കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഡിസംബർ 16, 2005

സമ്പന്നരും പാചകവാതകവും

Full Story

സമ്പന്നർ വാങ്ങുന്ന പാചക വാതകത്തിന്റെ വില വർദ്ധിപ്പിക്കണമെന്ന് ശുപാർശ.

ഉത്പാദനച്ചെലവും നിലവിലുള്ള ചില്ലറവില്‍പ്പന വിലയും തമ്മിലുള്ള വമ്പിച്ച അന്തരം ഇല്ലാതാക്കാന്‍ ഇതാണുപായമെന്ന് മണിശങ്കർ‍ അയ്യർ.

എത്രമാത്രമിത് ഫലപ്രദമാകുമെന്ന് കണ്ടറിയണം.

ഒരു ഗ്യാസ് ഏജൻസി തുടങ്ങാതിരുന്നത് മഹാ ബുദ്ധി മോശമായിപ്പോയി..

ഒരേ സാധനത്തിന് രണ്ട് വില. കാശുള്ളവൻ കൂടുതൽ വിലകൊടുക്കണം, ഇല്ലാത്തവൻ കുറഞ്ഞ വിലയും.

കേൾക്കാൻ എത്ര സുന്ദരമായ ആശയം.

എന്നു വെച്ചാൽ, അങ്ങ് അതീവ പണക്കാരുടെയല്ല, മദ്ധ്യവർഗ്ഗത്തിന്റെ നടു ഇനിയും ഒടിയാൻ പോകുന്നുവെന്ന്.

സമത്വസൌന്ദര്യം നടപ്പിൽ വരുത്താനല്ലേ കൂടുതൽ വരുമാനമുള്ളവൻ കൂടുതൽ നികുതി കൊടുക്കണമെന്ന ഒരു നാട്ട്നടപ്പുള്ളത്? അത് പോരേ?

അതങ്ങ് ശരിക്കും നടപ്പാക്കിയാൽ പോരേ?

ഇപ്പോൾ, ഗ്യാസുകാരന് ഇത്തിരി കൈമടക്കു കൊടുത്താൽ ഒന്നല്ല, നാല് സിലിണ്ടറിട്ടിട്ട് പോകും.

ഇനിയിത് പ്രാബല്യത്തിൽ വന്നാൽ, ഗ്യാസുകാരന് അല്പം കൂടുതൽ കൈമടക്ക് കൊടുത്താൽ, ഏത് വമ്പനും ദരിദ്രനാരായണനാകുകയില്ലേ?

എന്തായാലും ഗ്യാസുകാരന്റെ നല്ലകാലം...

6 അഭിപ്രായങ്ങൾ:

രാജ് പറഞ്ഞു...

അതറിയില്ലേ ഏവൂരാന്‍, സംവരണമെന്നുള്ളത് എല്ലാവരേയും ഒരേ ഉയരത്തില്‍ എത്തിക്കുവാനുള്ള മാര്‍ഗമല്ല. എല്ലാവരേയും ഒരേ താഴ്ചയിലേക്ക് തള്ളിയിടുവാനുള്ള ഉപാദിയാണു്.

ഇന്ത്യയിലങ്ങിനെയാണു് ഇനി പഞ്ചാബില്‍ എങ്ങിനെയെന്നു് എനിക്കറിയില്ല (കോപ്പീറൈറ്റ്: പഞ്ചാബീഹൌസ്)

evuraan പറഞ്ഞു...

സം‍വരണത്തെക്കുറിച്ച് പറഞ്ഞപ്പോളാണ്, (ഒന്ന്):സ്വകാര്യമേഖലയിലും സം‍വരണം വേണമെന്നൊക്കെ ഒരു സംസാരമുണ്ടായിരുന്നു. എന്തായോ എന്തോ?

സം‍വരണത്തെ എതിർക്കുകയല്ല. സാമ്പത്തിക സം‍വരണം വേണമെന്ന നിലപാടാണ് എനിക്കുള്ളത്. “മുന്നോക്ക” സമുദായത്തിലെ എത്രയോ അംഗങ്ങൾ അരി മേടിക്കാൻ വകുപ്പില്ലാതെ കഷ്ടപ്പെടുന്നു..


(രണ്ട്:) കണ്ണടച്ചുള്ള ജാതി-വർഗ്ഗ സം‍വരണം മാറ്റിയിട്ട്, സാമ്പത്തിക സം‍വരണം വേണമെന്ന് ഏതോ ഒരു കമ്മീഷൻ ഒരു റിപ്പോർട്ടൊക്കെ കൊടുത്തിട്ടെന്തായി?

