കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഒക്‌ടോബർ 27, 2007

ആള്‍ക്കൂട്ടത്തിന്റെ പൊരുള്‍

യൂ-റ്റ്യ്ൂബിലെ ഓഡിയോ കേള്‍ക്കാനാവുന്നില്ല എങ്കില്‍, mp3 ഇവിടെ നിന്നും ഡൌണ്‍‌ലോഡാവുന്നതാണു്.




ദിനവും അനേകം പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന നിലയിലേക്ക് മലയാളം ബ്ലോഗുകള്‍ എത്തിയിട്ട് നാളുകള്‍ ആയിരിക്കുന്നു.

ഈ ബാഹുല്യത്തിനു മുമ്പാ‍കെ വലയുന്നത്, നല്ല കൃതികള്‍ തേടിയെത്തുന്ന വായനക്കാരനാണു്. പ്രത്യേകിച്ചും ബ്ലോഗില്ലാത്ത സാദാ വായനക്കാര്‍.

എന്തു വായിക്കണം എന്ന ചോദ്യം? അരുചിയുണ്ടാക്കാത്തവയും, സ്വന്തം നിലപാടുകള്‍ക്ക് ചേരുന്നവയും അനായാസേന കണ്ടു പിടിക്കാനായില്ലെങ്കില്‍, പാവം സാദാ വായനക്കാരന്‍ പിന്നങ്ങോട്ട് വരുമോ?

എവിടേക്കു പോകണം, എന്തു വായിക്കണം എന്ന് അന്തിച്ചു് നില്‍ക്കുന്ന വായനക്കാരനു തുണയാകേണ്ടതു് റെക്കമന്‍ഡഡ് ലിസ്റ്റുകള്‍ അഥവാ ഫേവറിറ്റ് വായന ലിസ്റ്റുകള് ആണു്.

  1. ലിസ്റ്റ് ഒന്ന്: ഇത് “ങ്ങും..! കൊള്ളാം..!” എന്നു ഈ ലേഖകനു ഇതു വരെ തോന്നിയിട്ടുള്ളവയാണു്.

  2. ലിസ്റ്റ് രണ്ട്: ഒരാളെ പോലെ ഏഴു മനുഷ്യര്‍ ഇനിയുമുണ്ടെന്നാണു് വെയ്‌പ് - ഇതു ശരിയാണെന്നോ തെറ്റാണെന്നോ ഖണ്ഡിപ്പാനില്ല. എങ്കിലും, സ്വന്തം അഭിരുചിക്കൊത്ത മറ്റുള്ള‌വരുണ്ടാകാം. ഈ ലേഖകനു് അല്പസ്വല്പം മമതയുള്ള കുറേപ്പേരുടെ വായനാലിസ്റ്റുകള്‍ ചേര്‍ത്തുണ്ടാക്കിയ ലിസ്റ്റാണു് ഇത്.

  3. ലിസ്റ്റ് മൂന്ന്: സിബു തയാറാക്കിയ ഈ പൈപ്പില്‍ വരമൊഴി വിക്കിയില്‍ ചേര്‍ത്തിട്ടുള്ള ഷെയേര്‍ഡ് വായനലിസ്റ്റുകളില്‍ നിന്നും റെക്കമെന്‌ഡഡ് പോസ്റ്റുകള്‍ കണ്ടെടുക്കുന്നു.


Reading Pattern -ന്റെ പ്രഭാവം ഒരു കാരണമാവാം, കൂടുതല്‍ പ്രിയമായുള്ളത് ലിസ്റ്റ് രണ്ടാണു്.

Intelligence of a crowd may be subpar. Common Intelligence of a smaller, wiser crowd is better. (The Wisdom Of Crowds -ഈ വിഷയത്തില്‍ കൂടുതല്‍ അറിയണമെങ്കില്‍, ഈ ലിങ്ക് നോക്കുക.)


