കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, മാർച്ച് 12, 2007

ട്യൂബ്‌ലൈറ്റ് കത്തിയപ്പോള്‍

ട്യൂബ്‌ലൈറ്റ് കത്തിയപ്പോള്‍

സിബുവിന്റെ ബ്ലോഗില്‍ കരീമിന്റെ അഗ്രിഗേറ്റരുകള്‍ തമ്മിലെ വടംവലി നിര്‍ത്തൂ.കമ്മ്യൂണിറ്റിയെ ആദ്യം രക്ഷിക്കൂ...” (ലിങ്ക് ) എന്ന കമന്റ് ആദ്യം കണ്ടപ്പോള്‍ ഇതെന്താണോ ഇദ്ദേഹം പറയുന്നത് എന്നൊരു ചോദ്യമുയര്‍ന്നുവെങ്കിലും, ആഹ് എന്തുമാവട്ടെ എന്ന് നിനച്ച് മാറിപ്പോവുകയായിരുന്നു അന്നേരം ചെയ്തതു്. ഒന്നും അങ്ങോട്ട് ചെന്നു് ചോദിച്ചു് മനസ്സിലാക്കാനുള്ള നേരവും മാനസികാവസ്ഥയും അന്നേരമില്ലായിരുന്നു.

പിന്നെ, ഇന്ന് ഇഞ്ചിയുടെ കമന്റു കൂടി കണ്ടപ്പോള്‍ മാത്രമാണു് തനിമലയാളം പോര്‍ട്ടലിനു വേണ്ടിയാണു് അഭിപ്രായങ്ങളും പ്രതിഷേധവും നടക്കുന്നതു് എന്ന മട്ടില്‍ ഒരു കിംവദന്തിയുണ്ട് എന്നത് എനിക്ക് കത്തിയതു്.

ഹാ ഹാ ഹാ..!

ചിരിക്കാതെന്തു ചെയ്യും..?


ലോകം കീഴടക്കുന്നതിനു മുമ്പ്:

തനിമലയാളം ഉരുവാകുന്നതിനു മുമ്പേ ഞാനൊരു ബ്ലോഗറായിരുന്നു. യൂണീകോഡ് മലയാളം ബ്ലോഗര്‍ക്ക് വേണ്ടത് എന്തെല്ലാം, ടി വകകളിലേക്കു് എനിക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന താത്പര്യം മാത്രമാണു്, അതിന്റെ (തനിമലയാളത്തിന്റെ) ആവിര്‍ഭാവത്തിനും, കാലക്രമേണയുണ്ടായിട്ടുള്ള മാറ്റങ്ങള്‍ക്കും കാരണം. കൂടുതല്‍ ചരിത്രം പറഞ്ഞ് വഴി മാറുന്നില്ല, ചരിത്രം കുറെയൊക്കെ, ദാ ഇവിടെയുണ്ട്.

പത്തു വരി കോഡല്ല അതിനു പിന്നില്‍. ഒരു അക്കാദമിക്‍ ഹോബിയെന്ന നിലയില്‍ തുടങ്ങിയതിനാലും അതങ്ങിനെ തന്നെ നിലനിര്‍ത്തണമെന്ന് വേണമെന്ന് നിര്‍ബന്ധമുള്ളതിനാലും, എല്ലാത്തിനും ഞാന്‍ തന്നെയെഴുതിയ കോഡും മറ്റ് സാമഗ്രികളും എല്ലാം കൂടെ കുറേ “വരികള്‍“ വരും. (ജ്ഞാന വര്‍ദ്ധനവെെന്ന തികച്ചും സ്വാര്‍ത്ഥമായ ഒരു ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്ന് സമ്മതിക്കാതെ വയ്യ.)

ചുരുക്കത്തില്‍ അങ്ങനെ തനിമലയാളം ഉണ്ടായി.

ബ്ലോഗനെന്ന നിലയില്‍ ഞാനും ഉപഭോക്താവാകുന്നു എന്നതിനാല്‍, ബ്ലോഗനു (ബ്ലോഗിനിക്കും) വേണ്ടതെന്നു തോന്നിയിട്ടുള്ള സൌകര്യങ്ങള്‍ (ഫീച്ചറുകള്‍) ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞതിനിലാവാം, ഒരു പക്ഷെ ഇതിന്റെ വിജയവും. ഉപയോഗമില്ലെങ്കില്‍, ആവശ്യക്കാരുണ്ടാവില്ലല്ലോ..?


