കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഫെബ്രുവരി 27, 2009

സ്കൈപ്പും ഓപ്ര വിന്‍ഫ്രിയും




ഓപ്ര വിന്‍ഫ്രിയെ പറ്റി കേള്‍ക്കാത്തവരുണ്ടോ? (ഉണ്ടെങ്കില്‍, ഓപ്ര വിന്‍ഫ്രി അമേരിക്കന്‍ ടെലിവിഷനിലെ വമ്പത്തിമാരിലൊരാളാണു്, അവരെ പറ്റി കൂടുതല്‍ അറിയാന്‍ വിക്കിപീഡിയ ലേഖനം , അല്ലെങ്കില്‍ ഓപ്ര.കോം എന്നിവ നോക്കുക) വല്ലപ്പോഴുമൊക്കെ ഓപ്ര ഷോ കാണാറുണ്ട്. വീട്ടുകാരിയുടെ റെക്കോര്‍ഡിങ്ങ് ലിസ്റ്റിലെ ഫേവറിറ്റ്സുകളില്‍ ഒന്നാണു് ഓപ്ര വിന്‍ഫ്രി ഷോ. (റിമോട്ട് കണ്ട്രോള്‍ ആര്‍ടെ കൈയ്യിലാണോ, ആയാളാണു് "അധികാരം കൈയ്യൊഴിയുന്നതു വരെ" ലിവിങ്ങ് റൂമിലെ മീഡിയ അഡ്‌‌വൈസര്‍. )



റിസഷന്‍ എന്ന വാക്ക് തുടര്‍ച്ചയായി കേള്‍ക്കാന്‍ തുടങ്ങിയതിനു ശേഷം മാത്രം ശ്രദ്ധയില്‍ പെട്ടതാണോ എന്തോ, ഓപ്രയുടെ ഷോ-കളില്‍ ഇപ്പ് മിക്ക റിമോട്ട് ഗസ്റ്റ്സ്റ്റും പങ്കെടുക്കുന്നത് സ്കൈപ്പ് വഴിയാണു്. എന്തു നല്ല ഐഡിയ അല്ലേ? നേരത്തെ, ഷോവില്‍ പങ്കെടുക്കേണ്ടവരെ ഓപ്രയുടെ ഷിക്കാഗോ സ്റ്റുഡിയോവിലേക്ക് ഫ്ളൈ ചെയ്യിക്കണം, അവരുടെ താമസ ചെലവ് വഹിക്കണം - ഇത് അതൊന്നും വേണ്ടല്ലോ - ഏറി വന്നാല്‍ സ്കൈപ്പ് ഒക്കെയുള്ള ഒരു ലാപ്‌‌ടോപ്പ് അയച്ചു കൊടുക്കണം. അവരവരുടെ ലിവിങ്ങ് റൂമില്‍ നിന്നു തന്നെ ഓപ്രയുടെ ഷോവില്‍ പങ്കെടുക്കാം, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാം. ഇതിനെ പറ്റി കൂടുതല്‍ ഇവിടെ കാണാം.

നല്ല ചോയ്സ്..! ഗുഡ് വര്‍ക്ക്..!

സ്കൈപ്പും ഞാനും:


The image “http://c.skype.com/i/images/screenshots/download_linux.png” cannot be displayed, because it contains errors.

എനിക്ക് സ്കൈപ്പ് ഇഷ്ടമാണു - ആദി കാലം മുത‌‌ല്‍ക്കേ അവര്‍ ലിനക്സ് ഡിസ്ട്രോസ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു എന്നതു ഒരു പ്രധാന കാരണം - ലിനക്സില്‍ ഒരു കാലത്ത് വോയ്സ് ചാറ്റ് ചെയ്യാന്‍ സ്കൈപ്പ് മാത്രമേ ഒരു ഉപാധിയുണ്ടായിരുന്നുള്ളൂ. വൈന്‍ എമുലേറ്ററും ലിബ്‌‌ ജിങ്കിളും ടപ്പിയോക്കയും എമ്പതിയും ഒക്കെയുണ്ടായിട്ടും ഗൂഗിളിന്റെ ടോക്ക്, യാഹൂ മെസ്സെഞ്ചര്‍ തുടങ്ങിയവയുടെ ശബ്ദവാഹക കഴിവുകള്‍ ഇപ്പോഴും ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെ ഭയന്നകന്നു നില്‍ക്കുമ്പോഴാണു് ഇതെന്നു ഓര്‍ക്കണം.


ചൊവ്വാഴ്ച, ഫെബ്രുവരി 24, 2009

വഴിയിലവിടെ കുഴിയുണ്ട്, സൂക്ഷിക്കുക..!

