കാകഃ കാകഃ, പികഃ പികഃ

Saturday, October 31, 2009

മലയാളം ട്വീറ്റാന്‍ SMS

പലരാജ്യങ്ങളിലും ടെക്സ്റ്റ് മെസ്സേജിലൂടെ ട്വിറ്ററിലേക്കും മറ്റും മെസ്സേജുകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും. ഉദാഹരണത്തിനു യു.എസ്സില്‍ 40404 എന്ന നമ്പരിലേക്ക് sms അയച്ചാല്‍ അവ ട്വിറ്ററിലെത്തും. എന്നാല്‍ മലയാളം മെസ്സേജുകള്‍ എസ്.എം.എസ്സിലൂടെ പോസ്റ്റാന്‍ കഴിയുകയില്ല - കാരണം, യൂണീകോഡും എസ്.എം.എസ്സും തമ്മിലുള്ള ബാന്ധവം ഇതു വരെയും പൂര്‍ണ്ണമായിട്ടില്ല.

മലയാളത്തില്‍ പോസ്റ്റാന്‍ ഒന്നുകില്‍, വാപ് അക്സസ്സുള്ള മൊബൈല്‍ ഡിവൈസുകള്‍ വേണം, അല്ലെങ്കില്‍ നെറ്റ് അക്സസുള്ള പീസീ തന്നെ ശരണം.

മേല്‍പ്പറഞ്ഞ പ്രതിബന്ധങ്ങളൊക്കെ ഉണ്ടെങ്കിലും, sms-ലൂടെ മലയാളത്തില്‍ ഒരു വാക്കേലും ട്വിറ്റാതെ പറ്റില്ലല്ലോ? എന്റെ സെല്ലിലാകട്ടെ വാപ്പും കൂപ്പും ഒന്നുമില്ല, ആകെയുള്ളത് അണ്‍ലിമിറ്റഡ് എസ്.എം.എസ്സ്. മെസ്സുജകള്‍ മാത്രം.

ഇതിനു ഒരു പരിധി വരെ പരിഹാരമൊപ്പിക്കാം, അത്യാവശ്യം മലയാളം എഴുതിവിടാന്‍ NCR ഉപയോഗിക്കാം. അതായത്,



എന്നൊരു എസ്.എം.എസ്സ്. മെസ്സേജ് ട്വിറ്ററിലോട്ട് അയച്ചാല്‍, അവിടെയത്

ഹാഹാ this is how you post mal over sms to 22r

എന്നെത്തിക്കോളും. ഇതാ, റ്റ്വിറ്ററിലെ ലിങ്ക് .



വെബ്ബിലോട്ടുള്ള sms മെസ്സേജില്‍ അല്പം മലയാളം തിരുകാന്‍...

അതേ മെസ്സേജ് ഒരു ഈ-മെയിലായിട്ട് അയച്ചാല്‍, (ഈമെയില്/മൊബൈല്‍ ബ്ളോഗിങ്ങ് സെറ്റപ്പ് ചെയ്തിട്ടുണ്ടെങ്കില്‍) അവിടെയത് മലയാളത്തില്‍ ഇങ്ങനെയും എത്തിപ്പെട്ടോളും

അത്യാവശ്യം മലയാളം വാക്കുകള്‍ sms ടെമ്പ്ളേറ്റുകളില്‍ തിരുകാന്‍ ഇവിടെ നിന്നുമുണ്ടാക്കാം, അവിടെ Mixed input സെക്ഷനില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് Convert ഞെക്കുക, തുടര്‍ന്ന് താഴെ, Decimal NCRs സെക്ഷനില്‍ വരുന്നതാണു് നമുക്ക് വേണ്ട സാധനം. അതു തിരുകി ട്വിറ്ററിലോട്ടും ഇതര വെബ്ബ് പോര്‍ട്ടലുകളിലോട്ടും മലയാളം അടിച്ചു വിടൂ. (കോമണ്‍ വാക്കുകള്‍ സെല്‍ഫോണില്‍ template സൗകര്യമുണ്ടെങ്കില്‍, അതില്‍ തിരുകി വെയ്ക്കുകയുമാവാം.)

