കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, നവംബർ 03, 2007

മലയാളം - scim കീബോര്‍ഡ്

scim - malayalam - mozhi

അപ്ഡേറ്റ് - ഇതു പഴയതാണു്. വിട്ടു കളഞ്ഞതു്. ഇതിനു പകരം, scim-m17n ഉപയോഗിച്ചുള്ള ml-mozhi.mim എന്ന സംഭവം ഉപയോഗിക്കൂ.
update - This is deprecated. Instead, please use ml-mozhi.mim, which is based on scim-m17n - Details here.

ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് വേണോ അതോ ട്രാന്സ്ലിറ്ററേഷന് കീബോര്‍ഡ് വേണോ എന്നുള്ളതല്ല ഇന്നത്തെ അടിയുടെ വിഷയം.

പെരിങ്ങോടനെഴുതിയ മൊഴി കീമാപ്പ് ലിനക്സില് ഉപയോഗിച്ച് ശീലമായവര്‍ക്ക് വേണ്ടി ഇതാ അതേ ലേയൌട്ടുള്ള മറ്റൊരു കീബോര്‍ഡ്, scim -ല് ഉപയോഗിക്കുവാന് വേണ്ടി.

scim ഇന്സ്റ്റാള് ചെയ്തിട്ടുള്ള ലിനക്സ് സിസ്റ്റം ഉണ്ടെങ്കില്, ചെയ്യേണ്ടത്:

As root,

wget http://evuraan.googlepages.com/ml-mozhi.png -O /usr/share/scim/icons/ml-mozhi.png
wget http://evuraan.googlepages.com/mozhibin.txt -O /usr/share/scim/tables/mozhi.bin
Add to /etc/environment:

export GTK_IM_MODULE="scim-bridge"

Reboot, have fun, you should be all set.



ഈ വിഷയത്തില് ഇതാ ഒരു വീഡിയോ:

http://malayalam.homelinux.net/evuraan/scim_malayalam.htm


More? ഉല്സുകര്‍ക്ക്:


ഇതു തല്ലിപ്പൊട്ടിച്ച് നോക്കിയാലും ് ഇതെങ്ങനെ വര്‍ക്കുന്നുവെന്ന് അറിയാന് പറ്റും.

  • Its all defined in this file, http://evuraan.googlepages.com/mozhi.txt (set your browser's encoding to utf8, so that you get all the details)

    കീ ടേബിളുണ്ടാക്കാന് വളരെ എളുപ്പമാണു്‌, ഇതാ ഉദാഹരണം:



    wget http://evuraan.googlepages.com/mozhi.txt -O /tmp/mozhi.txt
    scim-make-table ./mozhi.txt -b -o /tmp/mozhi.bin
    The resulting mozhi.bin is your keytable.


If you find bugs:

ബഗ്ഗില്ലാത്ത സോഫ്റ്റ്വെയറില്ലല്ലോ..! ഇവിടെങ്ങാനും ഒരു കമന്റ്‌ ഇട്ടാല് നോക്കാം. അല്ലെങ്കില്, ദാ, ഫയല് ഡൌണ്ലോഡി ഫിക്സേണ്ടതു ഫിക്സാം. അങ്ങിനെ ഫിക്സുന്നെങ്കിലും ഇവിടെ ഒന്നു കമന്റ്റിയാല് വലിയ ഉപകാരമായേനെ..!

അപ്ഡേറ്റ് - ഇതു പഴയതാണു്. വിട്ടു കളഞ്ഞതു്. ഇതിനു പകരം, scim-m17n ഉപയോഗിച്ചുള്ള ml-mozhi.mim എന്ന സംഭവം ഉപയോഗിക്കൂ.
update - This is deprecated. Instead, please use ml-mozhi.mim, which is based on scim-m17n - Details here.

26 അഭിപ്രായങ്ങൾ:

Cibu C J (സിബു) പറഞ്ഞു...

ഇതെനിക്ക്‌ ക്ഷ പിടിച്ചു. ഇത്രേ ഉള്ളോ.. ഞാനെന്തായാലും ഇത്‌ ഈ ലിങ്കില്‍ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. വേറേ എവിടെയെങ്കിലും വേണമെങ്കില്‍ ഏവൂരാന്‍ ചെയ്തോളൂ. അല്ലെങ്കില്‍ പറഞ്ഞാല്‍ മതി. പ്രശ്നങ്ങള്‍ ഞാന്‍ വഴിയേ അറിയിക്കാം.

