കാകഃ കാകഃ, പികഃ പികഃ

Tuesday, July 03, 2012

പച്ച ബ്ളൗസ്സിലൂടെ സ്വർഗ്ഗരാജ്യം

വിദ്യാഭ്യാസ വകുപ്പ് പോലത്തെ സുപ്രധാന വകുപ്പുകൾ മുസ്ളീം ലീഗിനും അതു പോലത്തെ സമുദായ ശക്തികൾക്കും തീറെഴുതി കൊടുക്കുന്നതിലെ മറ്റൊരു അപകടം ദാ ഇതൊക്കെയാണു്:


 

സെക്കുലർ രാഷ്ട്രത്തിന്റെ ഭാവിയാവേണ്ട കുരുന്നുകളെ വാർത്ത് വളർത്തേണ്ടുന്ന അധ്യാപകർ, അതൊക്കെ മാറ്റി നിർത്തിയിട്ട് ലീഗ് പതാകയുടെ പല കഷണങ്ങൾ പച്ച ബ്ളൗസ്സ്, പച്ച സാരി, പച്ച ജെട്ടി, പച്ച ചെങ്കൊടി തുടങ്ങിയവ ധരിച്ച് വകുപ്പ് നടത്തുന്ന ചടങ്ങുകളിൽ വേഷം കെട്ടി നിൽക്കേണ്ടി വരും.

 ആധുനിക വിദ്യാഭാസത്തെ പറ്റി ശരിക്കുമറിയാവുന്നത് കൊണ്ടാണോ ലീഗിനു ആ വകുപ്പ് കിട്ടിയത്? വെറൂതെ തമ്മിൽ കടിപിടി കൂടി പകുത്തെടുത്ത വകുപ്പുകൾ ഓരോരോ സമുദായങ്ങൾ കൊണ്ടാടുമ്പോൾ, കാശ് കൊടുത്ത് തങ്ങളുടെ സമാനവീക്ഷണമുള്ളവർ നടത്തുന്ന പ്രൈവെറ്റ് സ്കൂളുകളിൽ കുട്ടികളെ വിടുന്ന അപ്പനും അമ്മയ്ക്കും സമാധാനം.


 ഭൂരിപക്ഷത്തിനു കളി മനസ്സിലാവുന്നതു വരെ ഇതൊക്കെ നടക്കും. അവർക്കതു മനസ്സിലായിക്കഴിയുമ്പോൾ ഗോക്രി പോലെയുള്ളവന്മാർ അധികാരത്തിലെത്തുകയും അവരെല്ലാത്തിനെയുമെടുത്ത്  വരയുടെ മറുഭാഗത്ത് ചേർത്ത് ഉരയ്ക്കാനും തുടങ്ങും.

 ജനാധിപത്യത്തിനു വന്നു ഭവിക്കുന്ന ഓരോരോ മൂല്യച്യുതികളേ! എന്നാലും വേണ്ടില്ല, എറണാകുളം ജില്ലാ പ്രോജക്റ്റ് ഓഫീസർ കെ.എം. അലിയാരിനു ഭൂരിപക്ഷത്തിന്റെ ചെലവിൽ സ്വർഗ്ഗരാജ്യം കിട്ടിക്കോട്ടെ.

പരോപകാരപ്രദമിതം ശരീരം അങ്ങനെയെങ്ങാണ്ടല്ലേ?


1 comment:

അതുല്യ said...

പ്രിയ എവൂരാന്‍,
ഇപ്പോ എവിടയാണു ഏവൂരാനേ? കാണാനേ ഇല്ലല്ലോ. ഇന്ന് ജൂലായ് 8 ആയത് കൊണ്ട്, ഞാന്‍ പഴേ ബൂലോക മീറ്റ് കൊച്ചീല്‍ ആദ്യം നടന്നത് ഒക്കെ നോക്കിയപ്പോ അവിടേം ഇവിടേം കമന്റ് കണ്ടു, പിന്നേം പിന്നേം ഓര്‍ത്തു.

സുഖാണല്ലോ അല്ലേ? കുട്ടികള്‍? എന്റെ ചെക്കന്‍ അപ്പു, അങ്ങ് കേറി വലുതായി ഇപ്പോ ഈച്ച വില പോലുമില്ലാത്ത ബി.റ്റെക്ക് 4ത് സെം. ഏതായാലും അവനു സന്തോഷം, ദുബായീന്ന് 10 കഴിഞപ്പോ രക്ഷപെട്ടു.

ഇത് കാണുമെങ്കില്‍ ഒന്ന് വിശേഷങ്ങള്‍ ഒക്കെ പറയണേ .

atulyaarjun@gmail.com

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.