കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, മാർച്ച് 09, 2009

തനിമലയാളം - പുതിയ ലേയൗട്ട്

http://www.thani-malayalam.info/malayalam/work/title.png


ഇതാ, സിബുവും സന്തോഷും "മറ്റ് ചിലരും" കൂടി പണിതു തന്ന ഒരു പുതിയ ലേയൗട്ട് പരീക്ഷണാര്‍ത്ഥം ഇവിടെ. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.

ചീത്തവിളി സിബുവിനും സന്തോഷിനും മറ്റു ചിലര്‍‌ക്കും , അഭിനന്ദനങ്ങളും നല്ലവാക്കുകളും എനിക്ക്. :)

..

31 അഭിപ്രായങ്ങൾ:

Viswaprabha പറഞ്ഞു...

കൊള്ളാം!
ഫീഡ് പ്രത്യക്ഷപ്പെട്ട തീയതിയും സമയവും കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ. 3 കോളം വേണമെന്നില്ല. ഒരു 1 കോളം ഫ്ലാറ്റ് ലിസ്റ്റ് ആവും വല്ലപ്പോഴും മാത്രം വന്നുനോക്കുന്നവർക്ക് നല്ലത്.

Cibu C J (സിബു) പറഞ്ഞു...

മു‌ന്നു കോളം എന്ന് ഫിക്സ് ചെയ്തിട്ടില്ല. അത് ഡൈനാമിക്കാണു - വിന്‍ഡോ സൈസ് അനുസരിച്ച് മാറും.

Calvin H പറഞ്ഞു...

കൊള്ളാം.. നന്നായിരിക്കുന്നു... എന്റെ സാമാന്യം നല്ല വിഡ്ത് ഉള്ള സ്ക്രീനാണ്. കൊള്ളാവുന്ന റെസല്യൂഷനും. പക്ഷേ കോളം മൂന്നേ വന്നുള്ളല്ലോ? മൂന്നില്‍ കൂടില്ലേ?

evuraan പറഞ്ഞു...

മൂന്നില്‍ കൂടില്ലേ?

ശ്രീഹരീ,

മൂന്നില്‍ കൂടുമല്ലോ. ദാ സ്ക്രീന്‍ ഷോട്ട് ഇവിടെ

Santhosh പറഞ്ഞു...

ശ്രീഹരീ, OS-ഉം browser-ഉം ഏതാണെന്നു് കൂടി പറയണേ.

R. പറഞ്ഞു...

ജോര്‍. എനിക്കിഷ്ടപ്പെട്ടു.

എനിക്കും 3 കോളമേ കിട്ടുന്നുള്ളൂ.
ഫെഡോറ 10, ഫയര്‍ഫോക്സ് 3.0.7, 1280X800 സ്ക്രീന്‍.

Anoop Narayanan പറഞ്ഞു...

കൊള്ളാം..നല്ല ലേഔട്ട്. ചിന്തയുടെ ലേഔട്ടുമായി ഒരു ചെറിയ സാ‍മ്യവും :).

പിന്നാമ്പുറ നിറവും,മുന്‍ നിറവും ഏതാണ്ടൊരു പോലെയായതിനാല്‍ കണ്ണില്‍ പെടാന്‍ ഒരു ബുദ്ധിമുട്ട്. നിറമൊന്നു മാറ്റിയാല്‍ നന്നായിരുന്നു.

എനിക്കും മൂന്നു കോളമേ കാണുന്നുള്ളൂ. വിന്‍ഡോസ് എക്സ്.പി
ഫയര്‍ഫോക്സ് 3.0.7
1280* 800

Kaithamullu പറഞ്ഞു...

കൊള്ളാം.
3 കോളം....

R. പറഞ്ഞു...

ഏവൂരാനേ, 24'' ഐമാക് ആണോ കൈയ്യില്‍? ;-))

Cibu C J (സിബു) പറഞ്ഞു...

നാലുകോളത്തിനു 1400-ൽ കൂടുതൽ വീതിവേണം എന്നു കാണുന്നു. അതു മാറ്റി 1280-യിൽ നാളുകോളം കാണുന്നപോലെയാക്കാം.

ചിന്തയുടെ ലേയൗട്ടുമായി സാമ്യമുള്ളത് നല്ലതല്ലേ. എല്ലാവർക്കും അഗ്രിഗേറ്ററുകൾ ഏതായാലും ഒരുപോലെ വഴങ്ങുമല്ലോ. പിന്നെ, ചിന്തയിൽ സീക്വൻഷ്യൽ ഓർഡർ മുകളിൽ നിന്നും താഴേക്കാണെന്നു തോന്നുന്നു. ഇതിൽ അത്‌ ഇടത്തുനിന്നും വലത്തോട്ടാണ്‌.