ദൈവകൃപയാല്‍ , അറിവും ബുദ്ധിയും, മറ്റു സൌഭാഗ്യങ്ങളും, ഒപ്പം തിരക്കല്പം കൂടുതലെങ്കിലും, മണിക്കൂറിന്റെ കണക്കു പറഞ്ഞു് കാശുണ്ടാക്കുന്ന covetable ആയ നല്ലൊരു ഉദ്യോഗവും ഉള്ള എനിക്കു് തനിമലയാളം കൊണ്ടുള്ള സാമ്പത്തിക ലാഭം തുലോം തുച്ഛമാണു്. പതം പറച്ചിലല്ല, പ്രതിമാസം ഐ.എസ്.പി-യ്‌ക്ക് കൊടക്കേണ്ടുന്ന കാശിന്റെ കാല്‍ഭാഗം പോലും കിട്ടാറില്ല, അങ്ങിനെ ഇതില്‍ക്കൂടി കോടീശ്വരനാകാമെന്ന പ്രതീക്ഷയും ഇല്ല. എന്നാലിതില്‍ നിന്നു കിട്ടുന്ന സാറ്റിസ്‌ഫാക്ഷനോ, അതിനു് അളവൊട്ടില്ല താനും. ഇനി, പ്രതിബദ്ധതയുടെ ഭാണ്ഡക്കെട്ടഴിക്കുകയല്ല, എങ്കിലും ആവുന്നിടത്തോളം അതിനെ പരിപാലിച്ചും മെച്ചപ്പെടുത്തിയും കൊണ്ടു നടത്തണം എന്നു തന്നെയാണു് ഉദ്ദേശ്യവും. അതിനി ഏതുതരം പ്രകോപനങ്ങളാലോ ആരോപണങ്ങളാലോ പൂട്ടിക്കെട്ടാനുള്ളതല്ല.

എനിക്കാവുന്നത് ഞാന്‍ ചെയ്യുന്നു, നിങ്ങള്‍ക്കാവുന്നത് നിങ്ങള്‍ ചെയ്യുീവിന്‍, അത്രമാത്രം. World Dominance-നൊന്നും ഇതു കൊണ്ട് ഉദ്ദേശ്യമില്ല തന്നെ.

കിംവദന്തികള്‍

കിംവദന്തികള്‍ പൊട്ടിമുളയ്ക്കുന്നവയല്ല എന്നും, അതിനു പിന്നില്‍ ആരെങ്കിലുമൊക്കെ കാണും എന്നും ലോകപരിചയം സാക്ഷ്യപ്പെടുത്തുന്നുവെങ്കിലും, അതിനു പിന്നില്‍ ആരൊക്കെ, അവ എന്തിനു് എന്നൊന്നും അറിയുവാന്‍ തീരെ താത്‌പര്യമില്ല.

പ്രതിഷേധിക്കുന്നതിന്റെ നീതീകരണം

Common, noble Cause -എന്നു് എനിക്ക് ബോദ്ധ്യമായിട്ടുള്ള വസ്തുതകള്‍ക്കെതിരെ എങ്ങിനെ ഞാന്‍ പ്രതികരിക്കുക വേണം എന്നത്, എന്റെ മാത്രം സ്വാതന്ത്ര്യമാകുന്നു. സമാന ആശയങ്ങളുള്ളവരുമായ് കൂട്ടായ്‌മ എന്നു വരാമെങ്കിലും ഞാനവിടെ പറഞ്ഞതു എന്റെ അഭിപ്രായങ്ങളാണു്. അതില്‍ ഹിഡ്ഡന്‍ അജന്‍ഡയോ ഗൂഢതന്ത്രങ്ങളോ ഒന്നുമില്ല -- as simple and plain as that. അതില്‍ കാതലുണ്ടെന്നു് തോന്നുന്നവര്‍, അതിലൊരംശം സ്വാംശീകരിക്കുക. മറിച്ചാണെങ്കില്‍ തള്ളിക്കളയുക അത്ര തന്നെ.

കവലയില്‍ കുറുവടിയുമായി ആക്രമിക്കുന്ന രണ്ട് അക്രമികളുടെ കുറുവടികള്‍ പിടിച്ചു വാങ്ങി തിരിച്ചവരെ തല്ലുമ്പോള്‍, ”അയ്യോ..! ആങ്ങ്..! എന്റെ കൂ‍മ്പിനിടിക്കല്ലേ..!” എന്നു അവരിലൊരാള്‍ പറയുന്നതു പോലെയാണു് ദുനിയാവിന്റെ വക്കാലത്തുളവാക്കുന്ന പ്രതീതി.

എന്റെ ദൃഷ്ടിയില്‍, യാഹൂവിനൊപ്പം ദുനിയാവും കുറ്റവാളികളാണു്, ഇനിയും ഇപ്രകാരം പ്രതികരിക്കുക തന്നെ ചെയ്യും.

