കാകഃ കാകഃ, പികഃ പികഃ

Saturday, April 23, 2011

നമ്മുടെ ആക്രി, ഇവരുടെ ക്രേസ്..!

പതിനഞ്ച് കൊല്ലമോടിയ ഒരു വെസ്പ പി.എല്‍. 170 വീട്ടിലിരുപ്പുണ്ട്. അന്നത്തെക്കാലത്തെ ഒരുമാതിരി വലിയ തുകയായ പതിനയ്യായിരത്തോളം രുപയ്ക്ക് വാങ്ങിയ ഈ വെസ്പയായിരുന്നു ഞങ്ങളുടെ കാറും എസ്.യു.വിയും ലോറിയും ടിപ്പറും എല്ലാം..!

സ്പെയര്‍ പാര്‍ട്ട്സൊന്നും കിട്ടാതെ വന്നപ്പോഴേക്കും സാല്‍വേജ് ചെയ്തെടുത്ത സ്പെയര്‍പാര്‍ട്ട്സുകള്‍ ഉപയോഗിച്ചായിരുന്നു അത് ഉപയോഗിച്ചു പോന്നത്.

കിഴുത്ത വീണ സൈലന്‍സറും കൊണ്ട് സഹ്യാദ്രിയുടെ കുത്തനെയുള്ള കയറ്റങ്ങള്‍ മുതല്‍ തൃക്കുന്നപ്പുഴ കടലോരം വരെയും അദ്ദ്യേം ഓടിത്തീര്‍ത്തിട്ടുണ്ട്. ഒരുപാട് അപകടങ്ങളും വീഴ്ചകളും പറ്റിയിട്ടുണ്ട്.

ജീവിതത്തിലാദ്യമായി ഞാന്‍ ഓടിച്ച സ്കൂട്ടറും ഇതായിരുന്നു.

ഒടുവില്‍, എത്ര ചവിട്ടിയാലും സ്റ്റാര്‍ട്ടാവില്ലാതെയായി. ഗിയറിലിട്ട് തള്ളിയാലേ സ്റ്റാര്‍ട്ടാവൂ എന്ന സ്ഥിതി വന്നു. പപ്പ കേറി ഇരിക്കും, ഞങ്ങ തള്ളും - അതിനി ഞങ്ങളാരായാലും തള്ളും.

ഒടുക്കം 15 വര്‍ഷത്തെ സര്‍വീസിനു ശേഷം റെജിസ്‌‌ട്രേഷന്‍ പുതുക്കാനാവില്ലാ എന്ന നില വന്നപ്പോ ഞങ്ങളതിനെ വിറകുപുരയിലേക്ക് മാറ്റി.

ഇപ്പോ ടു സ്റ്റ്രോക്ക് സ്കൂട്ടറുകള്‍ നാട്ടില്‍ പുതിയവ കിട്ടാനില്ല എന്നാണറിവ്.

യു.എസിലെ പോര്‍ട്ടലാന്റിലെ ഒരു പറ്റം സ്കൂട്ടര്‍ പ്രേമികളുടെ വീഡിയോ കണ്ട് നോക്കൂ. നമ്മള്‍ ആക്രിയെന്ന് പറഞ്ഞ് മാറ്റിവെയ്ക്കുന്ന വകയൊക്കെ, മറ്റ് ദേശങ്ങളിലെ പോപ്പുലര്‍ retro സബ്‌‌കള്‍ച്ചറാവുന്നതിന്റെ കഥയാണു് അതിനു പറയാനുള്ളത്.

നമ്മടെ വിജയ് സൂപ്പറും ലാമ്പ്രട്ടയും വെസ്പയും ഒക്കെ ഉണ്ടായത് രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പേ യു.എസ്സില്‍ തന്നെയുള്ള നെബ്രാസ്ക്കയില്‍ നിന്നുള്ള കുഷ്‌‌മാന്‍ സ്കൂട്ടറില്‍ നിന്നുള്ള പ്രചോദനം മൂലമാണെന്നത് മറ്റൊരു രസകരമായ വസ്തുത!

(കടപ്പാട്: നോര്‍ത്ത്‌‌വെസ്റ്റ് ബായ്ക്ക്‌‌റോഡ്സ് എന്ന ടെലിവിഷന്‍ പരിപാടി)

വീഡിയോ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.





The video is in OGG and MP4 formats. Most of the modern browsers are capable of playing it.
If your browser is not able to play it, download the Ogg or Mp4 file and play with your desktop
media player.

