കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഏപ്രിൽ 24, 2008

പ്രീച്ചുന്നതു് പ്രാക്ടീസണം, വേണ്ടേ?

if you’re going to talk the talk, you’ve got to walk the walk

പ്രീച്ചുന്നതു് പ്രാക്ടീസാന്‍ വലിയ പ്രയാസമാണു്. രാഷ്ട്രീയ പാര്‍ട്ടികള്ക്കു് പ്രത്യേകിച്ചും. രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യ്‌‌വസായ സംരഭങ്ങള്ക്കു് അതിലും പ്രയാസം.

ആസ്കി ഫോണ്ടൊക്കെ വിട്ട്, ദേശാഭിമാനി.കോം യൂണീകോഡിലായതു തന്നെ ഈ വളരെ അടുത്ത സമയത്തിലാണു്, കഷ്ടിച്ചു് ഒരു മാസം മുമ്പ്. (ലിങ്ക് ഒന്നു്, രണ്ടു്.)

അതു കൊണ്ടു തീരുന്നില്ല, അവരില്‍ നിന്നുള്ള expectations.

ദേശാഭിമാനി ദിനപത്രത്തിന്റെ ദേശാഭിമാനി.കോം എന്ന പേജ്, മൈക്രോസോഫ്റ്റ് വിന്‍ഡോസിലാണു് ഹോസ്റ്റ് ചെയ്തിരിക്കുന്നതു്. (നെറ്റ്‌‌ക്രാഫ്റ്റ് ലിങ്ക് ഒന്നു് , രണ്ടു്)


The image “http://malayalam.homelinux.net/albums/3381%3B-3398%3B-3372%3B-3405%3B-8204%3B/deshabhiman001.png” cannot be displayed, because it contains errors.



(1) വൈദ്യുത ബോര്‍ഡില്‍ നിന്നും മറ്റും മൈക്രോസോഫ്റ്റിനെ തുരത്തി ഓപ്പണ്‍ സോഴ്സ് സംവിധാനങ്ങള്‍ അവലംബിച്ചു് ഇതര സംസ്ഥാനങ്ങള്‍ക്കു് മാതൃകയായ സര്‍ക്കാരാണു് നമ്മുടേതു്. ഇതിലൂടെ 5.65 കോടി രൂപ ലാഭിച്ചുവെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതൊക്കെ കൊട്ടിഘോഷിച്ചു് ദേശാഭിമാനിയിലും വാര്‍ത്ത വന്നതാണെങ്കിലും, ക്യാപ്പിറ്റലിസ്റ്റിക് കുത്തകള്ക്കെതിരെ നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ വെബ്‌‌സൈറ്റ് മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ തുടരുന്നതിന്റെ പൊരുള്‍ ദുര്‍ഗ്രാഹ്യമാണു്.

വിന്‍ഡോസൊക്കെ വിട്ട്, ഏതെങ്കിലും ഗ്നു ലിനക്സ് സിസ്റ്റത്തിലേക്കു് തിരിയണം. (സജഷന്‍ വേണമെങ്കില്‍, ഇതാ ഫ്രീയായിട്ടു് നല്‍കാം - ഉബണ്ടു ലിനക്സ് )


(2) ഇന്റര്‍നെറ്റു് സിറ്റി കൊച്ചിയില്‍ (ഫാക്ടിന്റെ സ്ഥലത്തു്) പണിയിക്കാനോടുന്നവരല്ലേ? ദേശാഭിമാനി.കോം സൈറ്റിന്റെ ഹോസ്റ്റിങ്ങു് അമേരിക്കയില്‍ നിന്നും മാറ്റി, നാട്ടില്‍, കേരളത്തില്‍ തന്നെ ആക്കണം. കേബിളും ബ്രോഡ്‌‌ ബാന്ഡും അതിവേഗ ബഹുദൂരവും കൊയ്‌‌ത്തു യന്ത്രങ്ങളും ഒക്കെ വന്നിട്ടും ഇതിനൊക്കെ വല്ലവനും കാശു കൊണ്ട് കൊടുക്കുന്നതു്, നാണക്കേടല്ലേ? ,

ഇതിന്റെ ഹോസ്റ്റിംഗും നാട്ടില്‍ (കേരളത്തില്‍‌‌) തന്നെയാക്കണം. ഒരാള്‍ക്കെങ്കിലും കൂടി നാട്ടില്‍ തന്നെ ഒരു തൊഴില്‍ കിട്ടട്ടെ.


യാരു കേള്‍ക്കാന്‍?

