കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, നവംബർ 28, 2007

AMD vs Intel -- ആരാണു തൊമ്മന്‍?

ഗതികെട്ടവനും ഗതിയുള്ളവനും

സോഫ്റ്റ്വെയര് ഉപയോക്താക്കള് രണ്ടു തരമുണ്ട് - ഗതികെട്ടവനും, ഗതിയുള്ളവനും. ഗതികെട്ടവന് ക്ളോസ്ഡ് സോഴ്സ് സോഫ്റ്റ്വെയറില് കുടുങ്ങിക്കിടക്കുമ്പോള്, ഗതിയുള്ളവന് ശുഷ്ക്കാന്തിയോടെ ഓപ്പണ് സോഴ്സ് സോഫ്റ്റ്വെയറ് ഉപയോഗിക്കുന്നു. (ഗതിയും ഗതികേടും അല്പം ബൃഹത്തായ അര്ത്ഥത്തില് തന്നെയാണു് ഉദ്ദേശിച്ചിട്ടുള്ളത്. - ഈസ് ഓഫ് യൂസ്, പരിചയം, അറിവ്, മറ്റ് ബലഹീനതകള് -- ഇതെല്ലാം ഗതിക്കും ഗതികേടിനും മാനദണ്ഡങ്ങളാകുന്നു.)

നികുതിപ്പണം കൊണ്ട് നിര്മ്മിക്കപ്പെടുന്ന സോഫ്റ്റ്വെയറുകള് പോലും ഗതികെട്ടവയാകുന്നത് ന‌മുക്ക് പരിചയമുള്ള കാര‍്യ്‌മാണു്‌. കേരളീയര്ക്ക് മനസ്സിലാകുന്ന ഉദാഹരണം - ക്ളോസ്ഡ് സോഴ്സ് ഗതികേട് സ്പോണ്സേര്‍ഡ് ബൈ ഔര്‍ നികുതിപ്പണം, നയന. ഇനിയുമുണ്ട് ഉദാഹരണങ്ങള് വേറെയും.

സോഫ്റ്റ്വെയറിന്റെ കാര്യത്തില്, ഉപ്യോക്താവിനു വ്യ്ക്തമായും ചോയ്സ് ഉണ്ട് -- ഓപ്പണ് സോഴ്സ് വേണോ, ക്ളോസ്ഡ് സോഴ്സ് മതിയോ എന്ന ചോയ്സ്.

ഹാര്ഡ്വെയറിന്റെ കാര്യത്തില് ഈ ചോയ്സ് എത്ര ബാധകമാവുന്നു എന്നതാണു്‌ വിഷയം.

ചുള്ളിക്കമ്പുകള് പ്രത്യേക രീതിയില് കൂട്ടിക്കെട്ടിയാല് കമ്പ്യൂട്ടിങ്ങിനുള്ള ഇന്ഫ്രാസ്ട്രക്ചര് ആവാത്തിടത്തോളം അതിനുള്ള ചോയ്സ് കുറവാണു്. അവിടെ തമ്മില് ഭേദം ഏതു തൊമ്മനെന്നു തിരയുക മാത്രമേ കഴിയൂ. ROI ബാലപാഠങ്ങള് എത്ര ഉരുവിട്ടാലും, ഹാര്‍ഡ്‌വെയറിന്റെ കാര‍്യ‌ത്തില്‌ ഏതാണു്‌ നല്ലത് എന്ന ചോദ്യം വളരെ പ്രസക്തം.

ആരാണു്‌ തൊമ്മന്‍?

വാങ്ങാന് ഉദ്ദേശിക്കുന്ന പേഴ്സണല് കമ്പ്യൂട്ടറിന്റെ (x86,x86_64 archs) സീപീയു ചിപ്പ് ഏതു നിര്മ്മാതാവ് ഉണ്ടാക്കിയതാവണം എന്നു് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്, അത് എങ്ങിനെ വിനിയോഗിക്കണം?

