കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഡിസംബർ 12, 2010

അസ്സാഞ്ജയെ ലോകം എന്തു ചെയ്യും?

വിക്കിലീക്ക്സ് സംഭവം കൊള്ളാം, ബോധിച്ചു. ഇറാനിട്ട് പൊട്ടിക്കണമെന്നു സൗദി പറയുന്നതും, ഖത്തറിനു തീവ്രവാദികള്‍ക്കെതിരെ staunch നിലപാടെടുക്കുന്നതിനു മുട്ടിടിയാണെന്നും, സൗദി വഹാബി വട്ട് കേസുകളാണു് തീവ്രവാദത്തിന്റെ ഭണ്ഡാരക്കാരെന്നും ഒക്കെ.

("കണ്ണടച്ചാല്‍ പിന്നെ ഒന്നും കാണാനാവില്ല, ഡോക്ടര്‍!" എന്ന തമാശ ഓര്‍മ്മവന്നു.)

http://t2.gstatic.com/images?q=tbn:ANd9GcTwXZjshPbswEuNuZdWen7TzTVmF0UqhWIaYkT94cSxMxYc_l7u

എത്രയോ വാര്‍ത്തകളില്‍ നാം വായിച്ചിരിക്കുന്നു, കള്ളന്മാര്‍ മോഷ്ടിച്ച് വില്‍ക്കുന്ന ആഭരണങ്ങള്‍ ജ്യൂവലറികളില്‍ നിന്നും സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങളില്‍ നിന്നുമൊക്കെ കണ്ടെടുത്തൂന്നുമൊക്കെ! ഇട്ട് നടക്കാനും കൊണ്ട് നടക്കാനുമൊക്കെ സുഖമുണ്ടാവുമെങ്കിലും കളവുമുതലുകളായ ആഭരണങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നത് കുറ്റകരമാണു്.

കട്ടിട്ടില്ലെങ്കിലും അസ്സാഞ്ജയെ നമ്മള്‍ എന്തു ചെയ്യും? ഒരുത്തന്റെ ഭീകരവാദി മറ്റൊരുത്തന്റെ "പോരാളി"യാണല്ലോ? (സംശയമുണ്ടെങ്കില്‍ കാശ്മീര്‍ ഭീകരവാദികളെ പറ്റി തേജസ് ദിനപത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ വായിച്ചു നോക്കൂ)

ചരിത്രം പറയട്ടെ, ബ്രാഡ്ലി മാന്നിങ്ങിനെയും അസ്സാന്‍ജെയും ലോകം എന്തു ചെയ്തെന്ന്; ഒരു ഇരുപതു വര്‍ഷം കാത്തിരിക്കാം.!

ചേര്‍ത്ത് വായിക്കേണ്ടത്: സുതാര്യതാനാട്യത്തിന്റെ ജട്ടി കീറുമ്പോ..

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index