കാകഃ കാകഃ, പികഃ പികഃ

Wednesday, July 13, 2011

വാണ്ണാ പോലും


വാണ്ണ ബീ മൈ വാലന്റൈന്‍ - കഴിഞ്ഞ വാലന്റൈന്‍ ദിനത്തോട് അടുത്ത ദിവസങ്ങളില്‍ ഒരു പത്രത്തിലെ "യുവ" സെക്ഷനില്‍ കണ്ട ഒരു ലേഖനത്തിന്റെ തലക്കെട്ടായിരുന്നു "വാണ്ണ ബീ മൈ വാലന്റൈന്‍?" (wanna be my valentine?)

ഇതര ഭാഷകളില്‍ നിന്നും  സംസ്കാരങ്ങളില്‍ നിന്നും നമ്മളെന്തെല്ലാം സ്വാംശീകരിച്ചിരിക്കുന്നു. അതില്‍ നല്ലതും ചീത്തയും ഉണ്ട്.  മുകളിലത്തെ വാചകത്തിലെ "വാണ്ണാ" എന്ന മലയാളം വാക്കാണു് വിവരദോഷിയായ പത്രക്കാരന്റെ തലതിരിഞ്ഞു പോയ  ആഗിരണശേഷിയെ ധ്വനിപ്പിക്കുന്നത്.

ഇല്ലത്തു നിന്നു് പുറപ്പെടുവേം ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ലാ എന്ന രീതി. 

വാണ്ണാ എന്ന മലയാളം വാക്കിനെ ഞാന്‍ വെറുക്കുന്നു.  സ്വാംശീകരിക്കാന്‍ നല്ല ഗുണങ്ങള്‍ ഒരുപാടു ബാക്കി നില്‍ക്കേ ആ കിഴങ്ങന്‍, വാണ്ണാ-യുടെ പിറകെ പോയത് എന്തിനാണു്?

വാണ്ണാ പോലും!  അവന്റമ്മേടേ വാണ്ണാ..! പേപ്പട്ടി വെള്ളത്തെ വെറുക്കുന്നതു പോലെ ഞാനാ വാക്കിനെ വെറുക്കുന്നു. 

(വാലന്റൈന്‍ ഡേയ്ക്ക് എതിരെയല്ല. മലയാളിക്ക് തന്റെ അനുരാഗം പ്രകടിപ്പിക്കാന്‍ മുഗ്ധമായ ഭാഷാധോരണിയുള്ളപ്പോള്‍,  വാണ്ണാ ബീ മൈ വാലന്റൈന്‍? എന്ന് ചോദിക്കുന്ന പാവം കേരളീയനെ പറ്റി ചിന്തിച്ചപ്പോള്‍ ഇതെഴുതാതെ കഴിഞ്ഞില്ല, അത്രമാത്രം..!)
No comments:

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.