കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ജൂൺ 03, 2008

അതിക്രമത്തിനെ അപലപിക്കുന്നു

ഒരു കൂട്ടം മലയാളം ബ്ളോഗരോടു് കേരള്സ്.കോം എന്ന സൈറ്റോട്ടുന്നവർ കാട്ടിക്കൂട്ടിയ അതിക്രമത്തിനെ (ലിങ്ക് 1, ലിങ്ക് 2 ) ഞാന്‍ അപലപിക്കുന്നു.

ലോകത്തിന്റെ നാനായിടങ്ങളില്‍ നിന്നും നാമൊക്കെ ഒക്കുമ്പോഴും പറ്റുമ്പോഴും ബ്ളോഗുന്നതിനു എന്താവും കാരണം? ആവിഷ്ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ആണു് പ്രധാന കാരണങ്ങള്‍. മലയാളത്തോടുള്ള സ്നേഹം എന്നതു മലയാളത്തില്‍ ബ്ളോഗുന്നവരുടെ മാത്രം സ്പെഷ്യല്‍ കാരണവും.

മലയാളത്തില്‍ ബ്ളോഗുന്നവരുടെ അഭിപ്രായ/ആവിഷ്ക്കാര സ്വാതന്ത്ര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണു്. ചോദ്യം ചെയ്യുന്നതോ? മലയാളം ബ്ളോഗിലെ 300-ഓളം കൃതികള്‍ കട്ടെടുത്ത് അവ സ്വന്തമെന്ന വ്യാജേനെ അവതരിപ്പിച്ചു പോന്ന കേരള്‍സ്.കോം എന്ന ഊച്ചാളി സൈറ്റും.

ഒരു അബദ്ധം ആര്‍ക്കും പറ്റും എന്നല്ലേ? എന്നാല്‍, മുന്നൂറോളം സ്വീക്വന്ഷ്യല്‍ അബദ്ധങ്ങള്‍? പ്രതികരിക്കുകയും, അവരോട് തന്നെ ഇതിനെ പറ്റി ചോദിക്കുകയും ചെയ്തവരെ തീര്‍‌‌ത്തും അപമര്യാദയായി ഭീഷണിപ്പെടുത്തിയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതാണവരുടെ മോഡസ് ഓപ്പറന്ഡി. തന്റെ കൃതി കട്ടെടുത്തതിനെതിരെ പരാതി പറഞ്ഞവരെ സൈബര്‍ സ്റ്റാക്കിങ്ങിനു വരെയും അവര്‍ വിധേയരാക്കി:

http://evuraan.googlepages.com/intimidate.jpg



ചിത്രം 1 : രാജിനു കിട്ടിയ മറുപടി.

ooh..! ooh..! oooh..! We're trembling in fear, wearing our shiny Malayalam blogger hats...!



ഈ വാര്‍ത്ത ആര്‍ടേലും പക്കലുണ്ടോ ഇപ്പോള്‍?

മലയാളം.പടം എന്ന സൈറ്റിനെ പറ്റി ആഴ്ചകള്ക്ക് മുന്നേ കേരളാ കൗമുദിയില്‍ ഒരു വാര്‍ത്ത വന്നിരുന്നു. അതിങ്ങനെയെങ്ങാണ്ടായിരുന്നു പറയുന്നത് : അനധികൃതമായി വെബ്ബില്‍ പ്രദര്‍ശിപ്പിച്ചുവെന്നതിന്റെ തുടര്‍ന്നു് "സൈക്കിള്‍" എന്ന മലയാള ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ പരാതിപ്രകാരം, മലയാളംപടത്തിന്റെ തിരോന്തരങ്കാരനായ സൈറ്റ് ഓണറെ കൊച്ചിയില്‍ നിന്നും (അതോ ബാങ്ക്ളൂരോ..? ആ..!) പോലീസ് അറസ്റ്റ് ചെയ്തു എന്നതായിരുന്നു വാര്‍ത്ത. "സൈക്കിള്‍" കോപ്പിചെയ്ത് ഇട്ടത് അയര്‍ലണ്ടുകാരനായ ഏതോ ഒരാളാണെന്നും ഒക്കെ ആയിരുന്നു പോലും തുടര്‍ന്നുണ്ടായ ഉഡായിപ്പ്.

ഇതെന്തിനാന്നു വെച്ചാല്‍, കേരള്സ്.കോമും മലയാളംപടവും എല്ലാം ഒരേ മാലയില്‍ കോര്‍ത്ത പോര്‍ണ് പൂക്കളാണെന്നതു തന്നെ. ആരായിരിക്കാം കേരള്സ്.കോമിനു പിന്നിലെന്നൊക്കെ ഒരുപാട് കിഴിഞ്ഞ് ചിന്തിക്കേണ്ടിയ കാര്യമൊന്നുമില്ല. ഇവര്‍ ആള്‍റെഡി നിയമപാലകരുമായി ഉരസിയിട്ടുള്ളവര്‍ തന്നെ. law enforcement ഏജന്സികള്ക്കു് നിഷ്‌‌പ്രയാസം കണ്ടെത്താവുന്നതേയുള്ളൂ. മ
ത്തായി പിടിച്ചാല്‍ മലയിങ്ങ് പോരും. യേത്..?!

ഇപ്പോ നോക്കിയിട്ട് ഹാന്‍ഡിയായിട്ട് ക്വോട്ടാന്‍ പറ്റിയ ലിങ്ക് കണ്ടതു്, ഇതാണു് - അരുണിന്റെ ബ്ളോഗ്.


വിറപ്പീരിന്റെ വീര്യം

(1) തെലുങ്കന്മാര്/തമിഴന്മാരാണു് കേരള്‍.കോം ഓട്ടുന്നത് എന്നു തോന്നുന്നു. പരാതിപ്പെട്ടവരെ വിറപ്പിക്കാനെഴുതിയ "ഫീശണി ഇംഗ്ളീഷ്" വായിച്ചിട്ടും അങ്ങിനെ തന്നെ തോന്നുന്നു. ഇനി മലയാളി ആണെങ്കില്‍ തന്നെയും വിവരക്കേട് വിവരക്കേട് തന്നെയല്ലേ?
(2) കുറെ പോര്‍ണ്‍ സൈറ്റുകളുടെ ഉടമസ്ഥരാണവര്‍ എന്നും, അതിനാല്‍, ഡീഗ്രേഡിങ്ങ് ചെയ്യാതെ മറ്റൊരു മനുഷ്യ ജീവിയോട് ഇടപഴകാന്‍ അവര്‍ക്ക് അറിയാത്തതാവാം.



പാസ്സീവ് കാണികള്‍ക്കും വായനക്കാര്‍ക്കും ചെയ്യാവുന്നതു്:

ഈ പ്രശ്നം ഗൗരവം അര്‍ഹിക്കുന്നു എന്നു് താങ്കള്‍ക്ക് നല്ല ബോധ്യമുണ്ടെങ്കില്‍ (ഉത്തമ ബോധ്യമുണ്ടെങ്കില്‍ മാത്രം മതീന്നേ..!) എന്തെങ്കിലും യുക്തം പോലെ ചെയ്യുവിന്‍..!

നിറയെ പരസ്യങ്ങളുള്ള സ്ക്രീന്‍ ഷോട്ടുകള്‍ കണ്ടപ്പോള്‍ തോന്നിയതു്:

മോസില്ല ഫയര്‍ഫോക്സ് ബ്രൗസറും, അതിനു മേലെ ആഡ്‌‌ബ്ളോക് പ്ളസ്സ് എന്ന എക്സ്റ്റന്ഷനും ഉപയോഗിക്കൂ - പരസ്യങ്ങളൊന്നും തന്നെ കാണേണ്ടി വരില്ല, ഉള്ള ബാന്‍ഡ്‌‌വിഡ്ത്തില്‍ ഫാസ്റ്റായിട്ട് ബ്രൗസിങ്ങ് നടത്താം, സേഫാണു്, എല്ലാറ്റിനും ഉപരി നിങ്ങളുടെ ഹിറ്റ് കൊണ്ട് നിങ്ങള്ക്ക് അഹിതകാരികള്‍ എന്നു തോന്നുന്ന സൈറ്റുകള്‍ക്ക് വരുമാനവും ഉണ്ടാവാതെ കാക്കാം.


ലിങ്കുകള്‍ :

ഇന്റര്‍നെറ്റ് ഒന്നും വിസ്മരിക്കുന്നില്ല, യാതൊന്നും കാണാതെയും പോവുന്നില്ല. ആയതിനാല്‍, ഇങ്ങനെ ലിങ്കിട്ട് ലിങ്കിട്ട് പോവാം, നമുക്ക്..!