എലിവേറ്റഡ് വ്യൂ‌വില്‍ നിന്നും ഒരു പക്ഷെ കാര്യങ്ങള്‍ കാണാന്‍ ഈ ലേഖനം സഹായിച്ചേക്കും.

വടം പിരിക്കാനും, പിന്നെയതു വലിക്കാനുമൊന്നും ഞാനില്ലേ..! നിങ്ങളായി, നിങ്ങളുടെ വടവുമായി.

ബാക്കി പറയാനുള്ളത് ചിലത്, സിബുവിന്റെ ബ്ലോഗില്‍ രണ്ടു് കമന്റായി നേരത്തെ പറഞ്ഞിട്ടുണ്ട്. (ലിങ്ക്: 1, 2 )

5 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഏവൂരാന്‍ മാഷേ,
ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല ആരോപണം കേട്ടിട്ട്. താങ്കള്‍ ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉപയോക്താവ് എന്ന നിലയില്‍ ഇവിടെ എന്റെ അകൈതവമായ നന്ദി പ്രകാശിപ്പിക്കുന്നു. (നാലരക്കട്ടയുടെ ടോര്‍ച്ച് കൊണ്ടാ പ്രകാശം) :-)

കിംവവജ്രദന്തികള്‍ ഇന്ന് വരും നാളെ പോവും. പക്ഷെ താങ്കള്‍ ചെയ്തത്, ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. നാലാള്‍ പറഞ്ഞത് കൊണ്ടൊന്നും ഒരു ചുക്കും മറിച്ച് സംഭവിക്കാനില്ല.

Ziya പറഞ്ഞു...

amഏവൂരാന്‍ ചെയ്യുന്ന സേവനത്തെക്കുറിച്ച് വ്യക്തമായബോധമുള്ളവനാണ് ഞാന്‍. ഈ കമ്യൂണിറ്റി താങ്കളോട് പൂര്‍ണ്ണമായും കടപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല.
മലയാളത്തില്‍ ബ്ലോഗെഴുതുന്ന വ്യക്തിയെന്ന നിലയില്‍ താങ്കളോടെനിക്ക് അകൈതവമായ നന്ദിയുണ്ട്. പിന്നെ അങ്ങേയറ്റം ആര്‍ജ്ജവമുള്ള താങ്കളുടെ നിലപാടുകളോടെനിക്ക് ബഹുമാനവുണ്ട്. താങ്കള്‍ക്കെതിരായ കിംവദന്തികളില്‍ കഴമ്പില്ല എന്നത് വെറും റ്റ്യൂബ് ലൈറ്റ് വെട്ടമല്ല..സാക്ഷാല്‍ പകല്‍‌വെളിച്ചം തന്നെയാണ്.

കെവിൻ & സിജി പറഞ്ഞു...

ഏവൂരാ
ഒരിക്കലും ഈ സമൂഹം നന്നാവില്ല. എത്ര പാലുകൊടുത്താലും തിരിഞ്ഞുകൊത്തുന്നതു ഹൃദയത്തില്‍ തന്നെയായിരിക്കും.

മുല്ലപ്പൂ പറഞ്ഞു...

ഓ:ടോ : കഥാബ്ലൊഗുണ്ടായിരുന്നല്ലോ അതു താഴിട്ടു പൂട്ടിയൊ?
(iviTE oTO yE ezhuthaan thOnniyuLLoo)

കരീം മാഷ്‌ പറഞ്ഞു...

പ്രിയപ്പെട്ട ഏവൂരാന്‌,
മേല്‍പ്പറഞ്ഞ എന്റെ കമന്റു താങ്കളുടെ മനസ്സിനെ വിഷമിപ്പിക്കുന്ന രീതിയില്‍ മൂര്‍ച്ച തോന്നിയെങ്കില്‍ മാപ്പ്‌ (മാപ്പിനു ഇപ്പോള്‍ ബ്ലോഗില്‍ ഒരു പരിഹാസ പരിവേഷമുള്ളതിനാല്‍ അതു വേണ്ട,ക്ഷമ ചോദിക്കുന്നു.)
അസഹ്യമായ്‌ ഗോസിപ്പുകളും,ഈമെയില്‍,ചാറ്റു വിന്‍ഡോകളിലെ അവിശ്വസനീയമായ ഊഹക്കഥകളും കൊണ്ടു പൊറുതിമുട്ടിയിരുന്ന ഒരു നിമിഷത്തില്‍ താങ്കളും, സു വും ഇതൊന്നും അറിയാഞ്ഞിട്ടാണോ തിരിച്ചൊന്നു പ്രതികരിക്കാത്തതെന്നു വ്യാകുലപ്പെട്ടു. ഇഞ്ചി ഇടക്കിടക്കു കമണ്ടുകളില്‍ അരോപണങ്ങളെ ശക്തമായി നേരിട്ടു.സിബുവും അവസരത്തിനൊത്തുയര്‍ന്നു.
പലതും കേട്ടിട്ടും ഒന്നും മിണ്ടാതെ മൗനവാല്മീകത്തില്‍ കഴിയുന്ന കുംഭകര്‍ണ്ണന്മാരെ ഒന്നൂണര്‍ത്താനും, ഒന്നു താഴോട്ടു വന്നു ഇവിടെ പ്രജകള്‍ നേരിടുന്ന ആശയക്കുഴപ്പം തീര്‍ത്തു തരാനും അഭ്യര്‍ത്ഥിച്ചു ആ പുറ്റില്‍ ഒന്നു വിരലിട്ടു കുത്തിയതാണ്‌.
വേദനിച്ചെങ്കില്‍ മാപ്പ്‌ ( വീണ്ടും തെറ്റി) ക്ഷമിക്കുക.
ഒരു മുട്ടന്‍ വഴക്കിന്റെ ഭാഗമായി പെരിങ്ങോടനെതിരെ ഒരു കമണ്ടിടാന്‍ കമണ്ടു വിന്‍ഡോയില്‍ നേരിട്ടു സ്പീഡില്‍ മലയാളം ടൈപ്പു ചെയ്യാന്‍ പറ്റുന്ന ഒരു സഹായി തെരഞ്ഞു ഫ്രീയായി കിട്ടിയ "മൊഴി" ഇന്‍സ്റ്റാള്‍ ചെയ്തു കൂടുതല്‍ അറിയാന്‍ നെറ്റില്‍ പരതിയപ്പോള്‍ കണ്ടതു താഴെ കൊടുത്ത വരികള്‍
{വിര്‍Mഒഴി = A പ്രൊഗ്രം fഒര്‍ റ്റ്യ്പിങ്‌ Mഅലയലം ഉസിങ്‌ ഏങ്ലിഷ്‌ ലെറ്റ്റ്റെര്‍സ്‌. Uന്‍ലികെ Vഅരമൊഴി, ദിരെcറ്റ്‌ എന്റ്ര്യ്‌ ഇന്റൊ അ fഇീല്‍ദ്‌ ഇസ്‌ പൊസ്സിബ്ലെ. ഡൊീസ്ന്‍'റ്റ്‌ പെര്‍മിറ്റ്‌ സവിങ്‌ തെ ദൊcഉമെന്റ്‌ ലൊcഅല്ല്യ്‌. ഡെവെലൊപെദ്‌ ബ്യ്‌ Pഎരിങൊദന്‍.}
പെരിങ്ങോടന്‍ നിര്‍മ്മിച്ചത്‌ എന്ന അവസാന ഭാഗം വായിച്ചപ്പോള്‍, ഞാന്‍ ലജ്ജ കൊണ്ട്‌ ചൂളിപ്പോയി.അന്നു തന്നെ ഞാന്‍ പെരിങ്ങോടന്റെ ഓര്‍ക്കൂട്ടിലൊരു ടെസ്റ്റിമോണിയലെഴുതി. " തല്ലാനോങ്ങിയ കൈ കൊണ്ടു അഞ്ജലീ ബന്ധനാക്കിയ ധീക്ഷണത, പ്രായത്തില്‍ കുറവാണെങ്കിലും നമിക്കുന്നു ആ സേവനത്തിനു മുന്നില്‍.
ഇതേ കാഴ്ചപ്പാടുതന്നെയാണ്‌ എനിക്കു ഏവൂരാനോടും,സിബുവിനോടും,ശനിയനോടും പിന്നെ വിശ്വനോടും അതു പോലെ മലയാളത്തെ എനിക്കു മടക്കിത്തന്ന എല്ലാ നല്ലവരോടും. മലയാളം എനിക്കാസ്വദിക്കാനും അനുഭവിക്കാനും നിവേദ്യമാക്കിയ എല്ലാ സുഹൃത്തുക്കളോടും നന്ദിയുണ്ട്‌.
എന്നാലും രാജാവു നഗ്നനാണെന്നെങ്കില്‍ അതു വിളിച്ചു പറയുന്ന ഒരു കൊച്ചു കുട്ടിയുടെ മനസ്സാണെനിക്കു. അതു കൊണ്ടു തന്നെയാവണം ഞാനിപ്പോഴും പഴയ അവസ്ഥയിലാണെന്നും.അതാണു എന്റെ വലിയ നേട്ടവും.

അനുയായികള്‍

Index