Thursday, April 21, 2011

മൃഗീയം

മൃഗീയമായി കൊലചെയ്തു, മൃഗീയമായി പീഡിപ്പിച്ചു എന്നൊക്കെ വാര്‍ത്തകളില്‍ കാണാറുണ്ടെങ്കിലും, ഇതിലെ കുടിലതകള്‍ക്ക് മൃഗങ്ങളോട് എന്തു ബന്ധം എന്നു ചിന്തിച്ചിട്ടുണ്ട്. സിംഹം പുലി തുടങ്ങിയ ഹ്രിംസജന്തുക്കള്‍ക്ക് തങ്ങളുടെ ഇരയെ പിടിക്കേണ്ടതുള്ളത് കൊണ്ട്, ക്രൌര്യം തുടങ്ങി നമ്മള്‍ വിശേഷിപ്പിക്കുന്ന സവിശേഷതകള്‍ കൂടിയേ കഴിയൂ.

പിന്നെന്താണു മൃഗീയത/കാടത്തം എന്ന വാക്കുകള്‍ ധ്വനിപ്പിക്കുന്നത്?

ഉത്തരം കണ്മുന്നില്‍ പെട്ടത്, കഴിഞ്ഞ ദിവസം നാഷണല്‍ ജ്യോഗ്രഫിയിലെ ഒരു പ്രോഗ്രാം കാണവേയാണു. കില്ലര്‍ സ്റ്റ്രെസ്സ് (killer stress). അതില്‍ ബബൂണുകളെ പറ്റി പരാമര്‍ശമുണ്ടായിരുന്നു.

ഒരു ദിവസത്തേക്കുള്ള ആഹാരം നേടാനവയ്ക്ക് വെറും മൂന്ന് മണിക്കൂര്‍ മതിയെന്നിരിക്കെ, ബാക്കിയുള്ള ഇരുപത്തി ചില്ല്വാനം മണിക്കൂറുകള്‍ അവ തീര്‍ക്കുന്നത്, തങ്ങളുടെ കൂട്ടത്തിലുള്ളതില്‍ കായശേഷി കുറഞ്ഞവയെ ഓരോരോ തരത്തിലും ഉപദ്രവിച്ചാണു. വെള്ളം കുടിക്കാനെത്തിയ ബലഹീനനെ വെള്ളത്തില്‍ മുക്കിപ്പിടിച്ചും, അടിച്ചും എന്നു വേണ്ട, ഒരു മാതിരി നമ്മളൊക്കെ സാഡിസം എന്ന് വിളിക്കുന്ന ബിഹേവിയര്‍.

[ആ ഷോയില്‍, ആക്രമിക്കപ്പെടുന്ന ബബൂണുകളുടെയും അക്രമികളായ ബബൂണുകളുടെയും ബ്ലഡ് സാമ്പിളുകളിലെ സ്ട്രെസ്സ് ഹോര്‍മോണുകളുടെ വ്യത്യസ്ത നിലയെക്കുറിച്ചാണു പരാമര്‍ശമുള്ളത്. മറ്റുള്ള കുരങ്ങന്മാര്‍ എന്നും എടുത്തിട്ട് മേടുന്ന സ്വതവേ ശുഷ്കിച്ച കുരങ്ങന്മാരുടെ ആരോഗ്യനില മോശമാവും - ബ്ലഡ് പ്രഷര്‍, ധമനികളിലെ പ്ലാക്ക് അങ്ങിനെയുള്ള കാരണങ്ങളാല്‍..]

പറ്റുമെങ്കില്‍ ബബൂണുകളെ പറ്റി മനസ്സിലാക്കൂ - മൃഗത്തിനും മേലെയുള്ള മനുഷ്യന്‍ തിരസ്കരിക്കേണ്ട തമോഗുണങ്ങള്‍ ഏതൊക്കെയെന്ന് ഒരു പ്രാക്റ്റിക്കല്‍ സെഷന്‍ ഒത്ത്കിട്ടും!


ബബൂണുകളെ കൂടാതെ മറ്റേതോ തരം കുരങ്ങന്മാരിലും ഇതേ പാറ്റേണ്‍ കണ്ടിട്ടുണ്ട്. അതിന്‍റെ പേരോര്‍മ്മയില്ല.

