കാകഃ കാകഃ, പികഃ പികഃ

Wednesday, January 21, 2009

നിങ്ങളുടെ സ്വന്തം ഫില്‍റ്റര്‍

ഇഷ്ടമല്ലാത്തവയും ശല്ല്യമെന്നു തോന്നുന്നവയും വേണ്ടാത്തവയും ഒക്കെ അരിച്ച് എടുത്തു് കളയാന്‍ നിങ്ങളുടെ ഇഷ്ടത്തിനൊത്ത് ഫില്‍റ്ററുണ്ടാക്കൂ -

Create Your Own Filter

അതു് ഉപയോഗിച്ച്, നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രചയിതാക്കളുടെ സൃഷ്ടികള്‍ എടുത്ത് തോട്ടിലെറിയാന്‍ കഴിയും.

മറ്റൊരാളിന്റെ വാക്കുകള്‍ കടമെടുത്താല്‍ ഇപ്രകാരം പറയാം:

say, I know what kind of a blogger X is, then I can filter out X permanently and I never see another post from him. That way, when X is flooding thani with lot of posts, I am at my ignorant bliss.


ഇതാ, ഇത് ഞാനുപയോഗിക്കുന്ന ഫില്‍റ്ററാണു് :

http://malayalam.homeunix.net/malayalam/work/filter/output/f7b72e914883223c11c5c34fed1a7b34.shtml


അതും ദാ, ഇതും തമ്മിലൊന്നു തട്ടിച്ച് നോക്കൂ, ഹാവൂ..! എന്തൊരാശ്വാസം..! അല്ലേ..?!! :)

അഭിപ്രായങ്ങള്‍ സ്വാഗതം.

..

Monday, January 19, 2009

തേളു് മുട്ടായി

മകന്‍ അപ്പം ചോദിച്ചാല്‍ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യന്‍ നിങ്ങളില്‍ ആരുള്ളൂ?
മീന്‍ ചോദിച്ചാല്‍ അവന്നു പാമ്പിനെ കൊടുക്കുമോ? -- ബൈബിള്‍

അതു മകന്‍ ചോദിച്ചാല്‍. അല്ലേല്‍, മകള്‍ ചോദിച്ചാല്‍. ഉത്തമഭര്‍ത്താക്കന്മാര്‍, തങ്ങളുടെ സ്നേഹവതിയായ ഭാര്യ ഒരു മുട്ടായി ചോദിച്ചാല്‍, മുട്ടായി വാങ്ങിച്ചു കൊടുക്കണം. അല്ലേല്‍ പട്ടിണി, നിത്യ നരകം, യാതന എന്നിവ ഫലം.

ജോലിയുടെ ഭാഗമായി ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടതായുണ്ട് - തിരികെ വരുന്നത്, നൂക്ളിയര്‍ വേസ്റ്റുമായിട്ടാണു് - എന്നു വെച്ചാല്‍, മുഷിഞ്ഞ ലോണ്‍ഡ്രി.

കഴിഞ്ഞ തവണ യാത്രയ്ക്ക് ഭാണ്ഡം കെട്ടിപ്പൊതിയവെ, "തിരികെ വരുമ്പോള്‍ മുഷിഞ്ഞ് നാറുന്ന തുണികളല്ലാതെ, തനിക്കു വേണ്ടി എന്തെങ്കിലും കൊണ്ടുവരുമോ? ഒരു മുട്ടായിയെങ്കിലും..? ഏയ്..! ഈ യാത്രക്കാരനാരാ കക്ഷി..?" എന്നൊക്കെ അരികെ കിളിനാദത്തില്‍ കുറേ നേരം ഇടതടവില്ലാതെ മുഴങ്ങിയ ആത്മഗതം കേട്ടില്ല എന്നു നടിച്ചു. (മണിചിത്രത്താഴ് കണ്ടിട്ടുണ്ടോ? ആ കെട്ടിടത്തിലെ അടച്ചിട്ടിരുന്ന അറകളൊക്കെ "തുറക്കട്ടേ..?"എന്നു ഗംഗ ചോദിക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെ ഡോസ് പ്രോമ്പ്റ്റില്‍ dir/w നീളത്തില്‍ നോണ്‍സ്റ്റോപ്പായി ടൈപ്പുന്നതിനിടെ "താന്‍ തുറക്കെടോ.." എന്ന് നകുലന്‍ അലക്ഷ്യമായി ഉത്തരം പറയുന്ന രംഗം?)

