കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, മേയ് 20, 2008

കൂട്ടവളിയന്മാർ



ആൾക്കൂട്ടത്തിൽ, ആരു ലാസ്റ്റിൽ വളി വിട്ടോ അവനു അധോഗതി എന്ന പോലെയാണു് നമ്മുടെ രാഷ്ട്രീയം. അടുത്തവന്‍ വളി വിടുമ്പോൾ ദുര്യോഗപർവം അവന്റെ തലയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുന്നു. മറ്റാരേലും ഉടനെ തന്നെ വളി വിടണേന്നാവും ഉള്ളതിലെ ലാസ്റ്റ് വളിയന്റെ പ്രാർത്ഥന.

മറ്റാരേലും വിട്ടാലോ..? രക്ഷപെട്ടു..! എന്നിട്ട് അടുത്ത നിമിഷം മുതൽ, "ഛായ്, നാണക്കേട്..! പൂയ്..! പൂയ്..! ഷെയിം, ഷെയിം...!"

"ഹിമവൽ ഭദ്രന്‍ വെച്ച വെടി എൽ.ഡി.എഫ്. ഭരണത്തിനുള്ള പിറന്നാൾ സമ്മാനമെന്നു കുഞ്ഞാലിക്കുട്ടി. "

പാവം ജനം ഉണ്ണാക്കന്മാരാണെന്നു ധരിക്കരുതു്. സ്വാമി വെടിവെച്ചാൽ ആർക്കു പോയി?

സ്വാമിക്കു പോയി. ഒപ്പം സ്വാമിശിഷ്യന്മാർക്കും, സ്വാമിയെ പൊക്കിക്കൊണ്ടു നടന്നവർക്കും.

എന്നാൽ, ജനാധിപത്യത്തിലെ മന്ത്രി വെടി വെച്ചാലോ?

ജനാധിപത്യത്തിന്റെ തലപ്പത്തിരിക്കവെ, ഐസ്ക്രീമും തിന്നു പണ്ടിങ്ങേരു വെച്ച വെടി നമ്മുടെയെല്ലാം നെഞ്ചത്തിട്ടായിരുന്നു. ഇങ്ങേരു തന്നല്ലേ അണികളെക്കൊണ്ട് കോഴിക്കോട് വിമാനത്താവളത്തിലെ ദേശീയ പതാക താഴെയിറക്കി പകരം ലീഗിന്റെ കൊടി കെട്ടിച്ചതു്?

(അതെങ്ങെനാ, ഒന്നു റെ‌‌ഫർ ചെയ്യാന്‍ ഒറ്റ ***രു മലയാളം പത്രത്തിനു പോലും യൂണീകോഡ് ആർക്കൈവ് ഇല്ല താനും.)


.

തിങ്കളാഴ്‌ച, മേയ് 19, 2008

ബുദ്ധന്‍ മാവേലിക്കര.

അയ്യോ ബുദ്ധന്‍..!

അയ്യോ എന്ന വാക്കു പോലും ബുദ്ധമതത്തില്‍ നിന്നും നാം പ്രാപിച്ചെടുത്തതാണു്.

ഇന്നത്തെ ആലപ്പുഴ ജില്ലയില്‍ പണ്ടൊരു കാലത്തു ബുദ്ധമതം വന്‍ പ്രചാരത്തിലുണ്ടായിരുന്നു. കണ്ടിയൂര്‍, കരുമാടി, ഭരണിക്കാവു്, കൃഷ്ണപുരം എന്നീ നാലു സ്ഥലങ്ങളില്‍ നിന്നും ബുദ്ധ വിഗ്രഹങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഇതില്‍, ഇന്നത്തെ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിനടുത്തു് ഒരു നെല്‍വയലില്‍ നിന്നും കിട്ടിയ ബുദ്ധ വിഗ്രഹമാണു് ഏതാനും കിലോമീറ്ററുകള്‍ അകലെ മാവേലിക്കരയില്‍ "ബുദ്ധാ" ജങ്ക്ഷനില്‍ ഉള്ളതു്. ഇതു ഒന്പതാം നൂറ്റാണ്ടിലേതോ പത്താം നൂറ്റാണ്ടിലോ നിര്‍മ്മിതമാണെന്നും കരുതപ്പെടുന്നു. പഴയ സ്ഥല നാമങ്ങളില്‍ "പള്ളി" ചേര്‍ന്ന പേരുകള്‍ ബുദ്ധമതത്തിന്റെ സംഭാവനയാണു്, ഉദാ:- കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി തുടങ്ങിയവ.

