കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഫെബ്രുവരി 25, 2007

നടവഴി




താഴ്വാരത്തിന്റെ പച്ചയെ രണ്ടായി പകുക്കുന്ന നടവഴി. മഴ പെയ്തൊഴിഞ്ഞ ശേഷം ഇലപ്പടര്‍പ്പുകളിലൂടെ എത്തിനോക്കുന്ന വെള്ളിവെയില്‍.

ധിടുതിയില്‍ കൈയ്യിലെടുത്ത കുടയുമായി മുമ്പേ നടന്നു പോകുന്ന അമ്മ.

കൈ പിടിച്ചു നടത്തിയിരുന്ന ആ വിരല്‍ത്തുമ്പുകള്‍ ഞാനാ‌ദ്യ‌മായി അടര്‍ത്തി മാറ്റിയത് എന്നായിരുന്നു? എന്തിനു വേണ്ടിയായിരുന്നു?

കാതങ്ങളുടെയും ദേശങ്ങളുടെയും ദൂരങ്ങള്‍ക്കിപ്പുറം, വീണ്ടുമിപ്പോള്‍ കൊതിയേറുകയാണു്, അമ്മയുടെ ഒപ്പം ആ വഴിയൊന്നു നടക്കുവാന്‍.

കാലം ശുഷ്ക്കിപ്പിച്ചവയെങ്കിലും, നീളവും മാര്‍ദ്ദവത്വവുമുള്ള ആ കൈവിരലുകള്‍ക്ക് നോവാതെ, ഞാനന്നേരമവയെ തെരുപ്പിടിക്കും, ഈ ജന്മത്തിലെനിക്കുള്ള കച്ചിത്തുരുമ്പെന്ന പോലെ.

വ്യാഴാഴ്‌ച, ഫെബ്രുവരി 08, 2007

പുതിയ നോഡ് (കുടുങ്ങിയ ദിവാസ്വപ്നം)

തനിമലയാളത്തിനു ഒരു പുതിയ നോഡു കൂടി കിട്ടി. (കിട്ടിയിട്ട് കുറേ നാളായെങ്കിലും, ഒന്ന് സ്‌ട്രെസ് റ്റെസ്റ്റ് കഴിയാതെ എങ്ങിനെ പബ്ലിക്കിനു മുമ്പില്‍ അവതരിപ്പിക്കും?) ഇത്തവണ കിട്ടിയതു ചിക്കാഗോയില്‍.

ഉമേഷിനു വിരിച്ച വലയില്‍ ഇത്തവണ കുടുങ്ങിയതു ദിവാസ്വപ്‌നമാണു് , ഇതാണു ഇഷ്ടന്റെ നോഡ്: Malayalam.HomeUnix.net

ഇതോടെ തനിമലയാളത്തിലേക്ക് നീളുന്നവ ഇവ മൂന്നെണ്ണം, സദയം ബുക്ക്‍മാര്‍ക്ക് ചെയ്തു ഏതാണു സൌകര്യമെന്നു വെച്ചാല്‍ ഉപയോഗിക്കുക:

  1. www.thanimalayalam.org
  2. www.thanimalayalam.in
  3. malayalam.homeUnix.net
നോഡ് തരാന്‍ ദിവാസ്വപ്നത്തിനു പെര്‍മിറ്റു നല്‍കിയ സൊലീറ്റയോടുള്ള പ്രത്യേക കടപ്പാടു ഇതിനാല്‍ ഇവിടെ അറിയിക്കുന്നു. (ആ മുറിയിലേക്ക് ചെന്നു സിസ്റ്റം റീസെറ്റ് ചെയ്‌തേക്കല്ലേ സൊലീറ്റ..!)

അനുയായികള്‍

Index