാസര്‍ കൈപ്പഞ്ചേരി നേരത്തെ മന്ത്രി എം കെ മുനീറിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു. ലീഗ് നേതൃത്വം ഇടപെട്ടാണ് ഇയാളെ ഡയറക്ടറാക്കിയത്. ഇയാള്‍ പിടിയിലായാല്‍ പൊതുവെ നാണക്കേടിലായ വിദ്യാഭ്യാസവകുപ്പിന് അപമാനമാകുമെന്നു കണ്ടാണ് ഉന്നതങ്ങളില്‍ നിന്ന് ഇടപെട്ടത്. രാത്രിയില്‍ കൂടുതല്‍ ജോലിയുള്ളതിനാലാണ് ഡ്രൈവര്‍മാരോട് ഓഫീസില്‍ തങ്ങാന്‍ നിര്‍ദേശിച്ചതെന്നാണ് സംഭവം നടന്നയുടന്‍ ഡയറക്ടര്‍ പ്രതികരിച്ചത്. ഭക്ഷണം വാങ്ങാന്‍ വണ്ടിയെടുത്തപ്പോള്‍ സമ്മതിച്ചെന്നും ആദ്യനാള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍,സംഭവം വിവാദമായതോടെ താനും കുടുങ്ങുമെന്നു ഭയന്ന് നിലപാടു മാറ്റി. അനധികൃതമായാണ് വാഹനം കൊണ്ടുപോയതെന്നാണ് ഇപ്പോള്‍ പറയുന്നത്. ഐടി അറ്റ് സ്കൂളിലെ ദിവസവേതന ജീവനക്കാരായ അനൂപിനെയും ഡ്രൈവറെയും പുറത്താക്കി രക്ഷപ്പെടാനാണ് ഇപ്പോള്‍ ഡയറക്ടറുടെ ശ്രമം. ഈ രണ്ടുപേരും ഡയറക്ടറുടെ വിശ്വസ്തരാണ്. ഭക്ഷണം കഴിക്കാന്‍ രാത്രി ഒന്നിച്ചിറങ്ങിയതാണെന്നാണ് സൂചന. പെണ്‍കുട്ടിക്കും രക്ഷിതാക്കള്‍ക്കും പ്രതിയെ തിരിച്ചറിയാന്‍കഴിയുമെങ്കിലും അതിനുള്ള നടപടി പൊലീസ് സ്വീകരിക്കുന്നില്ല. സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്ത ഡയറക്ടറുടെ ഔദ്യോഗികവാഹനമായ കെഎല്‍എഡബ്ല്യു 8650 സ്കോര്‍പിയോ വിട്ടുകൊടുത്തതും ദുരൂഹതയുണര്‍ത്തുന്നു. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കൈപ്പഞ്ചേരി മലപ്പുറത്തെ ഒരു സ്വകാര്യ പോളിടെക്നിക് അധ്യാപകന്‍ മാത്രമായിരുന്നു. ഐടി മേഖലയില്‍ വിദഗ്ധരെ മാത്രം നിയോഗിക്കേണ്ടുന്ന ഡയറക്ടര്‍ സ്ഥാനത്ത് ഇയാളെ തിരുകിക്കയറ്റുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index