കാകഃ കാകഃ, പികഃ പികഃ

Thursday, July 28, 2011

ചൈന മൂത്താല്‍ ജപ്പാനാവുമോ?



ഇലക്ട്രോണിക്സ് സാധനങ്ങള്‍ മേടിച്ചുട്ടുള്ളവര്‍ക്കറിയാം, മെയ്ഡ് ഇന്‍ ചൈനയും മെയ്ഡ് ഇന്‍ ജപ്പാനും തമ്മിലുള്ള വ്യത്യാസം. അറ്റ്‌‌ലീസ്റ്റ്, എനിക്കറിയാം ആ വ്യത്യാസം! ഡ്യൂപ്ളിക്കേറ്റ് ആപ്പിള്‍ സ്റ്റോറുകള്‍ തന്നെ ഇറക്കിയ ടീമുകളാണു് ചൈന. നമ്മടെ കുന്നംകുളവും ഉല്ലാസ് നഗര്‍ സിന്ധി അസോസിയേഷന്റെയും മൂര്‍ത്തഭാവം. കാഷ്മീരിലെ ഭീകരവാദികള്‍ക്ക് മെയ്ഡ് ഇന്‍ ചൈനയുടെ ചിലപ്പോള്‍ മാത്രം പൊട്ടുന്ന ഗ്രനേഡും ആയുധങ്ങളും നമ്മള്‍ക്ക് അനുഗ്രഹം തന്നെയാണു്, ഒരു വിധത്തില്‍.

ചൈന കഴിഞ്ഞ മാസം കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ബുള്ളറ്റ് ട്രെയിന്‍ അപകടത്തില്‍ പെട്ട്‌ 40 പേരോളം മരണപ്പെട്ട വാര്‍ത്തയാണു ബേസിസ്.


ഏറെ കൊട്ടിഘോഷിച്ചാണ് കഴിഞ്ഞ മാസം 30നു ബെയ്ജിങ്-ഷാങ്ഹായ് അതിവേഗ തീവണ്ടി തുടങ്ങിയത്. ഫൈവ് സ്റ്റാര്‍ സൌകര്യങ്ങള്‍ ഉള്ള ട്രെയിന്‍ 1,300 കിലോമീറ്ററിലേറെ താണ്ടുന്നതു കേവലം അഞ്ചു മണിക്കൂറിനകമാണ്.

39പേരുടെ മരണത്തിനിടയാക്കിയ ബുള്ളറ്റ് ട്രെയിന്‍ ദുരന്തം
പച്ച ലൈറ്റു മാറി ചുവപ്പു ലൈറ്റു തെളിയാതിരുന്നതു മൂലമാണ് അപകടമുണ്ടായതെന്നു റയില്‍വേ.

രാജ്യത്ത് ഇത്തരം ട്രെയിനുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഇതിന്റെ സാങ്കേതികവിദ്യ കയറ്റി അയയ്ക്കാനും സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു.എന്നാല്‍, ഒരു മാസം തികയുന്നതിനു മുന്‍പുണ്ടായ ഇൌ ദുരന്തം സര്‍ക്കാരിനു തിരിച്ചടിയായിരിക്കയാണ്.


ചൈന എത്ര മൂത്താലും ജപ്പാന്‍ തുടങ്ങിയ വികസിത രാഷ്ട്രങ്ങള്‍ക്കുള്ള ആ ഒരു സോഫിസ്റ്റിക്കേഷന്‍ വരുമോ?

ഇല്ലെന്നു തന്നെ പറയാം.

Monday, July 25, 2011

ഈര്‍ക്കില്‍

ഈര്‍ക്കിലിനോട് ഉള്ളത് ആത്മബന്ധം തന്നെയാണു്, മലയാളിയല്ലേ..!

ഈര്‍ക്കിലെന്ന് സെര്‍ച്ചിയാല്‍ കാണുന്നവയാകട്ടേ പേടിപ്പിക്കുന്ന വകകളും.

ഈര്‍ക്കിലിനു ഇംഗ്ളീഷ് വാക്കെന്താണു്? (വാക്കുകള്‍ നിലവിലില്ല എങ്കില്‍ Eirkel എന്നൊരു പുതിയ പദമങ്ങട് ഫ്ളോട്ട് ചെയ്തു കളയാം, എന്താ?)

Sunday, July 24, 2011

ശേഷം

ലൂസിയന്‍ ഫ്രോയിഡ് - സിഗ്മണ്ട് ഫ്രോയിഡിന്റെ ചെറുമകന്‍. (വാര്‍ത്ത)



തീവ്രമായ റിയലിസം ശൈലിയാക്കിയ ലൂസിയന്‍ ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ ചിത്രകാരന്മാരില്‍ ഒരാളാണ് .. പോര്‍ട്രെയിറ്റുകള്‍ അദ്ദേഹത്തെ പ്രശസ്തനാക്കി...