വായനലിസ്റ്റ് ഉണ്ടാക്കാന്‍:

  • ഫീഡിലില്ലാത്ത ഒരു ലേഖനം ടാഗ് ചെയ്യാനാവും എന്നതിനാല്‍ ഡെലീഷ്യസ് ഉപയോഗിക്കുന്നതാണു് നന്ന്. ഡെലീഷ്യസിന്റെ ഫീഡ് ഗൂഗിള്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്ത്‌ ഒരു യുണീക്ക് ഫോള്‍ഡര്‍/ടാഗ് കൊടുക്കുക. ആ ടാഗ് പബ്ലിക് ആക്കുക. ലിസ്റ്റ് തയാര്‍. ഉദാഹരണം ഇവിടെ.


വായനലിസ്റ്റ് ഉണ്ടാക്കി‌യാല്‍/ വായനലിസ്റ്റ് ഉണ്ടെങ്കില്‍:

  • ഡെലീഷ്യസ്/റീഡര്‍/മറ്റെന്തെങ്കിലും ഉപയോഗിച്ച് ഒരു ലിസ്റ്റും അതിനൊരു ഫീഡും ഉണ്ടെങ്കില്‍ സദയം വരമൊഴി വിക്കിയില്‍ ഇവിടെ അതൊന്നു ചേര്‍ത്തിരുന്നുവെങ്കില്‍ നന്നായേനെ. എല്ലാറ്റിനും ഒരു കോമണ്‍ സ്ഥലം എന്നതിനുപരി, സിബുവിന്റെ പൈപ്പ് പോലെ, ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ളവരുടെ recommendations തപ്പിയെടുക്കാനും മറ്റും സഹായമായേക്കും.

വ്യാഴാഴ്‌ച, ഒക്‌ടോബർ 25, 2007

ആണവകരാറിലെ ചൈനീസ് ഇഫക്ട്

ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആണവ കരാര്‍ സിങ്ങ് തത്ക്കാലത്തേക്കു പൂട്ടി വെച്ചു.

ഭാരതത്തിലെ ഏവര്‍ക്കും വൈദ്യുതി വേണം എന്നത് സത്യം തന്നെ. അമേരിക്കയുമായുള്ള ‍ ആണവ കരാര്‍ ഗൂഢ കുടില രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നോ അല്ലെന്നോ അഭിപ്രായമില്ല, അറിയില്ല. എന്നാല്‍ വരുംകാലങ്ങളിലും വൈദ്യുതി ലോഭമില്ലാതെ, മുടങ്ങാതെ നാട്ടുകാര്‍ക്കെല്ലാം കിട്ടണം എന്നഭിപ്രായമുണ്ട്. കല്‍ക്കരി, ഡീസല്‍ തുടങ്ങിയ വന്‍ മലിനീകരണ ബാധ്യതയുള്ള ഉദ്പാദന രീതികളൊഴിച്ച് ക്ലീന്‍ വൈദ്യുതി വേണമെന്നും.

Amazing Facts about India എന്ന തലക്കെട്ടില്‍ വന്നൊരു ഈ-മെയിലില്‍ കണ്ടതു: Hu Shih, former Ambassador of China to USA said: India conquered and dominated China culturally for 20 centuries without ever having to send a single soldier across her border.

കഴിഞ്ഞ 20 നൂറ്റാണ്ടുകളുടെ കഥ, അത് പഴയ കാലം.

മതങ്ങളെയും സ്വാൂമികളെയും ഈശ്വരനെയും കയറ്റി അയയ്ക്കലല്ല ഇക്കാലത്തു വളര്‍ച്ചയുടെ മാനദണ്ഡം. സാമ്പത്തിക യുദ്ധ നീതികളുടേതാണു് പുതിയ കാലം.

