കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, മേയ് 24, 2010

ജൂഡിയുടെ പൈഞ്ഞ

ആദ്യമേ പറയട്ടേ, കുറേനാളു കൂടി കണ്ട വല്ല്യ കുഴപ്പമില്ലാത്തൊരു മലയാളം സിനിമയാണു‌ "ലൌഡ് സ്പീക്കര്‍".

ഇനി, വല്ലോം മനസ്സിലാവണമെന്നുണ്ടെങ്കില്‍ നിബന്ധനകള്‍ ഒന്നു രണ്ടെണ്ണമുണ്ട്.

ഒന്ന്‍: ലൌഡ് സ്പീക്കര്‍ എന്ന മലയാളം സിനിമാ കാണുകയോ, കുറഞ്ഞത് അതിന്‍റെ കഥയാരേലും നിങ്ങള്‍ക്ക് പറഞ്ഞു തരികയോ ചെയ്തിട്ടുണ്ടാവണം.

രണ്ട്:
പട്ടിക്ക് പേരിടുമ്പോള്‍, ജൂഡി എന്ന പേരു വീഴാന്‍ കൂടുതല്‍ സാധ്യത പെണ്‍പട്ടിക്കാവാം എന്നതിനോട് നിങ്ങള്‍ സമ്മതിക്കണം.


കാര്യത്തിലേക്ക് കടക്കാം.

ലൌഡ് സ്പീക്കറില്‍, ജഗതി ശ്രീകുമാറിന്‍റെ കഥാപാത്രം ജൂഡിയെന്ന തന്‍റെ അരുമ നായയുമൊത്ത് കുറേ വളിപ്പ് സീനുകളില്‍ തകര്‍ക്കുന്നുണ്ട്.

അതേ സിനിമയിലെ മറ്റൊരു ഷോട്ടില്‍, ജൂഡിയുടെ "സ്വത്വം" വെളിവാകുന്നുമുണ്ട്.

ദാ സ്ക്രീന്‍ ഷോട്ട്:

http://malayalam.homelinux.net/evuraan/stuff/judy-hehe.png

പുരിഞ്ചിതാ?


അക്ഷരപ്പിശകു പിണഞ്ഞ ഗോസായിയെ ഇത്രേം വധിക്കാമെങ്കില്‍ പിന്നെ ഇതെന്തിനു വെറുതെ വിടണം?


( ജൂഡിയെന്നത് ആണ്‍പേരാണെന്ന ഖണ്ഡനാവാദവുമായി വരുന്നവര്‍ ദാ ഈ ലിങ്കൊക്കെ കണ്ട് സാമാന്യജ്ഞാനവുമായി താദാത്മ്യം പ്രാപിക്കണമെന്ന് അപേക്ഷ.)


അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index