R. പറഞ്ഞു...

ഏവൂരാനേ, ഫെഡോറ ബേസ്ഡ് സിസ്റ്റത്തില്‍ /usr/share/scim/tables എന്നൊരു സംഗതിയേ ഇല്ല. റൂള്‍സൊക്കെ /usr/share/m17n ഡയരക്ടറിയില്‍ .mim എക്സ്റ്റന്‍ഷനോടു കൂടിയാണ്. എന്താ വഴി?

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ പറഞ്ഞു...

മുഴുവന്‍ ടെസ്റ്റ് ചെയ്ത് ബ്ളോഗുന്നതായിരുന്നു നല്ലത്. പ്രത്യേകിച്ചും ഇന്‍പുട്ട് മെത്തേഡുകളൊക്കെ വളരെ പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറുകളാകുമ്പൊ.
1. കോപിറൈറ്റ് റെഢാറ്റിന് (ഇതെങ്ങനെ എഴുതും)- റെഡ്ഹാറ്റിന് കൊടുത്തതു്‌ മോശമായി. അത് ഈവൂരാന്‍ (അയ്യോ തെറ്റി. ഏവൂരാന്‍ E = ഈ തെറ്റാണ്) തന്നെ കയ്യില്‍ വയ്ക്കൂ.
2. ചില്ലക്ഷരങ്ങള്‍ എഴുതാന്‍ മൊഴി സ്കീമല്ലല്ലോ സ്വനലേഖയുടെ സ്കീമാണ് ഉപയോഗിച്ചിരിക്കുന്നത്?
3. എന്നാലും കുഴപ്പംഇല്ല (കുഴപ്പമില്ല എന്ന് എഴുതാന്‍ പറ്റുന്നില്ല). മയുടെയും അനുസ്വാരത്തിന്റെയും നിയമങ്ങള്_ (ള്‍ != L~ in mozhi, but L_) മ മൊത്തം തെറ്റാണ്. സരിഗംഅപധനി എന്നാണ് വരുന്നത്. മാറ്റിയെഴുതേണ്ടി വരും. widcard (?, * ) എന്നിവ ഉപയോഗിച്ചുനോക്കേണ്ടി വരും
4. ഗ്ര, പ്ര തുടങ്ങിയവയൊന്നും എഴുതാന് പറ്റുന്നില്ല. അതുപോലെ GR ഗ്ഗ്ര്, chR ചൃ എന്നൊക്കെയാണ് കൊടുത്തിരിക്കുന്നത്. കണ്‍സിസ്റ്റന്‍സി ഇല്ല.
5. എഡിറ്റിങ്ങ് ചെയ്യുമ്പോള്‍ കമ്മിറ്റ് കീ return കൊടുക്കണം . ഇപ്പൊ ഉള്ളത് സ്പേസാണ്.
6. ZWNJ എങ്ങനെയിടും

മുഴുവന്‍ നോക്കാന്‍ സമയം കിട്ടിയിട്ടില്ല.
നോക്കിയതു വച്ച് എന്റെ ഒരു പാച്ചിതാ: മുഴുവന്‍ ഫിക്സല്ല. ഇനിയും കുറേ ഫിക്സാന്‍ ഉണ്ട്. ഫ്ലാറ്റ് ടേബിളില്‍ മൊഴി നിയമങ്ങള്‍ ഒതുക്കാന്‍ പറ്റുമെന്ന് എന്തോ എനിക്കത്ര കോണ്‍ഫിഡന്‍സില്ല.