ദിവസങ്ങള്‍ക്ക് ശേഷം, തിരികെ വരാന്‍ ഫ്ളൈറ്റ് ഒന്നര മണിക്കൂര്‍ ലേറ്റ്. മെക്കാനിക്കല്‍ ട്രബിള്‍. എയര്‍പോര്‍ട്ടില്‍ ബോറടിച്ചു ചുറ്റി നടക്കവേ കണ്ണില്‍ പെട്ടതാണു്, സ്കോര്‍പ്പിയന്‍ സക്കര്‍ (മലയാളത്തില്‍, തേളു് മുട്ടായി)

അതിനകത്തുള്ളത്, ശരിക്കും തേളു് തന്നെയാണു് കേട്ടോ? എഡിബിള്‍ തേളു് -- എന്നുവെച്ചാല്‍ തേളെത്തുമ്പോള്‍, അതിനെയും കഴിക്കാം എന്നര്‍ത്ഥം.






തേളു് മിട്ടായി/സ്കോര്‍പ്പിയോണ്‍ സക്കര്‍




hotlix എന്ന കമ്പനിയാണിത്തരം മുട്ടായി ഉണ്ടാക്കുന്നത് - തേളിനു പുറമേ, വിര മുട്ടായി, ചീവീട് മുട്ടായി, ഉറുമ്പ് മുട്ടായി, ബട്ടര്‍ഫ്ളൈ മുട്ടായി, ലാര്‍വ മുട്ടായി എന്നൊക്കെ ഇനിയും വകഭേദങ്ങളുണ്ട് - കൂടുതല്‍ വിവരങ്ങളിവിടെ.
.

Tuesday, January 06, 2009

കൊടുക്കല്‍വാങ്ങലുകള്‍

കൊടുത്തതില്‍ കൂടുതല്‍ ചിലപ്പോള്‍ കിട്ടിയെന്നുമിരിക്കും - കിട്ടുമ്പോള്‍, സിവിലിയന്‍ കാഷ്വാലിറ്റി കൂട്ടാന്‍ തികച്ചും സിവിലയന്‍ കേന്ദ്രങ്ങളില്‍ തന്നെ താവളങ്ങളുണ്ടാവണം. കുഞ്ഞുങ്ങളെക്കൊണ്ട് കവചവും ഉണ്ടാക്കണം. ഒരു മാതിരി, മലര്‍‌ന്നു കിടന്നു കണ്ണടച്ച് മേലോട്ട് തുപ്പുന്ന പരിപാടി. ഈ വശത്ത് കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ചത്താലെന്താ, പ്രൊപ്പഗാന്‍ഡ കനക്കട്ടെ -- എന്നിട്ടൊരു നാള്‍ മറുവശത്തെ കുഞ്ഞുങ്ങളും വലുതും മൂത്തതും ...

http://evuraan.googlepages.com/cartoon.gif

http://evuraan.googlepages.com/difference.jpg


പാലസ്ഥീനികള്‍ക്ക് ഇസ്രയേലിനോടുള്ള വിരോധത്തിനു പിന്നില്‍, ജനാധിപത്യത്തിനോടുള്ള
അടക്കാനാവാത്ത "വാഞ്ജ" ഒന്നുമല്ല - ജൂതരെ ഉന്മൂലനം ചെയ്യുക എന്നതു തന്നെയാണു്‌ അവരുടെ അജണ്ട. എങ്ങിനെ വ്യംഗ്യാര്‍ത്ഥത്തില്‍ പറഞ്ഞാലും, വാസ്തവം അതു തന്നെ. എന്നിരിക്കെ, ഇസ്രയേലിന്റെ പതാക കത്തിക്കാനും മറ്റും നമ്മുടെ "സെക്യുലര്‍" രാഷ്‌ട്രീയപ്പാര്‍‌ട്ടികള്‍ നെട്ടോട്ടമോടുന്നത് തികച്ചും വിഡ്ഢിത്തമാണു്‌. നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സെന്‍‌സിറ്റീവ് വോട്ട്‌ബാങ്കുകളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

