കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ജൂൺ 22, 2006

പദ്മയും മാധ്യമവും ഫയര്‍ഫോക്സും

മാധ്യമം ഓണ്‍‌ലൈന്‍ ദിനപത്രം ഫയര്‍ഫോക്സിനും പദ്മ എന്ന എക്സ്റ്റന്‍ഷനും വഴങ്ങാതെയായിട്ട് കുറേ നാളായിരിക്കുന്നു. ഈ പ്രശ്നത്തിന്റെ പരിഹാരാര്‍ത്ഥമുള്ള പദ്മ ടെസ്റ്റ് റിലീസ് ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാം.

ഇത് കൊണ്ട് മാധ്യമം വായിക്കാ‍മെന്നായിട്ടുണ്ടെങ്കിലും, വിചിത്രമായ ചില വാക്കുകളും ഇടയ്ക്ക് കാണപ്പെടുന്നു.

സ്‌ക്രീന്‍ ഷോട്ട്:




ഫയര്‍ഫോ‍ക്സും പദ്മയും ഉപയോഗിക്കുന്നവര്‍ (താത്പര്യമുള്ളവര്‍) ഇവിടെ അഭിപ്രായങ്ങള്‍ പറയണമെന്ന് താത്പര്യപ്പെടുന്നു…

ചൊവ്വാഴ്ച, ജൂൺ 20, 2006

തനിമലയാളം.ഓര്‍ഗ് സ്റ്റാറ്റിസ്റ്റിക്സ്

തനിമലയാളം.ഓര്‍ഗ് -ന്റെ ജനുവരി 2006 മദ്ധ്യം മുതല്‍ക്കുള്ള സ്റ്റാറ്റിസ്റ്റിക്സ് മാനകമിതാ:

ഞായറാഴ്‌ച, ജൂൺ 18, 2006

ബാനറുകള്‍ക്ക് പിന്നില്‍

തനിമലയാളം.ഓര്‍ഗ് പേജുകള്‍ക്ക് പിന്നില്‍ പ്രത്യക്ഷമായും പരോക്ഷമായും ഒരുപാട് പേരുടെ പ്രയത്നങ്ങളുടെ കഥകളുണ്ട്.

തിരക്കേറിയ ഈ പ്രൊഫഷനലുകളോട് തനിമലയാളത്തിന് വേണ്ടി പലകാര്യങ്ങളും പലപ്പോഴും ഇത്തിരി അതിരു കടന്ന സ്വാതന്ത്ര്യത്തോടെ തന്നെ ചോദിച്ചു വാങ്ങിക്കുകയാണ് ഉണ്ടായിട്ടുള്ളത്.

തങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ച്, വേണ്ട കാര്യങ്ങള്‍ സന്നദ്ധമനോഭാവത്തോടെ ചെയ്തു തരുന്ന ഇവരോട് എങ്ങിനെ നന്ദി പറഞ്ഞു പ്രകടിപ്പിക്കും എന്ന വലിയ ചോദ്യത്തിന് ഉത്തരമില്ല.

തനിമലയാളം പേജില്‍ പ്രത്യക്ഷപ്പെട്ട “തനിമലയാളം” ബാനറുകള്‍ ഇതിനകം ചിലരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടിരിക്കുമെന്ന് കരുതുന്നു.

അതിലൊന്നിതാ:





കുമാറിന്റെ സംഭാവനകളാണവ. അദ്ദേഹം, അഡ്വര്‍ടൈസിംഗ് പ്രൊഫഷണലാണ് എന്നറിഞ്ഞ്, അനില്‍ വഴിയാണ് “ലോഗോ വേണം, ലോഗോ വേണമെന്ന” ആവശ്യം അവതരിപ്പിച്ചത്. ചേട്ടന്‍ പറയുമ്പോള്‍ അനിയന്‍ “എനിക്കെങ്ങും മേലാ”യെന്നങ്ങ് കടുപ്പിച്ചു പറയില്ലല്ലോ എന്ന അതിബുദ്ധിയാണ് അങ്ങനത്തെ നീക്കത്തിനു പിന്നിലുണ്ടായിരുന്നത്. (അനിലും കുമാറും ചേട്ടനും അനിയനുമാണെന്ന കാര്യം അറിയാത്തവരുണ്ടോ..?)

ബാനറുകള്‍ ചെയ്യാന്‍ കുമാറ് തന്നെ നമുക്കിടയിലുണ്ടായിരുന്നു എന്നത് അഭിമാനവും സന്തോഷവും ഉളവാക്കുന്നു. ഒരു വലിയ ജിഗ്‌സോ പസ്സിലിലെ, ചേരേണ്ട കഷണങ്ങള്‍ ചേരേണ്ടിടത്ത് ചേരുമ്പോഴത്തെ സന്തോഷം.

ചോദിച്ചവ ചെയ്തു തരാനുള്ള ആ സന്നദ്ധത ഒരു വലിയ ബഹുമതി ആയിത്തന്നെ കരുതട്ടെ.

നന്ദി...

തിങ്കളാഴ്‌ച, ജൂൺ 12, 2006

കമന്റുന്നവരുടെ ശ്രദ്ധയ്ക്ക്

അപൂരവമെങ്കിലും, ചില കമന്റുകള് നമ്മുടെ ഇപ്പോഴത്തെ സ്‌നേഹത്തിനും കൂട്ടായ്മക്കും ചേര്ന്നതല്ല എന്നൊരു അഭിപ്രായം വന്നതു കൊണ്ടാണ് ഇതെഴുതുന്നത്.

