കാകഃ കാകഃ, പികഃ പികഃ

Friday, September 25, 2009

വാട്ടീസ് കല്‍‌ക്കണ്ടം.?!

കല്‍‌ക്കണ്ടമെന്നാല്‍ എന്താണെന്നറിയാത്ത മലയാളിയുണ്ടോ? മലയാളിയുടെ സ്വന്തം ഓര്‍‌ഗാനിക് കാന്‍‌ഡിയല്ലേ കല്‍‌ക്കണ്ടം? കല്‍ക്കണ്ടം ചേരുന്ന പൊടിക്കൈകളും നിരവധിയാണു്‌.

കല്‍‌ക്കണ്ടത്തിന്റെ രുചിയൊന്നു്‌ ഓര്‍‌ത്ത് നോക്കൂ..!

ഉം ഉം ഉം! പ്ല്ട്ടാ..!

എന്നാലും,

കഴിഞ്ഞ ദിവസം, ഒരു സം‌ഭാഷണശകലത്തിലൂടെയാണു്‌ കല്‍‌ക്കണ്ടം മനസ്സില്‍ വീണ്ടും പൊന്തിയത്. ഒപ്പം ചോദ്യവും? വാട്ടീസ് കല്‍‌ക്കണ്ടം?

വാട്ടീസിന്റെ ഗുണമുള്ള കല്‍‌ക്കണ്ടം എന്നതല്ല വിവക്ഷ. എന്താണു്‌ കല്‍‌ക്കണ്ടം? അതെങ്ങിനെയുണ്ടാക്കുന്നു എന്ന ചോദ്യങ്ങളാണു്‌ ഉത്തരമില്ലാതെ നില്‍‌ക്കുന്നത്.


ബഹുമാന്യരെ, ആര്‍ക്കേലും അറിയാമോ കല്‍‌ക്കണ്ടം (൧) എങ്ങിനെയുണ്ടാക്കുന്നു? (൨) അതിന്റെ ഇം‌ഗ്ലീഷിലെ പേരെന്ത്?

Thursday, September 24, 2009

വ്യത്യ‌‌സ്തനാമൊരു കൊമ്പന്‍

വിഖ്യാതമായ ടോം ആന്റ് ജെറി കാര്‍ട്ടൂണുകള്‍ ഇഷ്ടമല്ലാത്തവരുണ്ടോ? ഈ പ്രായത്തിലും വല്ലപ്പോഴും അവ കാണുന്നതിനു എനിക്ക് ഇഷ്ടം തന്നെയാണു്. എല്ലാ മുതിര്‍ന്നവരുടെ മനസ്സിലും ഒരു കുട്ടി ഒളിഞ്ഞിരുപ്പുണ്ടെന്നല്ലേ?

അങ്ങിനെ ഒരെണ്ണം കണ്ട കൂട്ടത്തില്‍ ശ്രദ്ധിച്ച കൊമ്പനാനയുടെ ചിത്രം മനസ്സിലുടക്കി - വ്യത്യസ്തമായൊരു ചിത്രീകരണ രീതിയെന്നു് തോന്നി.




വ്യത്യസ്തനാമൊരു ബാലനാം ബാര്‍ബറിനു പാട്ടില്‍ കയറാമെങ്കില്‍, ഈ കൊമ്പനു പോസ്റ്റിലും കയറിപ്പറ്റാം.

Saturday, September 12, 2009

ഓഗ് വോര്‍ബിസ് പരീക്ഷണം

html5 -ലെ ഓഡിയോ വീഡിയോ ടാഗുകളെ പറ്റി കേള്‍ക്കാത്ത ടെക്കികളുണ്ടാവുമോ?

ഒരു പരീക്ഷണം, ഓക്സിജന് നിങ്ങടെ അമ്മാവന് കൊണ്ടുത്തരുമോ? എന്ന പേജിലെ വീഡിയോ ഓഗ്ഗിലേക്ക് മാറ്റിയതു.






വല്ലോം കാണാമ്പറ്റുന്നുണ്ടോ?



$ du -ks SlDui7k-xAI.flv Venu-newshour.ogg
6156 SlDui7k-xAI.flv
3660 Venu-newshour.ogg <-- പാതി വലിപ്പം..! യേതു്..?!