3c3
< ### Copyright (c) 2004-2005 Red Hat, Inc. All rights reserved.
---
> ### Copyright (c) 2007 ,Evuraan < evuraan@gmail.com >. All rights reserved.
21c21
< ICON = /usr/share/scim/icons/ml-mozhi.png
---
> ICON = /usr/share/scim/icons/Malayalam-mozhi.png
31a32,37
> ### Prompt string to be displayed in the status area.
> STATUS_PROMPT = Ml
>
> ### The key strokes to commit the convert result to client.
> COMMIT_KEYS = Return
>
33c39
< AUTHOR = Evuraan < evuraaN@gmail.com >, www.thanimalayalam.org
---
> AUTHOR = Evuraan < evuraan@gmail.com >, www.thanimalayalam.org
67d72
< E ഈ
97,106d101
< kr ക്ര്
< kra ക്ര
< krA ക്രാ
< kraa ക്രാ
< kri ക്രി
< kro ക്രൊ
< krO ക്രോ
< kru ക്രു
< krU ക്രൂ
< krau ക്രൗ
130d124
< khr ഖ്ര്
155d148
< gr ഗൃ
179d171
< ghr ഘൃ
248d239
< chr ചൃ
272d262
< chhr ഛൃ
296d285
< jr ജൃ
436d424
< Dhr ഢൃ
449a438
> N_ ണ്‍
461c450
< Nr ണൃ
---
> NR ണൃ
484,496c473
< thr ത്ര്
< thra ത്ര
< thraa ത്രാ
< thrA ത്രാ
< thri ത്രി
< thrI ത്രീ
< thre ത്രെ
< thrE ത്രേ
< thro ത്രൊ
< thrO ത്രോ
< thrau ത്രൗ
< thr^ തൃ
< thR ത്റ്
---
> thR തൃ
543d519
< dr ദൃ
562d537
< dhr ധൃ
582d556
< nr നൃ
626d599
< pr പൃ
650d622
< fr ഫൃ
674d645
< phr ഫൃ
698d668
< br ബൃ
721d690
< bhr ഭൃ
734,737c703
< m മ്‌
< mp മ്പ്
< mm മ്മ്
< M മ്മ്
---
> m മ്
772d737
< yr യൃ
784c749
< r ര
---
> r ര്
798d762
< rr^ രൃ
847d810
< lr ലൃ
860a824
> L_ ള്‍
965,975d928
< Sr ശ്ര്
< Sra ശ്ര
< Sraa ശ്രാ
< SrA ശ്രാ
< Sri ശ്രി
< SrI ശ്രീ
< Sre ശ്രെ
< SrE ശ്രേ
< Sro ശ്രൊ
< SrO ശ്രോ
< Srau ശ്രൗ
1000d952
< zr ശ്ര്
1011,1012c963
< zr^ ശൃ
< zR ശ്റ്
---
> zR ശൃ
1035d985
< shr ഷൃ
1059d1008
< Shr ഴൃ
1083d1031
< zhr ഴൃ
1131d1078
< xr ക്ഷൃ
1155d1101
< tr റ്റൃ
1203d1148
< ngkr ങ്കൃ
1251d1195
< nthr ന്തൃ

272d262
< chhr ഛൃ
296d285
< jr ജൃ
436d424
< Dhr ഢൃ
449a438
> N_ ണ്‍
461c450
< Nr ണൃ
---
> NR ണൃ
484,496c473
< thr ത്ര്
< thra ത്ര
< thraa ത്രാ
< thrA ത്രാ
< thri ത്രി
< thrI ത്രീ
< thre ത്രെ
< thrE ത്രേ
< thro ത്രൊ
< thrO ത്രോ
< thrau ത്രൗ
< thr^ തൃ
< thR ത്റ്
---
> thR തൃ
543d519
< dr ദൃ
562d537
< dhr ധൃ
582d556
< nr നൃ
626d599
< pr പൃ
650d622
< fr ഫൃ
674d645
< phr ഫൃ
698d668
< br ബൃ
721d690
< bhr ഭൃ
734,737c703
< m മ്‌
< mp മ്പ്
< mm മ്മ്
< M മ്മ്
---
> m മ്
772d737
< yr യൃ
784c749
< r ര
---
> r ര്
798d762
< rr^ രൃ
847d810
< lr ലൃ
860a824
> L_ ള്‍
965,975d928
< Sr ശ്ര്
< Sra ശ്ര
< Sraa ശ്രാ
< SrA ശ്രാ
< Sri ശ്രി
< SrI ശ്രീ
< Sre ശ്രെ
< SrE ശ്രേ
< Sro ശ്രൊ
< SrO ശ്രോ
< Srau ശ്രൗ
1000d952
< zr ശ്ര്
1011,1012c963
< zr^ ശൃ
< zR ശ്റ്
---
> zR ശൃ
1035d985
< shr ഷൃ
1059d1008
< Shr ഴൃ
1083d1031
< zhr ഴൃ
1131d1078
< xr ക്ഷൃ
1155d1101
< tr റ്റൃ
1203d1148
< ngkr ങ്കൃ
1251d1195
< nthr ന്തൃ

ബാക്കി സമയം കിട്ടുമ്പോള്‍.

രജീഷ് ,
scim-modules-table എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യൂ. അല്ലെങ്കി ചുമ്മാ ആ ഫോള്‍ഡര്‍ ഉണ്ടാക്കി ഇട്ടു നോക്കൂ.

Jayakeralam പറഞ്ഞു...

very informative. thanks for your efforts in simplifying malayalam computing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
http://www.jayakeralam.com

evuraan പറഞ്ഞു...

സന്തോഷേ,

ആക്രാന്തം മൂത്തങ്ങ് പോസ്റ്റിയെന്നതു നേരാ, ദാ, 1016 വരികള് കൂടി ചേരത്തിട്ടുണ്ട്. ഇതും മുമ്പത്തേതുമായുള്ള ഡിഫ് ഫയല് ഇവിടെ

1) കോപ്പീറൈറ്റ് റെഡ് ഹാറ്റില് നിന്നും മാറ്റിയെഴുതിയിട്ടുണ്ട്.

