കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, നവംബർ 19, 2007

ഡോളറും ഇലക്കളിയും





ഇലക്കളി:

ചെറുപ്പത്തില്, കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ കുറേ ഇലകള് പറിച്ച് കൈവെള്ളയിലൊതുക്കി, അവയെ നോട്ടുകെട്ടാക്കി സങ്കല്പിച്ചു്‌ ഒരുപാടു കുട്ടിക്കളികള് നടത്തിയിട്ടുണ്ട്.

"നിനക്കു്‌ കാറ്‌ വേണോ..?! ഇന്നാ ആയിരം രൂപയുണ്ട്..!"

"നിനക്കു്‌ മാല വേണോടീ..? ന്നാ കാശു്‌..!"

തീരുന്നതിനു്‌ അനുസരിച്ച്‌ വീണ്ടും ചെടികളില് നിന്നും പറിച്ചു കൂട്ടണ‌മെന്നു മാത്രം‌‌. - ഇഷ്ടം പോലെ ഇലകള്; പറിച്ചെടുക്കുന്നവയുടെ മൂല്യം തോന്നുന്ന പടിയും - ചിലപ്പോള് പത്ത് ഇലകളുടെ ഒരു കുത്തിനു്‌ ഒരു ലക്ഷം രൂപ വിലയെങ്കില്, മറ്റ് ചിലപ്പോള് അതേ കുത്തിനു പത്തു ലക്ഷം രൂപാ മൂല്യം.

കാശല്ല, ഇതു കാശിനു കൊള്ളാത്ത, നാറുന്നതരം ഇലയാണെന്ന ബോധം ഉദിക്കുന്നതിനാലോ എന്തോ, അര-മുക്കാല് മണിക്കൂര്‍ ‍ കഴിയുമ്പോള് ഈ വിനോദം മടുത്തിരുന്നു.

അതൊരു കാലം. ഇലപ്പണത്തിന്റെ കാലം.


ഗോള്ഡ് സ്റ്റാന്‍ഡേര്‍ഡ്:

വരാഹന്‍, പവന്‍ എന്ന പദങ്ങള് തിരുവിതാംകൂറിനു പരിചിതമാണു്‌. ഇതു തന്നെയായിരുന്നു ആധുനിക കറന‍്സിയുടെയും ഗുട്ടന‍്സ്. സര്‍ക്കാരിറക്കുന്ന കാശിനൊത്ത്‌ അതിന്റെ മൂല്യത്തിനുള്ള സ്വ്‌ര്‍ണ്ണം ഖജനാവില് സൂക്ഷിച്ചിരുന്നു, ഇതിനെയാണു്‌ ഗോള്ഡ് ബാക്ഡ് കറന‍്സി എന്ന പേരില്‌ അറിയപ്പെടുന്നത്.

ഗോള്ഡ് ബാക്ഡ് കറന‍്സി എന്നാല്‌ ഫൂള് പ്രൂഫ് സാധന‌മൊന്നുമല്ലായിരുന്നു. ഉല്‌ക്കകള്ക്കു്‌ പകരം, ആകാശത്തു നിന്നും സ്വ്‌ര്‍ണ്ണ മഴ പെയ്തിരുന്നുവെങ്കിലോ, കടല്‌വെള്ളത്തില്‌ പച്ചിലയിട്ടു തിളപ്പിച്ചാല്‌ സ്വ്‌ര്‍ണ്ണം കിട്ടുമെന്ന ചെപ്പടി വിദ്യ‌ ഉണ്ടായാലോ ഒക്കെ‌ ഗോള്ഡ് ബാക്ക്ഡ് കറന‍്സി സ‌മ്‌പ്രദായം പൊളിഞ്ഞു പാളീസായേനെ. കാരണം എല്ലാവരും ഒരേപോലെ ധനികരാവും എന്നതു തന്നെ. [എല്ലാവരും ഒരേ സ്കെയിലില്‌ എല്ലാക്കാര‍്യ്‌ത്തിലും ധനികരായെന്നാല്, ആ സ്കെയിലുപയോഗിക്കുന്ന സ‌മ്പദ്‌ വ്യ്‌വസ്ഥിതിക്കു്‌ പിന്നെ അ‌ര്‍ത്ഥമില്ല. അ‌സമ‌ത്വ്‌മാണു്‌ ധന വിനിമയത്തിന്റെയും കറന‍്സി എക്കണോമിക്സിന്റെ പ്രേരക ശക്തി തന്നെ.]


