കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഡിസംബർ 05, 2010

കുട്ടിക്കഥകളും ചിത്രങ്ങളും


കുട്ടിക്കഥകളും ചിത്രങ്ങളും എന്ന പുസ്തകം അമ്മ വാങ്ങിച്ചു തന്നതാണെന്നാണു് ഓര്‍മ്മ. പപ്പയാണു വാങ്ങിത്തന്നത്.
http://evuraan.info/screenshots/images/steps-book.jpg

ചുവന്ന കട്ടിബൈന്‍ഡിങ്ങുള്ള പുസ്തകം, ഇന്നതെവിടെയാണെന്നു പിടിയില്ല. ഞങ്ങളുടെയെല്ലാം പല വര്‍ഷങ്ങളിലെ ഭേദ്യങ്ങള്‍ക്ക് ശേഷം സൂക്ഷിച്ചു വെയ്ക്കാനെടുത്തു വെച്ച അലമാരയിലിരിന്നു ദ്രവിച്ചു പൊടിയായി പോയിട്ടുണ്ടാവും. അതോയിനി ആര്‍ക്കേലും കൊടുത്തോന്നും അറിയില്ല.

സ്റ്റെപ്സിന്റെയോ മറ്റോ പ്രസിദ്ധീകരണമാണെന്ന് തോന്നുന്നു, കുട്ടിക്കഥകളും ചിത്രങ്ങളും. മാതൃഭൂമിയില്‍ ഇന്നൊരു ലേഖനം കണ്ടു, ഈ പുസ്തകം കണ്ടിട്ടുള്ളവരുണ്ടെന്ന് തിരച്ചിലില്‍ മനസ്സിലായി. (നമ്മുടെ ചിലരുടെയെങ്കിലും ജീവിതചക്രങ്ങള്‍ ചിലപ്പോഴെങ്കിലും സമാന്തരചാലുകളിലൂടെയാണല്ലോ പോയിട്ടുള്ളതെന്നു ആശ്ചര്യപ്പെടുന്നു..!)

"കുട്ടിക്കഥകളും ചിത്രങ്ങളും" - അതിന്റെ പതിപ്പുകള്‍ ഇപ്പോള്‍ വിപണിയിലുണ്ടോ? ഈ പുസ്തകം കുട്ടികള്‍ക്ക് തരപ്പെടുത്തിക്കൊടുക്കാന്‍ പറ്റുമെങ്കില്‍ ചെയ്യണേ, നല്ലതാണു്..!

(ചിത്രത്തിനു കടപ്പാട്: http://bit.ly/ey8Ofx )

6 അഭിപ്രായങ്ങൾ:

Vimal Joseph പറഞ്ഞു...

ഞാനും ഇതീലുടെ ബാല്യം ചിലവാക്കിയൊരാളാണ്... കുട്ടികഥകളും ചിത്രങ്ങളും, നീലകപ്പും, വലിയ ഹൃദയവുമെല്ലാം ഇന്നും ഓര്‍മയിലുണ്ട്..

5-6 വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളം പ്രഭാത് ബുക്സില്‍ കുട്ടികഥകളും ചിത്രങ്ങളും പുതിയ പതിപ്പിരിക്കുന്നത് കണ്ടിരുന്നു. പബ്ലിഷര്‍ ആരെന്ന് ഓര്‍മയില്ല.

അജ്ഞാതന്‍ പറഞ്ഞു...

പ്രോഗ്രസ്‌ പബ്ളിഷേര്‍സ്‌ ആയിരുന്നല്ലോ ഇതാ ദ്യം പുറത്തിറക്കിയത്‌, പ്രഭാത്‌ ബുക്സില്‍ എണ്‍പതുകള്‍ വരെ ഉണ്ടായിരുന്നു റഷ്യ തകര്‍ന്നതോടെ ഈ പ്രസിധീകരണങ്ങളും അവസാനിച്ചു, രണ്ടു കൊല്ലം മുന്‍പ്‌ കോഴിക്കോടുള്ള ഒരു സ്വകാര്യ പ്രസിധീകരണം അഞ്ഞൂറു രൂപ വിലക്ക്‌ ഈ ബുക്ക്‌ ഇറക്കിയിരിക്കുന്നത്‌ കണ്ടു പത്തു രൂപ ആയിരുന്നു പഴയ വില, ഈ പതിപ്പ്‌ അത്ര ഭംഗിയില്ല കമ്പ്യൂട്ടറില്‍ പഴയ ബുക്ക്‌ സ്കാന്‍ ചെയ്ത്‌ പഴയ ലിപിക്കു പകരം പുതിയ ലിപിയില്‍ ഇറക്കി എന്നു മാത്രം അഞ്ഞൂറു രൂപ നീതീകരിക്കത്തക്ക വിലയല്ല, അല്‍പ്പം പേജിളകിയ ഒരു കോപ്പി വീട്ടിലുണ്ട്‌ പുതിയ കുട്ടികള്‍ക്കും ഇഷ്ടമാണു ഇതുപോലെ വാളമീന്‍ കല്‍പ്പിക്കുന്നു, ചുക്കും ഗെക്കും, സുജാതയും കാട്ടാനയും (ശങ്കേര്‍സ്‌ വീക്കിലി പ്രസിധീകരണം) എണ്റ്റെ ബാല്യകാലങ്ങളെ രസിപ്പിച്ചവയാണു എന്നാല്‍ എണ്റ്റെ മക്കള്‍ക്കിതൊന്നും വലിയ കാര്യമില്ല താനും

krishnakumar513 പറഞ്ഞു...

പ്രഭാത് ബുക്സില്‍ കണ്ടിരുന്നു.

വെള്ളെഴുത്ത് പറഞ്ഞു...

മെൽ ബുക്സാണ് പുതിയത് പുറത്തിറക്കിയത്. വില 325 ക. മാതൃഭൂമിയിൽ കിട്ടും ഇതിന്റെ പുതിയ എഡിഷൻ. പഴയത് ദീർഘചതുരാകൃതിയിലായിരുന്നെങ്കിൽ പുതിയത് സാധാരണ പുസ്തകത്തിന്റെ ഷെയ്പിലാണ്. ചിത്രങ്ങൾ പഴയതു തന്നെ.

അജ്ഞാതന്‍ പറഞ്ഞു...

http://buy.mathrubhumi.com/books/otherpubs/children&145;s-literature/bookdetails/1154/kuttikkadhakalum-chitrangalum

അജ്ഞാതന്‍ പറഞ്ഞു...

http://buy.mathrubhumi.com/books/otherpubs/children&145;s-literature/bookdetails/1154/kuttikkadhakalum-chitrangalum

അനുയായികള്‍

Index