2) കുഴപ്പ മില്ല- kuzhaPa_milla അല്ലെങ്കില് kuzhappa_milla

3) പാവപ്പെട്ടവന്റെ zwnj - 200A :) (HAIR SPACE) ലോഭ മില്ലാതെ ഉപയോഗിക്കുന്നു. :)

സരിഗ മപധനിസ, ഏവൂരാന്

എവിടെ മലയാ ളം പിണങ്ങുന്നുവോ, അവിടെ underscore ഇട്ടൊരു പിടി പിടിക്കണം

1) കേരളം - kEraLam_

""ഈ വല്ലിയില് നിന്നും പൂക്ക ള് പോകുന്നിതാ പറന്ന മ്മേ..!" -- E valliyil ninnum puuKa_L pOkunnithA paRanna_ME.."

രജീഷേ, അത് ഏതു ഫോള്ഡറില് സേവ് ചെയ്താലുമ് കുഴപ്പ മില്ല -- scim-setup-> IM Engine->Generic Table -> Table Management -> Install - ഇവിടെ ആ ഫോള്ഡരിലെ ഫയലിന്റെ മുഴുവന് പാത്തും കൊടുത്താല് മതി..!

R. പറഞ്ഞു...

ഏവൂരാനേ, സന്തോഷേ; scim-tables ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വന്നു. ചെയ്തു. scim-setupല്‍ ml-inscript, ml-itrans(ഇതു വച്ചാണ് മിന്നിച്ചു പോകുന്നത്), പിന്നെ ഇപ്പോള്‍ mozhi കൂടെ കാണിക്കുന്നുണ്ട്.

പക്ഷേ, Ctrl+Space അടിക്കുമ്പൊ scim ഓപ്ഷന്‍സില്‍ mozhi കാണാനില്ല! രസം വേറെയാണ്, എന്റെ geditല്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ choose input methods എന്നൊരു ഓപ്ഷനേ ഇല്ല !

scim-bridge കൂടെ ഇന്‍സ്റ്റാള്‍ ചെയ്തു. /etc/environmentല്‍ പറഞ്ഞ പോലെ സെറ്റ് ചെയ്യുകയും ചെയ്തിരുന്നു, പക്ഷേ echo $SCIM_IM_MODULE ഇപ്പൊഴും scim ആണ്, scim-bridge അല്ല. മാന്വലായി സെറ്റ് ചെയ്ത് X റീസ്റ്റാര്‍ട്ട് ചെയ്യുമ്പഴേക്കും ശങ്കരന്‍ പിന്നേം scimല് തന്നെ.

ആം ഐ മിസ്സിംഗ് സംതിംഗ്?

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ പറഞ്ഞു...

200A ഒന്നും ഉപയോഗിച്ച് കുളമാക്കല്ലേ ഏവൂരാനേ. ഇപ്പഴേ 200C, 200D തുടങ്ങിയവയെക്കൊണ്ട് ഇരിക്കപ്പൊറുതി ഇല്ല.
ലോജിക്ക് എന്തു തന്നെയായാലും വരുന്ന മലയാളം ഇന്‍സ്ക്രിപ്റ്റ് ഉപയോഗിച്ച് എഴുതിയ പോലെത്തന്നെ ഇരിക്കണം.
ഞാന്‍ diff എടുത്തു നോക്കിയിട്ടില്ല. സമയം കിട്ടുമ്പൊ നോക്കാം. പക്ഷെ,
ഈ വല്ലിയില് E valliyil , അതായത് E=ഈ . അപ്പൊ ഞാന്‍ ഏവൂരാന്‍ എന്നെങ്ങനെ എഴുതും?
puuKa_L പൂക്കള് ഇതിന്റെ ഗുട്ടന്‍സ് പിടികിട്ടീല. അണ്ടര്‍സ്കോറെന്തിനാ?

പകുതിയ്ക്ക് വെച്ച് കേടായ സ്ഥിതിയ്ക്ക് വണ്ടി ഷെഡ്ഡില്‍ കേറ്റി പണിയാം. ഞാനും കൂടാം. പണി കഴിഞ്ഞ് പുറത്തിറക്കാം

രജീഷ്,
“geditല്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ choose input methods എന്നൊരു ഓപ്ഷനേ ഇല്ല !“
ഇതെനിക്ക് പുതിയ അറിവാണ്. ഫെഡോറ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കിലും ഉപയോഗിക്കാറില്ല. ഡെബിയന്‍ ലെന്നിയിലാണ് പണി. സമയം കിട്ടുമ്പൊ ഫെഡോറയിലൊന്ന് പോയി നോക്കിയിട്ട് പറയാം. ഏവൂരാനേ, എന്താ പ്രശ്നന്ന് പിടീണ്ടോ?

