കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഡിസംബർ 09, 2012

നമ്മുടെ കരപ്പൻ, അവരുടെ..

കുട്ടിക്കാലത്ത് കരപ്പൻ പിടിപെട്ട് വ്രണിതരായി നടന്ന ഒരു കാലമുണ്ട്. ഒടുവിൽ കൊടിവള്ളി (കുരുമുളക്കിന്റെ വള്ളി) ചതച്ച് അതുമായി ഞങ്ങളെ ഓടിച്ചിട്ട് പിടിച്ച് കിണറ്റിൻകരയിൽ കൊണ്ട് വന്ന് അമ്മാച്ചൻ ഉരച്ചരച്ചൊരു കുളി കുളിപ്പിച്ചതിനു ശേഷമാണു് കരപ്പൻ ശമിച്ചത്. (കരപ്പൻ പോയെങ്കിലും അമ്മാച്ചനോടുള്ള ഭയം മാറാൻ സമയമെടുത്തു..)

കരപ്പൻ എന്ന പ്രതിഭാസം ഇംഗ്ളീഷിൽ അറിയപ്പെടുന്നത്, atopic eczema, Infantile eczema; Dermatitis - atopic എന്നാണെന്ന് കണ്ടു. ഇതൊന്ന് കുറിച്ചിടാം എന്നു കരുതി.

കരപ്പൻ : Infantile eczema; Dermatitis - atopic; Eczema

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index