ചോദ്യം, ഇടതന്മാരുടെ എതിര്പ്പിന്റെ പൊരുളാണു് തേടുന്നത്. ചെങ്കൊടി പാറുന്ന, തേനൂറും പഴങ്ങള്‍ പൊഴിയുന്ന, മധുരമനോജ്ഞമായ ചൈനയും സ്വപ്നം കണ്ടിരിക്കുന്ന, മാര്‍പാപ്പായേക്കാള്‍ വലിയ കപ്യാരാവാന്‍ കൊതിക്കുന്ന സഖാക്കന്മാരുടെ പ്രതിഷേധം, ചൈനീ‍സ് ഇന്‍സ്പയര്‍ഡ്/ഇന്‍ഡ്യൂസ്ഡ് പ്രൊപ്പഗന്ഡ ആണോ?

ആവില്ലെന്ന് തീര്‍ത്തു പറയാന്‍ ഗൂഢ കുടില ചാണക്യ തന്ത്രങ്ങള്‍ ചൈനയ്ക്ക് വഴങ്ങുകയില്ലല്ലോ, അല്ലേ?

ഞായറാഴ്‌ച, ഒക്‌ടോബർ 21, 2007

അടുത്തതു്: ഇതേതു പൂവ്?

ദാ, അടുത്ത പൂ ചോദ്യം:

പാടവരമ്പത്തും തോട്ടരികിലും പടര്‍ന്നു പൂത്ത് നില്‍ക്കുന്ന ഒരിനം ചെടിയുടെ പൂവാണിതു്.

ഇതിന്റെ പേരറിയില്ല -- വിളിപ്പേരോ ശാസ്ത്രീയ നാമമോ ഒന്നും. അറിവുള്ളവര്‍ സദയം സഹായിക്കുമോ?

നന്ദി..!


ചിത്രം: 1



ചിത്രം: 2


ഫ്ലിക്കറില്‍: പേരറിയാ പൂവ്

വെള്ളിയാഴ്‌ച, ഒക്‌ടോബർ 19, 2007

കലദിപ്പൂവ്

സഹ്യനിരകളില്‍ കണ്ടു വരാറുള്ള ഈ പുഷ്പത്തിനു് “കലദിപ്പൂവ്” എന്നാണു് (ഞങ്ങളുടെ പരിസരങ്ങളില്‍) പറയാറുള്ളത്. അതുണ്ടാകുന്ന ചെടിയ്ക്ക് “കലദിച്ചെടി” എന്നും പേര്‍.

തള്ളയാടിനും അവളുടെ രണ്ടു കുട്ടികള്‍ക്കും പിന്നാലെ ക്യാമറയും കൊണ്ടുള്ള പോക്കായിരുന്നതിനാല്‍, ചിത്രങ്ങള്‍ അല്പം ദയനീയം തന്നെ എന്നു സമ്മതിക്കുന്നു.


ചിത്രം: 1



ചിത്രം: 2

ചോദ്യങ്ങള്‍:

  1. ഇതിന്റെ ശാസ്ത്രീയ നാമം എന്തു്?
  2. പ്രാദേശികമായ മറ്റു വിളിപ്പേരുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ആ പേരുകള്‍ ഏവ?


    (വേലിക്കല്‍ നില്‍ക്കുന്ന നീലപ്പൂവ്, ആടു തിന്ന പൂവ് തുടങ്ങിയ പേരുകളൊക്കെ സ്വന്തം കൈയ്യിലിരിക്കട്ടെ..!)

കുറിപ്പ്:
  • Sat Oct 20 07:44:34 EDT 2007

    ഫ്ലിക്കറ് അക്സസ്സ് ഇല്ലാത്തവര്‍ക്കായി കലദിയുടെ പടങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ഫ്ലിക്കറിലെ കലദി ഇവിടെയുണ്ട്.





വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2007

ഈ ചിത്രം വിശാലനു്...

കുറേ നാളായി പോസ്റ്റ് ചെയ്യണം എന്നു കരുതുന്നു, സെല്‍‌ഫോണിലെടുത്ത ഈ ചിത്രം.




സമര്‍പ്പണം, വിശാലനു്.

അക്ഷരങ്ങള്‍ അല്പ സ്വല്പം മാറ്റിയാല്‍ മതി വിശാലാ..! സദയം അഡ്ജസ്റ്റ് ചെയ്യുമല്ലോ?

അനുയായികള്‍

Index