കാകഃ കാകഃ, പികഃ പികഃ

Tuesday, June 30, 2009

പദ്മയും ദീപികയും

ദീപിക ദിനപത്രത്തിന്റെ സൈറ്റിന്റെ ഘടനയ്ക്ക് അവര്‍ മാറ്റങ്ങള്‍ വരുത്തിയതിനാല്‍, ഫയര്ഫോക്സിനു ദീപിക.കോം ഒന്നു രണ്ട് ദിവസമായി വഴങ്ങുന്നില്ല.


പ്രതിവിധി:

Tools -> Addons -> Padma -> Prefernces -> Update -

അവിടെ, malayalam.deepikaglobal.com malayalam എന്നു ചേര്‍ക്കുക, OK ചെയ്തു സേവ് ചെയ്യുക -



എന്നിട്ട് പേജ് റീലോഡ് ചെയ്യുക.




tags: Deepika.com on firefox, padma, malayalam

Wednesday, June 17, 2009

ബേര്‍ണി മാഡോഫിന്റെ പിരമിഡ് സ്കീം

ആടും മാഞ്ചിയവും പിരമിഡ് സ്കീമെന്നും ഒക്കെയുള്ള ചിരപരിചിത ഭീകരപദങ്ങള്‍ കേള്‍ക്കുമ്പോള്‍ സാമാന്യ ബോധമുള്ള മലയാളിയുടെയുള്ളില്‍ വെള്ളിടി പായും - സാമാന്യ ജ്ഞാനം പ്രകാരം അവ തട്ടിപ്പുകളുടെ ട്രെഡിഷണല്‍ പതിപ്പുകളാവുന്നു. പേരുകള്‍ ജനമനസ്സില്‍ പതിഞ്ഞു കഴിയുമ്പോളാണു് തട്ടിപ്പുകാര്‍ ടോട്ടല്‍ ഫോര്‍ യൂ എന്നൊക്കെ പുതു പുതു പേരുകളില്‍ അവതരിക്കുന്നത് . ( വിവിധ ഭരണകൂടങ്ങള്‍ നിരോധിക്കുന്ന ഇസ്ളാമിക ഭീകര സംഘടനകള്‍ അടുത്ത ദിവസം പേരുമാറ്റി പുതിയ പേരില് രംഗത്തിറങ്ങുന്നതു പോലെ, തട്ടിപ്പുകാരുടെ ഇന്നോവേറ്റീവ്‌‌നെസ്സിനു ഒരു കുറവുമില്ല.)

ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്, ബേര്‍ണി മാഡോഫ് എന്ന മുന്‍. നാസ്‌‌ഡാക് ചെയര്‍മാന്‍ നടത്തിയ പോണ്‍സി സ്കീമാണു്. 65 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പാണു് ആശാന്‍ നടത്തിയത്. ബേണി സോഷ്യല്‍ എഞ്ചിനീയറിങ്ങിലൂടെ തന്റെ സ്കീമില്‍ ചേര്‍ത്ത ഒരു പാടു് പേരെ ഇതിനോടകം കുത്തുപാളയെടുപ്പിച്ചു കഴിഞ്ഞു. സിനിമാ നടന്‍ കെവിന്‍ ബേക്കണ്‍ ഉദാഹരണം.

സെക്യൂരിറ്റീസ് എക്സ്‌‌ചേഞ്ച് കമ്മീഷന്‍ എന്ന വാച്ച്‌‌ഡോഗിന്റെ കണ്‍മുന്നിലൂടെ ഇത്രയും ബൃഹത്തായ വഞ്ചനാ പദ്ധതിയില്‍ നാനാതുറയിലുള്ളവര്‍ ചെന്നു വീണിട്ടും, തട്ടിപ്പിന്റെ കലാശക്കൊട്ടുയര്‍ന്നത് 2008-ല്‍ മാത്രമാണു്. 1999 മുതലേ ആള്‍ക്കാര്‍ അങ്ങേരുടെ പരിപാടികള്‍ തട്ടിപ്പാണു് എന്നു് എസ്.ഈ.സി. (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷന്) -യില്‍ പരാതിപ്പെട്ടിട്ടും യാതൊരു വിളംബവുമില്ലാതെ അങ്ങോര്‍ കളിപ്പീരു തുടര്‍ന്നു പോന്നു.