ശങ്കരാചാര്യരും കമ്പനിയുമാണു് കേരളത്തില് ബുദ്ധ മതത്തിനെ ഓര്‍ഗനൈസ്‌‌ഡ് എത്‌‌നി‌‌ക്‌‌ ക്ളെന്‍സിങ്ങിനു വിധേയമാക്കിയതു്.


ജ്ഞാതവും അജ്ഞാതവുമായ ചരിത്രം നമ്മുടെ പൂര്‍വ്വികരെ കൊണ്ട് എന്തെല്ലാം വേഷങ്ങള്‍ കെട്ടിച്ചിരിക്കണം? ബുദ്ധമതം വരുന്നതിനു മുമ്പ്, വന്നിട്ട്, അതിനു ശേഷം, ഒടുവില്‍ അതെല്ലാം നശിച്ചൊടുങ്ങി, പിന്നെ ഇന്നിവിടെ, ഇപ്പോള്‍...!

മാവേലിക്കരയിലെ പത്മാസനനായ ബുദ്ധനെ പോയിക്കാണുവാന്‍ പ്രേരണ നല്‍കിയതു വിക്കി ലേഖനങ്ങളും മറ്റുമാണു്, സമ്മതിക്കുന്നു. അതല്ലെങ്കിലും അങ്ങിനെയെ വരൂ - മുല്ലയ്ക്ക് മണം വരുന്നതു മുറ്റം വിട്ടിറങ്ങുമ്പോള്‍ മാത്രമാണല്ലോ..!

ഒരു രാത്രി വൈകി അതു വഴി വന്നപ്പോള്‍ ചെന്നെടുത്ത ഫോട്ടോയാണിതു്.

The image “http://malayalam.homelinux.net/albums/3381%3B-3398%3B-3372%3B-3405%3B-8204%3B/3372_3393_3366_3405_3367_3368_3405_4.jpg” cannot be displayed, because it contains errors.

എത്ര തലമുറകളെ, എത്ര വമ്പന്മാരെ, എത്ര കേമന്മാരെ, എത്ര കൊമ്പന്മാരെ കണ്ട പ്രതിമയാവണം ഇതു്..?!

നമ്മുടെ ചരിത്രത്തിന്റെ ഇത്രയും പഴയ സ്വതം ഇതിനു മുമ്പ് നേരില്‍ കണ്ടിട്ടില്ല. കാലത്തെ അതിജീവിച്ച ബുദ്ധപ്രതിമയ്ക്ക് ഒരു സലാം..! ഒപ്പം, താലിബാനാവാന്‍ തുനിയാഞ്ഞ നമ്മുടെ പൂര്‍വ്വികര്‍ക്കും സലാം..!



കൂടുതല്‍ വായനയ്ക്ക്:

  1. ബുദ്ധമതം കേരളത്തില്‍
  2. ഫ്ളിക്കര്‍ ത്രെഡ്
  3. കേരളത്തിലെ ബുദ്ധമതം

ഞായറാഴ്‌ച, മേയ് 18, 2008

ജോണ്‍ ക്യു

ഡെന്‍സല്‍ വാഷിങ്ങ്ടണ്‍ അഭിനയിച്ച ജോണ്‍ ക്യു എന്ന ചിത്രം, 2002-ലാണു റിലീസായതു്. ആതുരസേവന രംഗത്തുള്ള ഹോസ്പിറ്റല്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ കനിവില്ലായ്മ നിര്‍ദ്ദയം വരച്ചുകാട്ടുന്ന ചിത്രം പ്രമേയം കൊണ്ടു തന്നെ ശ്രദ്ധേയമായിരുന്നു. അപായകരമായ ഹൃദയരോഗം ഡയഗ്നോസ് ചെയ്യപ്പെട്ട മകന്റെ ജീവന്‍ രക്ഷിക്കുവാന്‍ നെട്ടോട്ടമോടുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ ഒരു പിതാവിന്റെയും മാതാവിന്റെയും കഥ പറയുന്ന ജോണ്‍ ക്യു എന്ന സിനിമ.