തങ്ങളുടേതായ രാഷ്ട്രീയ വീക്ഷണവും അഭിപ്രായങ്ങളും ഏവര്‍ക്കും കാണുമെന്നിരിക്കെ, സ്വന്തം നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പറയാനും പ്രകടിപ്പിക്കാനും ഏവര്‍ക്കും സ്വാതന്ത്ര്യവുമുണ്ട്.

എന്നാലവ പിന്മൊഴി സംവിധാനത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലാവരുതെന്ന് താത്‌പര്യപ്പെടുന്നു. തങ്ങളുടെ വാദഗതികളും അഭിപ്രായങ്ങളും പറയുന്നവര്‍‌ , ഔചിത്യപൂര്‍വ്വം വാക്കുകളുപയോഗിക്കണം. തൊടുത്ത് വിട്ട ശരവും, പറഞ്ഞ വാക്കുകളുമെന്ന പോലെ, എഴുതിയിടുന്ന കമന്റുകള്‍ വീണ്ടും ഏറെദൂരം പോയശേഷമേ ഒടുങ്ങുകയുള്ളൂ.

പിന്മൊഴി സൌകര്യങ്ങളെല്ലാം, എന്റെയും അനിലിന്റെയും, ശനിയന്റെയും സെര്‍വറുകളിലാണ്‌ നമ്മള്‍ നടത്തിപ്പോരുന്നത്. ഇതില് അനിലിന്റേത് ഒഴിച്ച് ബാക്കി എല്ലാം അമേരിക്കയില് ഓടുന്നവയാണ്. ഡിസ്‌ക്ലെയിമറുണ്ടെങ്കിലും, അപസര്‍പ്പകന്മാരുടെയും, ഏജന്റുമാരുടെയും മുട്ടു കേട്ട് രാവിലെ എഴുന്നേല്ക്കാന് താല്പ്പര്യം ഇല്ലാത്തതുകൊണ്ടും, ഇന്നീക്കാണുന്നതെല്ലാം ഇതിലും നന്നായി ഓടിക്കാണണമെന്നും ഇനിയുമേറെ ആള്‍ക്കാര്‍ മലയാളത്തിലേക്ക് വരണമെന്നും അകമഴിഞ്ഞ് ആഗ്രഹിക്കുന്നതു കൊണ്ടുമാണ് ഇതെഴുതാന്‍ നിര്ബന്ധിതരായിരിക്കുന്നത്.

നെറ്റില്‍‌ മലയാളം പ്രചരിപ്പിക്കുക, എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തോടെ തുടങ്ങിയ സംരഭമാണിത്, ഏതെങ്കിലും ഒരു പ്രത്യേക ആശയ/രാഷ്ട്രീയ സംഹിതയുടെ ജിഹ്വയല്ല.

ആയതിനാല്‍, ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ ശ്രമിക്കാതെ, കമന്റുകാര്‍‌ തങ്ങളുടെ വാക്കുകളിലും വരികളിലും സൌമ്യത പാലിച്ച് സഹകരിക്കണമെന്ന് താത്പര്യപ്പെടുന്നു.

ദയവു ചെയ്ത് സഹായിക്കുക, സഹകരിക്കുക.

തിങ്കളാഴ്‌ച, ജൂൺ 05, 2006

ബൂലോക സ്ഥിതിവിവരക്കണക്കുകള്‍ (മെയ് 06)

രണ്ടായിരത്തിയാറ് മേയ് വരെയുള്ള ചില സ്ഥിതി വിവരക്കണക്കുകള്‍.

ഈ വര്‍ഷം ഇന്നേ വരെ എത്ര മാത്രം മലയാളം ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചുവെന്നറിയാന്‍ ഈ ഗ്രാഫ് നോക്കുക.

2006 മേയ് വരെയുള്ള ബ്ലോഗുകള്‍


ഇനി, മേയ് 2006 വരെയുള്ള പിന്മൊഴികളുടെ ഗ്രാഫ്:


2006 മേയ് വരെയുള്ള പിന്മൊഴികള്‍


മുമ്പുള്ള സ്ഥിതിവിവരക്കണക്കുകള്‍: 1, 2

ഫൈന്‍‌പ്രിന്റ്:
  1. ബ്ലോഗുകളുടെ സംഖ്യകള്‍ കിറുകൃത്യമെന്നൊരു വാദഗതിയില്ല.
  2. പിന്മൊഴികളുടെ കണക്കുകള്‍ക്ക് അവലംബം: പിന്മൊഴി ഗ്രൂപ്പ്

വെള്ളിയാഴ്‌ച, ജൂൺ 02, 2006

ഡാറ്റാസെന്റര്‍‌ ടൂര്‍‌

തനിമലയാളം.ഓര്‍ഗ്ഗ് ഡാറ്റാസെന്ററിന്റെ ഒരു വീഡിയോ ടൂറാവാം, അല്ലേ?



വീഡിയോ ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാം.


(തികച്ചും പ്രാകൃതമായ ഉപകരണങ്ങളും, അതിലും പ്രാകൃതമായ എന്റെ ആഖ്യായന രീതിയും -- അരോചകത്വമുണ്ടായാലും സദയം ക്ഷമിക്കുക. ഉമേഷേ, വെബ്‌സ്പേസിന് ഒരു പിന്‍‌കൂര്‍‌ നന്ദിയും..)

അനുയായികള്‍

Index