കാകഃ കാകഃ, പികഃ പികഃ

Friday, August 12, 2011

വയറന്മാരുടെ questionable behavior

മമ്മൂട്ടിക്കും ലാലിനും 30 കോടിയുടെ നികുതി വെട്ടിപ്പ് സമ്പാദ്യം

http://www1.thani-malayalam.info/evuraan/stuff/mammooty-mohanlal.gif

questionable behavior.

വാര്‍ത്ത പറയുന്നത്: മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 30 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സമ്പാദ്യം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. 2.8 കോടി രൂപയുടെ പണവും ആഭരണങ്ങളും ഇരുവരില്‍ നിന്നുമായി പിടിച്ചെടുത്തിട്ടുണ്ട്. വെളിപ്പെടുത്താത്ത വരുമാനം ഇരുവരും റിയല്‍ എസ്റ്റേറ്റ് മേഖലയിലും വിദേശ ആസ്തികളിലും മുതല്‍മുടക്കിയിരിക്കുന്നതായാണു കണ്ടെത്തല്‍. ഈ കണ്ടെത്തലുകള്‍ പ്രാഥമികമാണ്.

മ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒരുമിച്ചുള്ള വിവരങ്ങളാണ് താരങ്ങളുടെ പേരു പറയാതെ ആദായ നികുതി വകുപ്പ് പത്രക്കുറിപ്പായി പുറത്തിറക്കിയത്. ഓരോ ആളെയും സംബന്ധിച്ച സ്വത്തുവിവരങ്ങള്‍ പ്രത്യേകം വെളിപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് വകുപ്പ് അധികൃതര്‍. താര സമ്പാദ്യങ്ങള്‍ കണ്ടെത്താന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്കുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. ബാങ്ക് അക്കൌണ്ടുകളിലുള്ള വെളിപ്പെടുത്താത്ത നിക്ഷേപവും കണക്കാക്കി വരുന്നു.

ആദായനികുതി വകുപ്പ് ആരാണു നികുതി വെട്ടിച്ചത് എന്നൊന്നും കൃത്യമായി പറയാതെ ലസാഗു ഉസാഗു എന്നൊക്കെ പറയും. പൊതുജനങ്ങള്‍ക്ക് അതും നോക്കി നില്‍ക്കാതെ തങ്ങളുടെ തിയറികള്‍ ഇറക്കി രസിക്കാന്‍ ഒരു തടസ്സവുമില്ല താനും.

വരുന്നത് ഏത് നായരു ആയാലും അച്ചിക്ക് കിടക്കപൊറുതിയില്ല എന്നല്ലേ?

(പോം പോം ഈ ജീപ്പിന്നു മദമിളകി എന്ന വീഡിയോ ഇവിടെ.. )

http://www1.thani-malayalam.info/evuraan/stuff/mammooty-mohanlal-smooching-00000045.png http://www1.thani-malayalam.info/evuraan/stuff/mammooty-mohanlal-smooching-00000046.pnghttp://www1.thani-malayalam.info/evuraan/stuff/mammooty-mohanlal-smooching-00000047.pnghttp://www1.thani-malayalam.info/evuraan/stuff/mammooty-mohanlal-smooching-00000048.pnghttp://www1.thani-malayalam.info/evuraan/stuff/mammooty-mohanlal-smooching-00000049.pnghttp://www1.thani-malayalam.info/evuraan/stuff/mammooty-mohanlal-smooching-00000050.pnghttp://www1.thani-malayalam.info/evuraan/stuff/mammooty-mohanlal-smooching-00000051.png

ആരാവും കട്ടത്..? ആരാവും കൂടുതല്‍ മുക്കിയത്?
എന്തു തോന്നുന്നു? ആരാണു കൂടുതല്‍ നികുതി വെട്ടിച്ചിരിക്കുക?

http://www1.thani-malayalam.info/malayalam/icons/mamm.gif

പത്രവാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് കൂടി കിടക്കട്ടെ... ഇനി ഭാവിയിലിത് വ്യാജ വാര്‍ത്തയാണു, ഉഡായിപ്പാണു എന്നൊക്കെ നാളെ ആരേലും പറഞ്ഞാല്‍ ഖണ്ഡിക്കാന്‍ ഒരിതു വേണമല്ലോ? ഏത്..?http://www1.thani-malayalam.info/screenshots/images/tax-fraudster-mallu-superstars.png

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.