ABC എന്ന കഥാപത്രത്തിനു പിന്നിലുള്ള ശൃഷ്ടാവിനു് നമുക്ക് Y എന്ന പേര്‍ നള്‍കാം. ഇന്നുവരെ Y ആരാണെന്നു് വെളിപ്പെടുത്തിയിട്ടില്ല.ആയതിനാല്‍ X-നു സുഖിച്ചില്ലെങ്കില്‍, അയാള്‍ക്ക് ABC-യെ എന്തും പറയാം, കാരണം ABC-യ്ക്ക് ലിമിറ്റഡ് ലീഗല്‍ റൈറ്റ്സേ ഉള്ളൂ എന്ന്
കൈപ്പള്ളിയുടെ തീസിസ്.ABC-തന്റെ പേരും വിലാസവും വെളിപ്പെടുത്തുന്നു എന്ന വ്യാജേന, കുറെ fictitious കാര്യങ്ങള്‍ നിജമെന്നു തോന്നത്തക്കവിധം വെളിപ്പെടുത്തുന്നു എന്നു കരുതുക. തന്റെ ശരിക്കുള്ള നാമത്തിനു പകരം
FOO (ഉദാ: സൌദാമിനി, അയിഷ, മറിയാമ്മ etc.) എന്ന പേരും സ്ഥലവും മറ്റും പറഞ്ഞാല്‍,
- Y-യെ വെറുതെ വിടുമോ?
- Y-യെ വെറുതെ വിട്ടാലും, ABC-യെ വെറുതെ വിടാന്‍ നമുക്കാവുമോ?
- FOO-നെ വിടാനാവുമോ?
- ആരെ ഇകഴ്ത്തിായാലും, X-നെ നിശ്ചയമായും വെറുതെ വിട്ടിരിക്കണം. ആവശ്യമെങ്കില്‍ ABC-യെ കൂടുതല്‍ ഇകഴ്ത്താനായി Xa എന്ന പ്രൊഫൈലുണ്ടാക്കിയും തെറി വിളിക്കണം, where a=0,1,2...∞
പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍, പല തരക്കാര്‍, പല സാഹചര്യങ്ങളുള്ളവര്‍ -- ഇവരെല്ലാം സംവദിക്കുന്ന ഇന്റര്‍നെറ്റില്‍, മലയാളമെഴുതുന്നയാള്‍ എന്നത് മാത്രം കാരണമാക്കി ആയോളോടു താദാത്മ്യം പ്രാപിച്ചേ അടങ്ങൂ, ആയാളുടെ സ്വതം അറിഞ്ഞേ അടങ്ങൂ എന്ന വാശികള്‍ തികച്ചും വ്യര്‍ത്ഥമാുണു്. സ്വതമെന്ന് പറഞ്ഞു അവതരിപ്പിക്കപ്പെടുന്നത് deception ആവാം എന്നതു തന്നെ കാരണം. [
FOO എന്നതു കാണുക.]
ആയതിനാല്‍, ആളിന്റെ പ്രൊഫൈല്‍ നാമത്തിനോ, അതു നിജമെന്ന് ധ്വനി ഉണ്ടെന്നോ ഇല്ലെന്നതോ അല്ല സഹവര്‍ത്തിത്വത്തിനു വേണ്ടതു് - ആളുടെ എഴുത്തിലൂടെയും അതു വഴി മാത്രം വെളിവാകുന്ന ബൌദ്ധിക വ്യക്തിത്വത്തിനുമാണു് ഊന്നല്‍ കൊടുക്കേണ്ടതു്.
അതിനു സാധിക്കാത്തത്, തെറി വിളിക്കാന്‍ മാത്രം വരുന്നവര്‍ക്കാണു്.
എന്തായാലും ആരെയേലും തെറി വിളിക്കണം. ദാ, അവരെല്ലാം കൂടി ABC-യെ തെറി വിളിക്കുമ്പോള്‍, ഒരാള്‍ കൂടി ആക്കൂട്ടത്തില്‍ ചേര്‍ന്നതു കൊണ്ട് എന്തു കുഴപ്പം? മുന്തിയ തെറി വിളിക്കുന്നതു വഴി, സ്വന്തം പ്രൊഫൈല്‍ നാമത്തിനു പ്രശസ്തിയൊത്തെങ്കില്‍ അതും തണലായി. ഉപരി, സ്വന്തം പ്രൊഫൈല്‍ നാമവും തനത് സ്വതവും തമ്മില്‍ ബന്ധമില്ലായെങ്കില്‍, X എന്ന ബ്ലോഗര്‍, ABC-യെ വിളിച്ച തെറി വിര്‍റ്റ്വല്‍ തെറികള്‍ മാത്രമാവുന്നു.
ഇതിനിടയില്‍ വന്നു പെട്ട വായനക്കാരന്‍ ബ്രൌസറ് പൂട്ടി സ്ഥലം കാലിയാക്കുന്നു, കമ്പ്യൂട്ടര്‍ തൊട്ടു പോകരുതെന്ന് വീട്ടുകാരോട് അലറുന്നു..!
ഇഞ്ചിക്ക് പറ്റിയതു്:
- ഇഞ്ചി എന്ന പേരുള്ള മലയാളിയില്ലെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്?
- പ്രൊഫൈല്‍ നാമം തിരഞ്ഞെടുക്കുമ്പോള്‍, പ്രചാരത്തിലുള്ള മലയാളം പേരുകള്‍ തിരഞ്ഞെടുക്കാഞ്ഞതു വലിയ തെറ്റ്. ഉദാഹരണം: സൌദാമിനി, അയിഷ, മറിയാമ്മ. ഇതു ചെയ്തിരിന്നുവെങ്കില്‍ Y-ആരെന്ന ചോദ്യമേ ഉണ്ടാവില്ലായിരുന്നു.
- FOO - എന്റെ പേരിന്നതാണെന്നൊരു കള്ളപ്പേരിട്ട് ഒരു പോസ്റ്റിടാത്തതു. ഉദാഹരണം: സൌദാമിനി, അയിഷ, മറിയാമ്മ.
- ഇഞ്ചിയെന്ന ഇല്ലാപ്പേരും, അതിനൊപ്പം പെണ്ണെന്ന വാലും..!
ഇതു സഹിക്കുമോ ഞങ്ങളീ ഉത്തമര്‍, പ്രബുദ്ധന്മാര്‍?
വാല്‍ക്കഷണം:
സഹപ്രവര്‍ത്തകന്‍ വിവാഹം കഴിച്ചു അവധി കഴിഞ്ഞു വന്നിരിക്കുന്നു. അയാള്‍ടെ പുതിയ ഭാര്യയെ ഇതു വരെ കണ്ടിട്ടില്ല, കാണുമോന്നും അറിയില്ല. അഥവാ ഇനി കണ്ടാല്‍ ചേച്ചീന്നു വിളിക്കണോ, ചേട്ടാന്നു വിളിക്കണോ എന്നു സംശയം..! തന്റെ ഭാര്യ പെണ്ണാണെന്ന് അവന്‍ പറഞ്ഞത് കേട്ടുള്ള അറിവല്ലേ ഉള്ളൂ? അവള്‍ പെണ്ണൊരുത്തിയാണെന്നു് ശരിക്കും ബോദ്ധ്യം വരണമെങ്കില്‍, ഇത്തിരി പാടാണേ, മലയാളി ആയിപ്പോയില്ല്യോ? സൌദാമിനി, അയിഷ, മറിയാമ്മ എന്ന [ഭാവി] ബ്ലോഗിണികളോട് മുന്‍കൂര്‍ ജാമ്യാപേക്ഷ.