Joan Rivers comes out on stage holding hands with six little kids of different nationalities and says that Brad and Angelina are having a yard sale. She pulls at one little girl and says: This one speaks English, say something! The girl doesn't speak but then Joan says: That's [bleeped f***ing] enough. She shoves at the line of kids and says: All right, kids, go make jewelry! Behind the kids' backs, she flips her middle finger and says: I hate children.
അനലോഗ് ടെലിവിഷനിലെ ഹൊറിസോണ്ടല്‍ വരകളും കുറികളും മാറ്റുന്നതിനെയാണു് Deinterlacing എന്നു പറയുന്നതു്. അനലോഗ് കേബിളില്‍ നിന്നും മറ്റും കമ്പ്യൂട്ടറുകളില് ഡയറക്റ്റ് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ പറ്റുമെങ്കില്‍ Deinterlacing ചെയ്യേണ്ടതുണ്ട്. ക്വാളിറ്റിയിലെ വ്യത്യാസം തന്നെ കാരണം.
frame grab from interlaced stream
frame grab from de-interlaced stream
See the difference in quality of frame grabs from interlaced and de-interlaced video? ആദ്യത്തെ പടം കണ്ടിട്ട് പേടി തോന്നുന്നില്ലേ..? :) //this is how I grabbed the frame: ffmpeg -i deint-ting.mp4 -an -ss 00:00:15 -an -r 1 -vframes 1 -y %d.jpg
പന്നിപ്പനിയുണ്ടോ എന്നു സംശയം തീര്‍ക്കാന്‍ കേരളത്തില്‍ യാതൊരു നിര്‍വാഹവുമില്ലത്രേ. രോഗികളുടെ സ്രവങ്ങളുടെ പരിശോധന നടത്തുന്നത്, മറ്റെങ്ങാണ്ടോ ആണു (ദില്ലി?) പോലും. എല്ലാ വര്‍ഷവും നമുക്ക് ചിക്കന്‍ ഗുനിയ, ഡെങ്ക്, തുടങ്ങിയ മുമ്പ് കേട്ട് കേള്‍വിയില്ലാത്ത രോഗങ്ങള്‍ പരിചയപ്പെടാന്‍ സാധിക്കുന്നുണ്ട്. ഇത്തവണ, പന്നിപ്പനിയും.
കേരളത്തില്‍ തന്നെ ഇത്തരം പരിശോധനകള്‍ നടത്താനുള്ള സംവിധാനം വേണം. ഗോസായിയുടെ പരീക്ഷണശാലയിലേക്കു് സാമ്പിളുകള്‍ അയച്ച്, അവയുടെ പരിശോധനാഫലം ഗോസായിയുടെ സൗകര്യം പോലെ തിരികെ വരുമ്പോഴേക്കും ടെന്‍ഷനടിച്ച് ആളുകള്‍ വടിയാവും. ഈ സ്ഥിതി മാറണം - മൈക്രോബയോളജിയും വൈറല്‍ ടെക്നോളജിയും ഒക്കെ പഠിച്ച പിള്ളേരും പഠിപ്പിക്കുന്ന സ്ഥാപനങ്ങളും ഇഷ്ടം പോലെ കേരളത്തിലുണ്ടല്ലോ? സായിപ്പിനു് ആദ്യം പിടിച്ചതു കൊണ്ട് പന്നിപ്പനിയുടെ വൈറല്‍ സിഗ്നേച്ചര്‍ എന്താണെന്നും വ്യ്ക്തമായ രേഖകളുണ്ട്. കേരളത്തില്‍ തന്നെ ഇത്തരം പരിശോധന നടത്താനുള്ള സംവിധാനം ഉണ്ടാവണം.
കേരളീയരിക്കാര്യത്തില്‍ ഗോസായിയില്‍ നിന്നും മുക്തി നേടണം. സ്ഥാനമാനങ്ങളുള്ളവര്‍ക്ക് പറന്ന് നടന്ന് ചികില്സ തേടാമെങ്കിലും, നാട്ടില്‍ തന്നെ ഇതിനുള്ള സൗകര്യങ്ങളുണ്ടെങ്കിലല്ലേ നമ്മെ പോലുള്ള സാധാരണക്കാര്‍ക്ക് ഗുണമുണ്ടാവൂ?
സകലതും സൃഷ്ടിച്ച ശക്തിമാനായ ദൈവത്തിന്റെ ഇച്ഛ നടപ്പാക്കാന്‍ മനുഷ്യന്‍ ഇറങ്ങിത്തിരിക്കുമ്പോളെല്ലാം മനുഷ്യന്റെ സഹജീവികളും ചുറ്റുമുള്ള ചരാചരങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാട് തെല്ലൊന്നുമല്ല. ചരിത്രത്തില്‍ ഇന്നു വരെയും "ദൈവേച്ഛ നടപ്പാക്കല്‍" എങ്ങും എത്തിയിട്ടുമില്ല. ഇന്നും നമ്മളെല്ലാം പലതരത്തില്‍ അനുഭവിക്കുന്നതും ഈ ഇച്ഛ നടപ്പാക്കലിന്റെ പരിണിത ഫലങ്ങളാണു്. നശീകരണായുധങ്ങളും തീവ്രവാദവും എല്ലാം ഈ "ഇച്ഛ നടപ്പാക്കല്‍സിന്റെ" ഏമ്പക്കങ്ങളാണു്.
കൊല്ലാന്‍ മനുഷ്യനുള്ളിടത്തോളം ഈ മാതിരി "ഇച്ഛ നടപ്പാക്കല്സ്" ചരിത്രത്തിലുണ്ടാവുകയും ചെയ്യും. ആഡം ഫെറേറ എനിക്കേറ്റം ഇഷ്ടപ്പെട്ട സ്റ്റാന്‍ഡപ്പ് കൊമേഡിയനാണു് - കോമഡി സെന്‌ട്രലിലും മറ്റും അങ്ങോരുടെ ഷോകള്‍ വരാറുണ്ട്. കാണാന്‍ സാധിക്കുമെങ്കില്‍ ചാന്‍സ് വിടരുതേ..!
ആഡത്തിന്റെ ഒരു സ്റ്റാന്‍ഡപ്പ് ഷോവിലെ കഷ്ടി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ളിപ്പ് - ദൈവേച്ഛ നടപ്പാക്കല്‍സിനെ പറ്റി സമാനമായൊരു വീക്ഷണമാണു് അങ്ങോര്‍ക്കുമെന്നതിനാല്‍ ഇവിടെ എംബഡ് ചെയ്യുന്നു. ഗോഡ് ഈസ് ഗോയിങ്ങ് റ്റു ഗെറ്റ് അസ് ഓള്‍ കില്‍ഡ്.!