കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, മേയ് 24, 2006

പെരിങ്ങോടര്‍ ഏഷ്യാനെറ്റില്‍

അനിലിന്റെ പക്കല്‍ നിന്നും ഫയലുകള്‍ മുഴുവനായി വന്ന് തീര്‍ന്നിട്ടില്ല, എങ്കിലും വന്നെത്തിയതില്‍ നിന്നും പെരിങ്ങോടരുടെ ചിത്രങ്ങളിതാ:





















അനില്‍ ടേപ്പ് ചെയ്ത് വീഡിയോയുടെ “വീഡിയോ” ആയതിനാലാണ്‌ വ്യക്തത കുറവ്. കൂടുതല്‍ ചിത്രങ്ങള്‍ പിന്നാലെ...


അപ്ഡേറ്റ് 1: (Wed May 24 22:12:05 EDT 2006)

പെരിങ്ങോടരുടെ രണ്ട് ചിത്രങ്ങള്‍ കൂടിയിതാ:






അപ്ഡേറ്റ് 2 : (Wed May 24 22:42:59 EDT 2006)

അനിലയച്ചു തന്ന വീഡിയോ‍ ഫയലുകളില്‍ ഒന്നാ‍മനെയിവിടെ (53.9 M) നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

(15 ഫ്രെയും പെര്‍ സെക്കന്‍ഡുള്ള ഏ.വി.ഐ. ഫയല്‍ ഒരു പക്ഷെ ആദ്യമായിട്ടാവും ഞാന്‍ കണ്ടത്. അതിനെയൊന്ന് mpg/mpeg-യിലോട്ട് മാറ്റി ഒന്ന് ട്രിം ചെയ്യാന്‍ നോക്കിയിട്ട് നടക്കുന്നുമില്ല. ങ്ഹും, ഇനിയും നോക്കാം..)

അപ്ഡേറ്റ് 3: (Wed May 24 23:11:24 EDT 2006)

ഇതാ, വീഡിയോ രണ്ടാം ഭാഗം (42.2 M) ഇവിടെ

ശനിയാഴ്‌ച, മേയ് 20, 2006

പിന്മൊഴി ഈ-മെയിലുകള്‍

എന്താ ചില പിന്‍‌മൊഴികളില്‍ ഇ-മെയില്‍ ഹെഡറുകളും പിന്നെ വേറേ ഒരുപാടു കുന്തവും കൂടി വരുന്നതു്? ഇതു മുമ്പു കണ്ടിട്ടില്ലല്ല്..


ഗ്രൂപ്പില്‍ നിന്നും വരുന്ന മെയിലുകള്‍, (ഇന്നലെ മുതല്‍) ചിലപ്പോള്‍ മള്‍ട്ടിപാര്‍ട്ടായി കാണപ്പെടുന്നതിനാലാണ്, ഈ പ്രശ്നം ഉളവാകുന്നത്.

ബ്ലോഗര്‍, പിന്മൊഴി ജീ-മെയിലിലേക്ക് അയയ്ക്കുന്നതിന് കുഴപ്പമില്ല. പിന്മൊഴി എനിക്കയയ്ക്കുന്നതിനും, ഞാന്‍ തിരിച്ചയയ്ക്കുന്നതിനും കുഴപ്പമില്ല.

ഗ്രൂപ്പ്, വരിക്കാര്‍ക്ക് അയയ്ക്കുവയിലാണ്, ഈ പ്രശ്നം തലപൊക്കുന്നത്.

ആകെയുണ്ടായിരുന്ന ഒരു വ്യത്യാസം, എന്‍‌കോഡിംഗിന്റേതായിരുന്നു. ബ്ലോഗര്‍ അയയ്ക്കുന്ന മെയിലുകള്‍
Content-Transfer-Encoding: base64


എന്നും, ഞാന്‍ തിരിച്ചയയ്ക്കുന്നവ, (ഉദാ:)
Content-Transfer-Encoding: quoted-printable 

എന്നുമായിരുന്നു എന്‍‌കോഡ് ചെയ്തിരുന്നത്, ഇതുവരെ. ഇപ്പോള്‍, ഞാനും base64 ആയി അവയെ എന്‍‌കോഡ് ചെയ്താണ് അയയ്ക്കുന്നത്.

ഇനിയും, ഗൂഗിള്‍ ഗ്രൂപ്പിന്റെ വരിക്കാരുടെ ഈ-മെയിലുകള്‍ ചളമായിട്ടാണ് വരുന്നതെങ്കില്‍, സദയം അറിയിക്കുക.