ഈ രംഗത്തെ പ്രബലരായ ടീമുകള് ഇന്റ്റലും പിന്നെ ഏ.എം.ഡി.-യുമാണു്.

ഉത്പന്നങ്ങളുടെ ഗുണങ്ങള്ക്കല്ല, മാര്ക്കറ്റിംഗ് തന്ത്രങ്ങള്ക്കാണു വിപണിയുടെ ശ്രദ്ധ തിരിക്കാന് കഴിയുന്നത് എന്നത് ഒരു ദുഃഖ സത്യമാണു്. എന്നാല്‌, ഇത്തരം മാര്‍ക്കറ്റിംഗ് ഗിമ്മിക്കുകള്ക്കിടയിലൂടെ, കംപ്യൂട്ടിങ്ങ് ഫാമുകള്ക്കും പേഴ്സണല്‌ ക‌മ്പ്യൂട്ടറുകള്ക്കും വേണ്ടി ചിപ്പു വാങ്ങാന്‍ പോകുന്നവന്‍ നോക്കേണ്ടത് ചിപ്പു വരുന്ന കവറിന്റെ നിറവും, അതിന്റെ ഭംഗിയുമല്ലല്ലോ?


നല്ലതേതു മോശ‌മായതേത് എന്നൊക്കെയുള്ള അഭിപ്രായങ്ങള് രൂപപ്പെടുന്നത്, ബെഞ്ച്‌മാര്‍ക്ക്‌ ഫലങ്ങളില് നിന്നും കൂടിയാണു്‌. എന്നാല്‌, ബെഞ്ച്‌മാര്‍ക്ക്‌ ഫലങ്ങള് ഏതെങ്കിലും ഒരു പ്രത്യേക ക‌മ്പ്യൂട്ടിംഗ് റിക്വ‌യര്‍‌മെന്റിനു്‌ യോജിച്ചുവെന്നും വരില്ല. എല്ലാറ്റിനും പുറ‌മെ, യുവര്‍ ആക്‌ച്വ‌ല് മൈലേജ്‌ മേ വേരി എന്നര്‍ത്ഥം‌.

ഇതേവരെ, ത‌മ്മില് ഭേദം എന്നു തോന്നിയിട്ടുള്ളത്, ഏ.എം.ഡി. ചിപ്പുകളാണു്‌. ഏ.എം.ഡി. ചിപ്പുകള്ക്കാണു്‌ വോട്ട്. ഇന‍്റ്റലിനു‌ വോട്ടില്ല. പ്രത്യേകിച്ചും, ATI -യെ ആഗിരണം ചെയ്തതോടു കൂടി ഓപ്പണ് സോഴ്സ് സോഫ്റ്റവെയറുകള് എഴുതുന്നവര്‍ക്ക്‌ പൊതുവെ താത്പര്യം ഏ.എം.ഡി. ചിപ്പുകള് തന്നെ എന്നു പറയുന്നതില് തെറ്റില്ല.


The image “http://upload.wikimedia.org/wikipedia/en/thumb/7/7c/AMD_Logo.svg/153px-AMD_Logo.svg.png” cannot be displayed, because it contains errors.


ഏ.എം.ഡി. -യ്ക്ക വേണ്ടിയുള്ള പക്കാ ലോബിയിങ്ങ് ആണു് ഈ ലേഖനമെങ്കിലും സ്വന്തം‌ അഭിപ്രായങ്ങള്, സംഭവങ്ങളും യുക്തിയും ബോധിച്ചതിനു ശേഷം മാത്രം‌‌ രൂപപ്പെടുത്തുക. ഇതിലേക്ക്‌ സഹായ‌മായേക്കാവുന്ന ചില ലിങ്കുകള്:




  • http://reviews.cnet.com/4520-10442_7-6389077-1.html
  • http://enterpriseevent.amd.com/amd_05e4/dcdvideo/high.html
  • http://multicore.amd.com/flash/start.html
  • http://multicore.amd.com/us-en/benchmarks/


സത്ത:

കാശു കൊടുക്കാതെ എന്തായാലും സീപീയൂ ചിപ്പ് കിട്ടുകയില്ല. പരസ്യ്ം മാത്രം‌‌ കണ്ട് മയങ്ങി വാങ്ങാതെ, നല്ലതേതെന്നു മനസ്സിലാക്കി വാങ്ങുക. ന‌മ്മുടെ കാശ് മരത്തേലുണ്ടായതല്ലല്ലോ?

