കാകഃ കാകഃ, പികഃ പികഃ

Monday, January 18, 2010

കേക്ക് കേക്ക്. കേക്കെന്നേ..!

യാക്കൂണ്‍ എന്നൊരു വാക്കുണ്ട്, കൊളോക്കിയല്‍ മലയാളത്തില്‍. ഇതിനു മുമ്പ് കേട്ടിട്ടില്ലെങ്കില്‍, ഇപ്പോ കേട്ടല്ലോ..? യാക്കൂണ്‍ ഗര്‍ഭിണികളായ പെണ്ണുങ്ങള്‍ക്ക് മാത്രമുണ്ടാവുന്ന ബലഹീനതയാണെന്നും ചില ദ്രോഹികള്‍ വാദിക്കാറുള്ളതു് പൊള്ളവാദമാണെന്നു് പ്രത്യേകം പറയേണ്ടല്ലോ..?


ഇതാണു് എന്റെ ഒരു ബലഹീനത. നമ്മുടെ നാട്ടിലെ സാദാ ചായക്കടകളിലെ പാചകേന്ദ്രന്മാര്‍ ഉണ്ടാക്കുന്ന ഈ കേക്കിനു എന്തൊരു സ്വാദാണെന്നോ..?!

7 comments:

Umesh::ഉമേഷ് said...

കൺഗ്രാച്യുലേഷൻസ്, ഏവൂരാനേ! ആരോഗ്യമുള്ള കുട്ടി ഉണ്ടാവട്ടേ. പ്രസവം സുഖമാകട്ടേ! :)

(വ്യാക്കൂൺ എന്നാണു ഞാൻ കേട്ടിട്ടുള്ളതു്)

:: niKk | നിക്ക് :: said...

ഹഹഹ !

ശബ്ദശക്തി വ്യാഖ്യാകാരഃ said...

യാക്കം എന്നും പറയാറുണ്ട്.

നരസിംഹം said...

കൊമ്പനാനയ്ക്കും ഗര്‍ഭം!!
ഇതു പകരുമോ?
വായില്‍ കിശുകിശാ വെള്ളം വരുന്നു

നീലകുറിഞ്ഞി said...

വെറുതെ ആള്‍ക്കാരെക്കൊണ്ട്‌ പറയിപ്പിക്കാതെ , ഇവിടെപ്പോയി വായിക്കൂ , പരീക്ഷിക്കൂ ....
http://sherlyaji.blogspot.com/2009/04/vekku-cake-sweet-cross-cakechayakada.html

വല്യമ്മായി said...

ബണിന്റെ ആകൃതിയില്‍ ഒരു ബിസ്കറ്റു കിട്ടുമായിരുനു ചായപ്പിടികയില്‍.

ആശംസകള്‍

തറവാടി said...

:)

Followers

Index