R. പറഞ്ഞു...

സന്തോഷേ, geditല്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ മുന്‍പ് എനിക്ക് Input Methods ഓപ്ഷന്‍ കിട്ടിയിരുന്നു. ഏതോ ഒരു പാച്ചോ അപ്ഗ്രേഡോ പണിമുടക്കിയതാവാനാണ്‌ സാധ്യത. ഞാനൊന്നുകൂടെ ആഞ്ഞ് തപ്പിനോക്കാം.

Unknown പറഞ്ഞു...

സന്തോഷേ:

(മുട്ടു ശാന്തിക്കിട്ടതാ ഹെയര്‍ സ്പേസ്)

E -ഏ യാണു്‌, ഈ യല്ല, ഇവിടെ എഴുതിയിട്ട കൂട്ടത്തില് എനിക്ക് പിശകിയതാണു്‌, ക്ഷമിക്കുക.

അതു പോലെ, പൂക്കള്ക്ക്‌ അണ്ടര്‍സ്കോറും വേണ്ട.

രജീഷേ,

ഗ്നോം തന്നെയാണോ ഉപയോഗിക്കുന്നത്? ഏതാ gedit-ന്റെ വെര്‍ഷന്? GTK_IM_MODULE എന്ന പരാമീറ്റര്‍ അതു ഹോണര്‍ ചെയ്യുന്നില്ല എന്നു ചുരുക്കം.

evuraan പറഞ്ഞു...

സന്തോഷേ,

zwnj വീണ്ടും ഏര്‍പ്പെടുത്തിയിരിക്കുന്നു.

(സിബൂ, നന്ദി..!)

ഇനി നോക്കിയിട്ട് അറിയിക്കൂ

ദാ:

റെഡ്‌ഹാറ്റ്

അമ്മേ പോകന്ന‌മ്മേ നന്‍മ നന്മ

Cibu C J (സിബു) പറഞ്ഞു...

1. change name from mozhi.bin to Malayalam-mozhi.bin which seems to be the standard way
2. Is there no way to write complex rules by regular expression? Where is the man page for SCIM rules? Listing all grapheme clusters seems to be really odd.
3. Try this test file: http://varamozhi.cvs.sourceforge.net/varamozhi/varamozhi/varamozhi/test/words.mozhi?view=markup Ignore the extreme cases like english words or elongated r^.
4. In mozhi I am planning to change current R to rr and r^ to R.
5. Type 'a ' you get space before അ. Same with ഇ, ഉ etc
6. Scim seems to be real slow for me.
7. Following sequences has problem:
1. am
2. vaar
3. va_aL~
4. kLaav~
5. kaN_veTTam
...

evuraan പറഞ്ഞു...

അണ്ടര്സ്കോര്‍ ഇട്ടാട്ടേ, പിശുക്കാതെ..!

1. am - am_
2. vaar - vaar_
3. va_aL~ വള്‍ - ദേ ഒത്തു.
4. kLaav~ ക്ളാവ്്‌ - പോരേ?
5. kaN_veTTam -> kaN_veTTam_
...

R. പറഞ്ഞു...

ഏവൂരാനേ, സന്തോഷേ !!
ടണ്‍ടഡാങ്ങ് !

റീബൂട്ട് ചെയ്തുകഴിഞ്ഞപ്പ പെര്‍ഫക്ട് ! ഇത് മൊഴി വച്ചെഴുതിയതാണ്. :-)

ബൈ ദ് വേ, GTK_IM_MODULE ഇപ്പൊഴും scim തന്നെയാണ്.

രണ്ടു പേര്‍ക്കും റൊമ്പ നന്‍ട്രി !

R. പറഞ്ഞു...

ഏവൂരാനേ,
1. 'അം' ഭയങ്കര പ്രശ്നക്കാരനാണല്ലോ?
വ്യന്ജനം കഴിഞ്ഞ് _ ഇല്ലാതെ നടക്കുന്നില്ല. വല്ല്യ അലോസരം. (അലോസരം എന്നെഴുതാന്‍ തന്നെ പാടാണ്. :-))
2.'ന്റ' എന്ന് എങ്ങനെ എഴുതും?

Cibu C J (സിബു) പറഞ്ഞു...

ഏവൂരാനേ അങ്ങനെ അണ്ടര്‍സ്കോറിട്ടാല്‍ വരമൊഴി /കീമാന്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ചൊറിയും. എനിക്കെന്തായാലും :)

മൊഴിയില്‍ n എന്ന്‌ വെറുതെ എഴുതിയാല്‍ ചില്ലുണ്ടെങ്കില്‍ ചില്ല്‌ വരണം. avan എന്നെഴുതിയാല്‍ അവന് എന്നുവരുന്നത്‌ ശരിയല്ല. അണ്ടര്‍സ്കോറും ടില്‍ഡയും അത്യാവശ്യത്തിനുമാത്രം ഉപയോഗിക്കാനുള്ളതാണ്.