ആല്‌ക്കെമിക്കാരുടെ കാലത്ത്‌ ഇരുമ്പും ഉമിക്കരിയും മണ്ണും കല്ലും എങ്ങിനെ സ്വ്‌ര്‍ണ്ണ‌മാക്കാം എന്നറിയാന്‍ അവര്‍ കിണഞ്ഞു ശ്ര‌മിച്ചതിന്റെയും പൊരുള് മറ്റൊന്നല്ല. സ്വ്‌ര്‍ണ്ണ‌മാണു്‌ സ‌മ്പത്തിന്റെ മാന‌ദണ്ഡം. സ്വ്‌ര്‍ണ്ണ മഴ പെയ്യുമെന്നും സ്വ്‌ര്‍ണ്ണ നിധി കിടയ്ക്കുമെന്നും ഒക്കെ‌ പാവങ്ങള് പോലും കൊതിച്ചതിനും പിന്നില്‌ ഇതാണു്‌. ടൈറ്റാനിയം മഴ പെയ്തതു കൊണ്ടോ ടങ്സ്റ്റണ് നിധി പൊന്തിയതു കൊണ്ടോ അവര്‍ക്കെന്തു ഗുണ‌മുണ്ടാവാന്‍?


എന്തായാലും, സ്വ്‌ര്‍ണ്ണ‌മഴയൊന്നും പ്യെതതില്ല എന്നതിനാലെ, കുറേനാള്‌ ലോകരാഷ്ട്രങ്ങള്ക്കിടയില്‌ അംഗീകൃത രീതിയായി ഗോള്ഡ് ബാക്ഡ് കറന‍്സി മാറി.


ഗവ‌ണ്‌മെന‍്റ്റുകള്ക്ക്‌, ഗോള്ഡ് ബാക്ഡ് കറന‍്സി സിസ്റ്റം വെച്ച് പുലര്‍ത്തുക എന്നതു്‌ സ‌മാധാന കാലങ്ങളില് പൊത്തുപെരുത്തമുള്ള കാര‍്യ‌മായിരുന്നു. അതിനുള്ള ലോജിക്കും സിമ്പിളായിരുന്നു. സര്‍ക്കാരിന്റെ ക‌മ്മട്ടങ്ങള് എന്തു മൂല്യത്തിനുള്ള കറന‍്സി നോട്ടുകള് അച്ചടിക്കുന്നുവോ, അത്രയും മൂല്യത്തിനുള്ള കനകം ഖജനാവില് ചേര്‍ക്കുക എന്നത്. എങ്കിലും, യുദ്ധകാലത്തെ ഗവണ്‌മെന‍്റ്റുകള്ക്ക്‌ അതൊരു വലിയ ബാദ്ധ്യതയായിരുന്നു. ഭരണകൂടങ്ങള് എല്ലാവര്‍ക്കും അതീതരാണെന്നതിലും ചോദിക്കാനും പറയാനും ആരുമില്ല [ ഭരണകൂടങ്ങളുടെ പഴി ഹിസ്റ്ററിക്കാണല്ലോ കിട്ടുന്നത്..!] എന്നതിനാലും, രാം ദാ ചിഡിയാ, രാം ദാ ഖേത് (കാട്ടിലെ തടി, തേവരുടെ ആന എന്നു മലയാളം) എന്ന മനോഭാവം ഭരണ‌കൂടങ്ങള് ആവോളം പുല‌ര്‍ത്തിയിരുന്നതിനാലും ഇതൊന്നു പൊളിഞ്ഞു കിട്ടാന‍് ഏറെയൊന്നും വേണ്ടി വന്നില്ല.

അപചയം

ഉദാഹരണത്തിനു‌ ഡോളറിനു പറ്റിയ അപചയ‌മെടുക്കാം.

1971 -ല് വിയറ്റ്നാം യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. യുദ്ധച്ചെലവുകള് നേരിടുന്നതിലേക്കായി, വാഷിംഗ്ടണിലെ ഗവണ്‌മെന‍്റ്റ്‌ ക‌മ്മട്ടങ്ങള് തകൃതിയായി ഡോളര്‍ ബില്ലുകള് അടിച്ചിറക്കി. ഒരു തരം പേപ്പര്‍ ജാല‌വിദ്യ, ന‌മ്മുടെ ഇലക്കളി പോലെ.

അവരീ നോട്ടടിച്ചിറക്കുന്നതു കണ്ട്, ഫ്രാന‍്സും മറ്റു രാജ്യങ്ങളും തത്ത്യ്ല്ല്യ്‌മായ സ്വ്‌ര്‍ണ്ണത്തിനു‌ വേണ്ടി മുറവിളി കൂട്ടിത്തുടങ്ങി. ശര്‍റേന്നു്‌ അമേരിക്കയുടെ 22 ബില്ല്യണ് ഡോളറിനുള്ള സ്വ്‌ര്‍ണ്ണവും തുലഞ്ഞു കിട്ടി.

ഇലക്കാശിനു പകരം അപ്പന്റെ‌ മേശ‌മുറിയിലെ റിയല് കാശെടുത്ത് കുഞ്ഞുകളിച്ചാല്‌ എങ്ങിനെയിരിക്കും? അപ്പന്‍ കുഞ്ഞിനു പണിതരും, തീ‌ര്‍ച്ച.

റിയല്‌ കാശൊട്ടു ചിലവാക്കാനും മേല, യുദ്ധമൊട്ട് നിര്‍ത്താനും മേല. ഈ വിഷ‌മ വൃത്തത്തിനു്‌ പരിഹാര‌മായി, റിച്ചാര്‍ഡ് നിക്സണ്‌‌ന്റെ‌ ട്രെഷറി സെക്രട്ടറി ജോണ് കോണാലി ഒറ്റ രാത്രി കൊണ്ട് കണ്ടുപിടിച്ച ഉപായം, ഡോളറ്‌ ഗോള്ഡ് ബാക്ക്ഡ് അല്ലാതെയാക്കി. അതായതു്‌, പകരം വെയ്‌ക്കാന്‍ തരിമ്പ്‌ സ്വ്‌ര്‍ണ്ണ‌മില്ലെങ്കിലും ഡോളറെത്ര‌ വേണ‌മെങ്കിലും അച്ചടിക്കാം എന്ന നിലയിലാക്കി. പ്രവര്‍ത്തനക്ഷ‌മ‌മായ അച്ചടിശാലകളുണ്ടെങ്കില്, ഡോളറിനു്‌ ഒരു ക്ഷാമവും ഇല്ലാത്ത രീതി. ഇതിനെയാണു്‌ നിക്സണ് ഷോക്ക്‌ എന്ന്‌ വിളിക്കപ്പെടുന്നതു്‌.

മൂല്യ്‌ച്യുതി ഭവിക്കാവുന്ന കറന‍്സികളെ വിശ്വ‌സിക്കാനാകില്ലെന്നു വ്യ്‌ക്തം. സ്വ്‌ര്‍ണ്ണത്തിനു ഇടിവ് വരുത്താനാകട്ടെ, സ്വ്‌ര്‍ണ്ണ‌മഴയോ തനിത്തങ്കം‌ കൊണ്ടുള്ള ഉല്കയോ ഒന്നും ഉണ്ടായിട്ടുമില്ല. ഇതാണു സ്വ്‌ര്‍ണ്ണത്തിനു വിലയും മാറ്റും കുറയാത്തതിനുള്ള കാരണം.