ഹാരി മാര്‍കോപോളോസ് എന്ന whistle blower-ഉമായുള്ള അഭിമുഖം ഈ വാരത്തെ 60 മിനിറ്റ്സില്‍ വന്ന വീഡിയോ ഉള്ളപ്പോള്‍ എന്തിനു വെറുതെ എഴുതി മെനക്കെടണം.

ദാ, വീഡിയോ:



Wednesday, June 10, 2009

വരവേല്‍പ്പ് സിനിമയൂം ബഷീറും

http://upload.wikimedia.org/wikipedia/en/5/57/Varavelppu.jpg വരവേല്‍പ്പ് സിനിമ കാണാത്ത മലയാളികളുണ്ടോ? ഗള്‌‌ഫ് മോട്ടോര്‍സ് ഉടമയായി മോഹന്‍ലാലും പരാന്ന ഭോജിയായ യൂണിയന്‍ നേതാവായി മുരളിയും വേഷമിട്ട, ഗള്ഫ് റിട്ടേണ്‍ entrepreneur-ന്റെ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ കഥ പറയുന്ന സിനിമ?

[ entrepreneur എന്ന വാക്കിനു മലയാളം ഉണ്ടോ..? ആ..!?]

ഇതാ, ഇതു ബഷീര്‍ എന്ന ഒരു മലയാളിയുടെ കഥ.






(മറ്റൊരു ലിങ്ക്: ഇവിടെ )

Monday, June 01, 2009

പുലിപിടുത്തം - ഒരു പുനരാവിഷ്ക്കാരം

ഈ കഥ കേള്‍ക്കാത്തവരുണ്ടോ ആവോ? ഉണ്ടെങ്കില്‍ത്തന്നെ, കേ‌‌‌‌ള്‍ക്കാഞ്ഞിട്ടല്ലല്ലോ, അല്ലേ?

to stereotype (transitive verb): To make a stereotype of someone or something, or characterize someone by a stereotype.

പണ്ട് പണ്ട് എങ്ങാണ്ടൊരിടത്ത്, കുറേ പോലീസുകാര്‍ ഒത്തുകൂടി. പല രാജ്യങ്ങളില്‍ നിന്നുള്ളവരും, പല വൈഭവങ്ങളും ഒപ്പം പല വൈകൃതങ്ങളുമുള്ളവരും, പല സംസ്കാരങ്ങളിലും പെട്ടവരുമായിരുന്നു അവര്‍.

പല്ലിട കുത്തി മണത്തും മണപ്പിച്ചും മടുത്തപ്പോള്‍ അവരിലാര്‍ക്കോ ഒരാശയം ഉദിച്ചു - അടുത്തുള്ള കാട്ടില്‍ പോയി പുലിയെ പിടിച്ചു വരാം. എത്ര വേഗം പുലിയെ കീഴ്‌‌പെടുത്തി കെട്ടി വലിച്ചു കാട്ടിന്നു പുറത്തു കൊണ്ടുവരുന്നോ, അത്രയും കേമരാണെന്നു ഖ്യാതിയേറുമെന്ന തരത്തിലെ കോമ്പറ്റീഷന്‍ എല്ലാവര്‍ക്കും നന്നേ ബോധിച്ചു.

ലോകത്ത് ആ നാളുകളില്‍ നിലനിന്നിരുന്ന സ്റ്റീരിയോടൈപ്പ് അനുസരിച്ചായിരുന്നു അവര്‍ക്ക് ക്രമനമ്പരുണ്ടായിരുന്നത് - ആയതിന്‍ പടി, ആദ്യം പുലിയെ തപ്പി പോയത്, എഫ്.ബി.ഐ. പോലീസുകാരായിരുന്നു. അധികം വൈകാതെ, എന്നു വെച്ചാല്‍, ഉടനെ തന്നെ, ആധുനിക സാങ്കേതിക വിദ്യ‌‌യുടെ സഹായത്താലും മറ്റും അവരുടനെ തന്നെ ഒരു പുലിയെ പിടിച്ച്, അതിനെ വരിഞ്ഞു കെട്ടി കാട്ടിന്നു പുറത്തു വന്നു.