(ഇതത്ര ആനക്കാര്യമൊന്നുമല്ല, NCR കുന്ത്രാണ്ടം നമ്മളയയ്ക്കുന്നു, ബ്രൗസറുകള്‍ അത് മലയാളത്തില്‍ ഡിസ്‌‌പ്ലേ ചെയ്യുന്നു. NCR-നെ പറ്റി അല്‍പം NCR -> malayalam കണ്‍വെര്‍ഷന്‍ എന്ന പേജിലുണ്ട്. )

തനിമലയാളം പോലെ യൂണീകോഡ് tweets അഗ്രിഗേറ്റ് ചെയ്യുന്നവയില്‍, ഇപ്രകാരം പോരുന്നവ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും :

അന്‍സുവിന്റെ കഥ

അല്പം കോമണ്‍ സെന്‍സ് മാത്രം മതി ഈ ഫോട്ടോ പറയുന്ന കഥ കൊലപാതകത്തിന്റേതാണെന്നും, ആത്മഹത്യയുടേതല്ലെന്നും തിരിച്ചറിയാന്‍.

ദീപികയില്‍ കണ്ട വാര്‍ത്തയിലൂടെയാണു് നീതിക്ക് വേണ്ടി ഒരു പിതാവ് ഒരുപാടലഞ്ഞതിന്റെ ഈ കഥയറിയുന്നത്.

കൂടുതല്‍ ഇവിടെ..


മകളുടെ ദുരൂഹമരണത്തിന്റെ ചുരുളഴിച്ച് പിതാവിന്റെ ബ്ളോഗ്

കോട്ടയം: ദുരൂഹസാഹചര്യത്തില്‍ മരിച്ച അന്‍സുവിന്റെ പിതാവ് നീതിക്കായി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന്റെ കഥ ഇന്റര്‍ നെറ്റിലും നിറഞ്ഞു. മകളുടെ മരണത്തെക്കുറിച്ചും പോലീസ് അന്വേഷണത്തെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ സഹിതമാണ് പിതാവ് ബ്ളോഗ് തയാറാക്കിയിരിക്കുന്നത്. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സില്‍ 2006 ജൂണ്‍ 18ന് അന്‍സു കൊല്ലപ്പെട്ടതും അതിനിടയാക്കിയ സാഹചര്യവും പിന്നീടു നടന്ന അന്വേഷണങ്ങളും നിഷേധിക്കപ്പെട്ട നീതിയുമൊക്കെയാണ് പിതാവ് കോട്ടയം മൂലവട്ടം മംഗലത്ത് എം.എം കുരുവിള തയാറാക്കിയ ബ്ളോഗില്‍ വിവരിച്ചിരിക്കുന്നത്. http://mystrydeath. blogspot.com എന്ന പേരിലുള്ള ബ്ളോഗില്‍ മകളുടെ മരണ ചിത്രം ഉള്‍പ്പെടെയുള്ള ഫോട്ടോകളും കാണാം.

മരണത്തിലും അനീതി എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന പേജില്‍ കൊലചെയ്യപ്പെട്ടവളുടെ ആത്മാവ് നീതി തേടി അലയുകയാണെന്നും കുറിച്ചി ട്ടുണ്ട്. മകളെ പത്തനംതിട്ട സ്വദേശി റിബു ജോണിന് വിവാഹം ചെയ്തകൊടുത്തതു മുതല്‍ ഇന്ന് കോട്ടയത്ത് മതാനുഷ്ഠാന പ്രകാരം പുനര്‍സംസ്കാരം നടത്തുന്നതുവരെയുള്ള വിവരങ്ങള്‍ ഉള്‍ പ്പെടുത്തിയിട്ടുണ്ട്.

റിബുവും കൂട്ടുകാരനായ ചഗ്ളയെന്നയാളും തമ്മിലുള്ള മോശമായ ബന്ധത്തെ അന്‍സു ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തിന് തലേന്ന് രാത്രി അന്‍സുവും റിബുവും തമ്മില്‍ വഴക്കുണ്ടായെന്നും പിറ്റേന്ന് രാവിലെ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്െടത്തുകയുമായിരുന്നു. അന്‍സു ആത്മഹത്യ ചെയ്തതായി റിബു നേരിട്ട് കുരുവിളയെ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്ന ഡോ. ജനാര്‍ദന റെഡ്ഡി എന്നൊരാളെ പ്രസ്തുത ആശുപത്രിയില്‍ ഇല്ലെന്ന് പിന്നീട് തെളിഞ്ഞു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുണ്ടായ ക്ഷതങ്ങള്‍ കാണിച്ചിരുന്നില്ല. മരിച്ചപ്പോള്‍ ഉണ്ടായിരുന്ന വസ്ത്രവും തെളിവുകളും പോലീസ് നശി പ്പിച്ചു. ആചാരപരമായ സംസ്കാരം നിഷേധിച്ചതിനെതിരെ സഭാ നേതൃത്വത്തെ സമീപിച്ചതും പിന്നീട് നീതി ലഭിച്ചതും ബ്ളോഗില്‍ വ്യക്തമാക്കുന്നു.