ഡോളര്‍ vs യൂറോ

ഇത്രയും അടുത്തുകൂടി പോകുമ്പോള്, ഈ വിഷയത്തെ കൂടി തൊടാതെ പോവുന്നത്, ശരിയല്ല. കുപ്രസിദ്ധനായ അരിന‍്ധം ചൌധരിയുടെ ഒരു പ്രസ്താവനയിലാണു ഈ പ്രതിഭാസം ആദ്യം എന്റെ‌ ശ്രദ്ധയില് പെട്ടത്. [അത് അങ്ങേരുടെ ഒറിജനല്‌ പ്രസ്താവനയാണെന്നൊന്നും അഭിപ്രായമില്ല, അങ്ങേരുടെ ഏതെങ്കിലും വിവര‌മുള്ള സ്റ്റുഡന്റിന്റെ‌ ആകാനും മതി. "ജംഗല് മേ നാച്ചേ മോര്‍, മഗര്‍ ദേഖാ കിസ്നേ?", എന്നല്ലേ?]


വീണ്ടും ഇപ്പോഴത്തെ ഇറാക്ക്‌ യുദ്ധത്തിന്റെ ചെലവുകള് നേരിടാന്‍, ക‌മ്മട്ടങ്ങള് തകൃതിയായ് ഡോളര്‍ അടിച്ചിറക്കാന്‍ തുടങ്ങിയപ്പോള്, ഡോളറിനു്‌ ഉണ്ടായിരുന്ന വിലയും കൂടി ഇടിയുന്നതാണു്‌ ഇപ്പോള് നടക്കുന്നത്. ഇതിനു ആക്കം കൂട്ടാന‍് യൂറോയുടെ വര്‍ദ്ധിച്ച സ്വീകാര‍്യതയും ഹേതുവാകുന്നു. റിസര്‍വ് കറന‍്സി ശേഖരങ്ങളില്, ഡോളറിനു പകരം മറ്റ് കറന‍്സികള് കയറാന‍് തുടങ്ങിയിരിക്കുന്നു. (രാജ്യങ്ങളും ഫൈനാന‍്ഷ്യ‌ല് സ്ഥാപനങ്ങളും തങ്ങളുടെ സ്വത്ത്‌ സൂക്ഷിച്ച്‌ വയ്ക്കുവാന്‍ ഉപയോഗിക്കുന്ന കറന‍്സിയാണു്‌ റിസര്‍വ് കറന‍്സി)

കുവൈത്ത് 2007- മെയില് തങ്ങളുടെ കറന‍്സിയും അമേരിക്കന്‍ ഡോളറുമായുള്ള ബന‍്ധം മുറിച്ചു മാറ്റി. അടുത്തിടെ ദുബായില് നടന്ന പണിമുടക്കും, ഒപെക്‌ രാജ്യങ്ങളുടെ മീറ്റിങ്ങില് ഡോളറിനെതിരെ ഉയര്‍ന്ന മുറുമുറുപ്പകള്ക്കും കാരണം ഈ വിലയിടിവാണു്‌.

രസകര‌മായ മറ്റൊരു വസ്തുത, കടലാസ്സിന്റെ വില പോലുമില്ലാത്ത കറന‍്സി നോട്ട് ആദ്യം കാണുന്നത്, ഇറാക്കിന്റെ കുവൈത്ത്‌ അധിനിവേശത്തെ തുടര്‍ന്നു്‌ ബന‍്ധുക്കാര്‍ തിരികെ നാട്ടിലെത്തിയപ്പോഴാണു്‌. അവര്‍ക്കതു്‌ കുറേ നഷ്ട സ്വപ്നങ്ങളും പിള്ളേര്‍ക്കതു്‌ കൌതുക വസ്തുവും..! വിലയിടഞ്ഞ കറന‍്സിയുടെ വില കുവൈത്തികളറിഞ്ഞു എന്നതാവണം അവര്‍ക്കീ ബുദ്ധി തോന്നാന്‍ കാരണം.

10 അഭിപ്രായങ്ങൾ:

R. പറഞ്ഞു...

അങ്ങനെ എനിക്കും ഇക്കണോമിക്സ് മനസ്സിലായി.

ദാസ് ക്യാപിറ്റലിന്റെ കമന‍്റ്ററി ഇറക്കാമോ ഏവൂരാനേ? :-)

അനംഗാരി പറഞ്ഞു...

