കാകഃ കാകഃ, പികഃ പികഃ

Friday, June 25, 2010

സെക്യൂരിറ്റി എസ്സന്‍ഷ്യല്‍സ്

കേരളത്തിനു വെളിയിലൊരു മഹാനഗരത്തില്‍ പഠിക്കുന്ന കസിനു, അവള്‍ടെയപ്പന്‍ ഈ വേക്ക് കുവൈത്തില്‍ നിന്നും വന്നപ്പോള്‍ ഒരു വിന്‍ഡോസ് 7 ലാപ്‌‌ടോപ്പ് കൊണ്ടുക്കൊടുത്തു. ഫ്രീയായിട്ട് അതിലു വന്ന നോര്‍ട്ടന്‍ ആന്റി വൈറസ് പ്രോഗ്രാം, അതിന്റെ ആറു മാസത്തെ കാലാവധി കഴിഞ്ഞപ്പോള്‍ മുതല്‍ തീര്‍ന്നേ തീര്‍ന്നേ എന്നു പറയുന്നതു കേട്ട് ഭയന്നു് അവളൊരു ലോക്കല്‍ കമ്പ്യൂട്ടര്‍ ഷോപ്പുകാരനെ സമീപിച്ചു.

അങ്ങേരു പത്തു മുന്നൂറു രൂപായും വാങ്ങി, എവിടുന്നോ കിട്ടിയ ബിറ്റ്‌‌ഡിഫന്‍ഡറും ഒപ്പം AVG-യും പിന്നെ വേറെ കുറെ ചവറും ഇന്‍സ്റ്റാള്‍ ചെയ്തു കൊടുത്തു. അതീ പിന്നെ, അവളെ ഓണ്‍ലൈനില്‍ കണ്ടിട്ടില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ..!

കാശു കൊടുത്തു വാങ്ങിയ genuine വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു ഉള്ളതെങ്കില്‍, വെറുതെ കണ്ടകടച്ചാണി ആന്റിവൈറസ് [അമേരിക്കയിലാണെങ്കില്‍, ആന്റൈ‌‌വൈറസ്] സാധനങ്ങള്‍ വലിച്ചു വാരി ഇടേണ്ട കാര്യമില്ല. പ്രത്യേകിച്ചും മുറിവൈദ്യന്മാരുടെ പക്കല്‍ നിന്നും ചവറും ചവണിയും കാശു് കൊടുത്തു് വാങ്ങിക്കേറ്റരുതെ..!

പൈറേറ്റഡല്ലാത്ത, ഒതെന്റിക് വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു ഉള്ളതെങ്കില്‍, മൈക്രോസോഫ്റ്റിന്റെ തന്നെ MSE (മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സന്‍ഷ്യല്‍സ്) പെര്‍പ്പറ്റ്വല്‍ ലൈസന്‍സോടെ ഫ്രീയായിട്ട് ലഭ്യമാണു്. വേണമെന്നുള്ളവര്‍ക്ക് തനിയെ ഡൗണ്‍ലോഡി ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതേയുള്ളൂ താനും.

താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ അവ ലഭ്യമാണു്:

http://www.microsoft.com/security_essentials/images/logo_mse.gif

http://www.microsoft.com/security_essentials/

കൂടുതല്‍: ഇവിടെ

1 comment:

Umesh::ഉമേഷ് said...

ആഹാ, ഉബുണ്ടുവൊക്കെ വിട്ടു് ഏവൂരാൻ മൈക്രോസോഫ്റ്റിന്റെ ഇവാഞ്ചലിസ്റ്റ് ആയോ? :)

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.