കടപ്പാട്: ദീപിക ദിനപത്രം

Wednesday, October 07, 2009

ജട്ടി ലാഭം, പോസ്റ്റേജും

മുത്താലിക്കിനു ജട്ടികള്‍ കര്‍ണ്ണാടകത്തിലോട്ട് അയച്ചു കൊടുത്തതേയുള്ളൂ - ലൗ ജിഹാദെന്ന പ്രതിഭാസം കേരളീയര്‍‌ക്കും വാര്‍‌ത്തകളിലൂടെ അതിനോടകം സുപരിചിതമായി.

2800-ഓളം കുട്ടികളെ മതം മാറ്റിയെന്നും പത്രവാര്‍ത്ത. ഇങ്ങനൊരു സം‌ഭവും ഉണ്ടോ എന്ന് നമ്മുടെ ഹൈക്കോടതിയും ശങ്കിക്കുന്നു.

സെക്കുലര്‍ സമൂഹത്തിലെ inter-religion പ്രേമ ബാന്ധവങ്ങള്‍‌ക്ക് genocide-എന്ന ഹിഡ്ഡന്‍ ലക്ഷ്യമുണ്ടോ എന്ന സംശയം ഈ വാര്‍‌ത്തകള്‍ക്കിടയില്‍ തോന്നിപ്പോയാല്‍ കുറ്റം പറയാനാവില്ല. പറ്റ്വോ? സ്വതന്ത്ര ചോദനയാല്‍ നടക്കുന്ന മിശ്രവിവാഹങ്ങള്‍ക്ക് നിയമ പരിരക്ഷയും ഭരണഘടന നല്‍കുന്നുമുണ്ട്. എന്നാല്‍, ദുഷ്‌‌പ്രചരണങ്ങളുടെ തള്ളലില്‍ കണ്ട അണ്ടനും അടകോടനും ഇതര മതസ്ഥരെ പ്രണയിച്ച് നശിപ്പിക്കാനിറങ്ങുന്ന പ്രതിഭാസം ഭീതി പടര്‍ത്തിയില്ലെങ്കിലേ അത്‌‌ഭുതമുള്ളൂ.

വെളിച്ചെണ്ണ ഹൃദ്‌രോഗം ഉണ്ടാക്കും എന്നതും, സെല്‍‌ഫോണ്‍ ക്യാന്‍‌സര്‍ ഉണ്ടാക്കുമോ എന്നതും ഒക്കെ ഇതു പോലെ സംശയങ്ങളാണു്‌. ഇതു വരേക്കും അണ്‍‌പ്രൂവണ്‍.

അജ്ഞാതമായതിനാലാവുമല്ലോ ഹിഡ്ഡന്‍ അജണ്ട എന്ന പദപ്രയോഗമുണ്ടായിരിക്കുന്നത്?

പുകവലി ആരോഗ്യത്തിനു ഹാനികരം, എയ്ഡ്സ് അവയര്‍‌നെസ്സ് എന്നതു പോലെ, ലൗ ജിഹാദ് അവയര്‍‌നെസ്സും വേണ്ട സ്ഥിതി വന്നോ എന്ന ചോദ്യത്തിനു ഇപ്പോഴത്തെ രാഷ്ട്രീയ പരിസ്ഥിതിയില്‍ വ്യക്തമായ ഒരുത്തരം ഉണ്ടാവണമെന്നില്ല. എന്തായാലും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ?

എന്തായാലും ഒരു ജട്ടീം പോസ്റ്റേജും കൈവിട്ട് പോയേനെ..!

മുത്താലിക്കിനും താലിബാനുമിടയില്‍ ഞെരിപിരി കൊള്ളുന്ന സുന്ദരികളേ, നിങ്ങളുടെ ജട്ടികളിന്മേലുള്ള അവകാശം അര്‍ഹതപ്പെട്ടവര്‍ക്കായി മാത്രം നല്‍കുവിന്, ജട്ടിശാപമുണ്ടാവാതെ കാക്കുവിന്‍.!

Followers

റ്റ്വീറ്റ്സ് - tweets

വായനാലിസ്റ്റ്

സൂചിക::Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.