ഞാന്‍ തന്ന ടെസ്റ്റിംഗ് ഫയലിലെഴുതിയപോലെ എഴുതാനായാലേ‍ മൊഴി കമ്പ്ലയന്‍സ് ആവൂ. എന്താണ് അങ്ങനെ റൂളുകള്‍ എഴുതുന്നത്‌ തടയുന്നത്‌?

സന്തോഷേ, എന്താണ് മൊഴിയെ ഫ്ലാറ്റ് ടേബിളിലൊതുക്കാന്‍ പ്രയാസം എന്നു പറഞ്ഞത്‌?

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ പറഞ്ഞു...

സിബു പറഞ്ഞത് തന്നെ പ്രശ്നം. ഏവൂരാന് ഇത് നേരത്തേ മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു.
ന്‍ എന്ന് വരണമെങ്കില്‍ ടേബിളില്‍
n ന്‍
എന്ന മാപ്പിങ്ങ് കൊടുക്കണം
പക്ഷേ ട്രാന്‍സ്‌ലിറ്ററേഷനില്‍ നമ്മള്‍ സ്വരമില്ലാത്ത വ്യഞ്ജനങ്ങളാണ് പരിഗണിക്കുന്നത്. അതായത് k= ക് p= പ് തുടങ്ങിയവ
ഫ്ലാറ്റ് ടേബിളില്‍ കോണ്ടക്സ്റ്റ് പറയാന്‍ പ്രയാസമാണ്.
മേല്പറഞ്ഞ മാപ്പിങ് പ്രകാരം ന്ന എന്നെഴുതുമ്പോള്‍ ന്‍‌ന എന്നാണ് വരിക. ന്യ എന്നത് ന്‍‌യ എന്നും ...
സ്കിമ്മില്‍ മാച്ച് ചെയ്യുന്ന ഒരു പാറ്റേണ്‍ കണ്ടു കഴിഞ്ഞാല്‍ അപ്പോള്‍ കീ സീക്വന്‍സ് കമ്മിറ്റ് ആകും. അപ്പോള്‍ n വെറുതേ ഇട്ടാല്‍ ന്‍ എന്നും അല്ലാത്തപ്പോള്‍ ന് എന്നും വരണമെങ്കില്‍, നയുടെ കൂടെ വരുന്ന എല്ലാ പാറ്റേണുകളും എക്സ്പ്ലിസിറ്റ് ആയി മാപ്പ് ചെയ്യേണ്ടി വരും. അതായത് ന്യ,ന്ത, ന്റ, ന്റെ, ന്റോ, ന്വ, ന്ര, ...ഇതു പോലെ എല്ലാ ചില്ലിനും.
ഇതേ പ്രശ്നമാണ് മയുടെ കാര്യവും. അനുസ്വാരം വേണോ, മ്‌ എന്ന വേണോ എന്ന് കോണ്ടക്സ്റ്റ് നോക്കി പറയാന്‍ സ്കിമ്മിന് കഴിവില്ല.
വൈല്‍ഡ് കാര്‍ഡ് കൊണ്ട് ശ്രമിച്ചു നോക്കാം എന്നല്ലാതെ.
m17n ഒന്ന് ശ്രമിച്ച് നോക്കരുതോ?
ഏവൂരാന്‍ അണ്ടര്‍സ്കോറിട്ടതിന്റെ കാര്യം ഇപ്പൊ പിടികിട്ടിയില്ലേ.

അജ്ഞാതന്‍ പറഞ്ഞു...

മൊഴിക്കാണെങ്കില്‍ m17n-ലെ ml-itrans എടുത്ത് rules മാറ്റി, ml-mozhi ആക്കിയാല്‍ പോരേ?

evuraan പറഞ്ഞു...

① സന്തോഷ് പറഞ്ഞതു തന്നെ കാരണം. കുറെയൊക്കെ നേരെ ആ ഫയലില് തന്നെ മാപ്പിയിട്ടുണ്ട് - അതിനു പുറത്തുള്ളവ വരുമ്പോള് അണ്ടര്‍സ്കോര്‍ ആവശ്യം വരുന്നു. (വര‌മൊഴിയില് ഇല്ലാത്തതൊന്നും അല്ലല്ലോ, അണ്ടര്‍സ്കോര്‍) ഇവിടെ, ഒരു യൂണീ‌വേഴ്സല് പരിഹാര ചിഹ്ന്മായിട്ടും _ വേണ്ടി വരുന്നു എന്നു മാത്രം‌. കുരിശു പോലെയാണീ അണ്ടര്‍‌സ്കോര്‍ :) -- ഏതു ചെകുത്താനും കുരിശു കണ്ടാലോടും..! അതു പോലെ, മൊടയുള്ള മലയാളം വന്നാല് അവിടെ ഞെക്കിക്കോണം ഒരു അണ്ടര്‍സ്കോര്‍. എല്ലാം സുഗ‌‌മം.