അടുത്ത വേക്ക് തിരച്ചിലിനു പോയത്, എം.ഐ.-5-ന്റെ അംഗങ്ങളായിരുന്നു. മേല്‍പ്പറഞ്ഞ സ്റ്റീരിയോടൈപ്പിന്‍ പടി, ഇവര്‍ക്കും വളരെ പെട്ടെന്നു തന്നെ മറ്റൊരു പുലി വഴങ്ങിക്കൊടുത്തു.

(വഴങ്ങേണ്ടി വന്നു എന്ന് കോണ്‍സ്പിറസി തിയറി)

തുടര്‍ന്ന് മറ്റ് പോലീസുകാരും കാട് കയറുകയും, തങ്ങളുടെ വൈഭവങ്ങള്‍ക്ക് അനുപാതമായുള്ള സമയത്തിനുള്ളില്‍, വരിഞ്ഞ് കെട്ടിയ പുലിയുമായി കാടിറങ്ങി വരികയും ചെയ്തു.

ഇപ്രകാരം പുലിയുമായി കാടിറങ്ങി വരുന്നവരെ ഇതര പോലീസുകാരും ജനക്കൂട്ടവും കനത്ത ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചിരുത്തുന്നുണ്ടായിരുന്നു.

രസച്ചരട് പൊട്ടിയില്ല എന്നു കരുതുന്നു. ഇനിയാണു് കഥയുടെ മര്മ്മം -

പുലിയെ പിടിക്കാന്‍ ഏറെ നേരം മുമ്പേ ആക്രാന്താഘോഷങ്ങളോടെ തന്നെ കാട് കയറിപ്പോയ "നമ്മുടെ പോലീസുകാരുടെ" യാതൊരു വിവരുവില്ല.

ഒന്നു് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോയ ലവരുടെ അനക്കമില്ല.

ഒടുവില്‍, അവരെ കാത്തിരുന്ന മറ്റ് പോലീസുകാരെല്ലാം കൂടി മടുത്ത്, അവരെ തിരഞ്ഞ് കാട് കയറി.

അധികം ഉള്ളിലേക്ക് പോവേണ്ടി വന്നില്ല - അവര്‍ കണ്ട കാഴ്ച ചിരിപ്പിക്കുന്നതായിരുന്നു -

അയ കെട്ടി ഉണങ്ങാനിട്ടിരിക്കുന്ന കാക്കി യൂണിഫോം. ഒരുവനാകട്ടെ, അതിനടുത്ത് അടുപ്പ് കൂട്ടി പാചകത്തിലും. നടുക്ക്, ഒരു മരത്തിന്മേല്‍ മൃതപ്രായനായ ഒരു കരടിയെ കെട്ടിയിട്ടിരിക്കുന്നു. ചുറ്റും മറ്റുള്ളവര്‍ കൂടിനില്‍പ്പുണ്ട്. ഇടയ്ക്കിടെ അവര്‍ തോക്കിന്റെ പാത്തി കൊണ്ട് അവശനായ കരടിയെ ഭേദ്യം ചെയ്യുന്നു.

"പറയെടാ..! നീ പുലിയാണെന്നു്..!"

"എടാ. പറയാന്‍ നീ പുലിയാണെന്നു്..!"

"നീ പറയില്ല, അല്ലേ..? നോക്കട്ടേ നിന്നെക്കൊണ്ട് നീ പുലിയാണെന്ന് പറയിപ്പിക്കാമോ എന്നു്..!!"

- - -
ഈ കഥ, കരടിയുടെ ആത്മാവിനു നിത്യശാന്തി നേരാനുള്ളതും, ഇതിന്നു ഏതൊരു വിധ പോലീസുകാരുമായോ, എഫ്.ബി.ഐ., എം.ഐ.-5 തുടങ്ങിയ ഏജന്‍സികളുമായോ യാതൊരു വിധ ബന്ധവുമില്ല എന്നു പ്രത്യേകം പ്രസ്താവ്യമാണു്.

ചേര്‍ത്തു വായിക്കാന്‍, ഇതാ മറ്റൊരു കഥ.
- - -

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.