ആള്‍ക്കാര്‍ മരിച്ച വാര്‍ത്ത അറിയുമ്പോഴാണു് ഇവിടെ ഇങ്ങനെയൊരു പ്രതിഭ ജീവിച്ചിരുന്നു എന്നറിയുന്നതു തന്നെ. വിളക്ക് കെട്ടു പോയെന്ന പഴം‌‌വര്‍ത്തമാനമറിഞ്ഞ ശേഷം ലവിടെയെവിടെയോ വെളിച്ചമുണ്ടായിരുന്നു എന്ന് ഡെഡ്യൂസ് ചെയ്യുന്ന പോലത്തെ പരിപാടി.!

പ്രതിഭാ ധനരായ കലാകാരന്മാരെ ജീവിച്ചിരിക്കെത്തന്നെ പരിചയപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കോ സുഹൃദ് വലയങ്ങള്‍ക്കോ സോഷ്യല്‍ നെറ്റ്‌‌വര്‍ക്കുകള്‍ക്കോ കഴിയുന്നില്ല. അതെന്താണോ എന്തോ? ഇവര്‍ കൊണ്ടുവരുന്നതാവട്ടെ, മിക്കതും ചപ്പും ചവറും അലുക്കുലുത്തും മാത്രം.
പ്രശ്നം, എന്റെ രുചിയുടേതാവുമോ? ഹേയ്!

Saturday, July 23, 2011

പൂക്കുന്ന ശോകം


പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം;
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍ പോലെ...



മഹാകവി കമാരനാശാന്‍ എഴുതിയ പൂക്കാലം എന്ന കവിത ആരോ ചൊല്ലിയത് ഇവിടെ നിന്നും കേള്‍ക്കാനിടയായി. 





ഇത്ര ചന്തമുള്ള ഈ കവിതയ്ക്ക് ആളു ചാവുമ്പോഴത്തെ ഈണവും ബാക്‌‌ഗ്രൗണ്ടുമിട്ട് പാടിയ ആളുടെ കലാബോധം സമ്മതിക്കണം. ഏതു കവിതയിട്ട് രാകാനും ഇതേ ഈണവും ചെണ്ടയും വയലിനിട്ട് രാകലും എല്ലാം ഒരു സ്റ്റാന്‍ഡാര്‍ഡ് റ്റെമ്പ്ളേറ്റാണു താനും..! 

നമ്മള്‍ക്കെല്ലാം എപ്പഴും ഒടുക്കത്തെ ശോകമാണല്ലോ!



Saturday, July 16, 2011

സുന്ദരരാജന്‍..

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തിന്റെ കണക്കെടുപ്പ് നടക്കണമെന്നാവശ്യപ്പെട്ട് പരാതിനല്‍കിയ മുന്‍ ഐ.ബി. ഉദ്യോഗസ്ഥന്‍ അഡ്വ. ടി.പി. സുന്ദരരാജന്‍ (70) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഇപ്പോള്‍ പദ്മനാഭസ്വാമിക്ഷേത്രത്തിലെ കോടികളുടെ സമ്പത്തിന്റെ കണക്കെടുപ്പ് നടന്നുവരുന്നത്.

അവിവാഹിതനായതിനാല്‍ സുന്ദരരാജന്റെ കുലം അന്യം നിന്നു പോയീന്നു പറയാമല്ലോ? (കവി അയ്യപ്പന്‍ അടിച്ചു വിട്ട പോലെ, അച്ഛായെന്ന പിന്‍വിളി കേള്‍ക്കാതെ..?)

ഒറ്റയൊരുത്തന്‍ വിചാരിച്ചാല്‍ ഒരു രാജസ്വത്ത് പെരുവഴിയിലാവുമോ? ഏതാനും കോടിയുടെ കമ്മി ബജറ്റുമായി കേരള ധനമന്ത്രി ബ്ബ ബ്ബ ബ്ബ പറയുമ്പോഴാണു് ലക്ഷം കോടികളുടെ ധനവുമായി ക്ഷേത്രം ബാക്‌‌ഗ്രൗണ്ടില്‍.

പദ്മനാഭനെ എത്ര പറഞ്ഞാലും, ആ ദൈവം ആ നാടിനെ അധിനവേശങ്ങളില്‍ നിന്നും രക്ഷിച്ചു പോന്നു. ആ സമ്പത്തെടുത്ത് ഇന്ത്യാ മഹാരാജ്യത്തിലെ രാഷ്ട്രീയക്കാര്‍ക്ക് പുട്ടടിക്കാമെന്ന മധുരമനോജ്ഞ സ്വപ്നമെന്നതൊക്കെ വല്ല ചിന്ന ചീളു സായിബാബാ ഭക്തന്മാരോടും ചെന്നു പറയുക.