അനൂപ്, ഏതുരണ്ട് നിറങ്ങളാണ്‌ പ്രശ്നം എന്നൊന്നു കൃത്യമായി പറയാമോ? പോസ്റ്റിന്റെ പേരെഴുതിയിരിക്കുന്നതോ ബ്ലോഗറിന്റെ പേരെഴുതിയിരിക്കുന്നതോ?

Ajith Pantheeradi പറഞ്ഞു...

ബ്ലൊഗ്ഗറുടെ പേരെഴുതിയ നിറം ഒന്നു മാറ്റിയാല്‍ നന്നായിരുന്നു. അത്ര ക്ലിയര്‍ അല്ല.

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്

Cibu C J (സിബു) പറഞ്ഞു...

കളറുകൾ കുറച്ചു മാറ്റി. ഈ ലിങ്കിൽ കൊടുത്തിരിക്കുന്നത്‌ രക്ഷപ്പെടുമോ എന്നു നോക്കൂ..

അങ്കിള്‍ പറഞ്ഞു...

റെസൊലൂഷന്‍ കൂട്ടിയപ്പോള്‍ എന്റെ 19” മോണിറ്ററില്‍ 4 കോളവും കിട്ടുന്നു. പോസ്റ്റിന്റെ തലക്കെട്ട് മുഴുവന്‍ വരുന്നില്ലായെന്ന എന്റെ പഴയ പരാതിയും തീര്‍ന്നു.

അങ്കിള്‍ പറഞ്ഞു...

“പോസ്റ്റ് ചേര്‍ക്കുക” എന്നതും ഇവിടെത്തന്നെയുണ്ടല്ലോ. നന്നായി. പക്ഷേ ആ തലക്കെട്ടുകള്‍ (പോസ്റ്റ് ചേര്‍ക്കുക മുതലായവ) ഒന്നു ബോള്‍ഡാക്കിക്കൂടേ.

അജ്ഞാതന്‍ പറഞ്ഞു...

സിബു,
chintha തന്നെയാണ് userfriendly എന്ന് തോന്നുന്നു (entries നു ഒരു ചിട്ടയും ഇല്ലെങ്ങിലും ....,പോസ്റ്റുകള്‍ മിക്കവാറും ദിവസങ്ങള്‍ക്കു ശേഷമേ prathyakshamakarullu ... )
user input കൂടെ കണക്കിലെടുത്ത് മെച്ചമാക്കാന്‍ ശ്രമിക്കുക .........
ഓള്‍ ദ ബെസ്റ്റ്

R. പറഞ്ഞു...

ഈ ലിങ്കിൽ കൊടുത്തിരിക്കുന്നത്‌ രക്ഷപ്പെടുമോ എന്നു നോക്കൂ..
1280X800-ല്‍ നാലു കോളം കിട്ടുന്നുണ്ട്. Fits very well.

:: VM :: പറഞ്ഞു...

Nice- This new one is better than the existing , that's Sure.

Y to compare with Chintha?

Anoop Narayanan പറഞ്ഞു...

പുതിയ ലേ ഔട്ട് കൊള്ളാം. പക്ഷേ 4 കോളങ്ങള്‍ കുറച്ചധികമായി തോന്നുന്നു. 3 കോളം എന്നത് സ്റ്റാറ്റിക് ആയി വെക്കുന്നതാവും ഉചിതം എന്നു തോന്നുന്നു. 3 നിര്‍ദ്ദേശങ്ങള്‍ കൂടെ
1. പോസ്റ്റിന്റെ പേരു മുഴുവനായി കാണിക്കുകയാണെങ്കില്‍ ആ പോസ്റ്റ് വായിക്കണോ വേണ്ടയോ എന്നൊരു തീരുമാനത്തിലെത്താം(പോസ്റ്റിനു ആകര്‍ഷകമായ പേരു നല്‍കുന്ന വിരുതന്മാരെ തല്‍ക്കാലം വിട്ടേക്കുക :) )
2. ബ്ലോഗറുടെ പേരോ,പോസ്റ്റിന്റെ പേരോ ബോള്‍ഡ് ചെയ്യുന്നത് നന്നായിരിക്കും.
3. പോസ്റ്റിന്റെ പേര് നീലയിലും(പോസ്റ്റിലേക്ക് കണ്ണിചേര്‍ക്കണമെങ്കില്‍ അതുമാവാം) ബ്ലോഗറുടെ പേര് കറുപ്പിലും നല്‍കുന്നതും നന്നായിരിക്കും.

Cibu C J (സിബു) പറഞ്ഞു...

ബോൾഡ് എന്നത്‌ ഇപ്പോഴുള്ള മലയാളം ഫോണ്ടുകളിൽ നന്നായി ഉണ്ടാക്കിയിട്ടില്ല. അത് പരമാവധി ഒഴിവാക്കുകതന്നെയാണ്‌ ഉചിതം. പിന്നെ, "പോസ്റ്റ് ചേർക്കുക" തുടങ്ങിയ ലിങ്കുകൾ പ്രത്യേകം എടുത്തെഴുതിയതിനാൽ ആവശ്യക്കാരനും കാണാൻ പ്രയാസമുണ്ടാവില്ല.

