ഇതാണെന്റെ വായനാലിസ്റ്റ്
: പേജ്, അതിന്റെ
ഫീഡ്പറയാനുദ്ദേശിച്ച ഒരു ഖണ്ഡിക ആംഗലേയത്തിലെഴുതുന്നു:
To share/cite an url as one's favorite using
Google reader, one has to use Google reader to begin with. The said url has to be present in his feed subscriptions. I for one, if were given choices to tag an url as favorite from (1) Google Reader (2) the browser itself, would go for (2) most of the time. Having said that, I also use Google Reader sparingly at times.
റീഡറുപയോഗിക്കാതെ,
ഡെലീഷ്യസ് ബുക്ക്‍മാര്‍ക്കിംഗ് സൌകര്യം ഉപയോഗിച്ചു് നേരിട്ട് ബ്രൌസറില്‍ നിന്നും നന്നെന്നു തോന്നിയവ ടാഗു ചെയ്യുന്നു.
ഡെലീഷ്യസിന്റെ ഗുണം:- ബ്രൌസറില്‍ നിന്നും നേരിട്ട് [ഗൂഗിള്‍ റീഡറ് ഉപയോഗിക്കാതെ തന്നെ] ടാഗ് ചെയ്യാം.
- ഫീഡുകളില്ലാത്ത ഒരു പേജിനെ വേണമെങ്കിലും ഡെലീഷ്യസില്‍ ടാഗ് ചെയ്യാം. ഉദാഹരണം, മലയാളം ഓണ്‍ലൈന്‍ എന്ന മലയാളം എഴുത്തുപാധിയുടെ പേജിനെയും ഫേവറിറ്റായി ടാഗാം.
- ടാഗു് ചെയ്‌തവയ്ക്ക് ഒരു പേജുമുണ്ട് (അവയുടെ ഫീഡാണു ലക്ഷ്യം, എങ്കിലും...)
- ടാഗു ചെയ്തവയ്ക്ക് rss 2.0 ഫീഡുണ്ട്.
- മിക്ക ബ്രൌസറുകള്‍ക്കും വേണ്ടി ഡെലീഷ്യസ് എക്സ്‌റ്റന്‍ഷനുകളും ടൂളുകളും സുലഭമാണു്: (1) ഫയര്‍ഫോക്സ് എക്സ്‌റ്റന്‍ഷന്‍ (2) ഇന്റര്‍നെറ്റ് എക്സ്‌പ്ലോറരിനു വേണ്ടിയുള്ള ടൂളുകള്‍.
ഡെലീഷ്യസിന്റെ 70 പ്രശ്നം: ഡെലീഷ്യസില്‍, ബുക്കമാര്‍ക്കുകള്‍ക്ക് ഫീഡുണ്ടെന്നതു നേരു തന്നെ. അതിനൊരു കുഴപ്പവുമുണ്ട്. മുന്നൂറു ലേഖനങ്ങള്‍ ബുക്ക്മാര്‍ക്ക് ചെയ്താലും, ഫീഡില്‍ പുതിയ 70 എണ്ണമേ കാണിക്കുകയുള്ളൂ.
അതു കൊണ്ടായില്ലല്ലോ? ഷെയര്‍ ചെയ്യുന്നവയ്ക്ക് മൊത്തമായിട്ട് ഫീഡില്ലെങ്കില്‍ എന്തു ഗുണം? നന്നെന്നു ടാഗു ചെയ്തവയിലെ ഏറ്റവും പുതിയ എഴുപതെണ്ണം മാത്രം ഫീഡില്‍ കാട്ടിയിട്ട് എന്തു ഫലം?
ഗൂഗിള്‍ റീഡറിനു ഈ പ്രശ്നമില്ല. ഷെയര്‍ എന്നു് ഞെക്കുന്നവയുടെ 1000 (ആയിരം) എന്‍ട്രികള്‍ക്കു വരെയും റീഡര്‍ ഫീഡുണ്ടാക്കും.