7 അഭിപ്രായങ്ങൾ:

keralafarmer പറഞ്ഞു...

:)

ശ്രീ പറഞ്ഞു...

ശരിയാണ്‍... നല്ല ലേഖനം.

Anoop Technologist (അനൂപ് തിരുവല്ല) പറഞ്ഞു...

നല്ല ലേഖനം

അങ്കിള്‍ പറഞ്ഞു...

:)

420 പറഞ്ഞു...

വളരെ ശരി.
നന്നായി.

പ്രവീണ്‍|Praveen aka j4v4m4n പറഞ്ഞു...

പ്രൊസസ്സര്‍ എന്തായാലും ഗ്രാഫിക്സ് കാര്‍ഡ് ഞാന്‍ ഇന്റലിന്റേതേ ശുപാര്‍ശ ചെയ്യൂ കാരണം ഇന്റലിന്റെ ഗ്രാഫിക്സ് കാര്‍ഡിന്റെ മുഴുവന്‍ കഴിവുകളും പൂര്‍ണ്ണമായി സ്വതന്ത്ര സോഫ്റ്റുവെയറുപയോഗിച്ച് ഉപയോഗിയ്ക്കാം എന്നത് തന്നെ. ഈ കാരണം കൊണ്ട് തന്നെ ഞാന്‍ എന്നോടഭിപ്രായം ചോദിയ്ക്കുന്നവരോടെല്ലാം ഇന്റല്‍ വാങ്ങാനാണ് പറയാറ് (എഎംഡിയുടെ കൂടെ എന്‍വിഡിയ അല്ലെങ്കില്‍ എടിഐ കാര്‍ഡുകളാണ് കിട്ടുന്നത്, രണ്ടിന്റേയും ത്രിമാന കഴിവുകളുപയോഗിയ്ക്കാന്‍ കുത്തക സോഫ്റ്റുവെയര്‍ തന്നെ വേണമെന്ന സ്ഥിതിയാണ്). എടിഐയുടെ ഡോകു്യുമെന്റേഷന്‍ ഈയിടെ പുറത്തിറക്കുകയുണ്ടായി, സ്വതന്ത്ര ഡ്രൈവറുകള്‍ വരട്ടെ അപ്പോള്‍ നോക്കാം.

R. പറഞ്ഞു...

ചില കാര‍്യങ്ങളില്‍ ഇന‍്റ്റല്‍ പറ്റെ അബദ്ധമാണെങ്കിലും 'പൊതുവെ' മറ്റു കാര‍്യങ്ങളില്‍, പ്രത്യേകിച്ചും ഹൈപ്പര്‍‌ത്രെഡിംഗ് ഒക്കെ വളരെ ഭേദമത്രെ. ഇന‍്റ്റലിന്റെ ബ്രെയിന്‍ ഡാമേജ് സംഗതികളിലൊന്നു സര്‍വവ്യാപിയായ 'int + iret' ആകുന്നു. AMDയില്‍ ഇത് 5-10 മടങ്ങ് ഫാസ്റ്റാണ്. അതുപോലെ AMD SYSCALL, Intel SYSENTER.

ടോര്‍വാള്‍‌ഡ്സ് ഒരു കുഞ്ഞു കോഡ് സ്നിപ്പറ്റ് കാച്ചിക്കണ്ടിരുന്നു ഈ ത്രെഡില്‍ .

ATI സ്പെക് ഓപ്പണാക്കി. ഡ്രൈവറും അങ്ങനെയാവട്ടെ.

അനുയായികള്‍

Index