കാകഃ കാകഃ, പികഃ പികഃ

Wednesday, August 31, 2011

ഒരു വല്ലാത്ത തിയറി

നമ്മടെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ ഓടുന്ന വണ്ടികളുടെ ടയര്‍ വിഡ്ത്തും, മിനുമിനുസമുള്ള റോഡുകളുള്ള വിദേശ രാജ്യങ്ങളിലെ വണ്ടികളുടെ ടയര്‍ വിഡ്ത്തും തമ്മില്‍ താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ? ജീവിതത്തില്‍ ഒരിക്കല്‍ പോലും ഓഫ്‌‌റോഡില്‍ പോവാത്ത പൊന്തന്‍ വണ്ടികളുടെ ടയറുകളുടെ വീതി ടാറില്ലാത്ത റോട്ടിലൂടെയും ഓടുന്ന നമ്മടെ വണ്ടികള്‍ക്കുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്.

അതു പോലെ, യു.എസിലേയും നാട്ടിലേയും ആംബുലന്‍സുകള്‍ തമ്മില്‍ താരതമ്യം ചെയ്തു നോക്കൂ - ആംബുലന്‍സിനു വഴിമാറിക്കൊടുക്കുക എന്നത് നമ്മടെ നാട്ടിലെ ആക്ടീവ് കള്‍ച്ചറിലില്ലാത്തതാണ്. നാട്ടില്‍, ആംബുലന്‍സുകാരനെ പോലും റെയ്സ് ചെയ്തു കൊണ്ട് വണ്ടിയോട്ടിക്കുന്ന എത്ര ടാക്സിക്കാരെ കണ്ടിട്ടുണ്ടെന്നോ?

എന്നാലെങ്കിലും,  ഉച്ചത്തിലുള്ള ഹോണോ, ഫ്ളാഷിയായിട്ടുള്ള ലൈറ്റോ നമ്മടെ ആംബുലന്‍സുകള്‍ക്ക് ഇല്ല താനും. ഒരു നീല ബീക്കണും  (ആര്‍ക്കും കാണാത്ത തരത്തില്‍ വണ്ടീടെ മച്ചിലെവിടെയോ ഫിറ്റ് ചെയ്തതും) കീയോ കീയോ എന്ന ചെറിയ് ഒച്ചയിലുള്ള സൈറണും (പീപ്പി..?) കൊണ്ട് നമ്മുടെ ആംബുലന്‍സുകള്‍ സൈഡ് കിട്ടാതെ വശം കെടുമ്പോള്‍, പബ്ളിക്കിനു വേണ്ട അവബോധമുള്ള രാജ്യങ്ങളിലെ ആംബുലന്‍സുകള്‍ കിലോമീറ്ററുകള്‍ക്ക് മുമ്പേന്നേ ശ്രദ്ധയില്‍ പെടത്തക്ക രീതിയിലുള്ളവയാണു്.

( കള്ളക്കഴുവേറി രാഷ്ട്രീയക്കാരനും സാമിമാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും ദൈവങ്ങളുടെ പ്രതിപുരുഷന്മാര്‍ക്കും  എസ്കോര്‍ട്ട് പോവുന്ന വാഹനവ്യൂഹത്തെ പറ്റിയല്ല, ആം ആദ്മി - സാധാരണക്കാരനു ഉതകാനുള്ള സംവിധാനമാണു വിവക്ഷ. എനിക്കും നിങ്ങള്‍ക്കും ഉതകണമെന്നുണ്ടെങ്കില്‍ നമ്മക്കുള്ളതിനെ ചൊല്ലി വേവലാതിപ്പെടുന്നതിലല്ലേ കാര്യം, യേത്?)എന്താണോ ഇതിങ്ങനെ..?


(പ്രചോദനം: ഒരു കോളീഗിന്റെ ഹമ്മറിന്റെ റ്റൈ റോഡ് പൊട്ടിയ സംഭവം. ദാ, ഇത് പോലെ..)
1 comment:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരു വ്യത്യാസം കൂടി ഉണ്ട്‌ നമ്മുടെ നാട്ടിലെ ആംബുലന്‍സിന്റെ മേലാവിനു മുറുക്കാന്‍ മേടിപ്പിക്കാന്‍ വിടുമ്പോഴും ഡ്രൈവര്‍ ലൈറ്റും കത്തിച്ച്‌ സൈറണും മുഴക്കും ഇവിടെ അതവിടെ ഉണ്ടൊ?

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.