ബ്യൂറോക്രസി കൊണ്ട് ഫലമില്ല എന്നു വരുമ്പോള്‍ ഒരു ഹോസ്പിറ്റല്‍ എമര്‍ജെന്‍സി റൂമിലുള്ളവരെ ബന്ദിയാക്കുന്നതും ഒക്കെയുള്ള കഥ ഈ ഭാഗങ്ങളില്‍ അല്‍പം സ്വല്‍പം മുഴച്ചു നില്‍ക്കുന്നു എന്നു തോന്നിയിരുന്നു.

ഡെന്‍സല്‍ വാഷിങ്ങ്ടണിന്റെ ഭാവതീക്ഷ്ണമായ അഭിനയത്തിന്റെ മൂല്യമറിയുവാന്‍ ഈ ചിത്രം മതിയാവും.

The image “http://malayalam.homelinux.net/albums/3381%3B-3398%3B-3372%3B-3405%3B-8204%3B/john_q2.png” cannot be displayed, because it contains errors.
ഡെന്‍സല്‍ വാഷിങ്ങ്ടണ്‍ ജോണ്‍ ക്യു എന്ന ചിത്രത്തില്‍..

ആറു വര്‍ഷങ്ങള്‍ക്കു് ശേഷം, ഈ ചിത്രം ഇപ്പോള്‍ സാദാ ടീവീ ചാനലുകളില്‍ എത്തിയിട്ടുണ്ട് - കാണാന്‍ സാധിക്കുമെങ്കില്‍, കാണുവാന്‍ മടിക്കേണ്ട എന്നര്‍ത്ഥം.
.

വ്യാഴാഴ്‌ച, മേയ് 15, 2008

മൊഴി സ്റ്റൈൽ കീബോർഡ് (ലിനക്സ്)

മൊഴി/വരമൊഴി സ്റ്റൈൽ ലിനക്സ് കീബോർഡ് ഞാന്‍ ആദ്യം റിലീസിയതു ഇവിടെയാണു്. അതിന്റെ പുതിയ വെർഷനാണിതു്, യൂണീകോഡു് 5.0.0.-നൊപ്പം , 5.1.0-ഉം കൂടെ സപ്പോർട്ടക്കത്തക്ക രീതിയിൽ മോഡിഫൈ ചെയ്തത്.

ആണവ ചില്ലു് ഉപയോഗിച്ച് എഴുതണം എന്നുള്ളവര്‍‌‌ക്ക് അങ്ങനെ എഴുതാം, നോണാണവ ചില്ലു (5.0) ഉപയോഗിച്ചേ എഴുതൂ എന്നുള്ളവർക്ക് അങ്ങിനെയുമാവാം.

അതുമല്ല, രണ്ടു തരം ചില്ലുകളും മിക്സി മിക്സി എഴുതണം എന്നുള്ളവര്‍‌‌ക്ക് അങ്ങിനെയുമാവാം. ലിനക്സോട്ടുന്നു എന്നത് പുതിയ ചില്ലുകൾ ഉപയോഗിക്കണം എന്നുള്ളവർക്ക് ഒരു വിലങ്ങു തടിയാവില്ല.

ഇതിനെല്ലാം പുറമേ, വരമൊഴിയുടെ പുതിയ വെർഷനിലെ (പുതിയ) കുറുക്കുവഴികളോടു് ആവുന്നത്ര സാദൃശ്യം പുലർത്തുവാനും വേണ്ടി ഇതിൽ മാറ്റങ്ങളുണ്ട്. (ഇതിനെ പറ്റി കൂടുതൽ, ഈ ലേഖനത്തിൽ താഴെയുണ്ട്.)