വിഷ്വല് ഇന‍്ഢികേഷന‍്: ഇനി, DISCARD_INVALID_KEY = FALSE എന്നാക്കിയതു കൊണ്ട്, ഒരു മാതിരി കോമ്പിനേഷന‍് പിടിയില്ലാത്തതാണെങ്കില്, അത് ഇംഗ്ളീഷില് തന്നെ വിലങ്ങി നില്ക്കും. ഇതൊരു വിഷ്വല് ഇന‍്ഡിക്കേറ്ററായി ഉപയോഗിക്കാം. അതായത്, ഇപ്പോഴത്തെ ബിന്‍ ഫയല് ഡൌന്‍ലോഡിയിട്ട്, sugamam എന്നെഴുതാന‍് നോക്കൂ - സുgam_a_m എന്നു വിലങ്ങി അവിടെ മുന്നോട്ട് പോകാനാവാതെ നില്ക്കും. ഇതിനര്‍ത്ഥം ബാക്‌സ്പേസ്്‌ ഇട്ടു പോയി "_" ഇട്ടു വരണം.

③ scim-ല് ചേരുന്ന കീ സീക്വന്‍സ് കമ്മിറ്റ്‌ ആകും, അതു കൊണ്ട് "കള്ളം" കൊണ്ട് കള്‌ള -> കള്Lam എന്നു നില്ക്കും, അവിടിട്ടൊരു അണ്ടര്‍സ്കോര‍് താങ്ങിയാല് ആ വലിഞ്ഞു നില്ക്കുന്നത്, കള്ളമാകുന്നു.

④ എന്റെ പ്രോക്സി mozhi.bin -നെ ക്യാഷു ചെയ്യുന്നു എന്നു തോന്നിയതിനാല്, mozhi.bin-നെ mozhibin.txt എന്നാക്കിയിട്ടുണ്ട് - wget ലൈനുകളും അക്കോര്‍ഡിങ്ങ്ലി തിരുത്തിയിട്ടുണ്ട്.

⑤ മൊഴിയോടുള്ള പ്രധാന വയ്ത്യാസങ്ങള് (1) am എന്നെഴുതിയാല് അമ് എന്നേയാകൂ, അം വേണ‌മെങ്കില്, am_ എന്നു വേണം., അതു പോലെ കം, പം ചം ഗം ഗും എല്ലാത്തിനും m_ വേണം. (2) എവിടെ വിലങ്ങുന്നോ, അവിടെ അണ്ടര്‍സ്കോര്‍ വേണം എന്നതും.

രജീഷേ:

അം' ഭയങ്കര പ്രശ്നക്കാരനാണല്ലോ?

വ്യന്ജനം കഴിഞ്ഞ് _ ഇല്ലാതെ നടക്കുന്നില്ല. വല്ല്യ അലോസരം. (അലോസരം എന്നെഴുതാന്‍ തന്നെ പാടാണ്. :-))

2.'ന്റ' എന്ന് എങ്ങനെ എഴുതും?


◦ അം -> am അല്ല, am_ ആണു്‌. ◦ അലോസരം - alOsaram_ ◦ ന‍്റ്റ - nta എന്നിട്ടും ന്റ വരുന്നില്ലെങ്കില്, mozhibin.txt ഒന്നൂടേ ഡൌന്‍ലോഡൂ.

GTK_IM_MODULE ഇപ്പൊഴും scim തന്നെയാണ്.
export GTK_IM_MODULE="scim-bridge" എന്നാക്കുന്നതാവും നന്ന്, scim എന്നു മാത്ര‌മാണെങ്കില് പ്രയാസങ്ങളുണ്ടാവാന‍് സാധ്യ‌തയുണ്ട് . അനുഭവം ഗുരു, ഈ പേജ് നോക്കൂ.

Cibu C J (സിബു) പറഞ്ഞു...