കണക്കൻ പറഞ്ഞു...

നടപ്പില്ല എവൂരാനേ. അതിനും പോന്ന് നട്ടെല്ല് ഒരു രാഷ്ട്രീയക്കാരനുമില്ല. അല്ല അവരെ മത്രം എന്തിനു കുറ്റം പറയണം. നമ്മളൊക്കെ ഇവിടെ കമന്റടിക്കുകയല്ലാതെ ഒന്നും മാറ്റാൻ ശ്രമിക്കാറില്ലല്ലോ.

ഉമേഷ്::Umesh പറഞ്ഞു...

പണ്ടു്‌ ഇന്‍ലന്‍ഡിന്റെയും കവറിന്റെയും വില മൂന്നാലു തവണ കൂട്ടിയിട്ടും കാര്‍ഡിന്റെ വില 15 പൈസയില്‍ത്തന്നെ നിന്നു. കാരണം ചോദിച്ചപ്പോള്‍ സാധാരണക്കാരനെ ബുദ്ധിമുട്ടിക്കാതിരിക്കാനാണു്‌ എന്നു പറഞ്ഞു.

സാധാരണക്കാരന്‍ ഇന്‍ലന്‍ഡിലും കവറിലുമാണു്‌ എഴുത്തെഴുതുന്നതെന്നും ചിട്ടിക്കമ്പനികാരെപ്പോലെയുള്ള വന്‍ പണച്ചാക്കുകളാണു കാര്‍ഡില്‍ എഴുത്തയയ്ക്കുന്നതെന്നും ആര്‍ക്കാണു്‌ അറിയാന്‍ വയ്യാത്തതു്‌?

myexperimentsandme പറഞ്ഞു...

സാമ്പത്തിക സംവരണം തന്നെ വേണ്ടത്. പക്ഷേ വോട്ടു കിട്ടുന്നത് ജാതി-മത സംവരണത്തിന്. ആരാണ് ഈ വോട്ടു കൊടുക്കുന്നവർ.. നമ്മൾ ജനങ്ങൾ തന്നെ. ഈ രാഷ്ട്രീയക്കാർ അണ്ണന്മാരുടെ തോന്ന്യവാസങ്ങളുടെ നല്ലൊരു പങ്ക് ഉത്തരവാദികൾ ഈ പാവം ജനങ്ങളാ‍യ നമ്മൾ തന്നെ അല്ലേ... അവരുടെ പല തോന്ന്യാസങ്ങളും പോക്രിത്തരങ്ങളും ചമ്മലൊന്നുമില്ലാതെ നമ്മളും ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ പ്രയോജനപ്പെടുത്തുന്നില്ലേ...

നമ്മളും കുറെയേറെ നന്നാവാനില്ലേ എന്ന് വർണ്ണ്യത്തിലൊരാശങ്ക..

സ്വകാര്യമേഖലയിലും സംഗതി കൊണ്ടുവന്ന് കാര്യങ്ങളൊക്കെ ഒന്നുകൂടി ഒന്നുഷാറാക്കാൻ അണ്ണന്മാർ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. അതോടൊപ്പം അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ വല്ലാതെ ചൂഷണം ചെയ്യപ്പെടുന്ന ഐ.ടി മേഖലയിൽക്കൂടി കൊടിപിടിക്കാനും. ഇതൊക്കെ നമ്മുടെ നന്മയ്ക്കുവേണ്ടിയായിരിക്കുമോ എന്ന് വർണ്ണ്യത്തിൽ പിന്നെയുമൊരാശങ്ക. മൊത്തം ഉൽ‌പ്രേക്ഷമയം.

prashanth പറഞ്ഞു...

ഇക്കാലത്ത് സാമ്പത്തിക സംവരണം തന്നെ നല്ലത്. പക്ഷേ അതു നടപ്പിലാക്കാന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഒരു സ്വരം വരണം, അത് ഒരിക്കലും ഉണ്ടാവാന്‍ പോകുന്നില്ല. ഒരു കാര്യം ഉറപ്പാണ്, ഏതു പാര്‍ട്ടിയാണോ ജാതി സംവരണം നിര്‍ത്തി സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ആ പാര്‍ട്ടി പിന്നീട് ഒരിക്കലും ഭരണത്തിലേറാതെ മറുപക്ഷം സൂക്ഷിച്ചോളും...

അനുയായികള്‍

Index