ഫുൾ സ്ക്രീനിൽ ഇട്ടാൽ മാത്രമല്ലേ നാലുകോളവും ഉണ്ടാവുന്നുള്ളൂ. അത്‌ പ്രശ്നമാണെന്നു തോന്നുന്നില്ല.

പോസ്റ്റിന്റെ പേര്‌ മുഴുവനും വേണ്ടതിനെ പറ്റി: ഇപ്പോൾ സ്റ്റൈലിംഗിൽ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ.

നീല ഇപ്പോഴത്തെ കളർസ്ക്കീമുമായി ചേരാത്തതുകൊണ്ടാണ്‌ ഉപയോഗിക്കാത്തത്.

Inji Pennu പറഞ്ഞു...

ഇദ് ഫൈനലസാക്കീല്ലെങ്കില്‍ എനിക്ക് കുറച്ച്
നിര്‍ദ്ദേശങ്ങളുണ്ട്.

ഒരു സിംഗിള്‍ ലേയൌട്ട് മൂന്നോ നാലോ ആക്കുന്നത് മാത്രമാണെങ്കില്‍ ഇത്ര എഫര്‍ട്ട് എടുക്കണമെന്ന് തോന്നുന്നില്ല, പക്ഷെ പുതിയ കുറച്ച് ഫീച്ചേര്‍സും (എല്ലാം എക്സ്മെലില്‍ ഉള്ള ഡേറ്റ) കൂടി ചേര്‍ക്കാമെങ്കില്‍ നല്ലതാവില്ലേ?

1. സമയവും തീയതിയും വേണ്ടേ?
2. കമന്റുകള്‍ എത്രയെന്നും കൊടുക്കാന്‍ സാധിക്കുമല്ലോ? അത് വെച്ച് സോര്‍ട്ടിങ്ങ് പറ്റുമോ? അങ്ങിനെയെങ്കില്‍ കൂടുതല്‍ കമന്റുള്ള പോസ്റ്റാവും ആക്റ്റീവ് ഡിസ്കഷന്‍ എന്നൊരു സോര്‍ട്ടിങ്ങ് യൂസറിനു കൊടുക്കാന്‍ പറ്റുമോ? തീയതി/ സമയം/ കമന്റ് - ഈ മൂന്നും വെച്ച് യൂസറിനു സോര്‍ട്ട് ചെയ്യാമെങ്കില്‍ സൂപ്പറാവും. അല്ലെങ്കില്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്താല്‍ മതിയല്ലോ? ഒരു പോര്‍ട്ടലിനു കുറേം കൂടി കാര്യങ്ങള്‍ വേണമെന്ന് തോന്നുന്നു അദര്‍ ദാന്‍ ജ്സ്റ്റ് ഡിസ്പ്ലേയിങ്ങ് ലിങ്ക്സ്.
3. ബ്ലോഗിന്റെ ലേബലുകള്‍ ആ പോസ്റ്റിന്റെ ടൈട്ടലില്‍ കൊടുക്കാമോ? അറ്റ്ലീസ്റ്റ് ആദ്യത്തെ ലേബലെങ്കിലും? അങ്ങിനെ കൊടുത്താല്‍ ആളുകള്‍ കൂടുതല്‍ ഉത്തരവാദിത്വപരമായി ലേബലിടുമെന്ന് ഒരു പ്രതീക്ഷ.
4. പച്ചക്കളര്‍ എന്തിനയാണ് സൂചിപ്പിക്കുന്നത്? ഹരിത കേരളമാണോ? എങ്കില്‍ കറുത്ത കളറാണ് ഇപ്പോള്‍ കേരളത്തിനു. പച്ച ഈസ് റ്റൂ ഡോമിനേറ്റിങ്ങ് കളര്‍.
5. പിന്നെ ഞാന്‍ ഒരു പോസ്റ്റില്‍ മൌസ് ഓവര്‍ചെയ്യൂമ്പോള്‍ എന്തിനാണ് സൈഡിലുള്ള എല്ലാ പോസ്റ്റിന്റേം കളര്‍ ചേഞ്ചാവുന്നത്?

Cibu C J (സിബു) പറഞ്ഞു...

ഒന്നും ഫൈനലല്ല.

0. എഫർട്ട് സേം ആണ്‌.
4. പച്ചക്കളർ പച്ചക്കളറിനെ സൂചിപ്പിക്കുന്നു. വേറേ അർത്ഥം ഒക്കെ കാണുന്നവരുടെ തലയിൽ മാത്രം.