  1. സജിയുടെ ബ്ലോഗിലെ ചര്‍ച്ച : ബ്ലോഗുകള്‍ കേരള്‍സ് ഡോട് കോമില്‍
  2. രാജ് നീട്ടിയത്തിന്റെ ബ്ലോഗില്‍ : Banned from reading my content
  3. മയൂരയുടെ ബ്ലോഗില്‍ : 1. Boot legging bloggers posts, shame on you kerala dot com 2. പോസ്റ്റും കട്ടു ബാനും ചെയ്തു
  4. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ : 1.മോഷണം മോഷണം തന്നെ പാരില്‍ 2. Kerals.com ന്റെ പുതിയ വിരട്ടല്‍ തന്ത്രം (header gorging)
  5. കണ്ണൂസിന്റെ ബ്ലോഗില്‍: Are u a thief Mr. Kerals Dot Com
  6. വല്യമ്മായിയുടെ ബ്ലോഗില്‍: Content theft by kerals.com
  7. അഗ്രജന്റെ ബ്ലോഗില്‍: ബ്ലോഗ് മോഷണം.
  8. ബ്ലോഗില്‍:Kerals.com-The new wave of plagiarism from blogs
  9. സിബുവിന്റെ ബ്ലോഗില്‍: Kerals.com - a theif who stalks its victims.html
  10. തുളസി കക്കട്ടിലിന്റെ ബ്ലോഗില്‍: Content theft by kerals.com
  11. ഡാലിയുടെ ബ്ലോഗില്‍: The story of robbery: plagiarism by kerals.com
  12. A world of my own എന്ന ബ്ലോഗില്‍: A short term course on "How to plagiarize" by kerals.com
  13. രേഷ്മയുടെ ബ്ലോഗില്‍: Content theft by kerals.com
  14. സതീഷ് മാക്കോത്തിന്റെ ബ്ലോഗില്‍: ചോദിച്ചാല്‍ തരുമായിരുന്നല്ലോ കേരള്‍സേ...
  15. പ്രമോദ് കെ.എമ്മിന്റെ ബ്ലോഗില്‍: Content theft by kerals.com
  16. ബ്ലോഗാര്‍ത്ഥി എന്ന ബ്ലോഗില്‍: Stealing-2.0
  17. Stealing, Threat, Cyber Stalking, Abuse - What next Kerals.com ?
  18. മൗനത്തിനുള്ള വില
  19. t.k. formerly known as തൊമ്മന്‍  kerals.com-ന്റെ പിന്നിലാര്?
  20. രാജ് നീട്ടിയത്ത്  I will never feel the same. I will never be the same.
  21.  P.R ഞാനും ചേരുന്നു.. I too join..
  22.  വക്കാരിമഷ്‌ടാ : Wakaarimashita: Protest against the copyright violations, threat, abuse, stalking etc of kerals.com








6 അഭിപ്രായങ്ങൾ:

നന്ദു പറഞ്ഞു...

അപലപിക്കുന്നു. ഞാനും പ്രതിഷേധത്തിൽ പങ്കു ചേരുന്നു. തുടക്കത്തിൽ ഞാൻ ഈപ്രശ്നത്തെ കണ്ടിരുന്നത് അത് അഗ്രഗേറ്ററൊക്കെ ചെയ്യുന്നപോലൊരു സേവനം അല്ലെ കൃതികളിൽ എല്ലാരുടേം പേരുണ്ടല്ലോ‍ാ ഒക്കെ കൂടെ ഒരു സ്ഥലത്ത് ക്രോഡീ‍കരിച്ചിരിക്കുന്നു അത്രയല്ലേയുള്ളു അതിനു നമ്മൾ ഇത്രെം പ്രചാരം കൊടുത്ത് അവരുടെ ഹിറ്റ് കൂട്ടണോന്നായിരുന്നു. പക്ഷെ അതിനു ശേഷം ഇതിനെതിരെ പ്രതികരിച്ചവരോട് കേരൾസ് ഡോട്ട് കോമിന്റെ അധികാരികളുടെ ധാർഷ്ട്യം നിറഞ്ഞ മറുപടികൾ കണ്ടപ്പോൾ ഇതു ശരിയല്ലല്ലോന്നു തോന്നി. ഒരു മലയാളം ബ്ലോഗ്ഗർ എന്ന നിലയിൽ എന്റെ ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.

അനംഗാരി പറഞ്ഞു...

ഏവൂരാന്‍.പ്രതിഷേധം നല്ലതാണ്.പക്ഷെ, നിയമപരമായ നടപടിയാണ് അനിവാര്യം.അവരുടെ തന്നെ മഴത്തുള്ളി എന്ന സൈറ്റില്‍ ഇപ്പോഴും മലയാളം ബ്ലോഗില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എല്ലാ ബ്ലോഗര്‍മാരും ചേര്‍ന്ന് ഒരു സമിതിയുണ്ടാക്കി നിയമപരമായി നേരിടുക.

ആഷ | Asha പറഞ്ഞു...

ആ ആഡ്‌ബ്ലോക്കര്‍ ഞാനും ചേര്‍ത്തു

കുഞ്ഞന്‍ പറഞ്ഞു...