ചൊവ്വാഴ്ച, ഏപ്രിൽ 22, 2008

ജിമ്മി ജസ്റ്റിസ്

ന്യൂ യോര്ക്ക് നഗരത്തിലെ നിരത്തുകളില്‍, മറ്റെല്ലാ നഗരങ്ങളിലേതു പോലെ, ഫയര്‍ ഹൈഡ്രന്റും, നോ പാര്‍ക്കിംഗ് സോണുകളും ഒക്കെയുണ്ട്. തീ പിടിത്തമോ മറ്റോ ഉണ്ടായാല്‍, ഫയര്‍ ട്രക്കുകള്‍ വെള്ളം നിറയ്ക്കുന്നതു് ഫയര്‍ ഹൈഡ്രന്റുകളില്‍ നിന്നാണു്.

എന്തായാലും അവയ്ക്ക് അടുത്തെങ്ങും ഒരു വണ്ടിയും പാര്‍ക്ക് ചെയ്യരുതെന്നാണു് നിയമം.

സിവിലിയനൊരുത്തന്‍ അതിനു മുമ്പെങ്ങാനും പാര്‍ക്ക് ചെയ്താല്‍ ആയാള്ക്കു് എപ്പോ ടിക്കറ്റ് കിട്ടിയെന്നു ചോദിച്ചാല്‍ മതി. ടിക്കറ്റെഴുതി കൊടുക്കുന്നതു്, എന്‍.വൈ.പി.ഡി. യുടെ ട്രാഫിക് വിഭാഗവും.

ഇത്തരം നോ പാര്‍ക്കിംഗ് സോണുകളില്‍ ട്രാഫിക് പോലീസിന്റെ വണ്ടി പോലും പാര്‍ക്കു് ചെയ്യരുതെന്നാണു്, നിയമത്തിന്റെ കൃത്യമായ അനുശാസനം. എന്നാല്‍, ട്രാഫിക് പോലീസിനു തോന്നുന്നിടത്തു് തങ്ങളുടെ വണ്ടി പാര്‍ക്ക് ചെയ്യാം. ഉച്ചയൂണിനു വൈകുമ്പോള്‍ ഡിസ്കോ ലൈറ്റിട്ടു് ട്രാഫിക് ലൈറ്റുകളിലൂടെ സൂം ചെയ്തു് വിട്ടു് പോകാം. ആരു ചോദിക്കാന്‍, അപ്പനു അടുപ്പിലും തൂറാം എന്നൊക്കെയല്ലേ?

എന്നാല്‍, തികച്ചും സാധാരണക്കാരനായ ഒരുവന്‍ വീഡിയോ കേമറയുമായി എന്‍.വൈ.പീ.ഡി. ട്രാഫിക് പോലീസിന്റെ പിന്നാലെ കൂടിയിരിക്കുന്നു. നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ അതു ലംഘിക്കുന്നതിന്റെ വീഡിയോ വളരെ ശക്തമായ ഒരായുധമാണു്, നിഷേധിക്കാനാവാത്ത തെളിവും.

ആയാളാണു് ജിമ്മി ജസ്റ്റിസ്..! പൂച്ചയ്ക്ക് മണികെട്ടാനൊരുങ്ങിയ വീരന്‍. ആയാളുടെ ധൈര്യം ശ്ളാഘനീയം തന്നെ









ആന പിണ്ടിയിടുന്നതു കണ്ട് അണ്ണാന്‍ മുക്കരുതെന്നാണല്ലോ? ഇതൊക്കെ കണ്ടു് ഉത്തേജിതരായി തങ്ങളുടെ പ്രാദേശിക പോലീസിന്റെ മെക്കിട്ടു് കയറാന്‍ ചെല്ലുന്നതിനു മുമ്പ് ശരിക്കും ആലോചിക്കുക.

വെള്ളിയാഴ്‌ച, ഏപ്രിൽ 04, 2008

വെറുതെ കളഞ്ഞാലും

ഇതെന്താണെന്ന് അറിയണമെങ്കില്‍, ആദ്യം പോയി ഇതും, പിന്നെ ഇതും ഒക്കെ വായിച്ചേച്ചും വരണം എന്നൊക്കെ തട്ടി വിടണം എന്നുണ്ടെങ്കിലും, എന്റെ ഖാസ് വായനക്കാരേ, ഇതാ സംക്ഷിപ്തം:


--
നമ്മളു് പിറന്നു വീണതേ ഡിജിറ്റല്‍ ക്യാമറയും കൊണ്ടൊന്നുമല്ല. എങ്കിലും, കാലാന്തരത്തില്‍ മറ്റ് ചൈനീസ് മെയ്ഡ് ഇലക്‌‌ട്രോണിക് സൗഭാഗ്യങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ ക്യാമറയും, ഫോട്ടോ സ്കാനറും ഒക്കെ കൈവന്നു. ഈ വന്‍ പുരോഗതിക്കു ശേഷം, പുതിയ ഡിജിറ്റല്‍ ചിത്രങ്ങളും വീട്ടിലെ പഴയ കുറെ ആല്‍ബങ്ങളിലെ ചിത്രങ്ങളും (സ്കാന്‍ ചെയ്തെടുത്തവ) ഒക്കെ ലാപ്‌‌ടോപ്പിന്റെ ഹാര്‍ഡ് ഡ്രൈവിലും, അവയുടെ മറ്റൊരു പകര്‍പ്പ് യാഹൂ ഫോട്ടോസിലുമായിരുന്നു സൂക്ഷിച്ചിരുന്നതു്. അതിനിടയില്‍ ഒരു സുദിനത്തില്‍ ടി ലാപ്‌‌ടോപ്പിനു വയറ്റത്തിരിക്കെ അപായകരമായ ദണ്ണം വരികയും, അതില്‍ ഞാന്‍ വളരെ വ്യാകുലചിത്തനാവുകയും ചെയ്തു. വ്യാകുലത മൂത്ത് വന്‍ ദേഷ്യമായപ്പോള്‍ ശ്ശടേ-ന്നു ചാടിയെണീറ്റ് വയറ്റത്തിരുന്ന ലാപ്‌‌ടോപ്പിനെയെടുത്തു് പ്ഠേന്നു താഴെത്തല്ലുകയും, എന്നിട്ടും കലി തീരാതെ അതിനു പുറത്ത് കാലു കൊണ്ട് ചവിട്ടിത്തിരുമ്മുകയും ചെയ്തതിനെ തുടര്‍ന്നു് ടി ലാപ്പന്‍ ശവമായി ഉടന്‍ പരിണമിച്ചു.
--

"ഒണ്ടേല്‍ ഓടണം ഇല്ലേല്‍ മാണ്ടാ" എന്ന തത്വം പ്രകാരം, പുതിയതൊരു ലാപ്‌‌ടോപ്പ് ഉടനെ തന്നെ വാങ്ങിച്ചു്, ഭം‌‌ഗിയായി വിന്ഡോസ്സ് എടുത്ത് കളഞ്ഞു്, പകരം ഉബണ്ടു ലിനക്സ് ഐശ്വര്യമായി ഇന്സ്റ്റാള്‍ ചെയ്തു, ലെവലായി. ഫോട്ടോകളെക്കാള്‍ ലാപ്‌‌ടോപ്പിനു വേണ്ടിയായിരുന്നു അന്നാളുകളിലെ പരവേശം. തന്നെയുമല്ല, ഫോട്ടോകള്‍ യാഹൂ ഫോട്ടോസിലുണ്ടല്ലോ എന്നൊരു വ്യര്‍ത്ഥമായ ആശ്വാസവും നിലനിന്നിരുന്നു. (മാഞ്ചിയത്തിലും ആടിലും ഒക്കെ ഇന്‍വെസ്റ്റ് ചെയ്ത പാവം നിക്ഷേപകന്റെ മാതിരി ഒരു മൂഢ സ്വര്‍ഗ്ഗം..!)

അങ്ങിനെ എല്ലാം സുന്ദരമായി സുരക്ഷിതമായിരിക്കുന്ന നേരത്തിലാണു്, യാഹൂ ഫോട്ടോസ് പൂട്ടി ഫ്ളിക്കെണിയൊരുക്കാന്‍ യാഹൂ തീരുമാനിച്ചതു്. കുഴപ്പമില്ല, ഈ കൂപ്പിയിലെ വീഞ്ഞ് ആ കുപ്പിയിലേക്ക് മാറ്റുന്നൂവെന്ന് സമാധാനപ്പെട്ടിരുന്നുവെങ്കിലും, ഒരു ദിവസം ദാ ഈ ഹൈജാക്കിംഗ് നോട്ടീസ്സാണു് കണ്ടത്.

അതായതു, 200 പടങ്ങള്‍ മാത്രമെ കാണിക്കൂ, എന്റെ ബാക്കി പടങ്ങള്‍ മൊത്തം വേണമെങ്കില്‍ തുട്ട് കൊടുക്കണം എന്നു്. വെറും $ 24.95 മാത്രം. ഒരു വര്‍ഷത്തേയ്ക്കു്..!