[എഴുപതെണ്ണത്തില്‍ കുറച്ചേ ഫേവറിറ്റ്സ് ഉള്ളൂവെങ്കില്‍, ഡെലീഷ്യസിനു ദോഷങ്ങളില്ല, അതേ പോലങ്ങ് ഉപയോഗിച്ചാല്‍ മതിയാകും..]ഡെലീഷ്യസിന്റെ മൊത്തം ഫീഡെടുക്കാന്‍:ഡെലീഷ്യസിന്റെ
https://api.del.icio.us/v1/posts/all എന്ന ഏ.പി.ഐ (api) ഉപയോഗിച്ചാല്‍, ഒരാള്‍ മാര്‍ക്കിയിട്ടുള്ള സകലതും ഒരു xml page ആയി കിട്ടുന്നതാണു്. നിര്‍ഭാഗ്യവശാല്‍, ഈ പേജ്, ഫീഡായിട്ട് ഉപയോഗിക്കാന്‍ പറ്റില്ല. ഈ പേജിനെ ലിനക്സില്‍ കൈകാര്യം ചെയ്തു ഒരു rss 2.0 ഫീഡുണ്ടാക്കുന്നു:
http://malayalam.homelinux.net/malayalam/stuff/dely.xml. ഈ “മൊത്തം ഫീഡ” ഒരു നിശ്ചിത സമയത്തിനുള്ളില്‍ വീണ്ടും നിര്‍മ്മിക്കുന്നു, പുതിയവ ഉള്‍ക്കൊള്ളിക്കേണ്ടതിനാല്‍.
മേല്‍പ്പറഞ്ഞ api, https-ലാണെന്നതും, ഡെലീഷ്യസ് യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും വേണമെന്നതിനാലും, ഇതൊരു പൈപ്പിലൂടെ ചെയ്യാന്‍ കഴിഞ്ഞില്ല, മറിച്ച് ഒരു സ്ക്രിപ്റ്റ് എഴുതിയിട്ടാണു് ചെയ്യുന്നതു്. ഇതിനു മറ്റെന്തെങ്കിലും എളുപ്പമായ പോംവഴികള്‍ കണ്ടെത്തിയിരുന്നെങ്കില്‍ ഡെലീഷ്യസ്സും താത്‌പര്യമുള്ളവര്‍ക്കെല്ലാം എഴുപതെന്ന (70) പ്രശ്നമില്ലാതെ തന്നെ തങ്ങള്‍ക്ക് ഇഷ്ടമുള്ളവ ഷെയറു ചെയ്യാന്‍ വ്യാപകമായി ഉപയോഗിക്കാമായിരുന്നു.
എല്ലാം കൂടി ചേര്‍ക്കാന്‍, പൈപ്പ്: ടാഗു ചെയ്യാന്‍ റീഡര്‍ വല്ലപ്പോഴുമെങ്കിലും ഉപയോഗിക്കാറുണ്ട്, ഡെലീഷ്യസ് അതിനേക്കാള്‍ കൂടുതലായി ഉപയോഗിക്കാറുണ്ട്. എങ്ങിനെയായാലും, ഇഷ്ടപ്പെട്ടവയ്ക്ക് മൊത്തം ഫീഡും, പേജും കൊടുക്കുക എന്നതിനായി, ഒരു പൈപ്പ് ഇപ്രകാരം ഉണ്ടാക്കി:
ഗൂഗിള്‍ റീഡര്‍ ഫീഡ് ൧
ഗൂഗിള്‍ റീഡര്‍ ഫീഡ് ൨
ഡെലീഷ്യസ് 70 ഫീഡ്
ഡെലീഷ്യസ് മൊത്തം ഫീഡ് ==> Fetch ==> Unique ==> Filter ==> Sort ==> ഔട്ട്‌പുട്ട്, ഔട്ട് പുട്ട് ഫീഡ്.
ഡെലീഷ്യസ് ഇന്‍ ആക്ഷന്‍: ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച്,
അരവിന്ദന്റെ
ഒരു പോസ്റ്റ് ടാഗ് ചെയ്യുന്നതിന്റെ സ്ക്രീന്‍ ഷോട്ട്: