കാകഃ കാകഃ, പികഃ പികഃ

Friday, August 04, 2006

കൊഴിഞ്ഞ പൂവ്

ശ്രീമതി ശോശാമ്മ ജോര്‍ജ്ജ്, കല്ല്യാത്ര പീടികയില്‍, വെണ്മണി


ജീവിതചക്രം ഉരുളുകയാണ്, മുന്നോട്ട്.

ഒരുപാട് നൊന്ത്, ഒരു പൂവ് കൂടിയിതാ അതിനിടയില്‍ കൊഴിഞ്ഞില്ലാതാകുന്നു, അതിന്റെ ഉണങ്ങിയ ദളങ്ങളിതാ മണ്ണോട് ചേരുന്നു.

എനിക്കേറ്റം പ്രിയമുള്ളൊരു പൂവ്.

കറിക്കരിഞ്ഞ പാടുകളുള്ള ആ വിരലുകളുടെ സ്പര്‍ശം ഞാനിപ്പോഴും തേടുന്നു. ചമരിപ്പിക്കുന്നതിനിടയില്‍, ആ പാടുകളുടെ പരുക്കന്‍ സ്പര്‍ശം ഞാനിപ്പോഴും അറിയുന്നു.

കാച്ചിയ എണ്ണയുടെയും, അലക്കിയ ചട്ടയുടെയും സുഖമുള്ള ഗന്ധം ഞാനിപ്പോഴും മണക്കുന്നു. ദോശയും, കടുക്‌ വറുത്തരച്ച ചമ്മന്തിയും ഞാനിന്നും കൊതിക്കുന്നു.

കല്പിച്ചു തന്ന മുദ്ര മോതിരം, ഞാനിന്നും ധരിക്കുന്നു.

എന്റെ കണ്ണ് അടയും വരെയും, ഇതെല്ലാം എന്റെ മാത്രം സ്വന്തം.


പ്രവാസിയുടെ ഗതികേടിനെ ഞാനറിയുന്നു. ഭൌതികമായ ദൂരത്തെ ഞാനിതാ ശപിക്കുന്നു, മുട്ടലോടെ വിതുമ്പലൊതുക്കുന്നു.

എല്ലാവര്‍ക്കുമൊപ്പം, ഒരു പിടി ചെമ്മണ്ണ് വാരിയിടാനോ, തന്നിട്ടുള്ള ആയിരം ഉമ്മകള്‍ക്ക് പകരം ആ നെറ്റിയില്‍ അവസാനമായി ഒന്ന്‌ ഉമ്മവെയ്ക്കാനോ, എനിക്കുമേലുള്ള കെട്ടുകള്‍ അഴിയുന്നില്ല.

ഇനിയും ഒരു ജന്മമുണ്ടെങ്കില്‍, വല്ല്യമ്മച്ചിയുടെ കൊച്ചുമകനായ് വീണ്ടും പിറക്കാന്‍ എനിക്ക് ഭാ‍ഗ്യമുണ്ടാകട്ടെ.

പ്രാര്‍ത്ഥനയോടേ, വേദനയോടേ, പ്രണാമം.

അന്ത്യവിധിയുടെ നാളില്‍, അവന്റെ മഹത്വമുദിക്കുമ്പോള്‍, ഇവള്‍ വലംഭാഗത്ത് നില്‍ക്കട്ടെ.

സ്നേഹത്തിന് ഞാന്‍ വിളിച്ച പേരുകളിലൊന്ന് അമ്മച്ചി എന്നായിരുന്നു.

29 comments:

വക്കാരിമഷ്‌ടാ said...

ആദരാഞ്ജലികള്‍......

ദില്‍ബാസുരന്‍ said...

ആദരാഞ്ജലികള്‍........
ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

ഇത്തിരിവെട്ടം|Ithiri said...

താങ്കളുടെ വിലമതിക്കാനാവത്ത നഷ്ടത്തില്‍ നനഞ്ഞ കണ്ണുകളോടെ ഞാനും പങ്കുചേരുന്നു.

വല്യമ്മായി said...

ഈ വേര്‍പാട് താങ്ങാനുള്ള ശക്തി ദൈവം നിങ്ങള്‍ക്ക് നല്‍കട്ടെ...

ikkaas|ഇക്കാസ് said...

അമ്മച്ചിക്ക് ആദരാഞ്ജലികള്‍

ദിവ (diva) said...

ഏവൂരാനേ,

വല്യമ്മച്ചി ആണെന്നൂഹിക്കുന്നു. എന്റെയൊരു ദു: സ്വപ്നമാണ് ഏവൂരാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മാതാശ്രീ ദൂരത്തായിരുന്ന വര്‍ഷങ്ങള്‍ മുഴുവനും, സ്വാതന്ത്ര്യം തന്ന് എന്നെയും എന്റെ അനിയനെയും വളര്‍ത്തിയ എന്റെ വല്യമ്മച്ചി. ഏതു നിമിഷവും ഒരു സാഡ് ന്യൂസ് പ്രതീക്ഷിച്ച് തന്നെയാണ് ഞാന്‍ ഇരിക്കുന്നത്.

ഒടുവില്‍ ഒന്ന് കാണാന്‍ പറ്റിയെന്ന് വരില്ലെന്നറിയാം. കഴിഞ്ഞ തവണ പോന്നപ്പോള്‍, കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്താണ് ഞാന്‍ പോന്നത്. അമ്മച്ചിക്കും എന്തോ മനസ്സിലായെന്ന് തോന്നുന്നു.

കുടുംബത്തില്‍, രണ്ട് മൂന്ന് മരണങ്ങള്‍ കണ്ടതില്‍ നിന്ന് എനിക്ക് മനസ്സിലാ‍യ ഒരു കാര്യം പറയട്ടെ. മരണശേഷം കണ്ടില്ലല്ലോ എന്നൊരു ദുഖത്തിന് വലിയ പ്രാധാന്യമൊന്നുമില്ലെന്ന് തോന്നുന്നു. ജീവിച്ചിരിക്കുമ്പോള്‍ വേണ്ടതെല്ലാം ചെയ്തുകൊടുത്തു എന്ന സംതൃപ്തി. അതാണ് ഏറ്റവും പ്രധാനം.

സസ്നേഹം..

വളയം said...

ഏവൂരാന്‍,താങ്കളുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു.

കര്‍ത്താവിന്റെ സവിധത്തിലേക്കുള്ള യാത്രയില്‍ ആത്മാവിന്‌ അന്ത്യാഞ്ജലി

വിശാല മനസ്കന്‍ said...
This comment has been removed by a blog administrator.
വിശാല മനസ്കന്‍ said...

‘പ്രാര്‍ത്ഥനയോടേ, വേദനയോടേ‘ എന്റെയും ആദരാഞജലികള്‍.

മലയാള ഭാഷയിലെ ഏറ്റവും നല്ല വാക്ക് വിളിക്കാന്‍ ആളില്ലാതായിരിക്കുന്നു ഏവൂരാനേ തനിക്ക്. സഹിക്കുകയല്ലാതെ, എന്ത് ചെയ്യാന്‍!

മുല്ലപ്പൂ || Mullappoo said...

സ്നേഹത്തിന്റെ സുഖ്മുള്ള ഓര്‍മ്മകളില്‍, ദുഖം അലിഞ്ഞില്ലാതെ ആയെങ്കില്‍...

പ്രര്‍ത്ഥനകള്‍....

വേണു venu said...

ആദരാഞ്ജലികള്‍........

കുറുമാന്‍ said...