ഒരു നേരം ആലോചിച്ചതുമാണു്, 25 ഡോളര്‍ കൊടുത്താലും എന്റെ ഫോട്ടംസ് എടുത്ത് സൂക്ഷിച്ചു വെയ്ക്കാനാവുമെങ്കില്‍ അങ്ങിനെ ആയാലോ എന്നു്. പക്ഷെ, പാവം മലയാളം ബ്ളോഗന്മാര്‍ക്ക് പൊതുവെ യാഹൂവുമായ് നിലവിലുണ്ടായിരുന്ന "വളരെ നല്ല" ബന്ധം കാശു കൊടുത്തേക്കാം എന്ന ദയനീയ വിചാരത്തെ മലര്‍ത്തിയടിച്ചു. -- എന്നു വെച്ചാല്‍ കാശു കൊടുക്കാന്‍ മനസ്സുണ്ടായില്ലാന്നു സംക്ഷിപ്തം.

തല്ലിപ്പൊട്ടിച്ചതെങ്കിലും, ലാപ്പനെ കളയാതെ ഇത്രയും നാള്‍ മൂലയ്ക്ക് മാറ്റി വെച്ചിരിക്കയായിരുന്നു. എന്നെങ്കിലും അതില്‍ നിന്നും ഫോട്ടോകളും മറ്റു ഫയലുകളും റിക്കവര്‍ ചെയ്യാനാവുമെങ്കില്‍ എന്നു കരുതി. ഒരുപാടു നാളുകള്‍ക്ക് ശേഷം, ഒടുവില്‍ ഇതിനി ഒന്നു ചെയ്തു നോക്കാം എന്നു കരുതി, Laptop To IDE Hard Drive Adapter ഒരെണ്ണം വാങ്ങി. (ലിങ്ക് : ഒന്നു്, രണ്ട് ). വില ഏകദേശം 5.00 ഡോളര്‍. (ആദ്യം എവിടുന്നേലും ഫ്രീയായിട്ട് കിട്ടുമോന്നു് നോക്കീതാ, പരിചയമുള്ളവര്‍ടെ കൈയ്യിലൊന്നും ഈ അഡാപ്റ്റര്‍ ഇല്ലായിരുന്നു.)

http://images.tigerdirect.com/skuimages/large/C184-17705.jpg
ഈ കുന്തം ഉണ്ടെങ്കില്‍, ലാപ്‌‌ടോപ്പിലെ ഹാര്‍ഡ്‌‌ഡ്രൈവിനെ സാദാ ഡെ‌‌സ്ക്‌‌ടോപ്പിലെ ഐ.ഡി.ഈ. ബസ്സില്‍ ഘടിപ്പിക്കാം. ടി അഡാപ്റ്റര്‍ കണക്ടിയ ഹാര്‍ഡ്‌‌ഡ്രൈവാണു് അടുത്ത ചിത്രത്തില്‍:


The image “http://malayalam.homelinux.net/albums/3381%3B-3398%3B-3372%3B-3405%3B-8204%3B/laptop_ide_004.png” cannot be displayed, because it contains errors.


The image “http://malayalam.homelinux.net/albums/3381%3B-3398%3B-3372%3B-3405%3B-8204%3B/laptop_ide_001.png” cannot be displayed, because it contains errors.


ഇതിനെ കേബിളൊക്കെ കുത്തി എന്റെ ലിനക്സ് മെഷീനേല്‍ ഘടിപ്പിച്ച് ഡാറ്റാ കോപ്പി ചെയ്യുന്ന നേരത്തു് എടുത്ത ചിത്രമാണു് അടുത്തതു്:

The image “http://malayalam.homelinux.net/albums/3381%3B-3398%3B-3372%3B-3405%3B-8204%3B/laptop_ide_003.png” cannot be displayed, because it contains errors.


ദൈവാധീനം കൊണ്ടും ഭാഗ്യം കൊണ്ടും അല്പം റീഡ് എറര്‍ കാണിച്ചെങ്കിലും എന്റെ ഫോട്ടോ ഫയലുകളെല്ലാം (ഏകദേശം 3000-ഓളം) തിരികെ കിട്ടി. കൂട്ടത്തില്‍ മറ്റു പ്രധാന ഫയലുകളും.

പറഞ്ഞു വരുന്നതെന്താന്നു വെച്ചാല്‍ -

(1) അതിപ്രധാനമായ ഫയലുകള് ഓണ്‍ലൈനില്‍ മാത്രമല്ല, സീഡി/ഡീവീഡി തുടങ്ങിയയിലും കൂടി അത്യാവശ്യം ബാക്കപ്പ് എടുത്തു സൂക്ഷിച്ചോണേ..!
കിട്ടാനാവാതെ വരുമ്പോള്‍ മാത്രമാണു് വേണമെന്ന ചിന്ത പരവേശപ്പെടുത്തുന്നതു്..! (2) നിര്‍വാഹമുണ്ടെങ്കില്‍, എന്റെ ബിസിനസ്സ് യാഹുവിനു കിട്ടില്ല, കട്ടായം..!