ഒരുത്തനു അക്രമവാസനയുണ്ടെങ്കില്‍, അവന്‍ ശല്ല്യക്കാരനാണെങ്കില്‍, ഇനിയൊരുപക്ഷെ അതിന്‍റെ അര്‍ത്ഥം അവനില്‍ പരിണാമഘട്ടങ്ങളിലേതിലോ സ്റ്റക്കായിപ്പോയ ഒരു കുരങ്ങനുണ്ട് എന്നാവണം.

വെറുതെയാണോ യേശു ക്രിസ്തു "ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ.." എന്നു പ്രാര്‍ത്ഥിച്ചത്?

Monday, April 18, 2011

ആലിപ്പഴം പെയ്തപ്പോള്‍

ആലിപ്പഴം പെയ്തപ്പോള്‍

ഏഷ്യാനെറ്റ് ന്യ്യുസ് ലൈവ്

ഏഷ്യാനെറ്റ് ന്യ്യുസ് ലൈവ് || Asianetnews Live










:)

Thursday, April 14, 2011

അടി കൊടുക്കണോ വേണ്ടയോ?

ഭാര്യയ്ക്ക് ഒരു സംശയം: അവള്‍ടെ അമ്മായിഅപ്പന്‍ എന്താ ഇതു വരെ ഡൈ ചെയ്യാത്തതെന്ന്?

അടി കൊടുക്കണോ വേണ്ടയോ?

Wednesday, April 13, 2011

ഫ്രീക്കി റ്റ്യൂസ്‍ഡേ

ഇന്നലെ ഒരു "ഫ്രീക്കി" ദിവസമായിരുന്നു. രാവിലെ ജോലിക്ക് പോവാനിറങ്ങിയപ്പോള്‍ മുതല്‍ കാണാന്‍ തുടങ്ങിയതാണു ഒറ്റക്കണ്ണന്‍ കാറുകളെ. അതായത്, ഒരു ഹെഡ്‍ലൈറ്റ് മാത്രം വര്‍ക്ക് ചെയ്യുന്നവ.

ഒന്ന് രണ്ടിടത്ത് പിന്നെയും പോവേണ്ടതുണ്ടായിരുന്നു. വണ്ടിയോട്ടുന്നതിനിടെ എന്താണു കണ്ണില്‍ പെട്ടത്? കൂടുതല്‍ ഒറ്റക്കണ്ണന്‍ വണ്ടികള്‍.

നാല്‍പത് മിനിറ്റിനുള്ളില്‍ ഇരുപത്താറ് ഒറ്റക്കണ്ണന്‍ വണ്ടികള്‍ കണ്ടു.

ഏഴരയ്ക്ക് വീട്ടില്‍ പോവാനിറങ്ങിയപ്പോള്‍ ഇനിയും ഒരു ഹെഡ്‍ലൈറ്റ് മാത്രമുള്ളവ നിരത്തില്‍ കാണുകയില്ല എന്ന് ചിന്തിച്ചു.

വീട്ടിലേക്കുള്ള ലാസ്റ്റ് തിരിവും കഴിഞ്ഞപ്പോഴേക്കും, ദാ വരുന്നൊരു ഹോണ്ട സിവിക് - ഒറ്റക്കണ്ണന്‍.

കഷ്ടിച്ച് ആകെ ഒരു മണിക്കൂര്‍ വണ്ടിയോടിച്ചതില്‍ കണ്ടത് ഇരുപത്തേഴ് ഒറ്റക്കണ്ണന്സിനെ. ഫ്രീക്കീ യെസ്റ്റര്‍ഡേ ഇതല്ലെങ്കില്‍ പിന്നെന്താണു‌?

Thursday, April 07, 2011

ദ സ്റ്റോണിങ് ഓഫ് സൊറായ എം

http://ia.media-imdb.com/images/M/MV5BMTU0NzYyMTQyNl5BMl5BanBnXkFtZTcwOTU4MDY0Mg@@._V1._SY317_CR2,0,214,317_.jpg

വ്യഭിചാരക്കുറ്റവും മറ്റും ചുമത്തി അഫ്ഗാനിസ്ഥാനിലും ഇറാനിലും മറ്റും സ്ത്രീകളെ കല്ലെറിഞ്ഞു കൊന്നുവെന്നൊക്കെ പത്രങ്ങളില്‍ കണ്ടിട്ടുണ്ട്. അത്തരം അതിക്രമങ്ങള്‍ക്ക് പിന്നിലും ഒരു രാഷ്ട്രീയമുണ്ട്. സ്വന്തം കാര്യലാഭത്തിനായി മത/രാഷ്ട്ര നിയമങ്ങള്‍ എങ്ങനെ വളച്ചൊടിക്കാം എന്നതില്‍ നിപുണരായ ഒരു ചെറിയ പറ്റം ആള്‍ക്കാരാവും മിക്കപ്പോഴും അതിനൊക്കെ പിന്നില്‍. ദൈവത്തിന്റെ പേരും പറഞ്ഞ് മനുഷ്യരെയെല്ലാം ഇളക്കിവിട്ട് കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായല്ലോ.