നിലനില്‍പ്പിന്റെ കൊടുക്കല്‍വാങ്ങലുകള്‍ -- നമ്മള്‍ തെളിവും കൊണ്ട് ആടിനെ പട്ടിയും, പട്ടിയെ ആടുമാക്കുന്ന പാക്കിസ്ഥാന്റെ പിന്നാലെ ചെല്ലുമ്പോള്‍, പാക്കികള്‍ അമ്പിളിമാമനെ വേണമെന്നും പയറഞ്ഞാഴിയെന്നും ആണവ ബോംബുണ്ടെന്നും ഒക്കെ പറഞ്ഞു വഴുതി മാറുന്നു. പാക്കിസ്ഥാന്‍, ഇനി നമ്മള്‍ കാണിക്കുന്ന തെളിവ് സ്വീകരിച്ചാല്‍ പോലും അവര്‍ എങ്ങിനെ കൈകാര്യം ചെയ്യുമെന്നതിനു , ഈ വീഡിയോ ഉദാഹരണം:






പൊട്ടാത്ത പാക്കി ബോംബ് പൊട്ടിച്ച് കൊടുത്തത് ചൈനയാണെന്നു വായിച്ചു - അതേ, മധുര മനോജ്ഞമായ ചുവന്ന ആലിപ്പഴം പൊഴിയുന്ന ചൈന - (അല്പം ഹാസ്യമുണ്ടെങ്കിലും ചൈന പൊട്ടിച്ഛു കൊടുത്ത കഥ ദേ ഇവിടെ കാണാം.) എന്നാല്‍ ചൈനയിലും പൊട്ടലുണ്ട് - ഒളിമ്പിക്സിനു മുമ്പും പിമ്പും അവര്‍ക്കും ഉണ്ടായിരുന്നു സ്ഫോടനങ്ങള്‍ . ചുരുക്കത്തില്‍, പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍, ചട്ടനെ അവന്റെ സ്വന്തം താലിബാന്‍ ചതിക്കും - തീട്ടം ചാരിയവനെ തീട്ടം നാറും. , ഭീകരവാദമെന്ന ഗുഹ്യരോഗം ബാധിച്ച ലോകരാഷ്‌‌‌‌ട്രങ്ങള്‍ തരംകിട്ടുമ്പോളൊക്കെ അന്യോന്യം ബലാ‌‌ല്‍സംഗം ചെയ്തു രസിക്കുന്നതിനിടയിലും , ടെര്‍മിനല്‍ ഇല്‍നെസ്സ് ബാധിച്ച മൃതപ്രായര്‍ സംഘടിക്കുന്നതു പോലെ അന്യോന്യം പെനിസിലിന്‍ തേച്ച് കുളിപ്പിക്കട്ടെ - എന്നാലും ഉഷ്ണപുണ്ണിനു പരിഹാരമാവുമോ?

കര്‍മ്മാ ഈസ് ഏ ബിച്ച് - താലിബാനെയും റാംബോയേം സിംഹളനേയും തമിഴനെയും സവര്‍ണ്ണനെയും അവര്‍ണ്ണനെയും വിവരദോഷിയെയും പണ്ഡിതനെയും ഒക്കെ കടിക്കാനിരിക്കുന്ന ബിച്ച്..!

