കാകഃ കാകഃ, പികഃ പികഃ

Thursday, November 09, 2006

ആറാം മണി നേരവും ബൂലോകരും

തനിമലയാളം.ഓര്‍ഗ്ഗ് -ലെ കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഓരോ മണിക്കുറിലെയും ശരാശരി ഹിറ്റ്സുകളുടെ മാനകങ്ങള്‍ (ഗ്രാഫുകള്‍).

ഇവിടെ വ്യക്തമായും കാണാവുന്ന ഒരു പാറ്റേണ്‍, വൈകുന്നേരം ആറു മണിയോടെയാണു് ബൂലോകരുടെ തിക്കും തിരക്കും അല്പം കുറയുന്നത് എന്നതാണ്.

(ആറു മണിയെന്നത്, കിഴക്കന്‍ അമേരിക്കയിലെ ആറു മണിയാകുന്നു.)


ഗള്‍ഫന്മാര്‍ ആപ്പീസിലേക്ക് തിരിക്കുകയാവാം, അല്ലെങ്കില്‍ അവര്‍ ഉറങ്ങുകയാവാം, അമേരിക്കന്‍ ബുജ്ജികള്‍ ആപ്പീസുകളില്‍ നിന്നു് വീടുകളിലേക്കുള്ള യാത്രയിലാവാം, കേരളത്തിലാവട്ടെ നേരം പരപരാന്നു വെളുക്കാന്‍ തുടങ്ങന്നതേയുള്ളൂ എന്നതൊക്കെയാവാം കാരണങ്ങള്‍.

തകര്‍പ്പ് തുടങ്ങുന്നത്, ഞങ്ങളുടെ സമയം അതിരാവിലെ നാലു മണിക്കാണ് - അതിനുള്ള ക്രെഡിറ്റ് നാട്ടിലെയും ഗള്‍ഫിലെയും ബൂലോകര്‍ക്കു മാത്രം സ്വന്തം.

1 comment:

karanor said...

മാഷെ,

എനിക്കെന്റെ ബ്ലോഗ് പബ്ലിഷ് ചെയ്യാന്‍ പറ്റുന്നില്ലല്ലോ...

unable to connnect SFTP server

എവിടെയാണെനിക്ക് തെറ്റു പറ്റിയത്?
ഒന്നു സഹായിക്കുമോ?

-രണ്ടു ബ്ലോഗുണ്ട്. അതും അബദ്ധത്തില്‍ പറ്റിയതാ..karanor -ല്‍ ആണ് ബ്ലോഗുന്നത്.

താങ്ക്സ്!

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.