ഇന്‍സ്റ്റാൾ ചെയ്യുവാന്‍:

ഇതിനു scim-m17n -ഉം അനുബന്ധ സംഭവങ്ങളും വേണം,
As root,

apt-get install scim-m17n
(scim-m17n നേരത്തെ തന്നെ ഇന്‍സ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, ഈ സ്റ്റെപ്പ് ചെയ്യേണ്ടതില്ല..)

എന്നിട്ട് ml-mozhi510.txt നിങ്ങളുടെ മെഷീനിലേക്ക് ഡൌണ്ലോഡുക:

wget http://evuraan.googlepages.com/ml-mozhi510.txt -O /usr/share/m17n/ml-mozhi.mim

Add to /etc/environment (if not already present) :

export GTK_IM_MODULE="scim-bridge"


അല്ലെങ്കില്‍,

export GTK_IM_MODULE="scim"

Reboot (Or, Restart your X, Or, Restart scim), choose ml-mozhi, you should be all set.

Optional: ഓപ്ഷണല് - നല്ലൊരു ഐക്കണും കൂടി വേണമെന്നുണ്ടെങ്കില്:

wget http://evuraan.googlepages.com/ml-mozhi.png -O /usr/share/scim/icons/scim-m17n.png



ഈ വെർഷനില്‍‌‌:
  1. യൂണീകോഡ് 5.1.0. യിലെ പുതിയ ചില്ലുകൾ (ഒഫ്‌‌കോർസ്..) ൺ, ന്‍, ൾ, ൽ, ർ, ൿ.

  2. പഴയ ചില്ലുകൾ എഴുതുവാന്‍, രണ്ട് അണ്ടർസ്കോറുകൾ മതിയാവും: N__ (ണ്‍), n__ (ന്‍), l__ (ല്‍), L__ (‌‌ള്‍), r__ (ര്‍)

    ഉദാ: സര്‍‌‌ക്കാർ (sar__KAr_, sar__kkaar , sar__kkaar , sar__kkAr_)

  3. പുതിയ വെർഷന്‍ വരമൊഴിയിലെ വിക്രിയകൾ അതേ പോലെ ഇവിടെയും:

    കൃഷ്ണന്‍ - kRshNan , k^shNan, kRRishNan, kR^ishNan

    ക്രിസ്തു - kristhu

    ഋഷി - Rshi, r^shi,

    പാറ - paaRa, paarra, pARa, pArra

    നിരൃതി - nirr^thi

    (മൊഴി സ്കീമിൽ R എന്നെഴുതിയാൽ ഋ എന്നും rr എന്നെഴുതിയാൽ ർ-യും വരുന്ന പോലെ ആക്കി. എന്നാൽ മുമ്പുപയോഗിച്ചുകൊണ്ടിരുന്ന രീതികളെല്ലാം അതുപോലെ വർക്ക്‌ ചെയ്യുകയും ചെയ്യും. അതായത്‌ paaRa എന്നെഴുതിയാൽ 'പാറ' തന്നെ വരും; ഋഷി എന്നെഴുതാൻ r^shi ധാരാളം മതി.)



ചിത്രം : സ്ക്രീന്‍ ഷോട്ട്


5.1.0-ൽ എഴുതിയവ വായിക്കുവാന്‍ വേണ്ടി ഫോണ്ടുക‌‌ള്‍ക്കായി ഇവിടം സന്ദർശിക്കുക.

ഇതല്ല, പഴയ വെർഷന്‍ മതി എന്നുണ്ടെങ്കിൽ, ഇവിടെ ചെല്ലുക.

ഇത് ഉപയോഗിച്ചു നോക്കിയ ശേഷം പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ അവയും, അഭിപ്രായങ്ങളുണ്ടെങ്കിൽ അതും, കമന്റി സദയം അറിയിക്കണമെന്നു താത്പര്യപ്പെടുന്നു.



.
malayalam keyboard for linux, malayalam transliteration keyboard for linux, how to type malayalam in linux

ചൊവ്വാഴ്ച, മേയ് 13, 2008

ഫോര്‍ജാത്തവന്‍ ഫോര്‍ജുമ്പോള്‍ ഫോണ്ട് കൊണ്ട് ആറാട്ട്..