imgs are shamelessly hotlinked from elsewhere

Sunday, January 04, 2009

ലവാന്‍ ഡേവിസ്

ഒരു അമേരിക്കന്‍ ശ്രീനിവാസനാണു് ടൈലര്‍ പെയ്‌‌റി - ബഹുമുഖപ്രതിഭ. ടൈലര്‍ പെയ്റിയുടെ ഒരു ഹിറ്റ് സിറ്റ്‌‌കോമാണു് ഹൗസ് ഓഫ് പെയ്ന്‍ - അറ്റ്‌‌ലാന്റയിലെ കര്‍ട്ടിസ് പെയ്‌‌ന്‍ എന്ന ഫയര്‍ഫൈറ്ററിന്റെയും അയാളുടെ കുടുംബത്തിന്റെയും കഥ പറയുന്ന ഈ കോമഡി സിറ്റ്‌‌കോം ഇപ്പോഴത്തെ ഫേവറിറ്റുകളില്‍ ഒന്നാണു്. [ചെറിയ കുട്ടിക‌‌ള്‍ക്ക് ചേരുന്നതല്ല, പേരന്റല്‍ ഗൈഡന്‍സ് ( TV-PG) റേറ്റിങ്ങ്‌‌ ഉള്ള സിരിസാണത് ]

ഹൗസ് ഓഫ് പെയ്‌‌നിലെ കര്‍ട്ടിസ് പെയ്നിനെ അവതരിപ്പിക്കുന്ന ലവാന്‍ ഡേവിസാണു് ഇവിടെ പ്രതിപാദ്യം.



ലവാന്‍ ഡേവിസ്

നല്ലൊരു അഭിനേതാവാണു് ലവാന്‍ ഡേവിസ്. അണ്‍റീപ്ളേസിബിള്‍ . ഇങ്ങേരുള്ളത് കൊണ്ട് മാത്രമാണു് ഹൗസ് ഓഫ് പെയ്ന് എന്റെ മിത്ത്‌‌ടീവിയുടെ റെക്കോര്‍ഡിങ്ങ് ലിസ്റ്റിലുള്ളതു് എന്നു തന്നെ പറയാം.

അപ്പോള്‍ പറഞ്ഞു വരുന്നത് എന്താണെന്നു വെച്ചാല്‍, കാണാന്‍ പറ്റുമെങ്കില്‍ ഹൗസ്‌‌ ഓഫ് പെയ്‌‌ന്‍ കണ്ടു നോക്കൂ, നിങ്ങള്‍ക്കും ഇഷ്ടപ്പെടാതിരിക്കില്ല.

1. യൂ‌‌-ട്യൂബില്‍
2. tbs.com-ല്‍

രസകരം: ദാ, ഈ യൂ ട്യൂബ് വീഡിയോ, ഹൗസ് ഓഫ് പെയ്‌‌നില്‍ നിന്നുള്ള ക്ളിപ്പാണു് - അതില്‍ ലവാന്‍ ഡേവിസിനൊപ്പം ആ പൊക്കം കൂടിയ സ്ത്രീ ആരാണെന്നു് അറിയാമോ? ടയ്ലെര്‍ പെറി തന്നെ..!

.

Thursday, January 01, 2009

2008-ലെ മലയാളം പോസ്റ്റുകളുടെ വിവരക്കണക്കു്

നാസാന്തരേ രോമം, അജഗളസ്ഥ സ്തനം, യൂസ്‌‌ലെസ്സ് ട്രിവിയ -- എന്തു വേണമെങ്കിലും പറഞ്ഞോളൂ, മുന്‍വര്‍ഷങ്ങളിലെ പോലെ ഈ പുതുവര്‍ഷവും കഴിഞ്ഞ വര്‍ഷത്തെ (2008-ലെ) മലയാളം ബ്ളോഗു് പോസ്റ്റുകളുടെ സ്റ്റാറ്റ്സ് ഇതാ:

http://evuraan.googlepages.com/ml_blogs-2008-year.png
ദിവസക്കണക്കു്




http://evuraan.googlepages.com/ml_blogs-2008-months.png

മാസക്കണക്കു്


ഡിസ്‌‌ക്ളെയിമര്‍: ഏകദേശ കണക്കുകള്, അവ കിറുകൃത്യമെന്നു വാദമില്ല ആയതിനാല്‍, ഉപ്പും മുളകും വെള്ളവും ആവശ്യാനുസരണം/ഇഷ്‌‌ട‌‌പ്രകാരം ചേര്‍ത്തെടുക്കുക.

പോയ വര്‍ഷങ്ങളിലേത്:

2007-ലെ മലയാളം പോസ്റ്റുകളുടെ സ്റ്റാറ്റ്സ്

2006-ലെ “തനി” മലയാളം പോസ്റ്റുകള്‍


Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.