പെരിങ്ങോടരെ, ഗ്രൂപ്പിന്റെ ഈ-മെയിലുകള്‍ ഇന്നലെ മുതല്‍, മള്‍ട്ടിപാര്‍ട്ടായി വരുന്നതില്‍ താങ്കള്‍ക്ക്‌ എന്തെങ്കിലും പങ്കുണ്ടോ? പിന്മൊഴി സൂചികയ്ക്കായി, അതനുസരിച്ച് മോഡിഫിക്കേഷന്‍സ് ഇന്നലെ എഴുതിയിടേണ്ടി വന്നിരുന്നു.

വെള്ളിയാഴ്‌ച, മേയ് 19, 2006

അടയാള വസ്ത്രങ്ങള്‍

മാന്യമായി വസ്ത്രം ധരിക്കണമെന്ന സാമൂഹിക നിഷ്ഠ പുലര്‍ത്തുകയല്ലാതെ, ന്യൂനപക്ഷ വിഭാഗങ്ങളെ തിരിച്ചറിയാന്‍ വേണ്ടി, ഭരണകൂടം, അവരെക്കൊണ്ട് അടയാള വസ്ത്രം ധരിപ്പിക്കുകയെന്നത്, അപഹാസ്യമാണ്, നിഷ്ഠുരമാണ്.

ഹിറ്റ്‌ലറിന്റെ നാസി ജര്‍മ്മനിയില്‍, ജൂതന്മാര്‍ക്കായി പ്രത്യേക അടയാള വസ്ത്രം നിര്‍ബന്ധമായിരുന്നു. പൊതുസ്ഥലത്തോ, നിരത്തിലോ എവിടെയായാലും അവരെ തിരിച്ചറിയണമെന്ന് നിര്‍ബന്ധമുള്ളവരായിരുന്നല്ലോ നാസികള്‍. ജൂതരുടെ വസ്ത്രത്തില്‍, അടയാളമായ് നക്ഷത്ര ചിഹ്നങ്ങള്‍ തുന്നിപിടിപ്പിച്ചിരിക്കണം എന്നതായിരുന്നു നാസികളുടെ ചട്ടം.

ഇത്തരം അടയാള വസ്ത്രങ്ങള്‍ നിഷ്കര്‍ഷിക്കുന്നത് ന്യൂനപക്ഷങ്ങളുടെ “സുരക്ഷ”യ്ക്ക് വേണ്ടിയാണെന്ന് വാദം തീര്‍ത്തും പൊള്ളയാണെന്ന് ചരിത്രം കാണിക്കുന്നു.

അടയാള വസ്ത്രം ധരിച്ചവരുടെ മേല്‍ കുതിര കയറാനും, അവരെ ഉപദ്രവിക്കാനും അനുവദിച്ചു കൊണ്ട് ആ പാവങ്ങളുടെ നെറ്റിയില്‍ തന്നെ എഴുതിവെയ്ക്കുകയാണ് ഇത്തരം നിഷ്‌കര്‍ഷകള്‍ ചെയ്യുന്നത്.

ചരിത്രം ആവര്‍ത്തിക്കും എന്നത് ശരി തന്നെ. അതിന്റെ ഭാഗമായി, കഴിഞ്ഞ കാലത്തെ കൊടും‌പാതകങ്ങളും ആവര്‍ത്തിക്കുക എന്നത് ഭീതിജനകമാണ്.

അഹമ്മദ് നെജാദിന്റെ ഇറാനില്‍, ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും സൊരാഷ്ട്രന്മാ‍ര്‍ക്കും പ്രത്യേക ഡ്രസ്സ് കോഡ് വരുന്നു -- കുപ്പാ‍യങ്ങളുടെ മുന്‍‌വശത്ത് ജൂതന്മാര്‍ മഞ്ഞപ്പട്ടയും, ക്രിസ്ത്യാനികള്‍ക്ക് ചുവന്ന ബാഡ്‌ജുകളും, സൊരാഷ്ട്രന്മാരുടെ കുപ്പായങ്ങളാകട്ടെ നീലനിറത്തിലുള്ളവയും ആവണമെന്ന നിയമം വരാന്‍ പോകുന്നു.

വിവേചനത്തിന്റെ വേറൊരു രൂപമാണിത്.

വര്‍ണ്ണ വിവേചനത്തിന് അതിന്റേതായ നിയമങ്ങളുണ്ടായിരുന്നല്ലോ - വെളുത്തവര്‍ക്കുള്ള അവകാശങ്ങളെല്ലാം മറ്റുള്ളവര്‍ക്കില്ലായിരുന്ന അമേരിക്കന്‍ അടിമത്ത സമ്പ്രദായം, സൌത്ത് ആഫ്രിക്കന്‍ അപ്പാര്‍ത്തീഡ്, നമ്മുടെ സ്വന്തം ചാതുര്‍വര്‍ണ്ണ്യം, ക്ഷേത്രപ്രവേശനം തുടങ്ങിയവ.