ഭൂമിശാസ്ത്രപരമായി വിഘടിച്ചുനില്‍ക്കുന്ന ബൂലോകം ഒറ്റക്കെട്ടായി നേരിട്ടാലെ ഇവന്മാരെ നേരിടാന്‍ പറ്റുകയൊള്ളൂ..നാളെയൊരു കേര്‍ള്‍കോം ഇതുപോലൊരു കുനുഷ്ട് കാണിക്കരുത്.

ആരാന്റമ്മക്ക് പ്രാന്ത് വന്നാല്‍ കാണാല്‍ നല്ല ശേല് എന്ന രീതിയിലാണെങ്കില്‍....

ധാര്‍മ്മികവും സാമ്പത്തികവുമായ പിന്തുണ പ്രഖ്യാപിക്കുന്നു.

Viswaprabha പറഞ്ഞു...

tracking

Agn! Sharman പറഞ്ഞു...

Dear Ajay Bakshi,

Thank you for the call.

I have been taught to be more polite with impolite people.

Imagine if you had started the conversation in a more professional and polite manner, it could have salved our time and solved my purpose of writing to you.

Instead you gave me the job of cooling you down and then tell you what is bothering me.

One thing is for sure, you cannot be running behind every blogger and beat him/her up. In my email I have been as much polite as I can be. The way I was brought up by my parents did not allow me to reply in the same tone as you did...

I was only trying to findout if this was a genuine case.

Shiva or Selva are the people who are the first interface to your company to an outsider like me.

Don’t you think its their responsibility to be polite and show the outsider that you are a professionally run company and not a group of goondas. They loose their selfrespect as well loose the respect of the public towards your company as a whole, with such irresponsible replies.

I know you guys are busy with much better work to do. Then why waste time on Inji pennu and other bloggers.

Give one solid polite reply to everyone and be done.

Only after I spoke to you I understood your situation. It will be same for everyone else.

Trust me... Its not worth giving such impolite replies. Look athe most recent reply from Kerals.com to me... Its so impolite and comes no-where near a genuine professional setup or for that matter the guy who wrote it seems like someone brought-up in a highly un-civilized and indecent family.

Please do not reply in this regards anymore, it will only drag our conversation.

Lets stay friends and do call me for any help you need from back in India. I will be reachable 24/7 for you.

-----------------

Dear Inji Pennu,

I would say do not delete the details you already published, but rather tell the blogger community that Anashwara group did feel the impact of the unity of the blogger community.

I also feel, when a small organisation suddenly grows big, it is not necessary that the people involved at the lower level will grow-up too. I am strictly talking about people like Shiva, Selva others who wrote kiddish emails to you. They did not bother about the implications of reply to such general enquiries from the Media.

My father is a very well-known senior Journalist and most of our family friends are journalist with leading newspapers and magazines around the world. It would not take much time for me to blow up the whole thing and spoil their reputation. But is it really worth punishing the people on top. They too must have had dreams to grow the company with their hard and smart work. And I think its really not worth to punish and spoil their dreams because of some IDIOT who recently got employed or partnered behaved like a wild monkey gone mad.

Thank you all

-Sharman (agni)
Sharman's Cab Company
mailboxat agnisharman.com
+91 97104 122 34


-----Original Message-----
From: Kerals.com Support [mailto:supportat kerals.com]
Sent: Monday, June 09, 2008 1:37 AM
To: SimplyMalayalees.Com
Subject: RE: Reply


Ok, You just wait for a call from me.. Are you trying to scare..? Just get the hell out you stupid..

--- simplymalayaleeat gmail.com wrote:

From: "SimplyMalayalees.Com" simplymalayaleeat gmail.com
To: supportat kerals.com
Cc: "'sreenivasan pk'" pksreenivasanat gmail.com, ahilaat ndtv.com, suddenlyinjiat gmail.com, shukria50at yahoo.com, avinashkottarakaraat yahoo.com
Subject: RE: Reply
Date: Sun, 8 Jun 2008 23:01:25 +0530

Yes! I do have a problem.

May I know if you have a office in Chennai.

Would like to meet your operations in charge at Chennai personally.

Thank you
-Sharman (agni)
Sharman's Cab Company
mailboxat agnisharman.com
+91 97104 122 34


-----Original Message-----
From: Kerals.com Support [mailto:supportat kerals.com]
Sent: Sunday, June 08, 2008 10:15 PM
To: simplymalayaleeat gmail.com
Subject: Reply


Do you have any problems for that..? If yes, stay away.. We do what ever we want and it's none of your business...

Stay away from the site...

Best Regards
Selva Kumar

അനുയായികള്‍

Index