കാകഃ കാകഃ, പികഃ പികഃ

Tuesday, March 24, 2009

ഈയിടെ കുറേ നാളായിട്ട് ഒരു കുഴപ്പവുമില്ല..!

ഇലക്ഷന്‍ വന്നതോടെ, ആടിനെ പട്ടിയും പട്ടിയെ കോലാടുമാക്കാന്‍ ഇടതു പക്ഷക്കാര്‍ പെടുന്ന പാട് ഒരായിരം വാക്കുകളേക്കാള്‍ ഇഫക്ടീവായി ശ്രീ സുജിത്തിന്റെ ജാതിഭേദം മ‌ദനി ദ്വേഷം എന്ന കാര്ട്ടൂണ്‍ വയ്ക്തമാക്കുന്നുണ്ട്. അതു കൊണ്ട്, എഴുതി മെനക്കെടുന്നില്ല.

ഇപ്പോള്‍ കുറേ നാളായിട്ട് ഒരു കുഴപ്പവുമില്ല എന്നൊരു സിമിലര്‍ സര്‍ട്ടീറ്റ് , ബോംബെ സ്ഫോടനത്തിന്റെ പുകയടങ്ങുന്നതിനു മുമ്പേ തന്നെ അതിന്റെയും (അതു പോലെ , വന്നതും വരാനിരിക്കുന്നതുമായ അനവധി ഭാരതവിരുദ്ധ വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും) മൊത്തവിതരണക്കാരായ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്കു് പാക്‌ വിദേശകാര്യമന്ത്രി ഷാ മെഹമൂദ്‌ ഖുറേഷി ചാര്‍ത്തി കൊടുക്കുന്നുവെന്ന മാതൃഭൂമി വാര്‍ത്ത ഇവിടെ ക്വോട്ടുന്നു:

ഐ.എസ്‌.ഐ.ക്ക്‌ ഇപ്പോള്‍ ഭീകരബന്ധമില്ലെന്ന്‌ പാകിസ്‌താന്‍



ന്യൂയോര്‍ക്ക്‌: പാകിസ്‌താന്‍ ചാരസംഘടനയായ ഐ.എസ്‌.ഐ.ക്ക്‌ ഇപ്പോള്‍ ഭീകരരുമായി ബന്ധമില്ലെന്ന്‌ പാക്‌ വിദേശകാര്യമന്ത്രി ഷാ മെഹമൂദ്‌ ഖുറേഷി പറഞ്ഞു.

ജനാധിപത്യസംവിധാനത്തെ പൂര്‍ണമായി പിന്തുണയ്‌ക്കുന്ന സൈനികനേതൃത്വമാണ്‌ പാകിസ്‌താനിലുള്ളതെന്ന്‌ എ.ബി.സി. ന്യൂസിന്‌ നല്‍കിയ അഭിമുഖത്തില്‍ ഖുറേഷി അവകാശപ്പെട്ടു. ഭീകരരോട്‌ മൃദുസമീപനം കൈക്കൊള്ളുന്ന വ്യക്തിയല്ല ഐ.എസ്‌.ഐ. മേധാവി സുജപാഷയെന്ന്‌ ഉത്തമബോധ്യത്തോടെ പറയാന്‍ പറ്റും. രാജ്യത്തെ ജനകീയസ്ഥാപനങ്ങളെ സൈനികമേധാവിത്വം എങ്ങനെയാണ്‌ ദുര്‍ബലപ്പെടുത്തിയതെന്ന്‌ വ്യക്തമായ ബോധ്യമുള്ള വ്യക്തിയാണ്‌ സൈനികമേധാവിയാ

ഹൊ..!

ഇതില്‍പ്പരം നമുക്ക്, ഇന്ത്യാക്കാര്‍ക്ക് ആനന്ദലബ്ധിക്ക് എന്തു വേണം...? പ്രതിരോധചെലവു കുറയുന്ന നിലയ്ക്ക് ജീ.ഡീ.പി.യുടെ നല്ലഭാഗവും ഇനി നമ്മുടെ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് കിട്ടുമല്ലോ.

(ആര്‍ടെയോ നല്ലയോഗം കാരണം ഇവരൊന്നും കേന്ദ്രം ഭരിക്കുന്നില്ല, അല്ലേല്‍ ഇനി ടി. സര്‍ട്ടീറ്റിന്റെ ബലത്തില്‍ ഐ.എസ്.ഐ.-യെ പ്രണയിക്കാനാവും നെട്ടോട്ടം.)

നമ്മളു കണ്ണടച്ചാല്‍ പിന്നെ ആരും നമ്മളു കാണിക്കുന്നത് കാണില്ലല്ലോ..?

Monday, March 09, 2009

തനിമലയാളം - പുതിയ ലേയൗട്ട്

http://www.thani-malayalam.info/malayalam/work/title.png


ഇതാ, സിബുവും സന്തോഷും "മറ്റ് ചിലരും" കൂടി പണിതു തന്ന ഒരു പുതിയ ലേയൗട്ട് പരീക്ഷണാര്‍ത്ഥം ഇവിടെ. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.

ചീത്തവിളി സിബുവിനും സന്തോഷിനും മറ്റു ചിലര്‍‌ക്കും , അഭിനന്ദനങ്ങളും നല്ലവാക്കുകളും എനിക്ക്. :)

..

Thursday, March 05, 2009

സീത സിങ്സ് ദ ബ്ളൂസ് (സീതയുടെ പാട്ടുകള്‍)

പോസ്റ്റില്‍ നിന്നാണു് സീത സിങ്ങ്സ് ദ ബ്ളൂസ് (Sita Sings the Blues) എന്ന സിനിമയെ പറ്റി അറിയുന്നത്. വീട്ടിലെത്തിയ ഉടനെ, കാണുകയും ചെയ്തു - എന്തിനു ഏറെപ്പറയുന്നു, നല്ല ഉഗ്രന്‍ സിനിമ. ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സ് പ്രകാരം, ആര്‍ക്കും കാണാം, ഡൗണ്‍ലോഡാം എന്നതു കൊണ്ട് വിവരിച്ച് സമയം കളയുന്നില്ല.

ഏകദേശം ഒരു മണിക്കൂര്‍ ഇരുപത്തൊന്നു മിനിറ്റ് ദൈര്‍ഘ്യം. സമയമുണ്ടോ? ദാ, ഗൂഗിള്‍ വീഡിയോവില്‍ ഇവിടെ നിന്നും സ്ട്രീം ചെയ്തു കാണാം - അതല്ല, ഡൗണ്‍ലോഡി നല്ല റെസല്യൂഷന്‍ ഉള്ളവ കാണാന്‍ സൗകര്യമുള്ളവര്‍ ഇവിടേക്ക് ചെല്ലുക.

തിരുവനന്തപുരം ടെക്നോ‌‌പാര്‍ക്ക് ഞാനാദ്യമായിട്ട് "നേരില്‍" കാണുന്നത് ഈ സിനിമേലാ..! :)




ഇന്റര്‍വെല്‍ സമയത്തെ രാവണന്‍


മറ്റൊരു ഫ്രെയിം പോസ്

വന്നു വന്നു് ബോളിവുഡ് കൊമേഴ്സ്യല്‍ സിനിമ മടുക്കുകയാണു്. പകരം, ഇത്തരം ഇന്നോവേറ്റീവ് സംരഭങ്ങള്‍ ആശ നല്‍കുന്നു. സിനിമായെടുക്കുന്നെങ്കില്‍ സായിപ്പ് എടുക്കണം എന്നതു ഒരു അപ്രൂവ്ഡ് ക്ളീഷേയാവുമോ എന്തോ..?

.

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.