ആദരാഞ്ജലികള്‍.....
പരേതാത്മാവിന് നിത്യ ശാന്തി നേരുന്നു

ഗന്ധര്‍വ്വന്‍ said...

fമരണം എന്നും രംഗം തെറ്റി വരുന്ന കോമാളി തന്നെ.
എങ്കിലും സൂത്രധാരനായ ആരുടേയൊ നിയ്യോഗമാണീ കോമാളിയുടെതെന്നറിയുമ്പോള്‍ സ്വാന്തനപ്പെടുക.

എവൂരാന്‍, നിങ്ങളുടെ ഹൃദയവേദന അറിയുന്നു. ആദരാജ്ഞലികള്‍.

നിത്യശാന്തിക്കായ്‌ സ്വര്‍ഗസ്ഥനായ പിതാവിനോടുള്ള പ്രാര്‍ത്ഥനയില്‍ ഞാനും പംകുചേരുന്നു.

::പുല്ലൂരാൻ:: said...

ആദരാഞജലികള്‍..

മുസാഫിര്‍ said...

ഏവൂരാന്‍,
ദുഃഖത്തില്‍ പങ്കുചേരുന്നു

സു | Su said...

ഏവൂരാന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

.::Anil അനില്‍::. said...

mആദരാഞ്ജലികള്‍

ശ്രീജിത്ത്‌ കെ said...

ആദരാഞ്ജലികള്‍ ...
ദുഃഖം മറികടക്കാനുള്ള ശക്തി ഉണ്ടാവട്ടെ.

പട്ടേരി l Patteri said...

പ്രാര്‍ത്ഥനയോടേ, വേദനയോടേ എന്റെയും ആദരാഞജലികള്‍.

ഇടിവാള്‍ said...

ആദരാഞ്‌ജലികളോടെ...

ആത്മാവിന്റെ നിത്യശാന്തിക്കായുള്ള പ്രാര്‍ത്ഥനയില്‍ ഞാനും പങ്കു ചേരുന്നു...

ബിന്ദു said...

ആദരാഞ്ജലികള്‍ ...
:(

സ്നേഹിതന്‍ said...

ആദരാഞ്ജലികള്‍.
പ്രാര്‍ത്ഥനയോടെ...

ഡാലി said...

സ്നേഹം..തന്മയീഭാവം..പ്രാര്‍ത്ഥന..
ആദരാഞ്ജലികള്‍......

അചിന്ത്യ said...

മഹാഭാരതം കഥ മുഴുമിപ്പിച്ചിട്ട് ഞങ്ങളെ ഉറക്ക്യേന്‍റെ ശേഷാ എന്‍റമ്മമ്മ പോയേ.അമ്മച്ചീം ഏവൂരാന് തരാന്‍ ള്ള സ്നേഹൊക്കെ മനസ്സു നിറയെ തന്ന്ണ്ടാവും , ല്ല്യേ.ഭാഗ്യവാന്‍ ! അമ്മച്ചി പോട്ടേ ഏവൂരാനേ.പ്രാര്‍ത്ഥന, സ്നേഹം

അരവിന്ദ് :: aravind said...

I saw this only now dear Evoorji.
Ammachikk Aaadaraanjalikal, and evoorjiyude dukhathil njaanum pankucheratte.

aravind

saptavarnangal said...

ഏവൂരാന്‍,
ഇതു പോലെ ഒരു അവസ്ഥ 2 വര്‍ഷങ്ങള്‍ക്ക് മുന്‍പു എനിക്കും സംഭവിച്ചിരുന്നു. വിഷമങ്ങള്‍ മനസ്സിലാകുന്നു, ദുഖത്തില്‍ പങ്കുചേരുന്നു.

അമ്മച്ചിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

Adithyan said...

ആദരാഞ്ജലികള്‍.....
നിത്യ ശാന്തി നേരുന്നു

nalan::നളന്‍ said...

ആദരാഞലികള്‍..

ഉമേഷ്::Umesh said...

ആദരാഞ്ജലികള്‍...

Followers

Index