കാകഃ കാകഃ, പികഃ പികഃ

Thursday, December 01, 2011

അറബ് വസന്ത

ചെമ്മീന്‍ ചാടിയാല്‍ ചട്ടിയോളം എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? ഇത്രയും ബഹളവും പുകിലും കൂട്ടി ഈജിപ്ത് അവരുടെ വിപ്ളവം നയിച്ചിട്ടും അറബ് വസന്തത്തിനു പകരം അറബ് വസന്തയാണു അവരു നേടിയെടുത്തത്.  തിയോക്രസിയിലൂന്നിയ പുതിയ സര്‍ക്കാരാവാം അവിടെ വരാന്‍ പോവുന്നത് എന്നു് വാര്‍ത്തകള്‍.

ആധുനിക ജനാധിപത്യത്തിനോട് തട്ടിച്ച് നോക്കുമ്പോള്‍ തിയോക്രസി രാജ്യങ്ങള്‍ പരാജയപ്പെടും എന്നതിനു ഉത്തമോദാഹരണമായി  നമ്മുടെ ദരിദ്രവാസി അയല്‍വാസി പാക്കിസ്ഥാനെ നോക്കിയാല്‍ മതി.

ജനാധിപത്യം പോലെ സുഖമുള്ള ഒരു ഭരണരീതിയല്ല  തിയോക്രസി, സ്വേച്ഛാധിപത്യം, രാജവംശം എന്നീ ഉട്ടോപ്പിയന്‍ ഉഡായിപ്പുകള്‍. ഇതു ആധുനിക ലോകം കാണിച്ചു തന്ന വസ്തുതയാണു്. 

പവനായി ശവമായി എന്ന പോലെ ഇത്രയും ബഹളവും ഒച്ചപ്പാടുമുണ്ടാക്കി ഈ വിവരദോഷികള്‍ ആളുകളെ മിനക്കെടുത്തിയത് ഇതിനായിരുന്നോ? തീട്ടക്കുഴിയിലെ കൃമികള്‍ വളി വിട്ടതായിരുന്നോ ഈജിപ്ത് വിപ്ളവം?

കൂടുതല്‍..

No comments:

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.