കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, മേയ് 02, 2009

പാര്‍ത്തനോജെനസിസ് തിയറികള്‍

ആണ്‍ ജീവിയുടെ യാതൊരു വിധ "സഹായസഹകരണങ്ങളും" ഇല്ലാതെ, പെണ്‍ജീവിക്ക് തനിയെ പ്രത്യുല്‍പാദനം നടത്താനുള്ള കഴിവാണു് പാര്‍ത്തനോ‌‌ജെനസിസ് . ഇംഗ്ളണ്ടിലെ ചെസ്റ്റര്‍ മൃഗശാലയില്‍ ഇതര ഡ്രാഗണുകളുമായി ബന്ധമില്ലാതെ വര്‍ഷങ്ങളായി കഴിയുകയായിരുന്ന പെണ്‍ കൊമോഡോ ഡ്രാഗണ്‍ തനിയെ മുട്ടയിട്ട് വിരിയിച്ചെടുത്ത കൊമോഡോ ഡ്രാഗണ്‍ സന്തതിയാണു് ചിത്രത്തില്‍. (വാര്‍ത്തയുടെ ലിങ്ക് )

http://upload.wikimedia.org/wikipedia/en/thumb/4/45/Parthkomodo.jpg/180px-Parthkomodo.jpg

അമ്മയുടെ മാത്രം സ്വന്തം

സ്തീകള്‍, പുരുഷന്മാരേക്കാള്‍ ജനതികമായി ഉയര്‍ന്ന തലത്തിലാണു് എന്ന വാദത്തിനു ബലമേകുന്നതാണു് ഇതിനെ സംബ‌‌ന്ധിച്ചുള്ള പഠനങ്ങള്‍. ചില ജീവികളിലെ പെണ്ണുങ്ങള്‍ക്ക് ആണ്‍ബന്ധമേതുമില്ലാതെ, തനിയെ, asexual reproduction നടത്താനുള്ള കഴിവുണ്ടാവാം. പാര്‍ത്തനോ‌‌ജെനസിസിനെ പറ്റിയുള്ള വിക്കി ലേഖനം ഇവിടെയുണ്ട് . ആണ്‍ജീവികള്‍ക്ക് ഈ കഴിവുള്ളതായി ഇതു വരെ അറിവില്ല.


എക്സ്ട്രാപൊലേഷന്‍/ഏച്ചുകെട്ടല്‍ :

കൊമോഡോ ഡ്രാഗണുകള്‍ക്കാവാമെങ്കില്‍, മനുഷ്യ സ്ത്രീകള്‍ക്കാവാം - കന്യാമറിയത്തിനുമാവാം. തെളിവുകള്‍ക്കായുള്ള തെരച്ചിലിനിടയിലല്ല വിശ്വാസം, എങ്കിലും.

ഉര്‍വ്വരതയും മഴ പെയ്യുന്ന ഭൂമിയും ജീവനും അമ്മയും എല്ലാം പെണ്‍ ബിംബങ്ങളായതിനു പിന്നില്‍ അവ്യക്തമായെങ്കിലും ഈയൊരു കഴിവു കൂടിയുണ്ടാവാം . ഇച്ചിരെങ്കിലും..?

ലെസ്ബിയന്‍സിനെ എനിക്കു പൊതുവെ വളരെ ഇഷ്ടമാണു് - ഇനി ഇഷ്ടക്കൂടുതലിനും കാരണമൊത്തു.

പര്‍ദ്ദയ്ക്കുള്ളില്‍ ഒതുങ്ങേണ്ടതാരാണു്? അല്ലെങ്കില്‍, പകരം, കണ്ണുകള്‍ മൂടി കെട്ടി നടക്കേണ്ടവനാരാണു്?

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index