കാകഃ കാകഃ, പികഃ പികഃ

Monday, March 29, 2010

ഹോണ്‍ ഓക്കെ പ്ലീസ്..

റോട്ടിലൂടേയോടുന്ന മിക്ക ലോറികളുടെയും പിന്നില്‍ HORN OK PLEASE എന്നെഴുതിയിരിക്കുന്നത്‌ കണ്ടിട്ടില്ലേ?

http://upload.wikimedia.org/wikipedia/commons/f/f7/Horn_ok-1.jpg

പ്രത്യക്ഷത്തില്‍ തന്നെ യാതൊരു യുക്തിയുമില്ലാത്ത ഒരു ക്ലീഷേ.

"ഹോണ്‍ ഓക്കെ പ്ലീസ്.." പോലും...!

ഹോണ്‍ ഓക്കെ പ്ലീസ് എന്ന വിവരക്കേടിന്റെ ചരിത്രം തപ്പിയിറങ്ങി.

പണ്ട് കാലങ്ങളില്‍, ഇന്നത്തെ ലോറികളുടെയൊക്കെ വല്ല്യപ്പൂപ്പന്മാര്‍ ഇന്ധനമായിട്ട് കുറേ നാള്‍ മണ്ണെണ്ണ കത്തിച്ചിരുന്നു. ചെറ്യേ അപകടങ്ങള്‍ ഉണ്ടായാല്‍ പോലും തീ പടര്‍‌ന്നു കത്തുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. അക്കാലങ്ങളില്‍ സുരക്ഷാ ക്രമീകരണമായിട്ടാണു്‌ മണ്ണെണ്ണയിലോടുന്ന വണ്ടികളുടെ പിന്നില്‍

HORN PLEASE, ON KEROSENE
BLOW HORN, ON KEROSENE

എന്നൊക്കെ എഴുതിവെക്കാന്‍ തുടങ്ങിയത്.

അതായത്, "ദ് മണ്ണെണ്ണയിലോടുന്ന വണ്ടിയാണു്‌, നോക്കാതേം കാണാതേം ഹോണടിക്കാതേം ഓവര്‍‌ടേക്ക് ചെയ്യല്ലേ മ്വാനേ..!" എന്നു്‌.

അതാണു്‌ ലോപിച്ച് ലോപിച്ച് ഹോണ്‍ ഓക്കെ പ്ലീസ് ആയത്.

ലോറിപ്പണിക്കാര്‍ തങ്ങളുടെ മനോധര്‍‌മ്മം അനുസരിച്ച് ലോറികള്‍‌ക്ക് തലപ്പാവും ചിറകും ചന്തിയും ഒക്കെ ഉണ്ടാക്കി. അതിന്മേല്‍ തങ്ങളുടെ മനോധര്‍‌മ്മവും കലാബോധവും പോലെ മയലിനെയും മാനിനേയും കുയിലിനെയും പൂവിനെയും ഒക്കെ വരച്ച് വെയ്ക്കാന്‍ തുടങ്ങി. ഒപ്പം ഹോണ്‍ ഓക്കെ പ്ലീസും മറ്റും എഴുതി വെയ്ക്കാന്‍ അവര്‍ മറന്നില്ല.

അങ്ങനെ ഇന്നും നമ്മള്‍ ഹോണ്‍ ഓക്കെ പ്ലീസടിക്കുന്നു. ഉച്ചത്തിലുച്ചത്തില്‍..!

കൂടുതല്‍ ഇവിടെ: Horn OK Please, Blow OK Horn

4 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കൊള്ളാം..രസകരമായ ഒരു കാര്യം...പുതിയ അറിവിനു നന്ദി !

Anonymous said...

many people use OK as a verb.


Jacob-

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

കൊള്ളാം.:)
അതാണല്ലേ കാര്യം

mukthar udarampoyil said...

അപ്പൊ
അതാണതിന്റെ
സങതി..
ചാത്തുണ്ണി പോയ സംഭവം..

"ഹോണ്‍ ഓക്കെ പ്ലീസ്.."

Followers

Index