കാകഃ കാകഃ, പികഃ പികഃ

Tuesday, January 22, 2008

അയ്യോ..! ഐബിസ് പറ്റിച്ചോ?
അമേരിക്കന്‌‌ വൈറ്റ് ഐബിസ് - നമ്മുടെ കൊക്കിന്റ്റെയും, കുളക്കൊഴിയുടെയും ഒക്കെ വകയിലെ ബന്ധുക്കാരന്‌‌. ഏകപത്നീ (ഏകപതി ?) വ്രതക്കാരനായ സന്മാര്ഗ്ഗിയായ പക്ഷി.


ഓഡിയോ വെര്ഷന്


അലഞ്ഞ് വിശന്നു വലഞ്ഞ് ഒടുവില് ഒരു സാന്ഡ്വിച്ച് തട്ടാം എന്നു കരുതി, ഒരിടത്തിരുന്ന് പൊതിയങ്ങോട്ട് തുറന്നതേയുള്ളൂ - നിമിഷങ്ങള്ക്കകം ഇദ്ദേഹം പറന്നിറങ്ങി.

"ഞം ഞം വേണം, തന്നേ ഒക്കൂ..! അല്ലെങ്കില് ഞാനെന്റ്റെയീ വലിയ കൊക്ക് കൊണ്ട് കണ്ണ് കത്തിപ്പൊട്ടിക്കും..!" എന്ന ഭാവത്തില് കുറേ നേരം എന്നെ ഹിപ്നോട്ടൈസ് ചെയ്യാനൊക്കെ നോക്കി.

ആദ്യമൊന്നും മൈന്ഡ് ചെയ്തില്ല എങ്കിലും ഒടുവില് അങ്ങേരു നമ്മുടെ സാന്ഡ്‌‌വിച്ചിനുള്ളിലേക്ക് തുള്ളിച്ചാടിക്കയറുമോ എന്ന ശങ്ക വന്നപ്പോള് എന്തെങ്കിലും ഞം ഞം കൊടുത്തു വിടാതെ തരമില്ല എന്നു വന്നു.

ഭാഗ്യത്തിനു‌‌ നേരത്തെ വാങ്ങിയ അല്പം ബേര്ഡ് ഫുഡ് ബാക്കിയുണ്ടായിരുന്നു. കൊക്കിനു നീളമേയുള്ളൂ, കൂര്ത്ത-മൂര്ത്ത അറ്റമില്ല എന്നറിയാമായിരുന്നതു കൊണ്ട് സധൈര്യം ഐബിസിനെ കൈവെള്ളയില് നിന്നു തന്നെ തിന്നാന് അനുവദിച്ചു.

അല്പം ശങ്കിച്ചുവെങ്കിലും ഒടുവില് ഇഷ്ടന് തലയൊക്കെ ചെരിച്ച് ത്രികോണേ ത്രികോണേന്ന് വന്ന് ഫുഡടിച്ചു. ഇങ്ങേരുടെ ഫുഡടി കണ്ട് ബാക്കി ഐബീസുകളും അങ്ങോട്ട് പറന്നിറങ്ങാന് തുടങ്ങിയപ്പോള്, ബേര്ഡ് ഫ്ളൂ, ബേര്ഡ് കാഷ്ടം, ബേര്ഡ് കൊത്ത്, ബേര്ഡ് മാന്ത് ഇത്യാദി വിപത്തുകളെ ഭയന്ന് , നോം സ്ഥലം കാലിയാക്കി.യു-ട്യൂബ് ഉപയോഗിച്ച് ഓഡിയോ ബ്ളോഗ് ചെയ്യുന്നത് എങ്ങിനെയാണെന്ന് അറിയാന്, ഈ പോസ്റ്റ് കാണുക

7 comments:

പോങ്ങുമ്മൂടന്‍ said...

കാണാനും വായിക്കാനും രസം. :)

പോങ്ങുമ്മൂടന്‍ said...

കേള്‍ക്കാനും. :)

ജാബു | Jabu said...

Adipoli....:)

word veri ozhivaakkikoode?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ആദ്യം കണ്ടപ്പോള്‍ ഒന്ന് പേടിച്ചു ഒരു ടെറാക്ഡൈല്‍ ലുക്ക്.

evuraan said...

ഹാ ഹാ...! നന്ദി..!

ഒരു ടെറാക്ഡൈല്‍ ലുക്ക്.

ചാത്താ, അതെന്താ ആ സംഭവം..?

കാപ്പിലാന്‍ said...

അല്ല മാഷേ ..
മാഷ്‌ തമിഴനാ ....അതോ സായിപ്പിന്‍റെ വകയിലെ ബന്ധുവോ ശബ്ധതിനൊരു കൊഴ, കൊഴാ ... ന്നു
പണ്ടുമുതലേ ഉള്ളതാ.. അതോ ഇപ്പൊ തുട

സൂര്യോദയം said...

ഏവൂരാനേ.... ഒരു കൈ നീട്ടിപ്പിടിച്ച്‌ മറ്റേ കൈകൊണ്ട്‌ ക്യാമറ ക്ലിക്കിയോ.... പടം കൊള്ളാം... :-)

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.