കാകഃ കാകഃ, പികഃ പികഃ

Thursday, February 08, 2007

പുതിയ നോഡ് (കുടുങ്ങിയ ദിവാസ്വപ്നം)

തനിമലയാളത്തിനു ഒരു പുതിയ നോഡു കൂടി കിട്ടി. (കിട്ടിയിട്ട് കുറേ നാളായെങ്കിലും, ഒന്ന് സ്‌ട്രെസ് റ്റെസ്റ്റ് കഴിയാതെ എങ്ങിനെ പബ്ലിക്കിനു മുമ്പില്‍ അവതരിപ്പിക്കും?) ഇത്തവണ കിട്ടിയതു ചിക്കാഗോയില്‍.

ഉമേഷിനു വിരിച്ച വലയില്‍ ഇത്തവണ കുടുങ്ങിയതു ദിവാസ്വപ്‌നമാണു് , ഇതാണു ഇഷ്ടന്റെ നോഡ്: Malayalam.HomeUnix.net

ഇതോടെ തനിമലയാളത്തിലേക്ക് നീളുന്നവ ഇവ മൂന്നെണ്ണം, സദയം ബുക്ക്‍മാര്‍ക്ക് ചെയ്തു ഏതാണു സൌകര്യമെന്നു വെച്ചാല്‍ ഉപയോഗിക്കുക:

  1. www.thanimalayalam.org
  2. www.thanimalayalam.in
  3. malayalam.homeUnix.net
നോഡ് തരാന്‍ ദിവാസ്വപ്നത്തിനു പെര്‍മിറ്റു നല്‍കിയ സൊലീറ്റയോടുള്ള പ്രത്യേക കടപ്പാടു ഇതിനാല്‍ ഇവിടെ അറിയിക്കുന്നു. (ആ മുറിയിലേക്ക് ചെന്നു സിസ്റ്റം റീസെറ്റ് ചെയ്‌തേക്കല്ലേ സൊലീറ്റ..!)

6 comments:

evuraan said...

തനിമലയാളത്തിനു Chicago-യില്‍ നിന്നും മൂന്നാം നോഡ് കൂടി, നന്ദി സൊലീറ്റയ്ക്ക്..!

കൃഷ്‌ | krish said...

തനിമലയാളത്തിന്‌ പുതിയ ഒരു നോഡ്‌ കൂടി നല്‍കിയതില്‍ ദിവ്വാസ്വപ്നത്തിനും, സൊലീറ്റക്കും ഒപ്പം അതിനു പ്രവര്‍ത്തിച്ച ഏവൂരാനും നന്ദി.
തനിമലയാളവും, മലയാളം ബ്ലോഗിങ്ങും അങ്ങിനെ ശക്തമാകട്ടെ.

കൃഷ്‌ | krish

Inji Pennu said...

ഹഹഹ... പാവം ദിവാന്‍ ജി! അദ്ദേഹം അറിയുന്നുണ്ടൊ വല വിരിച്ചതാണെന്ന്. :-)

കലേഷ്‌ കുമാര്‍ said...

thank you Divaaaa & Family!!!!

സതീശ് മാക്കോത്ത് | sathees makkoth said...

എവൂരാന്‍ മാഷേ,
എന്റെ കമന്റുകള്‍ ഒന്നും പിന്മൊഴിയില്‍ എത്തുന്നില്ല. എന്താ പ്രശ്നമെന്ന് ഒന്ന് പറയാമോ? ഞാന്‍ ഒരു മെയില്‍ താങ്കള്‍ക്ക് അയച്ചിട്ടുണ്ട്. ദയവായി ഒന്ന് സഹായിക്കൂ.

അനംഗാരി said...

ഏവൂരാനെ, കമന്റ് ഓപ്ഷന്‍ എടുത്ത് കളഞ്ഞോ?
ആ പടത്തിനു ഒരു അടിക്കുറിപ്പിടാന്‍ നോക്കിയിട്ട് ഒക്കുന്നില്ലല്ലൊ? പടം കൊള്ളാം.എനിക്കിഷ്ടപ്പെട്ടു.

Followers

Index