ഗവേഷണം വക്കാരിക്കു മാത്രമല്ല, ഏവൂരാനും വഴങ്ങും:)

ഓ:ടോ:നല്ല പോസ്റ്റ്.എന്റെ റിസര്‍വ് കറന്‍സി യൂറോയാണ്.നല്ല ഒന്നാന്തരം യൂറോ.കുറച്ച് കാലം കഴിഞ്ഞാല്‍,, അമേരിക്ക വീണ്ടും ബൂഷിനെപോലൊരാളെ പ്രസിഡന്റാക്കിയാല്‍ പിന്നെ, ഡോളര്‍ എന്ന സാധനം ഇന്‍ഡ്യാരാജ്യത്തിലെ കറിവേപ്പിലക്ക് തുല്യമാകും.ഈയിടെ കൊളംബസ് ഡിസ്പാച്ചില്‍ ഒരു ലേഖനം വായിച്ചു.പെന്നിയും,നിക്കിള്‍സും കമ്പോളത്തില്‍ നിന്ന് പിന്‍‌വലിക്കണമെന്നാണ് ലേഖകന്‍ ആവശ്യപ്പെടുന്നത്.കാരണം പറയാതെ ഊഹിക്കാമല്ലൊ?

krish | കൃഷ് പറഞ്ഞു...

ഇതുപോലല്ലേ പാക്കിസ്ഥാനിലും അച്ചടിച്ചിറക്കുന്നത്. (പക്ഷേ അത് അവരുടെ കറന്‍സിയേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ കറന്‍സിയാണെന്നുമാത്രം.!!എന്നിട്ട് ഒരു എക്സ്പോര്‍ട്ടിംഗും))

Radheyan പറഞ്ഞു...

രസമുണ്ട്.

വെറുതെയാണോ അഹമ്മദീ നജാദ് പറഞ്ഞത് കീറക്കടലാസ്സിനു പകരം വിലപിടിപ്പുള്ള എണ്ണ നല്‍കാനാവില്ല എന്ന്.സാമന്തന്‍‌മാരുടെ സഹായം കൊണ്ട് ഇത്തവണ ഡോളര്‍ രക്ഷപെട്ടു.

ദിലീപ് വിശ്വനാഥ് പറഞ്ഞു...

പേടിപ്പിക്കാതെ ഏവൂരാന്ജി. അതിനോടൊപ്പം അനംഗാരിയുടെ ഒരു കമന്റും. മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാന്‍.

അജ്ഞാതന്‍ പറഞ്ഞു...

http://keralaactors.blogspot.com/

Suhasini: Picture Gallery

Suhasini is the niece of renowned Indian actor Kamal Haasan, and the daughter of another popular actor Chaaru Haasan. In 1988, she married acclaimed filmmaker Mani Ratnam. They have a 15-year old son.

http://keralaactors.blogspot.com/

മുക്കുവന്‍ പറഞ്ഞു...

no dollar, no euro in hand. so i need to worry :)

അജ്ഞാതന്‍ പറഞ്ഞു...

ഏവൂരാന്‍ എനിക്കും നിങ്ങളുടെ ലിസ്റ്റില്‍ വരാന്‍ ആഗ്രഹമുണ്ടു. കുറെയായി ബ്ലൊഗുന്നു. നൊ രെക്ക്ഷാ
താങ്കളാണു രെക്ഷാധികാരി എന്നറിഞ്ഞൂ, തനിമലയാളത്തില്‍ എന്റെ ബ്ലോഗ് കൂടി വരണമെന്ന് ആഗ്രഹിക്കുന്നു.
“ഇടനാഴി”
url - www.itanazhi.blogspot.com

Rajeeve Chelanat പറഞ്ഞു...

ഏവൂരാന്‍

ഏറ്റവും ചുരുങ്ങിയ വാക്കുകളിലും, ആര്‍ക്കും മനസ്സിലാകുന്ന രീതിയിലും ഈ വിഷയത്തെ ഈ വിധത്തില്‍ സമീപിച്ചുകണ്ടതില്‍ സന്തോഷം.

അഭിവാദ്യങ്ങളോടെ

Mansi Sharma പറഞ്ഞു...

Thanxs for this beautiful information ...this is really very beautiful site..love to see your blog....!

അനുയായികള്‍

Index