ടീവി ചാനലുകള്‍ നിരക്കുന്നതിനു മുമ്പ്, ആകാശവാണിയായിരുന്നു കേരളീയരുടെ മനോരഞ്ജനത്തിനുള്ള പ്രധാന സ്രോതസ്സ്.
രാമചന്ദ്രനും സുഷമയും പ്രതാപനും വെണ്മണി വിഷ്ണുവും വായിച്ച ആകാശവാണി വാര്‍ത്തകള്‍ ആലപ്പുഴ നിലയത്തില്‍ നിന്നും കേട്ടു വളര്‍ന്നതില്‍ നിന്നും ഉളവായ നൊസ്റ്റാള്‍ജിയ (
നൊവാള്‍ജിയ ) കാരണമാവും, ആകാശവാണിയുടെ മലയാളം പ്രക്ഷേപണം കേള്‍ക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിലപ്പോഴൊക്കെ കൊതിച്ചു പോവുന്നു.
ആകാശവാണിയുടെ ലൈവ് ഓഡിയോ
ലിങ്ക്, പതിവു പോലെ ഉപയോഗമില്ലാത്തതും നിര്‍ജ്ജീവവുമാണു്.
അത്യാവശ്യം ബാന്‍ഡ് വിഡ്ത്തും, മള്‍ട്ടിമീഡിയ കാര്‍ഡുള്ള, വലിയ വിലയൊന്നുമില്ലാത്ത ഒരു
[ലിനക്സ്] പീസിയും തട്ടിക്കൂട്ടാമെങ്കില്‍, ഒരു പഴയ വാക്മാനില് നിന്നും ഓഡിയോ നേരിട്ട് നെറ്റിലേക്ക് സ്ട്രീം ചെയ്യാവുന്നതേയുള്ളൂ. പേജിലെ പരസ്യങ്ങളില്‍ നിന്നും അത്യാവശ്യം വരുമാനവുമുണ്ടാക്കാം. പ്രസാര്‍ ഭാരതി നിയമങ്ങള്‍ ഇത്തരമൊരു സെറ്റപ്പിനു പാരയാവില്ല എന്നാണറിവു്.
ആരെങ്കിലും ഉണ്ടോ താത്പര്യമുള്ളവര്‍? ഉണ്ടെങ്കില്‍, ദാ, ഈ വിലാസത്തിലേക്ക് സദയം എഴുതുക:

സാങ്കേതിക സഹായങ്ങള്‍ ഫ്രീ ആയി ചെയ്യാന്‍ തയാര്‍...
നേരത്തെ ഒരിക്കല്‍
ഇവിടെയും പൂതി പ്രകടിപ്പിച്ചിരുന്നതാണു്..!