പലപ്പോഴും നമ്മള്‍ കുഴികളില്‍ ചാടുന്നത് അറിയാതെയാവും. (അറിഞ്ഞും ചാടാറുണ്ട്, ചിലര്‍, ചിലപ്പോള്‍ )

നമുക്കറിയാം, മണ്‍സൂണ്‍ കാലമാവുമ്പോള്‍ നമ്മുടെ റോഡായ റോഡൊക്കെ കുണ്ടും കുഴിയുമാവും - അല്ലെങ്കില്‍ ജനാധിപത്യത്തിനു മുമ്പ് രാജാക്കന്മാരുടെ നല്ലകാലത്തു് നിര്‍മ്മിച്ച റോഡായിരിക്കണം. എന്തായാലും, കുഴിയായ വഴിയിലൊക്കെ കുഴി മടുത്ത് സരസന്മാരായ ലോക്കല്‍ നാട്ടുകാര്‍ വാഴയും കപ്പയും ഒക്കെ നാട്ടി ആരുടെയൊക്കെയോ ശ്രദ്ധ ക്ഷണിക്കാന്‍ വിഫലമായെങ്കിലും ശ്രമിക്കാറുണ്ട്. ഇത്തരം കുഴീല്‍ നടീല്‍ പരിപാടി കൊണ്ട് ഹാസ്യമൊഴിച്ച് അല്പമെങ്കിലും ഗുണമുള്ളത് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണു്. നടുറോട്ടില്‍ തളം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊടിയ കരുത്തോടെ വമ്പന്‍ ചേന ഒരെണ്ണം വളര്‍ന്നു നില്‍ക്കുന്നതു കണ്ടാല്‍ ഉറപ്പിച്ചോളൂ, ആ ഭാഗത്തെവിടെയോ മാവേലിക്ക് കയറിവരാന്‍ പാകത്തില്‍ പാതാളത്തിലേക്കൊരു ഗര്‍ത്തമുണ്ട്.

ജീവന്‍ വേണേല്‍ വണ്ടി മാറ്റിയോട്ടിക്കോളൂ...!

വഴിയിലെ കുഴികള്‍ അവിടെ നില്‍ക്കട്ടെ. ഇവിടെ പ്രതിപാദ്യം ബ്ളോഗുകളാണു് - വായനാലിസ്റ്റുകള്‍ പറയുന്നത് ദേ, ഇവ കൊള്ളാം എന്നാണെങ്കില്‍, ദാ, ഇവിടെ കാണുന്നത്, ആള്‍ക്കാരുണ്ടാക്കിയ റീസന്റ് ഫില്‍റ്ററുകളാണു് - ഫില്‍റ്ററുകള്‍ ഉണ്ടാക്കാന്‍ മെനക്കെട്ട വായനക്കാര്‍ എന്തൊക്കെയാണു് ഫില്‍റ്റര്‍ ചെയ്തു കളയുന്നത് എന്നറിയുന്നത് കാഷ്വല്‍ വായനക്കാര്‍ക്ക് പോലും വായനാലിസ്റ്റിനെക്കാള്‍ സഹായകമാവും.

വഴിയില്‍ അഞ്ചാറു പേര്‍ "ലോ, ലവിടൊരു വലിയ കുഴിയുണ്ട്..!" എന്നു നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളെന്തു ചെയ്യും?

കൂടുതലറിയാന്‍ :

നിങ്ങളുടെ സ്വന്തം ഫില്‍റ്റര്‍

ഞായറാഴ്‌ച, ഫെബ്രുവരി 15, 2009

ഈ കടംകഥയുടെ ഉത്തരമറിയാമോ, ആര്‍ക്കെങ്കിലും?

പണ്ടെഴുതിയ കടംകഥയാകുന്ന വാർത്തകൾ എന്ന പോസ്റ്റ് ഇന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തിയത്, ദീപിക ദിനപത്രത്തില്‍ കണ്ട തീവ്രവാദിബന്ധം: പ്രമുഖ രാഷ്ട്രീയ നേതാവിനെതിരേ മൊഴി എന്ന വാര്‍ത്തയാണു്.

ആളിന്റെ പേരൊഴിച്ച് ബാക്കിയെല്ലാം, അല്പം ഫാമിലി ഹിസ്റ്ററി വരെയും കൊടുത്തിട്ടുണ്ട്. വ്യംഗ്യ സാഹിത്യത്തിന്റെ ഉത്തുംഗശൃംഗം തേടി പത്രപ്രവര്‍ത്തനം മുന്നേറുമ്പോള്‍, അന്വേഷണ ഏജന്‍സികള്‍ക്ക് ശമ്പളം കൊടുക്കുന്ന സാധാ നികുതി ദായകനു്, ടി ഉത്തമ ഭാരതപുത്രനാര്‍ (?) എന്ന എളിയ ചോദ്യം പല പത്രങ്ങള്‍ മാറി മാറി വായിച്ചിട്ടും വലിയോരു കിണ്ടി വന്നു വിങ്ങി വിങ്ങി നില്‍ക്കുന്ന പോലെ മുട്ടി നില്‍ക്കുന്നു.

കടംകഥയുടെ ഉത്തരം വായനക്കാര്‍ക്കറിയോ? ലങ്ങേരാരാണെന്നു്?



വ്യാഴാഴ്‌ച, ഫെബ്രുവരി 12, 2009

പുതിയ പോസ്റ്റുകള്‍ ചേര്‍ക്കുവാന്‍

എഴുതിയിട്ട്, വിരല്‍ തരിപ്പ് മാറാത്ത പുതിയ പോസ്റ്റിനെ തനി, തനിയെ ഇപ്പോ ദാ, ഇപ്പോ ലിസ്റ്റ് ചെയ്യും എന്നും നോക്കി ഞാനും ചിലനേരങ്ങളില്‍ വായിനോക്കിയിരിക്കാറുണ്ട്. സമുദ്രാന്തര്‍ഭാഗത്തെ കേബിളിനു ഇളക്കം തട്ടിയാലോ ,ശനിയന്‍ ഏഷ്യാനെറ്റ് കണ്ടാലോ, എവിടേലും മഞ്ഞു പെയ്താലോ, ആര്‍ടേലും ഫോണ്‍ കേടായാലോ എന്നു വേണ്ട, പല കാരണങ്ങളാല്‍ ഇതിനു ചിലപ്പോള്‍ വിളംബം നേരിടാറുണ്ട്.

ചൂടാറാത്ത പോസ്റ്റിനെ മൂന്ന് മിനിറ്റിനുള്ളില്‍ ലിസ്റ്റ് ചെയ്യിക്കാന്‍ ഇതാ, ഒരു പുതിയ വഴി -

Add Your Post

(മൂന്ന് മിനിറ്റെന്നുള്ളത് ഇപ്പോഴത്തെ SLA. :) ഇതെങ്ങനെ പോവുന്നു എന്നറിഞ്ഞിട്ട് അതിന്റെ ബാക്കി.)

അഭിപ്രായങ്ങള്‍ അറിയിക്കുക.

ഇതാ ഒരു സ്ക്രീന്‍ ഷോട്ട് -- ഈ പോസ്റ്റിനെ ഞാന്‍ ചേര്‍ത്തപ്പോള്‍ എടുത്തത്:



അതു് അല്‍പസമയത്തിനുള്ളില്‍, താഴെക്കാണുന്ന വിധം ലിസ്റ്റ് ചെയ്യപ്പെട്ടു:

http://evuraan.googlepages.com/listed.jpg

..

തിങ്കളാഴ്‌ച, ഫെബ്രുവരി 09, 2009

പൂണ്ണ പ്രൊഫൈല്‍ - എന്തിരു?

കുറേ നാളുകളായിട്ട് ചോദിക്കണമെന്നു കരുതുന്നു - എന്തുവാ ഈ "പൂണ്ണ" പ്രൊഫൈല്‍?



എന്തിരു സാദനം?




ഈയിടെ എവിടെ നോക്കിയാലും "പൂണ്ണ പ്രൊഫൈലുകള്" മാത്രം..!

രേഫത്തിനു മുന്നോടിയാണോ, അതോ മുന്പേ ഗമിച്ചതിന്റെ പിന്നാലേ പോവുന്ന ബഹുഗോക്കളാണോ?

/.

വെള്ളിയാഴ്‌ച, ഫെബ്രുവരി 06, 2009

ജിഹാദി റോമിയോ

ശ്രീരാമ സേനയുടെ വിളയാട്ടങ്ങള്‍ ജിഹാദി റോമിയോകള്‍ക്കെതിരെയാണെന്നു സൈറ്റില്‍ കണ്ടു. പരാക്രമം സ്ത്രീകളോടല്ല, റോമിയോകളോടല്ലേ വേണ്ടൂ എന്ന ചോദ്യം അന്നു് ഉണ്ടാവാതിരുന്നില്ല - ഇന്നത്തെ പത്രങ്ങളിലെ സി.പി.എം എംഎല്‍എയുടെ മകളേയും സുഹൃത്തിനേയും ശ്രീരാംസേന തടഞ്ഞു എന്ന വാര്‍ത്ത വായിച്ചതോടെ ആ ചോദ്യം തീര്‍ന്നു കിട്ടി.

എന്തായാലും ആ പദം ഒത്തിട്ടുണ്ട് - ജിഹാദി റോമിയോ..!

.
Link

അനുയായികള്‍

Index