കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, നവംബർ 15, 2007

കനകം മൂലം, മൂലം കാമ്യതേ

കനകം മൂലം, മൂലം കാമ്യതേ

സ്‌ത്രീ പീഡനത്തെ പറ്റി അല്പം കഴിഞ്ഞു വ്യാകുലപ്പെടാം. തത്ക്കാലം ആ വിഷയത്തില് വ്യാകുലപ്പെടാനുള്ളവര്‍ തങ്ങളുടെ ടോക്കണുമേന്തി അതിനുള്ള വരിയില് നില്‌ക്കൂ. ഊഴ‌മാവുമ്പോള് വേദിയില് എത്തിയാല് മതി. നന‍്ദി.
അതു വരെ, പറയാനുള്ളതു പുരുഷ പീഡന‌മാണു്‌ --

ആദ്യം തിയറി:

മുഗള് പടയാളികള് ഏറെ നാളുകള് പടയോട്ടങ്ങളില് വ്യാപൃതരായിരുന്നു. വീടും പെണ്ണും പിടയും വിട്ട്‌ അവര്‍ തങ്ങളുടെ ദൈര്‍ഘ്യ്‌മേറിയ പ്രവാസ സ‌മയങ്ങള് വിദേശങ്ങളിലെ കൊല്ലും കൊലയ്ക്കുമായി ഉപയോഗിച്ചു പോന്നു. ഈ "വിദഗ്ധ" തൊഴിലിനെ ഇംഗ്ളീഷില് pillage എന്നു നിര്‍വചിക്കാം.

മുഗളന‍്മാര്‍ വിദൂരദേശങ്ങളില് പില്ലേജ് ആഘോഷിക്കുമ്പോള് തങ്ങളുടെ കാമശമനത്തിനു‌ വിലക്കുകളില്ലാതെ ഏര്‍‌പ്പെടാന്‍ കണ്ടെത്തിയ പ്രാകൃത‌മായ‌ ഉ‌പായമാണു്‌ ഗുദരതി.

മുഗള് പട്ടാളക്യാമ്പില്‌ കാമം തളിരിടുമ്പോള് പ്രസക്ത‌മായതു ഒരൊറ്റ ചോദ്യ‌മാവും : "ആരാദ്യം..? ഞാനോ..? കുര്‍ത്താ ഖാനോ..? " സഹവര്‍ത്തിത്വം ഇല്ലെങ്കില് സര്‍വ്വനാശ‌മെന്നതു്‌ വേദങ്ങളിലല്ല പറഞ്ഞിട്ടുള്ളത്..!

മുഗളന‍്മാര്‍ ‌ചവിട്ടിമെതിച്ചു നാശ‌മാക്കി കടന്നു പോയ വഴികളില് പഴയ ഭാരതവും പെട്ടിരുന്നു. [അവിടെ വീണ്ടും പുല്ല്‌ മുളച്ചു‌ വരവേ, സായിപ്പും കയറി മേഞ്ഞു. അതിനെ പറ്റി പിന്നീട്..]

മുഗളന‍്മാര്‍, ബിരിയാണി ഭാരതത്തില് ഫേമസാക്കി. അതു പോലെ, ഗുദരതിയെന്ന നവാബി ശൌക്കും മുഗളന‍്മാരുടെ അധിനിവേശത്തില് ഭാരതത്തില്‌ പടര്‍ന്നു.

മലയാളി തന്റെ കൂട്ടുകാരനെ "ഡാ.. പുല്ലേ..!!" എന്നു വിളിക്കുന്ന അതേ ലാഘവത്വത്തോടെ, ഹിന‍്ദിക്കാരന്‍ "ഗാണ്ട് മാര്‍ ദൂംഗാ, സാലേ..!" എന്നു സസന്തോഷം പ്രസ്താവിക്കുന്നതിന്റെ കാരണവും സാരാംശവും ഈ മുഗള് പ്രഭാവം തന്നെ. ലവനിപ്പഴും മുഗളന്റെ‌ ക്യാമ്പില് തന്നെയാ.

തന്തയില്ലാത്തവന്‍, ഈഡിപ്പസ്, കഴുമരമേറിയവനോ അവന്റെ സന്തതി പര‌മ്പരയോ, പട്ടി, തീട്ടം തിന്നുന്ന പന്നി, ദരിദ്രനും സന്തതികളും -- തുടങ്ങിയ തെറി സഞ്ചയങ്ങള്ക്കിടയില്, "ഡാ..! നിന്നെ ഗുദരതി ചെയ്തു കളയും..!" എന്നു ദ്യോതിപ്പിക്കുന്ന ട്രെഡീഷണല്‌ തെറിവാക്ക് മലയാളിക്ക് ഇല്ലാതെ പോയതിനു കാരണം, മുഗള് അധിനിവേശ പ്രഭാവത്തില് നിന്നും ന‌മുക്ക്‌ ഭാഗ്യ്‌വശാല് ഒഴിഞ്ഞു നില്ക്കാനായി എന്നതു തന്നെ..

തെളിവ്:

മുഗള് അധിനിവേശത്തില് നിന്നും അതിന്റെ‌ പ്രഭാവത്തില് നിന്നും ആധുനിക കാലം വരെയും ഒരു പരിധി വരെ കേരളം ര‍ക്ഷപെട്ടു നിന്നു എന്ന്തിനു്‌ തെളിവായി, ഇതാ ചില ഭൂപടങ്ങള്:



The image “http://upload.wikimedia.org/wikipedia/commons/f/f2/Moghol.jpg” cannot be displayed, because it contains errors. The image “http://upload.wikimedia.org/wikipedia/commons/e/ed/Mogulriket_1690.jpg” cannot be displayed, because it contains errors. The image “http://upload.wikimedia.org/wikipedia/commons/a/a7/Mughals.JPG” cannot be displayed, because it contains errors.


മുഗ‌ള്‌ അധിനിവേശ കാലത്തെ ഭാരതം. കൂടുതല്‌ ഇവിടെ.




പ്രചോദനം:

ഈ വിഷയത്തെ പറ്റി ലേഖന‌മെഴുതുക എന്നതു്‌ വിഷ‌മം പിടിച്ച‌ കാര‍്യ‌മാണു. അതിരുകള് ലോലമാണെന്നതോ, മോശ‌മാണു്‌, ആയതിനാല് ആരും പറഞ്ഞറിയരുത്, പകരം മലയാളി അനുഭവിച്ചറിയട്ടെ എന്ന തരം ഉപേക്ഷയാണെന്നതോ എന്തോ? തങ്ങളുടെ ഗുഹ്യ്‌ഭാഗങ്ങളില് ആരും സ്പര്‍ശിക്കരുതെന്നും ഒക്കെ ന‌മ്മുടെ കുഞ്ഞുങ്ങളെ ബോധവത്ക്കരിച്ച്‌ അവരെ ലൈംഗിക ചൂഷണത്തില് നിന്നും രക്ഷിക്കേണ്ടത് ആവശ്യമാണു്‌.



പ്രചോദനം, പെരിങ്ങോടന്റെ ഇര എന്ന കഥയാകുന്നു.

ചോദ്യം:

കാമസൂത്രം‌ - പാശ്ചാത്യ‌ രാജ്യങ്ങളിലും മറ്റും പ്രചാരത്തിലുള്ള ആധുനിക കാമസൂത്ര എഡിഷനുകളിലെ ചിത്രങ്ങളില് (illustrations-ല്) പുരുഷനു്‌ തലപ്പാവു്‌ വെച്ച മുഗള് രാജാക്കന‍്മാരുടെ ഛായയും, സ്‌ത്രീകള്ക്കാകട്ടെ, പൊട്ടു തൊട്ട ഹൈന‍്ദവ സ്ത്രീകളുടെ ഛായയും വന്നതു്‌ എന്തു കൊണ്ടാണു്‌?

ഗോസായി മുഗളന്റെ‌ ക്യാമ്പില് നിന്നു്‌ അടുത്തെങ്ങും പുറംലോകം കാണില്ല, എന്നതു കൊണ്ടു തന്നെ..!

"കന‍്യകയല്ല ഞാന്‍, കാന്തനെന്‍ പ്രാണനാണന‍്യനെ.. അപ്രീതി തോന്നീടൊല്ലേ..!" എന്നു വിജൃംഭിതനായ രാജാവിനു മുമ്പാകെ തൊഴുതു കേണ ഭര്‍തൃമതിയോട് രാജാവു്‌ മാപ്പപേക്ഷിച്ചു, അവരെ നിരുപാധികം വിട്ടയച്ചു എന്നൊക്കെ കവി പാടിയതും വെറുതെയല്ലേ..?


7 അഭിപ്രായങ്ങൾ:

Sethunath UN പറഞ്ഞു...

ഏവൂരാന്‍,
കൌതുക‌ം തന്നെ അധിനിവേശ സംസ്കാരങ്ങ‌ള്‍ വെച്ചിട്ടുപോയ തിരുശേഷിപ്പുക‌ളോ‌ര്‍ത്താല്‍. താങ്ക‌‌ള്‍‍ക്കു തെറ്റി. ഈ പ്രയോഗം കേര‌ളത്തിലും നിലവിലുണ്ട്. അറിയാത്തതുകൊണ്ടാവും. ഇവിടെ എഴുതുന്നില്ല.

Siju | സിജു പറഞ്ഞു...

ഈ തെറി നമ്മുടെ നാട്ടില്‍ ഇല്ലെന്നാരാ പറഞ്ഞത്..
തെറിക്കാബുലറി കുറവായതു കൊണ്ടുള്ള പ്രശ്നമാ..:)

evuraan പറഞ്ഞു...

സ‌മകാലീന മലയാളത്തില് ഇതിനു്‌ പദങ്ങളുണ്ടാവാം. പക്ഷെ ആ ദ്യോതകങ്ങള് ഭാഷയില് അടുത്ത കാലത്ത് വന്നിട്ടുള്ളവയാണു്‌.

അറിഞ്ഞിടത്തോളം 52-ലോ മറ്റോ എം.ടി. എഴുതിയ ഒരു കഥയിലോ മറ്റൊ പരാമര്‍ശ‌മുണ്ട്. അതിനു മുമ്പും അനാചാരങ്ങളും മറ്റ്‌ അശ്ളീലങ്ങളും ഉണ്ടായിരുന്നു -- തൊട്ടു കൂടായ്മ്, കൂടോത്രം‌, കുടിയാന്റെ പെണ്ണിനെ പ്രാപിക്കുന്ന ജന‍്മിയും, തീണ്ടിക്കൂടായ്മയും, വ്യഭിചാരവും ഒക്കെ. 1952-നു മുമ്പ്‌ ഇതു മലയാള ഭാഷയില് ഡോക്യുമെന്‍ഡ്‌ അല്ല എന്നാണു്‌ വിശ്വാസം. ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില് ഉണ്ടെന്നു തോന്നുന്നില്ല.

ഉദാഹരണത്തിനു്‌, അഭിനവ കാലങ്ങളൊഴിച്ച്‌ ഒരു 350 വര്‍ഷം പിന്നോട്ട് പോയാലും വ്യഭിചാരം, വേശ്യ എന്ന വാക്കുകള് ഉണ്ട്. എന്നാല്, ഈ വാക്കുണ്ടായിരുന്നു എന്നു തോന്നുന്നില്ല. കുടിയാനെ ഇതിനു പ്രേരിപ്പിക്കുന്ന ജന‍്മിയോ ഒന്നും മലയാളിക്ക് അറിവുള്ള കാര‍്യ‌മല്ല.

ടീവി ഇന‍്റ്റര്‍നെറ്റ് തുടങ്ങിയ വാക്കുകള് പോലെ, ഇതും acquired ചെയ്തതാകുന്നു. മലയാളം വാക്ക് acquired ആയതിനാല്, മലയാളിയടെ ക‌മ്പവും acquired ആവണ‌മല്ലോ?

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം.നല്ല വിഷയം.(സമയം പാഴാക്കാന്‍)

(പക്ഷേ ഈ വാക്ക് മലയാളത്തില്‍ ഉണ്ടോ ഇല്ലയോ എന്നതിനെപ്പറ്റി ആധികാരികമായി പറയാന്‍ ബൂലോഗത്ത് ഒറ്റയാളേ ഉള്ളൂ. പച്ചമലയാളപ്രസ്താനത്തിന്റെ സേവകനായ, കേള്‍ക്കുന്ന (ചില)കാതുകളെ കുളിരണിയിപ്പിക്കുന്ന പദപ്രയോഗങ്ങളുമായി ഒരു 'നാടന്‍ മുഗളന്‍' ബീഡിയും ബോമ്പും പിടിച്ച് നില്‍‌പ്പില്ലേ? അവനോട് ചോദീര്. അതിനപ്പുറം ഒരു റെഫറന്‍സ് ഇല്ല.

മുക്കുവന്‍ പറഞ്ഞു...

ആഹാ.. ഹിന്ദി അറിയില്ലേലും ഇപ്പോള്‍ ഒരു വെടിക്കുള്ള കോപ്പ് കിട്ട്! ഡാങ്ക്സ് അണ്ണാ.

absolute_void(); പറഞ്ഞു...

അറക്കാന്‍ കൊണ്ടുപോവുക, കുണ്ടനടിക്കുക തുടങ്ങിയ ചില പ്രയോഗങ്ങള്‍ പുതിയതാണെന്ന് കരുതുന്നില്ല. എന്നാല്‍ നമ്മുടെ സമൂഹം ഓപ്പണല്ലാത്തതിനാല്‍ സാഹിത്യത്തില്‍ അത് പ്രകടമായി വന്നുകാണില്ല. എല്ലാം മറയ്ക്കുന്ന ഒളിവിടങ്ങളാണല്ലോ, നമ്മുടെ മനസ്സുകള്‍. അല്ലെങ്കില്‍ തന്നെ ലെസ്ബിയനിസം ചര്‍ച്ച ചെയ്യപ്പെട്ട മലയാളസാഹിത്യത്തിലും സിനിമയിലും അക്കാലത്തൊന്നും പുരുഷന്‍മാരുടെ സ്വവര്‍ഗ്ഗരതി പരാമര്‍ശിതമായില്ലല്ലോ...

മുകളില്‍ പറഞ്ഞ വാക്കുകള്‍ അശ്ലീലമെഴുതാന്‍ വേണ്ടി എഴുതിയതല്ല. ലേഖനത്തിന് ഡോക്യുമെന്‍റേഷന്‍ സ്വഭാവമുള്ളതുകൊണ്ട് അതിനോട് ചേര്‍ത്തുവയ്ക്കേണ്ടത് എന്നു തോന്നിയതിനാല്‍ മാത്രം എഴുതിയതാണ്. അവിവേകമാണെങ്കില്‍ ക്ഷമിക്കുക.

മായാവി.. പറഞ്ഞു...

രാജസ്ഥാനിലും മറ്റും മരുഭൂമിയിലെ പൊടിപാറലില്‍ നിന്ന് രക്ഷക്ക് ആളുകള്‍ തലപ്പാവ് കെട്ടുന്നു, എന്റെ പരിമിതമായ അറിവ് വെച്ച് ഇന്ത്യയിലെ പലഭാഗത്തും തലപ്പാവ് ഇപയോഗിക്കുന്നുണ്ട്, അത് ചുരുങ്ങി മഞുകൊള്ളാതിരിക്കാന്‍ കേരളതിലെ ജനങ്ങള്‍ ടവല്‍ തലയില്കെട്ടറുണ്ട്, യൂറൊപ്പിലും അമേരികക തുടങ്ങിയ സ്ഥലങ്ങളീലും തൊപ്പി ഉപയോഗിക്കുന്നു, എന്ന്വച്ചാ ലോകത്ത് മിക്കവാറും സ്ഥലങ്ങളീല്‍ തലമറക്കുന്ന സ്മ്ബ്രദായം പണ്ട് കൂട്തലായുണ്ടായിരുന്നു അത് തൊപ്പി തലപ്പാവ് തുടങ്ങിയ വിവിധ തരത്തില്‍ കാണപ്പെടുന്നു അറബികള്‍ തട്ടം പോലൊരു സാധനം ഉപയോഗിക്കുന്നു ഇതിനാല്‍ ശ്ക്തമായ പൊടിക്കാറ്റില്‍ മുഖവും മൂടാന്‍ സാധിക്കുന്നു(ഇന്ന് ലാന്റ് ക്രൂയിസറില്‍ പോവുന്നവര്ക്ക് ആവശ്യമില്ലെങ്കിലും പാരമ്പര്യം അതാണ്) അല്ലാതെ ചിത്രത്തില്‍ മുഗളന്‍ ഹിന്ദുസ്ത്റീയെ ഭോഗിക്കുന്നു എന്നൊക്കെ പറയുന്നത് ഇടുങ്ങിയ ചിന്താഗതികൊണ്ടാണെന്ന് എനിക്കു തോന്നുന്നത്.ഇതിനു പ്റയാവുന്നത് പക്കാവിവരക്കേട് എന്നാണെന്ന് തൊന്നുന്നു!!

അനുയായികള്‍

Index