5. പോസ്റ്റുകളുടെ ഓർഡർ ,
a b c
d e f
എന്നിങ്ങനെ ആണ്‌;

a c e
b d f
എന്നല്ല എന്നുകാണിക്കാൻ വേണ്ടിയാണ്‌. ഗ്രഡേഷനിൽ അല്പം തെറ്റുണ്ട്. അത് തിരുത്തിയത്‌ ഇവിടെ: http://cibucj.googlepages.com/thani2.html

അങ്കിള്‍ പറഞ്ഞു...

മുമ്പ് 4 കോളത്തില്‍ കാണുന്നുണ്ടായിരുന്നു. ഇപ്പോള്‍ 3 കോളത്തിലാണ് കാണുന്നത്. പക്ഷേ 3 തന്നെയാണ്‍ നല്ലത്.

കൂട്ടുകാരന്‍ | Friend പറഞ്ഞു...

ഈ സൈറ്റ് ഒന്ന് കാണിക്കുമോ തനിമലയാളത്തില്‍.. ? ഫീഡ് URL ഇതാണ് http://feeds2.feedburner.com/blogpuranamposts ബ്ലോഗിന്റെ വിലാസം. : http://blogpuranam.blogspot.com

ജോണ്‍ ചാക്കോ, പൂങ്കാവ് പറഞ്ഞു...

തനിമലയാള ത്തില്‍ പല പ്രാവശ്യം പോസ്റ്റ്‌ ആഡ് ചെയ്തിട്ടും ലിസ്റ്റ് ചെയ്യപെട്ടില്ല...
എന്താണ് കുഴപ്പം എന്ന് മനസ്സില്‍ ആവുനില്ല...
ഒരു സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ഹെല്പ് ലിങ്ക് ഉണ്ടെങ്കില്‍ അറിയിക്കുക.

അജ്ഞാതന്‍ പറഞ്ഞു...

തനിമലയാള ത്തില്‍ പല പ്രാവശ്യം പോസ്റ്റ്‌ ചെയ്തിട്ടും ലിസ്റ്റ് ചെയ്യപെട്ടില്ല...
എന്താണ് കുഴപ്പം എന്ന് മനസ്സില്‍ ആവുനില്ല...

രജന പറഞ്ഞു...

എന്റെ ബ്ലോഗ്‌ തനിമലയാളത്തില്‍ ലിസ്‌റ്റ്‌ ചെയ്യുന്നില്ല. ചിന്തയില്‍ ഉണ്ട്‌. എന്ത്‌ ചെയ്യണം. ഗൂഗിളില്‍ പോയി ആവശ്യമായ ലിങ്ക്‌ കൊടുത്തിരുന്നു. ആരെങ്കിലും സഹായിക്കാമോ...
http://popularvartha.blogspot.com/

ജോബി നടുവില്‍ | JOBY NADUVILepurackal പറഞ്ഞു...

തനിമലയാള ത്തില്‍ പല പ്രാവശ്യം പോസ്റ്റ്‌ ആഡ് ചെയ്തിട്ടും ലിസ്റ്റ് ചെയ്യപെടുന്നില്ല...ആരെങ്കിലും
ഒന്ന് സഹായിക്കാമോ...


http://naduvilan.blogspot.com/

ജോബി നടുവിലാന്‍

ജോണ്‍ ചാക്കോ, പൂങ്കാവ് പറഞ്ഞു...

ആദ്യം എനിക്കും അങ്ങനെ തോന്നി.
പക്ഷെ അത് ഉടനെ ആഡ് ആവില്ല...
അല്‍പ സമയം എടുക്കും....

കൃതിയുടെ ലിങ്ക് - ബ്ലോഗ്‌ ലിങ്ക് അല്ല കൊടുക്കേണ്ടത്. പോസ്റ്റ്‌ ചെയ്യുന്ന കൃതിയുടെ ലിങ്ക് കൊടുക്കണം.
അത് പോലെ വേരിഫി ചെയ്യാനുള്ള നമ്പര്‍ കറക്റ്റ് ആയി ടൈപ്പ് ചെയ്യണം.

Kaniyapuram Noushad പറഞ്ഞു...

ente post cherkaan noki bhalam viphalam

Unknown പറഞ്ഞു...

അഗ്രിഗേറ്ററുകൾ എല്ലാം മാറുകയണല്ലോ. കൊള്ളാം നന്നായിട്ടുണ്ട്‌ .. അല്ല്പം നേരത്തെ ആകാമായിരുന്നു.. ഈ യിടെ കേരള ഇൻസൈഡ്‌ അഗ്രിഗേറ്റർ സ്നദർശിച്ചിരുന്നു അതും മാറിയിരിക്കുന്നു. മാറട്ടെ . ഏതായാലും എല്ലാ ആശംശകളും നേരുന്നു

അനുയായികള്‍

Index