സകലതും സൃഷ്ടിച്ച ശക്തിമാനായ ദൈവത്തിന്റെ ഇച്ഛ നടപ്പാക്കാന്‍ മനുഷ്യന്‍ ഇറങ്ങിത്തിരിക്കുമ്പോളെല്ലാം മനുഷ്യന്റെ സഹജീവികളും ചുറ്റുമുള്ള ചരാചരങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാട് തെല്ലൊന്നുമല്ല. ചരിത്രത്തില്‍ ഇന്നു വരെയും "ദൈവേച്ഛ നടപ്പാക്കല്‍" എങ്ങും എത്തിയിട്ടുമില്ല. ഇന്നും നമ്മളെല്ലാം പലതരത്തില്‍ അനുഭവിക്കുന്നതും ഈ ഇച്ഛ നടപ്പാക്കലിന്റെ പരിണിത ഫലങ്ങളാണു്. നശീകരണായുധങ്ങളും തീവ്രവാദവും എല്ലാം ഈ "ഇച്ഛ നടപ്പാക്കല്‍സിന്റെ" ഏമ്പക്കങ്ങളാണു്.
കൊല്ലാന്‍ മനുഷ്യനുള്ളിടത്തോളം ഈ മാതിരി "ഇച്ഛ നടപ്പാക്കല്സ്" ചരിത്രത്തിലുണ്ടാവുകയും ചെയ്യും.
ആഡം ഫെറേറ എനിക്കേറ്റം ഇഷ്ടപ്പെട്ട സ്റ്റാന്‍ഡപ്പ് കൊമേഡിയനാണു് - കോമഡി സെന്‌ട്രലിലും മറ്റും അങ്ങോരുടെ ഷോകള്‍ വരാറുണ്ട്. കാണാന്‍ സാധിക്കുമെങ്കില്‍ ചാന്‍സ് വിടരുതേ..!
ആഡത്തിന്റെ ഒരു സ്റ്റാന്‍ഡപ്പ് ഷോവിലെ കഷ്ടി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ളിപ്പ് - ദൈവേച്ഛ നടപ്പാക്കല്‍സിനെ പറ്റി സമാനമായൊരു വീക്ഷണമാണു് അങ്ങോര്‍ക്കുമെന്നതിനാല്‍ ഇവിടെ എംബഡ് ചെയ്യുന്നു.
ഗോഡ് ഈസ് ഗോയിങ്ങ് റ്റു ഗെറ്റ് അസ് ഓള്‍ കില്‍ഡ്.!
വീഡിയോ കാണാനാവുന്നില്ലെങ്കില്‍ ഇവിടെ നോക്കൂ.
കാകഃ കാകഃ, പികഃ പികഃ
Saturday, August 15, 2009
Subscribe to:
Post Comments (Atom)

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
0 comments:
Post a Comment