ലോ, ഇതിന്റെ ബാക്കിയാണൂ ഇവിടെ. രണ്ട് ഫോണ്ട് കൂടിയങ്ങ് തിരുത്തി, യൂണീകോഡു് 5.1.0 സപ്പോര്‍ട്ടത്തക്ക വിധം. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.


എന്നു വെച്ചാല്‍ ആറു ചില്ലിനെയെടുത്ത് തിരുകി, അത്ര മാത്രം.

അതല്ലാതെ, മനുഷ്യന്‍ ഒരുകാലത്തും ഉപയോഗിക്കാത്ത അവഗ്രഹം, പ്രശ്ളേഷം, 0, 100, 1000, അര, കാല്‍, മുക്കാല്‍ ചിഹ്നങ്ങള്‍, ൠ, ഌ, ൡ എന്നിവയുടെ സ്വരചിഹ്നങ്ങള്‍ എന്നിവയൊന്നും ഇല്ല കേട്ടോ..

കോമണ്‍ മനുഷ്യനു വേണ്ടതെല്ലാം ഉണ്ടെന്നു കരുതുന്നു.




ഇക്കൂട്ടത്തില്‍ രചനയും മീരയും വിന്ഡോസ് ഐ.ഇ.-യിലും വര്‍ക്കുന്നു എന്നാണറിഞ്ഞതു്. (കേട്ടറിഞ്ഞതാ, എനിക്ക് വിന്‍ഡോസില്ല ഓട്ടി നോക്കാന്‍.)

ഇതു വേണ്ടെങ്കില്‍, ദാ, ഇതു മറ്റൊരു രീതിയാണു - ഫയര്‍ഫോക്സ് ബ്രൗസര്‍ നിര്‍ബന്ധമാണെന്നു മാത്രം..!

.

.

തിങ്കളാഴ്‌ച, മേയ് 12, 2008

ലിനക്സ്, മലയാളം, യൂണീകോഡു് 5.1

ഇതു വല്ലോം മനസ്സിലാവണമെങ്കില്‍, ഈ ത്രെഡ് കൂടി വായിക്കുന്നതു നന്നായിരിക്കും.

ലോങ്ങ് സ്റ്റോറി ഷോര്‍ട്ട്: യൂണീകോഡ് 5.1 സ്റ്റാന്‍ഡാര്‍ഡിലെഴുതുന്ന മലയാളം വായിക്കുവാന്‍ (ലിനക്സിനു വേണ്ടി) ഫോണ്ടൊന്നും ഇല്ല, ഉണ്ടാവാനും പോകുന്നില്ലത്രെ. അടിപിടി, ഡിഷൂം ഡിഷൂം..!

എന്നു വെച്ച് ചതുരവും കട്ടയും മാത്രം സ്‌‌ക്രീനില്‍ നിരന്നാല്‍ പോരല്ലോ? ഇതിലേക്കായി, രഘുമലയാളം എന്ന ഫോണ്ട് 5.1 സപ്പോര്‍ട്ട് ചെയ്യത്തക്ക വിധം മോഡിഫൈ ചെയ്തതു ഇവിടെ നിന്നും ഡൗണ്‍ലോഡാം:

http://evuraan.googlepages.com/RaghuMalayalamSans.ttf


ഈ ഫോണ്ടു് ഉപയോഗിച്ച്, യൂണീകോഡ് 5.1-ല്‍ എഴുതിയ പേജ് ഇപ്രകാരം കാണപ്പെടും



ഈ ഫോണ്ടില്ലാതെ, യൂണീകോഡ് 5.1-ല്‍ എഴുതിയ പേജ് ഇപ്രകാരം പൊട്ടയായും കാണപ്പെടും:



എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഇവിടെ കമന്റിയോ, ഫിക്സിയ ശേഷം കമന്റിയോ സദയം അറിയിക്കുക.

ചേര്‍ത്തു വായിക്കുവാന്‍ :
  1. യൂണിക്കോഡിന്റെ മുന്നേറ്റം 
  2.  മലയാളം ചില്ലക്ഷരങ്ങള്‍. 

അനുയായികള്‍

Index