ഒരു സംഭവകഥയെ ആസ്പദമാക്കിയുള്ള "ദ സ്റ്റോണിങ് ഓഫ് സൊറായ എം" എന്ന ചിത്രം കാണാനിടയായി. നല്ല സിനിമ, കാണാന്‍ ചാന്‍സ് കിട്ടുകയാണെങ്കില്‍ പാഴാക്കരുത്.

മഹാമൃത്യുഞ്ജയ യാഗം

സ്വന്തം തലയില്‍ നിന്നും വിഭൂതിയും വാച്ചും മോതിരവുമൊക്കെ പ്രത്യക്ഷപ്പെടുത്താന്‍ പ്രത്യേക മാജിക്കല്‍ സിദ്ധി"യുള്ളയാണു പുട്ടപര്‍ത്തിയിലെ സായിബാബ. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്നതെന്തിനാ, സ്വന്തം രോഗത്തിനു ശാന്തിയേകുന്ന ഒരു മരുന്നും കൂടി അദ്ദേഹത്തിനു സ്വന്തം തലയ്ക്ക് ചുറ്റും കൈകറക്കി "ഉണ്ടാക്കി" എടുത്തു കൂടേന്ന് ചോദിക്കാം.

ഇതീന്നും പുള്ളി രക്ഷപെട്ട് വന്നാല്‍ അടുത്ത വലിയ ദണ്ഡം വരുന്നതു വരെ അമരത്വവും, താഴെപ്പറയുന്ന മഹാമൃത്യുഞ്ജയ യാഗത്തിനു ക്രെഡബിലിറ്റിയുമാവും ആവറേജ് ആദ്മി നല്‍കുക.


പുട്ടപര്‍ത്തി: സത്യസായിബാബ യുടെ ആരോഗ്യനില പൂര്‍വസ്ഥിതിയിലാകാന്‍ ഭക്തര്‍ പുട്ടപര്‍ത്തിയില്‍ യാഗശാലയൊരുക്കി.

"മരണത്തിന്റെ പിടിയില്‍നിന്നു മനുഷ്യരെ മോചിപ്പിക്കുന്ന" മഹാമൃത്യുഞ്ജയ യാഗത്തിനാണ് ഇന്നലെ ഹില്‍വ്യൂ സ്റ്റേഡിയത്തില്‍ തുടക്കമായത്. തിരുമല ദേവസ്ഥാ നം മുന്‍ ചെയര്‍മാനും സായിബാ ബ ഭക്തനുമായ ഡി.കെ.ആദികേശവലു നായിഡുവാണു യാഗഗുരു.

ന്യുമോണിയ ബാധിച്ച സായിബാബയുടെ ശരീരം മരുന്നുകളോടു പ്രതികരിച്ചു തുടങ്ങിയതായി സത്യസായി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എ.എന്‍.സഫയ ഇന്നലെ അറിയിച്ചു.

രക്തസമ്മര്‍ദവും ഹൃദയതാളവും സാധാരണനിലയിലേക്കു വന്നിട്ടുണ്ട്. എന്നാല്‍, അബോധാവസ്ഥയില്‍നിന്നു തികച്ചും മുക്തനായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


(മനുഷ്യജീവനല്ലേ, ജീവിച്ചു പൊക്കോട്ടെ എന്നു എന്റെ സ്വകാര്യ മതം )

Tuesday, April 05, 2011

അരിപ്പൊടി

അരിപൊടിയല്ലെഡാ പൊട്ടാ! അരിപ്പൊടി. അരിപൊടിക്കാന്‍ മേലാത്തതു കൊണ്ടല്ലേടാ അരിപ്പൊടി വാങ്ങുന്നേ?

Followers

റ്റ്വീറ്റ്സ് - tweets

വായനാലിസ്റ്റ്

സൂചിക::Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.