കാകഃ കാകഃ, പികഃ പികഃ

Wednesday, May 27, 2009

ഒരു ബിയര്‍ - ബെല്‍ജിയന്‍ സ്റ്റൈല്‍ ബ്ളൂ മൂണ്‍

വല്ലപ്പോഴും ഒരു ബിയറടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് കാര്യം അല്ലേ?

ബിയര്‍ വിരോധികളുണ്ടെങ്കില്‍, നിങ്ങള്‍ക്ക് സമാധാനം..!

എന്തായാലും, എനിക്ക് ഇഷ്ടപ്പെട്ട ഒരു ബിയര്‍ ഇവിടെ അവതരിപ്പിക്കുകയാണു് - ബ്ളൂമൂണ്‍. ബെല്‍ജിയന്‍ സ്റ്റൈല്‍ വീറ്റ് എയ്ല്. ഗോതമ്പ് ധാന്യവും, മല്ലിയും ചേര്‍ന്നതിനാലാവണം മറ്റ് ബിയറുകളില്‍ നിന്നും ഇതു വേറിട്ട് നില്‍ക്കുന്നത് എന്നു എന്റെ തോന്നല്‍.



വന്‍കിട ബിയര്‍ നിര്‍മ്മാതാക്കളായ കൂര്‍സ് തന്നെയാണു് ഇതിനും പിന്നില്‍. എന്നാലോ കുപ്പിയിലോ പാക്കറ്റിലോ എങ്ങും കൂര്‍സിന്റെ യാതൊരു ചിഹ്നവുമില്ല താനും. അതിനുള്ള കാരണമോ? "Coors does not actively advertise the fact that the brew is owned by Coors on the belief that being associated with a major national brewery would diminish its credibility among aficionados. Blue Moon is instead branded as being brewed by the "Blue Moon Brewing Company."

അതെന്തുമാവട്ടെ, ഇനി തരം കിട്ടുമ്പോള്‍ ഒരു ബ്ളൂമൂണും അതില്‍ ഓറഞ്ചിന്റെ ഒരല്ലിയും ഇട്ടൊരു പിടി പിടിപ്പിച്ചു നോക്കൂ.

കുടുംബം വെളുത്തു പോയാല്‍ കുറ്റം പറയരുത്, കേട്ടല്ലോ..!?

Saturday, May 16, 2009

ഓക്സിജന്‍ നിങ്ങടെ അമ്മാവന്‍ കൊണ്ടുത്തരുമോ?

കഴിഞ്ഞ ദിവസം കിട്ടിയ ഒരു ഫോര്‍വേര്‍ഡാണു് എംബഡ് ചെയ്തിരിക്കുന്നത്. എന്താണു് സംഭവമെന്നോ ആരാണു് കക്ഷിയെന്നോ അറിയില്ല, എങ്കിലും തമാശയുള്ള ഗൂഫിനെസ്സ്..!






ഓക്സിജന്‍ നിങ്ങടെ അമ്മാവന്‍ കൊണ്ടുത്തരുമോ?

Thursday, May 14, 2009

അജയ് ഭട്ട് (റോക്ക് സ്റ്റാര്‍)

കഴിഞ്ഞ ദിവസം ടീവി കാണവേ കണ്ണില്‍ പെട്ടൊരു കൊമേഴ്‌‌സ്യല്‍ - ഇന്റല്‍ ഫെല്ലോ ആയ അജയ് ഭട്ട് ആണു് അതിലെ താരം. യു.എസ്.ബി. തുടങ്ങിയവയുടെ കോ-ഇന്‍വെന്ററാണു് അജയ് ഭട്ട് എന്നു് എനിക്ക് ഇതിനു മുമ്പ് അറിയില്ലായിരുന്നു.





വീഡിയോ ഇവിടെ: ലിങ്ക്.

Saturday, May 02, 2009

പാര്‍ത്തനോജെനസിസ് തിയറികള്‍

ആണ്‍ ജീവിയുടെ യാതൊരു വിധ "സഹായസഹകരണങ്ങളും" ഇല്ലാതെ, പെണ്‍ജീവിക്ക് തനിയെ പ്രത്യുല്‍പാദനം നടത്താനുള്ള കഴിവാണു് പാര്‍ത്തനോ‌‌ജെനസിസ് . ഇംഗ്ളണ്ടിലെ ചെസ്റ്റര്‍ മൃഗശാലയില്‍ ഇതര ഡ്രാഗണുകളുമായി ബന്ധമില്ലാതെ വര്‍ഷങ്ങളായി കഴിയുകയായിരുന്ന പെണ്‍ കൊമോഡോ ഡ്രാഗണ്‍ തനിയെ മുട്ടയിട്ട് വിരിയിച്ചെടുത്ത കൊമോഡോ ഡ്രാഗണ്‍ സന്തതിയാണു് ചിത്രത്തില്‍. (വാര്‍ത്തയുടെ ലിങ്ക് )

http://upload.wikimedia.org/wikipedia/en/thumb/4/45/Parthkomodo.jpg/180px-Parthkomodo.jpg

അമ്മയുടെ മാത്രം സ്വന്തം

സ്തീകള്‍, പുരുഷന്മാരേക്കാള്‍ ജനതികമായി ഉയര്‍ന്ന തലത്തിലാണു് എന്ന വാദത്തിനു ബലമേകുന്നതാണു് ഇതിനെ സംബ‌‌ന്ധിച്ചുള്ള പഠനങ്ങള്‍. ചില ജീവികളിലെ പെണ്ണുങ്ങള്‍ക്ക് ആണ്‍ബന്ധമേതുമില്ലാതെ, തനിയെ, asexual reproduction നടത്താനുള്ള കഴിവുണ്ടാവാം. പാര്‍ത്തനോ‌‌ജെനസിസിനെ പറ്റിയുള്ള വിക്കി ലേഖനം ഇവിടെയുണ്ട് . ആണ്‍ജീവികള്‍ക്ക് ഈ കഴിവുള്ളതായി ഇതു വരെ അറിവില്ല.


എക്സ്ട്രാപൊലേഷന്‍/ഏച്ചുകെട്ടല്‍ :

കൊമോഡോ ഡ്രാഗണുകള്‍ക്കാവാമെങ്കില്‍, മനുഷ്യ സ്ത്രീകള്‍ക്കാവാം - കന്യാമറിയത്തിനുമാവാം. തെളിവുകള്‍ക്കായുള്ള തെരച്ചിലിനിടയിലല്ല വിശ്വാസം, എങ്കിലും.

ഉര്‍വ്വരതയും മഴ പെയ്യുന്ന ഭൂമിയും ജീവനും അമ്മയും എല്ലാം പെണ്‍ ബിംബങ്ങളായതിനു പിന്നില്‍ അവ്യക്തമായെങ്കിലും ഈയൊരു കഴിവു കൂടിയുണ്ടാവാം . ഇച്ചിരെങ്കിലും..?

ലെസ്ബിയന്‍സിനെ എനിക്കു പൊതുവെ വളരെ ഇഷ്ടമാണു് - ഇനി ഇഷ്ടക്കൂടുതലിനും കാരണമൊത്തു.

പര്‍ദ്ദയ്ക്കുള്ളില്‍ ഒതുങ്ങേണ്ടതാരാണു്? അല്ലെങ്കില്‍, പകരം, കണ്ണുകള്‍ മൂടി കെട്ടി നടക്കേണ്ടവനാരാണു്?

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.