ഇത്തരം അടയാള വസ്ത്രത്തിനുള്ള നിഷ്കര്‍ഷകള്‍, വര്‍ഗ്ഗ‌വിവേചനത്തിനുള്ള നിയമോപാധികളാവുന്നു.

എന്തുടുക്കണം, അരുത് എന്ന നിയമങ്ങള്‍ ആദിമകാലം മുതല്‍ക്കേ നിലവിലുണ്ടായിരുന്നു. ജനാധിപത്യവും വിദ്യാഭാസവും അവയെ അപ്രസക്തമാക്കിയെന്ന് ചരിത്രം.

എങ്കിലും, ചരിത്രം ആവര്‍ത്തിക്കുന്നതിനൊപ്പം, അടയാളങ്ങളുടെ നിര്‍വചനവും ഉദ്ദേശ്യവും മാറി. ഖലീഫ ഒമര്‍ രണ്ടാമനാണ്, ഒരു പക്ഷെ ആള്‍ക്കാരുടെ മതം തിരിച്ച് അവരെ തുണിയുടുപ്പിച്ച് (ക്രിസ്തു വര്‍ഷം 717-ല്‍ ) തുടങ്ങിയത്. 1930-1945 കാലഘട്ടങ്ങളിലെ നാസികള്‍ക്ക് ശേഷം, 2006-ല്‍ ഇതാ അഹമ്മദ് നെജാദും നില്‍ക്കുന്നു, കൈയ്യില്‍ നിറക്കൂട്ടുകളുമായി.

ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മനുഷ്യരാശിയ്ക്ക് കഴിയുകയില്ലേ? അതിനല്ലേ സ്രഷ്ടാവ്‌ നമുക്ക് വിവേകം കല്പിച്ച് തന്നിരിക്കുന്നത്?

(നമുടെയിടയിലെ സവര്‍ണ്ണന്മാര്‍ക്ക് വര്‍ണ്ണ വിവേചനം കയ്ച് തുടങ്ങിയത്, അതിലും തൊലി വെളുത്തവന്‍ അവരെ മാറ്റിനിര്‍ത്തിയപ്പോളല്ലേ? സവര്‍ണ്ണനായ ഗാന്ധിജിയെ ദക്ഷിണാഫ്രിക്കന്‍ തീവണ്ടിയില്‍ നിന്നും സായിപ്പെടുത്ത് പുറത്തെറിഞ്ഞ കഥ നമുടെ കണ്ണ്‌ തുറപ്പിച്ചു...! കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍, അല്ലേ?)

ഞായറാഴ്‌ച, മേയ് 14, 2006

തനിമലയാളം മിറര്‍‌ സെറ്റപ്പ്

വീട്ടിലോടുന്ന എന്റെ സെര്‍വറിന് എന്തെങ്കിലും പറ്റിയാല്‍ പോലും പേജുകള്‍ തുടര്‍ന്നും കിട്ടത്തക്കവണ്ണം മിററുകള്‍ സെറ്റപ്പ് ചെയ്യുവാനുള്ള ഒരുക്കത്തിലാണ് ഞങ്ങളില്‍ ചുരുക്കം ചിലര്‍.

ഇപ്രകാരം, തനിമലയാളം പേജുകള്‍ക്ക് മിററുകള്‍ കൊടുക്കാന്‍ സന്നദ്ധരായ, ലിനക്സ് അല്ലെങ്കില്‍ അതു പോലെയുള്ള മറ്റ് ഫ്ലേവര്‍ സിസ്റ്റങ്ങള്‍ തങ്ങളുടെ അധീനതയിലുള്ളവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ്ഗരേഖയാണിത്.

rsync എന്നൊരു സാധനം കൊണ്ടാണിത് ചെയ്യേണ്ടത്.

ആദ്യമായി, തങ്ങളുടെ മെഷീനില്‍ ഒരു ഐ.ഡി. ഉണ്ടാക്കണം.

താഴെയുള്ളവ റൂട്ട് യൂസറായിട്ട് (root) syncuser എന്നൊരു ഐ.ഡി. ഉണ്ടാക്കണം


# useradd -m syncuser
# mkdir /var/www/malayalam
# chown -R syncuser:users /var/www/malayalam


ഇനി syncuser എന്ന യൂസറാകാം:


# su - syncuser



ഇനി മുതലുള്ളവ syncuser എന്നയാളാ‍യിട്ടാണ് ചെയ്യേണ്ടത്:


$ cd
$ mkdir .ssh
$ cd .ssh
$ ssh-keygen -t dsa -b 2048

Note: It is important that you do not enter a passphrase otherwise the mirroring will not work without human interaction so simply hit enter!