അങ്ങനെയാണെങ്കില്‍ ഒരു പ്രോഗ്രാമുപയോഗിച്ച്‌ [k, m, n, N, r, l, L] x [ empty str, _, a, aa, ...] അങ്ങ്‌ എക്സ്പാന്‍ഡ് ചെയ്താല്‍ പോരേ. അതായത്‌ mozhi.txt വരമൊഴി പ്രോഗ്രാം ഉപയോഗിക്കുന്ന പേള്‍ സ്ക്രിപ്റ്റോ മറ്റോ ഉപയോഗിച്ച്‌ ഉണ്ടാക്കുക. കൈകൊണ്ടെഴുതല്‍ നടക്കില്ല.

evuraan പറഞ്ഞു...

സിബൂ,

അത്തരം ഒരു ഫയല്‌ തന്നാല്‌ ശ്ര‌മിക്കാവുന്നതേയുള്ളൂ.

R. പറഞ്ഞു...

ഏവൂരാനേ,
mozhibin.txt ഡൌണ്‍ലോഡി ഇട്ടപ്പോള്‍ 'ന‍്റ്റ' വന്നു. 'ന്റെ' ഇങ്ങനെയും.

GTK_IM_MODULE=scim-bridge ആയി സെറ്റ് ചെയ്താല്‍ scim പിന്നെ വര്‍ക്ക് ചെയ്യുന്നേ ഇല്ല! ടാസ്ക് ബാറിലെ ഐക്കണ്‍ ക്ലിക്ക് ചെയ്താലോ, Ctrl+Space അടിച്ചാലോ ഓപ്ഷന്‍സ് പോപ്-അപ് ഇല്ല. തിരിച്ച് GTK_IM_MODULE=scim ആയി സെറ്റ് ചെയ്താല്‍ എല്ലാം പെര്‍ഫക്ട്.

geditല്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ Input Methods ഓപ്ഷന്‍ ഇപ്പൊഴുമില്ല.

Gnome 2.16.0-6, gedit 2.16.0-5, പിന്നെ scim-m17n-0.2.0-6
scim-bridge-0.4.5-7
scim-libs-1.4.4-39
scim-tables-0.5.6-7
scim-1.4.4-39
scim-qtimm-0.9.4-5

ഇതാണ് കോണ്‍ഫിഗറേഷന്‍.

Cibu C J (സിബു) പറഞ്ഞു...

ഞാനൊരു പൈത്തണ്‍ കോഡ് ഇവിടെ ഇട്ടിട്ടുണ്ട്. ഉപയോഗിച്ചുനോക്കൂ.. വരമൊഴി കമ്പൈല്‍ ചെയ്തിട്ടുണ്ടാവണേ..

കുത്തിയിരുന്നാല്‍ അതിലുപയോഗമില്ലാത്ത പലകോമ്പിനേഷനുകളേയും തട്ടാവുന്നതേ ഉള്ളൂ...

Unknown പറഞ്ഞു...

സിബൂ, വരമൊഴി ഇല്ല. ഒന്നോടിച്ച അതെല്ലാം കൂടി ഒരു ഫയലില്‌ ആക്കിയിങ്ങ് തന്നു്‌ കൂടേ?

evuraan പറഞ്ഞു...

ഇതൊന്നു അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്, കൂടുതല് വിവരങ്ങള് ഇവിടെ:

http://chithrangal.blogspot.com/2008/01/scim.html

അഭിപ്രായങ്ങള് അറിയിക്കുക, നന‍്ദി.

അജ്ഞാതന്‍ പറഞ്ഞു...

http://evuraan.googlepages.com/mozhi.txt
ഡൗണ്‍ ലോഡ് ചെയ്‌തു.
ഇതേതു ഭാഷയിലാണു എഴുതിയതു.
(സി,പേള്‍,....)
പിന്നെ ചില്ലക്ഷരങ്ങള്‍ കഴിഞാല്‍ ഒരു ചിഹ്നം കാണുന്നതെന്താണ്.

അരുണ്‍.കെ.ആര്‍
[
അതര്‍വന്‍!!!
{333}
Chintaadaara
]

Unknown പറഞ്ഞു...

അതര്‍വന്‍,

ഇതൊരു ടേബിളെന്നേ ഉള്ളൂ - ടേബിള്‍ ഫയല്‍ ഉണ്ടാക്കിയത് എങ്ങിനെയെന്നും മുകളില്‍ കൊടുത്തിട്ടുണ്ടല്ലോ? അതു പോകട്ടെ, ഇതിലും നന്ന് ദേ, scim-m17n വെച്ചുള്ള ഈ സംഭവമാണു് - ഇന്സ്റ്റാള്‍ ചെയ്യേണ്ടുന്നത് എങ്ങിനെ എന്നുള്ള വിവരങ്ങളും ആ പേജിലുണ്ട്

അത് ഇന്സ്റ്റാള്‍ ചെയ്തു നോക്കൂ.

link

അനുയായികള്‍

Index