Friday, September 11, 2009

കൈമറിയുന്ന സ്കൈപ്പ്

ന്യൂ യോര്‍ക്ക് ടൈംസ് ലേഖനം - In a Sale, Skype Wins a Chance to Prosper

2006-ല്‍ 2.6 ബില്യണ്‍ ഡോളറിനു ഈ-ബേ വാങ്ങിയ സ്കൈപ്പിനെ, അവര്‍ ഈയിടെ 1.9 ബില്യണിനു വിറ്റു. [1]

2009-ലെ നഷ്ടക്കച്ചവടം ഒരു വശത്തു്. എന്നാല്‍, 2006-ല്‍ 2.6 ബില്യണ്‍ കൊടുത്തപ്പോള്‍ ഈ-ബേയ്ക്ക് എന്തു കിട്ടിയെന്നു മാത്രം ചോദിക്കരുത്. സ്കൈപ്പിന്റെ പിന്നണിയിലെ പി.റ്റു.പി. അല്‍ഗോരിതം അന്നേരവും സ്കൈപ്പിന്റെ ഒറിജിനല്‍ ഇന്‍വെന്റേര്‍സിന്റെ കമ്പനിയായ ജോള്‍ട്ട്‌‌ഐഡിയുടെ കൈവശമായിരുന്നു. [2]

എന്നിട്ട് എന്തെല്ലാം പുകിലായിരുന്നു - സ്കൈപ്പ് ജോള്‍ട്ട്‌‌ഐഡിയെ സ്യൂ ചെയ്യുന്നു, ജോള്‍ട്ട്‌‌ഐഡി തിരിച്ച് സ്കൈപ്പിനെ സ്യൂ ചെയ്യുന്നു -- ഈ കേസുകള്‍ നിലനില്‍ക്കെയാണു് ഇപ്പോഴത്തെ വില്‍പ്പനയും.

പത്ത് മാസത്തിനുള്ളില്‍ Joltid-യുടെ p2p കോഡെല്ലാം എടുത്ത് മാറ്റി [3] പുതിയ സുനാമി അവരിറക്കുമെങ്കില്‍, സ്കൈപ്പ് എംബഡഡ് ആയിട്ടുള്ള ഇതു പോലത്തെ സാധനങ്ങള്‍ വാങ്ങിച്ചവരെന്തു ചെയ്യും?




[1] - Skype sale announced as eBay admits mistake
[2] - Skype races to replace Joltid's p2p by June 2010
[3] - The Skype's Not Falling

Friday, September 04, 2009

ദുഫായില്‍ പോലീസുകാരില്ലേ?

ഈ ദുഫായില്‍ പോലീസുകാരില്ലേ?

അടുത്തിടെയുണ്ടായ ഒരു സംശയം - വിവിധ പത്രവാര്‍‌ത്തകളുളവാക്കിയ ഒരു വിഭ്രമമെന്നു്‌ കൂട്ടിക്കോളൂ.

നമ്മടെ നാട്ടീന്നു മുങ്ങുന്ന ഗുണ്ടകളെല്ലാം പൊന്തുന്നത് ദുഫായിലാണത്രെ.

സൊമാലിയന്‍ കടല്‍‌ക്കൊള്ളക്കാരുടെ പിന്നിലുള്ള ക്യാപിറ്റല്‍ ഇന്‍‌വെസ്റ്റ്മെന്റ് വരുന്നതും ദുഫായില്‍ നിന്നാണത്രെ.

എന്തിനേറെ, ദാവൂദ് ഇബ്രാഹിം, ഷക്കീല്‍ - എല്ലാവനും വിലസുന്നതും ദുഫായിലാണത്രെ.

"ത്രെ"യിലൊടുങ്ങുന്ന വരികള്‍ മൂന്നെണ്ണം! ഹോ!

പരാദങ്ങള്‍ ക്രമത്തിലധികമായാല്‍ വാഹകശരീരത്തിനു വൈകാതെ പണികിട്ടും എന്നതു സാമാന്യജ്ഞാനമല്ലേ..?

മണവാളന്‍ ജോസപ്പിന്റെ കഷ്ടകാലത്തിനു നാനാരാജ്യങ്ങളിലെ ഈ അലവലാതികളെല്ലാം ഒത്തുകൂടി തല്ലുതുടങ്ങിയാലെന്തു ചെയ്യും?

Followers

റ്റ്വീറ്റ്സ് - tweets

വായനാലിസ്റ്റ്

സൂചിക::Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.