$ cp ~syncuser/.ssh/id_dsa ~syncuser/.ssh/rsync_key



ഇനി, /home/syncuser/.ssh/id_dsa.pub എന്ന ഫയലിന്റെ ഉള്ളടക്കം, ഒന്നുകില്‍ എനിക്ക് ഈ-മെയിലില്‍ അയച്ചു തരിക, അല്ലെങ്കില്‍ താഴെ കമ്മന്റായി കൊടുക്കുക.

(അതിനെ പബ്ലിക് കീ എന്ന് പറയുന്നു, പബ്ലിക് കീ സെര്‍വറില്‍ ചേര്‍ത്തെങ്കിലേ rsync നടക്കുകയുള്ളൂ..)

ഇനി, /home/syncyser/mal_mirror എന്നൊരു ഫയലുണ്ടാക്കണം. അതിന്റെ ഉള്ളടക്കം ഇപ്രകാരം ആയിരിക്കണം:



#! /bin/bash
rsync -avz --delete --exclude=**/stats --exclude=**/error --exclude=**/files/pictures --exclude=lost+found --exclude=**/malayalam/work/rss_slurp_works.txt -e "ssh -i /home/syncuser/.ssh/rsync_key" rm1rr0r@anumathew.no-ip.info:/var/www/malayalam /var/www/



vi തുടങ്ങിയ എഡിറ്ററുകള്‍ ഉപയോഗിക്കാനറിയാത്തവര്‍ക്ക്, ഇത് ഡൌണ്‍‌ലോഡ് ചെയ്താലും മതിയാകും. അതിനായി:



Run as root:
# wget http://evuraan.googlepages.com/mal_mirror1.txt -O /home/syncuser/mal_mirror
# chown syncuser:users /home/syncuser/mal_mirror
# chmod 755 /home/syncuser/mal_mirror




എന്നിട്ട്, ഇനി rsync നടക്കുന്നുണ്ടോ എന്നറിയാന്‍, syncuser ആയി, ഇത് റണ്‍ ചെയ്ത് നോക്കുക.



$ chmod 755 /home/syncuser/mal_mirror
$ sh /home/syncuser/mal_mirror



ആദ്യത്തെ തവണ, ഏകദേശം 110 MB-യോളം ഇവന്‍ ഡൌണ്‍‌ലോഡ് ചെയ്യും, അതിനു ശേഷമുള്ള റണ്ണുകളില്‍, പുതിയവയും വ്യത്യാസങ്ങളും മാത്രമേ ഡൌണ്‍‌ലോഡ് ചെയ്യുകയുള്ളൂ.

എന്നിട്ട്, അത്‌ ശരിയായി എങ്കില്‍, syncuser -ന്റെ ക്രോണ്‍‌ടാബില്‍, ഇപ്രകാരം ഒരു ലൈന്‍ ഇട്ട്, എല്ലാ 40 മിനിട്ടിലും ഓടത്തക്കവണ്ണം ഇതെഴുതിയിടുക:



*/30 * * * * /home/syncuser/mal_mirror 1> /home/syncuser/mirror.info




സാങ്കേതിക സഹായങ്ങള്‍ വേണമെന്നുള്ളവര്‍ സദയം അറിയിക്കുക

ശനിയാഴ്‌ച, മേയ് 06, 2006

തനിമലയാളം.ഓര്‍ഗ് (www.thanimalayalam.org)

ശ്രീ ശനിയന്റെ കൃപാകടാക്ഷഫലമായ്, തനിമലയാളം.ഓര്‍ഗ് എന്നൊരു ഡൊമെയ്ന്‍ നെയിം കിട്ടിയിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു..!!

തനിമലയാളം പേജുകളിലേക്ക് നീളുന്ന പേരുകള്‍ :

  1. http://www.thanimalayalam.org
  2. http://thanimalayalam.blogspot.com/
  3. http://pathalakarandi.blogspot.com/
  4. http://malayalamblogroll.blogspot.com/
  5. http://malayalam.homelinux.net/malayalam/work/head.html

തനിമലയാളം മിററുകള്‍


  1. യു.എസ്.എ: http://malayalam.homelinux.net/malayalam/work/head.html
  2. യു.എ.ഇ.: https://sudhanil.no-ip.info:3201/
  3. യു.എസ്.എ.: http://malayalam.hopto.org/malayalam/work/head.html

അനുയായികള്‍

Index