കാകഃ കാകഃ, പികഃ പികഃ

Thursday, May 17, 2007

festival-ml (സ്പീച്ച് സിന്തസൈസ്സര്‍)സ്ക്രീന്‍ ഷോട്ട്

എഡിന്‍‌ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച ഫെസ്റ്റിവല്‍ സ്പീച്ച് സിന്തസൈസര്‍ എന്ന പ്രോഗ്രാമാണു് ലിപിയില്‍ (text) നിന്നും ഭാഷണം (speech) ഉണ്ടാക്കാന്‍ ലിനക്സില്‍ ഉപയോഗിച്ചു പോരുന്നതു്.

ഫെസ്റ്റിവല്‍ ഇംഗ്ലീഷ് ലൈബ്രറി ഉപയോഗിച്ച് സായിപ്പിന്റെ ശബ്ദത്തെക്കൊണ്ട് നിര്‍ബന്ധമായി മലയാളം പറയിപ്പിക്കുവാന്‍ പെട്ട പാടിന്റെ സ്ക്രീന്‍ ഷോട്ടാണു് മുകളില്‍.

സായിപ്പ് പറഞ്ഞതു:


അതു കേട്ടിട്ടു മനസ്സിലാകാത്തവര്‍ക്കു വേണ്ടി:

നമസ്കാരം..! ലിനക്സില്‍, നമ്മുടെ മലയാളത്തിനും ഒരു ടെക്സ്റ്റ് റ്റു സ്പീച്ച് സിന്തസൈസ്സര്‍ വേണ്ടേ? ഹിന്ദിക്കും മറാത്തിക്കും വേണ്ടിയുള്ള ഫെസ്റ്റിവല്‍ പാക്കേജുകള്‍ നേരത്തേ വന്നു. ഇനി, നമ്മുടെ തവണ. സഹകരിക്കുവാന്‍ എല്ലാവരോടും അപേക്ഷ..

[ഓഡിയോ ഫയല്‍ ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാം]

5 comments:

evuraan said...

യൂണീകോഡ് മലയാളത്തിനും ഒരു ടെക്സ്റ്റ് റ്റു സ്പീച്ച് സിന്തസൈസ്സര്‍ വേണ്ടേ? ഹിന്ദിക്കും , മറാത്തിക്കും വേണ്ടിയുള്ള ഫെസ്റ്റിവല്‍ പാക്കേജുകള്‍ നേരത്തേ വന്നു.

ഇനി, നമ്മുടെ തവണ.

daly said...

വൌ! അടിപൊളി. സായിപ്പ് മലയാളം പറയണ കേള്‍ക്കാന്‍ എന്താ രസം. മലയാളി.. മലയാളം.. ഭ്രാന്തന്മാര്‍!
ഇംഗ്ലീഷില്‍ തന്നെ ടെക്സ്റ്റ് ശരിയായി സ്പീച്ചായി വരണമെങ്കില്‍ ഉച്ചാരണം വളരെ കൃത്യമായിരിക്കണം എന്ന് കേട്ടിരിക്കുന്നു.(ഇതേ വരെ ഉപയോഗിക്കേണ്ടി വന്നീട്ടില്ല) സായിപ്പ് കൊണ്ട് ഇത്രയ്ക്കൊക്കെ പറയണ കേള്‍ക്കണ കാണുമ്പോള്‍ വല്ലാത്ത കൌതുകം!

സജിത്ത്|Sajith VK said...

ഏവൂരാന്‍, ഇതിനുവേണ്ടിയുള്ള ശ്രമം ചിലര്‍ നടത്തുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.. SMC ഗ്രൂപ്പിലുണ്ടോ ഏവൂരാന്‍... ഏതായാലും ഞാനും കൂടെയുണ്ടാവും ഏവൂരാന്റെ പരിശ്രമത്തിന്....

പിന്നേ, ലിനക്സ് എന്നതിനുപകരം ഗ്നൂ/ലിനക്സ് എന്ന് ഉപയോഗിക്കൂ... അതല്ലേ ശരി?

അനംഗാരി said...

ഹാ! നമ്മുടെ തനിമലയാളത്തിലെ പലകേമന്മാരെക്കാളും,കേമത്തിമാരെക്കാളും (ഇഞ്ചിയെ ഉദ്ദേശിച്ചല്ല :))മനോഹരമായി സായിപ്പ് മലയാളം പറയുന്നു.

ബയാന്‍ said...

ഏവുരാനും; താങ്കളുടെ സുഹൃത്തിനും നന്ദി.

തട്ടിമുട്ടി ഇംഗ്ലീഷില്‍ ഇംഗ്ലീഷ്കാരനോടു സംസാരിക്കുന്ന കൊറിയക്കാരനോടു - കൊറിയന്‍ ഭാഷ ഒട്ടും അറിയാത്ത ഇംഗ്ലീഷ് കരന്‍- ഞാന്‍ കൊറിയ സംസാരിക്കുന്നതിനേക്കാളും നിങള്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നു എന്നു പറഞ്ഞു അഭിനന്ദിക്കുന്നതു കണ്ടാപ്പോള്‍ എന്റെ കാവാത്തു ഞാന്‍ മറന്നു.

Followers

Index