Wednesday, July 13, 2011

വാണ്ണാ പോലും


വാണ്ണ ബീ മൈ വാലന്റൈന്‍ - കഴിഞ്ഞ വാലന്റൈന്‍ ദിനത്തോട് അടുത്ത ദിവസങ്ങളില്‍ ഒരു പത്രത്തിലെ "യുവ" സെക്ഷനില്‍ കണ്ട ഒരു ലേഖനത്തിന്റെ തലക്കെട്ടായിരുന്നു "വാണ്ണ ബീ മൈ വാലന്റൈന്‍?" (wanna be my valentine?)

ഇതര ഭാഷകളില്‍ നിന്നും  സംസ്കാരങ്ങളില്‍ നിന്നും നമ്മളെന്തെല്ലാം സ്വാംശീകരിച്ചിരിക്കുന്നു. അതില്‍ നല്ലതും ചീത്തയും ഉണ്ട്.  മുകളിലത്തെ വാചകത്തിലെ "വാണ്ണാ" എന്ന മലയാളം വാക്കാണു് വിവരദോഷിയായ പത്രക്കാരന്റെ തലതിരിഞ്ഞു പോയ  ആഗിരണശേഷിയെ ധ്വനിപ്പിക്കുന്നത്.

ഇല്ലത്തു നിന്നു് പുറപ്പെടുവേം ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ലാ എന്ന രീതി. 

വാണ്ണാ എന്ന മലയാളം വാക്കിനെ ഞാന്‍ വെറുക്കുന്നു.  സ്വാംശീകരിക്കാന്‍ നല്ല ഗുണങ്ങള്‍ ഒരുപാടു ബാക്കി നില്‍ക്കേ ആ കിഴങ്ങന്‍, വാണ്ണാ-യുടെ പിറകെ പോയത് എന്തിനാണു്?

വാണ്ണാ പോലും!  അവന്റമ്മേടേ വാണ്ണാ..! പേപ്പട്ടി വെള്ളത്തെ വെറുക്കുന്നതു പോലെ ഞാനാ വാക്കിനെ വെറുക്കുന്നു. 

(വാലന്റൈന്‍ ഡേയ്ക്ക് എതിരെയല്ല. മലയാളിക്ക് തന്റെ അനുരാഗം പ്രകടിപ്പിക്കാന്‍ മുഗ്ധമായ ഭാഷാധോരണിയുള്ളപ്പോള്‍,  വാണ്ണാ ബീ മൈ വാലന്റൈന്‍? എന്ന് ചോദിക്കുന്ന പാവം കേരളീയനെ പറ്റി ചിന്തിച്ചപ്പോള്‍ ഇതെഴുതാതെ കഴിഞ്ഞില്ല, അത്രമാത്രം..!)








Tuesday, July 12, 2011

പറവൂര്‍? Way to go!

പറവൂര്‍ കേസ് അട്ടിമറിക്കപ്പെട്ടുവെന്നു് തന്നെ കരുതാം?

പറവൂര്‍ പീഡന കേസ് അന്വേഷിച്ചിരുന്ന എസ്പി: എസ്. സുരേന്ദ്രനെ ക്രൈംബ്രാഞ്ചില്‍ നിന്നു മാറ്റി. പകരം കെ.ജി. സൈമണെ എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയായി നിയമിച്ചു.

http://3.bp.blogspot.com/-QronR5ygEyU/ThzD8nmuRJI/AAAAAAAAAgg/OhrC6eZi7qQ/s1600/paravur-suppress.png

കൂടുതല്: പറവൂര് പീഡനം: എസ്പിയെ മാറ്റി

സര്‍ക്കി കുര്‍ക്കി...

എന്റെ ഏറ്റം ഇളയ അമ്മാച്ചനു ആദ്യമായിട്ട് ചെരുപ്പ് വാങ്ങിച്ചപ്പോള്‍ നിലവില്‍ വന്ന ഒരുവരി പാട്ട്:

"സര്‍ക്കി കുര്‍ക്കി ഡൈയ്യാ മോനെ ചെപ്പ്..!"

Saturday, July 09, 2011

ബെറ്റി ഫോര്‍ഡ് അന്തരിച്ചു

മുന്‍ പ്രസിഡന്റ് ജെറാ‌‌ള്‍ഡ് ഫോര്‍ഡിന്റെ വിധവ ബെറ്റി ഫോര്‍ഡ് അന്തരിച്ചു. 93 വയസ്സായിരുന്നു.

അവരെ പറ്റി അല്പം ഇവിടെ: Former first lady Betty Ford dies at 93 - Yahoo! News

http://upload.wikimedia.org/wikipedia/commons/thumb/c/c5/Betty_Ford%2C_official_White_House_photo_color%2C_1974.jpg/245px-Betty_Ford%2C_official_White_House_photo_color%2C_1974.jpg

Saturday, July 02, 2011

നിഴലും നിലാവും

നിഴലും നിലാവും ഇടതൂര്‍ന്ന സ്വര്‍ഗ്ഗം - ഈ ഭൂമി. എന്റെയും കൂടി ലോകം.

Followers

റ്റ്വീറ്റ്സ് - tweets

വായനാലിസ്റ്റ്

സൂചിക::Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.