.

ബുധനാഴ്‌ച, ഏപ്രിൽ 02, 2008

അപ്പോള്‍ ഇങ്ങനെയാണു്..

ക്രിയേറ്റീവ് ലാബ്സിനെ പറ്റി അറിയാത്തവര്‍ ചുരുങ്ങും - സൗണ്ട് കാര്‍ഡുകളും മറ്റും ഉണ്ടാക്കുന്നവരാണു് ക്രിയേറ്റീവ്.

The image “http://tbn0.google.com/images?q=tbn:vWpIRjXAjgJP7M:http://www.xbitlabs.com/images/multimedia/creative-itrigue-3600/p1.jpg” cannot be displayed, because it contains errors. http://www.xbitlabs.com/images/multimedia/audigy4-pro/p1.jpg

മദര്‍ബോര്ഡില്‍ തന്നെ നല്ല ഗുണ നിലവാരമുള്ള ഇന്റഗ്രേറ്റഡ് സൗണ്ടും മറ്റും വരുന്ന ഈ വന്നകാലത്തു്, ആരും വലുതായി ക്രിയേറ്റീവ് ലാബ്സിനു പിന്നാലെ പായാറില്ല.

അല്ല, ക്രിയേറ്റീവിനു പിന്നാലെ പാഞ്ഞിട്ടും കാര്യമില്ല - വിസ്താ ഓട്ടുന്നവര്‍ പാഞ്ഞിട്ടു ഒരു ഗുണവും തീര്‍ത്തുമില്ല. . അല്പസ്വല്പം അപശബ്ദവും പൊട്ടലും ചീറ്റലും പാകപ്പിഴയും തേമ്പലും ഒക്കെയുള്ള ഡ്രൈവര്‍ സോഫ്റ്റ്വെയറാണു് വിസ്തയ്ക്ക് വേണ്ടി ക്രിയേറ്റീവ് നല്‍കിപ്പോരുന്നതു്. അതെന്താന്നൊന്നും ചോദിക്കരുത് - അത് അങ്ങനെയാ, അതു മതി. വിസ്തയല്ലേ, പോതും.

ഈ പൊട്ട ഡ്രൈവര്‍ സോഫ്റ്റ്‌‌വെയറിനെ, വിസ്റ്റയ്ക്ക് വേണ്ടി ഫ്രീയായിട്ട് ഓപ്റ്റിമൈസു് ചെയ്തു കൊടുത്തിരുന്ന ഒരു പാവം ബ്രസീലിയന്‍ മോഡറിനു മേല്‍ ക്രിയേറ്റീവിന്റെ വൈസ് പ്രസിഡണ്ട് കുതിര കയറാന്‍ ചെന്നതാണു് ക്രിയേറ്റീവിന്റെ ലേറ്റസ്റ്റ് അബദ്ധം. കുതിര കയറ്റത്തിനെ പറ്റി ആധികാരികമായി ഇവിടെ വായിക്കാം.

അക്കൂട്ടത്തില്‍, ക്രിയേറ്റീവിന്റെ വൈസ് പ്രസിഡണ്ട് ഒരു കാര്യം കൂടി സമ്മതിച്ചു -


O'Shaughnessy suggested that Creative Labs deliberately tailored its Vista drivers to be less capable than those released for Windows XP:
"If we choose to develop and provide host-based processing features with certain sound cards and not others, that is a business decision that only we have the right to make," wrote O'Shaughnessy.



തന്നെ, തന്നെ - കാശു കൊടുത്തീ പാതി വര്‍ക്കുന്ന പുല്ലൊക്കെ മേടിക്കുന്നവന്‍ പൊട്ടന്‍, സമ്മതിച്ചു. ഇനി അബദ്ധം ഉണ്ടാവാതിരുന്നാല്‍ മതിയല്ലോ?

അപ്പോള്‍, ഇങ്ങിനെയാണു്

(1) ലിനക്സ് ഉപയോക്താക്കള്‍ ഉണ്ടാവുന്നതു്.
(2) ലിനക്സ് ഡെവലപ്പേര്‍സ് ഉണ്ടാവുന്നതു്.
(3) ക്രിയേറ്റീവ് ലാബ്സിനു ബിസിനസ്സ് നഷ്ടമാവുന്നതു്.


റെഫറന്സ് ലിങ്കുകള്‍ -

അനുയായികള്‍

Index